സൗന്ദര്യ സംരക്ഷണത്തില്‍ കോഫിക്കുള്ള  കഴിവുകള്‍ ആരെയും അമ്പരപ്പിക്കും

സൗന്ദര്യ സംരക്ഷണത്തില്‍ കോഫിക്കുള്ള  കഴിവുകള്‍ ആരെയും അമ്പരപ്പിക്കും

കോഫി കുടിച്ച് ദിവസം ആരംഭിക്കുന്നവാരാണ് നമ്മളില്‍ മിക്ക ആളുകളും. കോഫി ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെ കുറിച്ചും നമ്മള്‍ ധാരാളം കേട്ടിട്ടുണ്ടാകും. എന്നല്‍ യൗവ്വനാം നിലനിര്‍ത്താനും ചര്‍മ്മ സംരക്ഷണത്തിനും കോഫികുള്ള കഴിവിനെ കുറിച്ച് എത്ര പേര്‍ക്ക് അറിയാം. പലരും അമ്പരപ്പോടെയാവും ഇത് കേള്‍ക്കുക. എന്നാല്‍ സത്യമാണ്. കോഫി ഉപയോഗിച്ച് എങ്ങനെ ച്ര്!മ്മത്തെ സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്. കണ്ണിനടിയിലെ കറുപ്പ് നിക്കം ചെയ്യാന്‍ ഏറ്റവും ഉത്തമയ ഒരു മാര്‍ഗമണ് കോഫി. കണ്ണിനടിയില്‍ രക്തം അടിഞ്ഞുകൂടുന്നത്; ചെറുക്കനും കോഫിക്ക് കഴിവുണ്ട്. ഇതിനയി അല്പം കാപ്പി പൊടി ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ച് കണ്ണിനടിയില്‍ പുരട്ടാം. 15 മിമിട്ടിന് ശേഷം കഴുകി കളയാം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സധിക്കും. ചര്‍മ്മത്തെ വൃത്തിയാക്കാവുന്ന ഒരു മികച്ച സ്‌ക്രബ്ബറായി കോഫിയെ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായി കോഫി പൗഡറിലേക്ക് അല്പം പഞ്ചസാരയും, ഒലീസ്…

Read More

ഗര്‍ഭകാലത്തേ ഉറക്കം ഒരു പ്രശ്‌നമാണോ?

ഗര്‍ഭകാലത്തേ ഉറക്കം ഒരു പ്രശ്‌നമാണോ?

അമ്മ എന്ന പദം ഒരു സ്ത്രീയുടെ പൂര്‍ണ്ണതയേ കുറിക്കുന്ന പദമാണ്. അമ്മയാകുക എന്നാല്‍ അവള്‍ അനുഗൃഹീതയാകുക എന്നതുകൂടിയാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഗര്‍ഭകാലത്തേക്കുറിച്ച് കാലം കഴിയുംതോറും സ്ത്രീകള്‍ക്ക് ഉത്കണ്ഠ കൂടിവരുന്നതായാണ് കാണുന്നത്. ഇതിനൊരു പ്രധാന കാരണം കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയാണ്. അണുകുടുംബങ്ങളില്‍ അനുഭവ സമ്പത്തുള്ള പ്രായമായവരുടെ അഭാവമാണ് ഇത്തരം കുഴപ്പങ്ങള്‍ക്കു കാരണം. മനംപിരട്ടല്‍, ഉറക്കക്കുറവ്, കൈകാല്‍കഴപ്പ്, ക്ഷീണം തുടങ്ങി ഗര്‍ഭിണികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഭാര്യയും ഭര്‍ത്താവും തനിച്ച് താമസിക്കുന്ന ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ കൂടിയാകുമ്പോള്‍ ആശങ്ക പിന്നേയും വര്‍ദ്ധിക്കുന്നു. ഗര്‍ഭധാരണത്തിന്റെ ആദ്യത്തേ മൂന്ന് മാസങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ ഈ കാലയളവില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതിനാല്‍ ശാരീരികമായും മാനസികമായും ഈ സമയങ്ങളില്‍ നിരവധി അസ്വസ്ഥതകള്‍ ഉണ്ടാകും. ആദ്യമൂന്ന് മാസങ്ങളില്‍ സാധരണ ഉറങ്ങുന്ന സമയത്തേക്കാള്‍ അധികം ഉറക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പകല്‍സമയത്തും ശരീരം ഉറങ്ങാന്‍ ആവശ്യപ്പെട്ടെന്നിരിക്കും. പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉയര്‍ന്നതോതിലുളള ഉല്‍പാദനമാണ്…

Read More

കുട്ടികള്‍കുള്ള ഭക്ഷണം; അമ്മമാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

കുട്ടികള്‍കുള്ള ഭക്ഷണം; അമ്മമാര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

കുട്ടികള്‍ക്കുള്ള ഭക്ഷണം തിരിഞ്ഞെടുക്കുമ്പോള്‍ തികഞ്ഞ ശ്രദ്ധയും പഠനവും അത്യാവശ്യമാണ്, കാരണം എല്ലാ തരം ഭക്ഷണങ്ങളും കുട്ടികള്‍ക്ക് നല്ലതല്ല. ശരിയല്ലാത്ത ഭക്ഷണ ശിലം കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും. ജങ്ക് ഫുഡുകളില്‍ നിന്നും തയ്യറാക്കിയ പാകറ്റ് ഫുഡുകളില്‍നിന്നും കുട്ടികളെ അകറ്റി നിര്‍ത്തണം എന്നത് വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് അത് വലരെ പ്രയാസകരവുമാണ്. ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളുടെ ഓര്‍മ ശക്തിയെയും തലച്ചോറിന്റെ വളര്‍ച്ചയേയും സാസമായി ബാധിക്കും. ധാരാളാം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങാളാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. പഴവര്‍ഗങ്ങള്‍ നനച്ച അവില്‍ എന്നിവ കുട്ടികള്‍ക്ക് ഇടനേരങ്ങളില്‍ നല്‍കാം. പാല്, മുട്ട പഴങ്ങള്‍ എന്നിവ കുട്ടികളുടെ ആഹാരത്തില്‍ നിത്യവും ഉള്‍പ്പെടുത്തേണ്ടതാണ്. പയര്‍വര്‍ഗങ്ങളും ധാരാളമായി നല്‍കുക. കുട്ടികള്‍ക്ക് ആഹാരം നല്‍കുന്ന സമയത്തിലും ശ്രദ്ധവേണം. രാവിലെയാണ് ധാരാളം ഭക്ഷണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. രാത്രി കുറച്ച് മാത്രമേ നല്‍കാവു. മാത്രമല്ല രാത്രി കുട്ടികള്‍ക്ക് നേരത്തെഭക്ഷണം…

Read More

കുട്ടികള്‍ക്കായി ഡേകെയറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം !

കുട്ടികള്‍ക്കായി ഡേകെയറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം !

കുട്ടികളെ ഡേകെയറുകളില്‍ നിര്‍ത്താതെ അമ്മയ്ക്കും അച്ഛനുമൊപ്പം സമയം ചിലവിട്ട് വളരാന്‍ അനുവദിക്കുന്നതാണ് നല്ലതെങ്കിലും ചില സാഹചര്യങ്ങളില്‍ നമുക്ക് കുട്ടികളെ ഡേകെയറുകളില്‍ ആക്കേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ക്കായി ഡേകെയറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കള്‍ കുറച്ചൊന്നും ശ്രദ്ധ നല്‍കിയാല്‍ പോര. നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ കുട്ടികള്‍ക്കായുള്ള ഡേകെയറുകള്‍ തിരഞ്ഞെടുക്കാവൂ. ഡേകെയറുകളെ ബ്രോഷറുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാതെ അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായത്തിന്റെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുക. കുട്ടിക്ക് പരിജയമുള്ള സമപ്രായക്കാര്‍ ഉള്ള ഡേകെയറുകളാണെങ്കില്‍ കൂടുഇതല്‍ നല്ലത്. ഡേ കെയറുകളിലെ ജോലിക്കാരുടെയും അധ്യാപകരുടെയും യോഗ്യതയും അവരുടെ പെരുമാറ്റ രീതിയും പ്രത്യേകം നിരീക്ഷിക്കേണ്ട കാര്യമാണ്, കുട്ടികളെ മറ്റൊരിടത്താക്കുമ്പോള്‍ അവരുടെ വൈകാരിക പരമായ ആവശ്യങ്ങള്‍ ആ പ്രായത്തില്‍ നിറവേറ്റപ്പെടണം എന്നത് വളരെ പ്രധാനമാണ്. മുഴുവന്‍സമയവും സി സി ടി വി ദൃശ്യങ്ങളിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ കാണാനാകുന്ന ഡേകെയര്‍ സെന്ററുകളാണ് കൂടുതല്‍ ഉത്തമം. ക്ലാസ്…

Read More

റോസ്വാട്ടര്‍കൊണ്ട് മുഖം കഴുകിയാല്‍ ഗുണങ്ങളേറെ !

റോസ്വാട്ടര്‍കൊണ്ട് മുഖം കഴുകിയാല്‍ ഗുണങ്ങളേറെ !

പനിനീര്‍ സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്, ചര്‍മ്മത്തില്‍ എപ്പോഴും യൌവ്വനം നിലനിര്‍ത്തുന്നതിനായി യാതൊരുവിധ സൈട് ഇഫക്ടും കൂടാതെ ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് പനിനീര്‍. മുഖത്തെ എണ്ണമയം നീക്കുന്നതിനും മുഖക്കുരു അകറ്റുന്നതിനുമെല്ലാം റോസ്വാട്ടര്‍ ഏറെ പ്രയോജനകരമാണ്. ദിവസവും കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി റോസ്വാട്ടര്‍ ചേര്‍ക്കുന്നത്, ചര്‍മ്മത്തെ നിര്‍മ്മലമാക്കുന്നതിനും യൌവ്വനം നിലനിര്‍ത്തുന്നതിനും സഹായിക്കും. ശരീരത്തിന് ഉന്‍മേഷം നല്‍കുന്നതിനും ഇത് ഗുണകരമാണ്. ചര്‍മ്മത്തിന്റെ പി എച്ച് കൃത്യമായി നിലനിര്‍ത്താന്‍ പനിനീരിന് പ്രത്യേക കഴിവുണ്ട്. മുഖത്തും ചര്‍മ്മത്തിലും അണിയുന്ന മേക്കപ്പുകള്‍ കൃത്യ സമയത്ത് റിമൂവ് ചെയ്തില്ലെങ്കില്‍ ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. മേക്കപ്പ് റിമൂവ് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഒന്നാണ് റോസ്വാട്ടര്‍. കണ്ണിന്റെ അഴകിനും അരോഗ്യത്തിനും ഏറെ നല്ലതാണ് പ്ധഅനിനീര്‍. റോസ്വാട്ട്ര് പഞ്ഞിയിലാക്കി കണ്ണിനു മുകളില്‍ വക്കുന്നത് കണ്ണിന് കുളിര്‍മ ലഭിക്കുന്നതിനും കണ്‍ തടത്തിലെ കറുപ്പകറ്റുന്നതിനും സഹായിക്കും.

Read More

ചൂടുകാലത്തെ നേരിടാന്‍ പ്രകൃതിദത്തമായ സണ്‍സ്‌ക്രിന്‍  തയ്യാറാക്കാം

ചൂടുകാലത്തെ നേരിടാന്‍ പ്രകൃതിദത്തമായ സണ്‍സ്‌ക്രിന്‍  തയ്യാറാക്കാം

ഇനി ചൂടുകാലമാണ് വരുന്നത്. ചൂടുകാലത്തേക്ക് കടക്കുന്നതിനായി നമ്മള്‍ ഇപ്പോള്‍ തന്നെ ഒരുങ്ങേണ്ടതുണ്ട്. വെയില്‍ കടുത്ത് കഴിയുമ്പോള്‍ നമ്മുടെ ജീവിതരീതിയിലും ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉള്‍പ്പടെ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. വെയില്‍ കടുത്താല്‍ ചര്‍മ്മ സംരക്ഷണത്തിനായി ഏറ്റവും അത്യാവശ്യമായ ഒന്നാണ് സണ്‍സ്‌ക്രീനുകള്‍. വെയില്‍ ചര്‍മ്മത്തില്‍ ആഘാതങ്ങള്‍ ഏല്‍പ്പിക്കാതിരിക്കണമെങ്കില്‍ സണ്‍സ്‌ക്രീനുകള്‍ പുരട്ടിയെ മതിയാകു. എന്നാല്‍ ഇവ വാങ്ങുമ്പോഴും ശ്രദ്ധവേണം ക്വാളിറ്റി ഇല്ലാത്ത സണ്‍സ്‌ക്രീനുകള്‍ വിപരിത ഫലമാണ് ഉണ്ടാക്കുക. നല്ല സണ്‍സ്‌ക്രീനുകള്‍ക്കാവട്ടെ താങ്ങാനാവാത്ത വിലയുമാണ്. ന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെ കുറഞ്ഞ ചിലവില്‍ പ്രകൃതിദത്തമായ സണ്‍സ്‌ക്രീന്‍ ഉണ്ടാക്കാനാകും. ഇതിനായി വേണ്ട ചേരുവകള്‍ എന്താണെന്ന് നോക്കാം. ഒരു കപ്പ് വെളിച്ചെണ്ണ വീട്ടില്‍ തയ്യാറാക്കിയ ശുദ്ധമായ വെണ്ണ 20 ഗ്രാം രണ്ട് തുള്ളി വിറ്റമിന്‍ ഇ ഓയില്‍ ജോജോബ ഓയില്‍ , സണ്‍ഫ്‌ലവര്‍ ഓയില്‍ , ലാവന്‍ഡര്‍ ഓയില്‍ , യൂകാലിപ്റ്റസ് ഓയില്‍, സീസമെ ഓയില്‍…

Read More

മുഖം കഴുകുന്നതിലുമുണ്ട് ചില സൗന്ദര്യ കാര്യങ്ങള്‍

മുഖം കഴുകുന്നതിലുമുണ്ട് ചില സൗന്ദര്യ കാര്യങ്ങള്‍

സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ മുഖം കഴുകുന്നതിന് പ്രഥമ സ്ഥനമാണുള്ളത് എന്ന് നമുക്കറിയാം, മുഖം എപ്പോഴും വൃത്തിയായി ഇരികുന്നത് ആരോഗ്യകരമായും സൌന്ദര്യപരമായും നല്ലതാണ് എന്നാല്‍ മുഖം കഴുകുന്നതില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ വിപരീത ഫലമായിരിക്കും ഉണ്ടാവുക. നമ്മള്‍ ജീവിക്കുന്ന സാഹചര്യത്തിനും മുഖം കഴുകുന്നതിനും തമ്മില്‍ ബന്ധമുണ്ട്. പൊടിപടലങ്ങള്‍ നിറഞ്ഞതും നിരന്തരം വിയര്‍ക്കുന്നതുമായ ഇടമാണ് നമ്മുടെ പ്രവര്‍ത്തന കേന്ദ്രമെങ്കില്‍ ഇടക്കിടെ മുഖം കഴുകന്നത് നല്ലതാണ്. പൊടിപടലങ്ങളും ചര്‍മ്മത്തിലെ അഴുക്കും നീക്കം ചെയ്യാന്‍ ഇത് നമ്മെ സഹായിക്കും. എന്നാല്‍ സ്വാഭാവികമായ സാഹചര്യത്തിലാണ് നമ്മള്‍ ഉള്ളത് എങ്കില്‍ നിരന്തരം മുഖം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ചര്‍മ്മത്തിലെ സ്വാവികമായ എണ്ണമയം ഇതുവഴി ഇല്ലാതാകും. ഇതോടെ ചര്‍മ്മത്തിന്റെ പി എച്ച് വാല്യുവില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകും. ചര്‍മ്മം െ്രെഡ ആകുന്നതിനും, മുഖത്തിന്റെ സ്വാഭാവിക നഷ്ടമാകുന്നതിനും ഇത് കാരണമാകും.

Read More

പാചകത്തിനിടെ കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൃത്തിയാക്കാം

പാചകത്തിനിടെ കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ നിമിഷനേരംകൊണ്ട് വൃത്തിയാക്കാം

പാചകത്തിനിടെ ഭക്ഷണം പത്രത്തിനടിയില്‍ കരിഞ്ഞുപിടിക്കുന്നത് അടുക്കളകളില്‍ പതിവുള്ള കാര്യമാണ്. ഇത് വൃത്തിയാക്കുക എന്നതാണ് വലിയ പണി. എന്നാല്‍ വിഷമിക്കേണ്ട. പാചകത്തിനിടെ അടി കരിഞ്ഞുപിടിച്ച പാത്രങ്ങള്‍ വേഗത്തില്‍ വൃത്തിയാക്കാന്‍ അടുക്കളയിതന്നെയുണ്ട് വിദ്യകള്‍. അടിയില്‍ പിടിച്ചു എന്ന് മനസിലായാല്‍ ഉടന്‍ തന്നെ ഭക്ഷണം ആ പാത്രത്തില്‍ നിന്നും മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പാത്രം തണുത്ത വെള്ളത്തില്‍ മുക്കി വക്കുക. ശേഷം വിനാഗിരിയും ബേക്കിംഗ് സോഡയും പാത്രത്തില്‍ ചേര്‍ത്ത് സ്‌ക്രബ്ബര്‍കൊണ്ട് കഴുകാം ബലം പ്രയോഗിക്കാതെ തന്നെ കറ കളയാന്‍ സാധിക്കും. ഇനി പാത്രത്തില്‍ എണ്ണമയം മാറുന്നില്ല എന്നതാണ് പ്രശ്‌നം എങ്കില്‍ അതിനും അടുക്കളയില്‍ പരിഹാരമുണ്ട്. ഒരു നാരങ്ങയുടെ നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് പാത്രം വൃത്തിയാക്കിയാല്‍ പാത്രത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന എണ്ണമയത്തെ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.

Read More

അമ്പരിപ്പിക്കുന്ന മേക്കോവറില്‍ റാണു മണ്ഡല്‍; ട്രോളി സോഷ്യല്‍ മീഡിയ

അമ്പരിപ്പിക്കുന്ന മേക്കോവറില്‍ റാണു മണ്ഡല്‍; ട്രോളി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് താരമാക്കിയ ഗായികയാണ് റാണു മണ്ഡല്‍. വൈറലായ പാട്ടിലൂടെ റാണു അതിവേഗം പ്രശസ്തയാവുകയും ചെയ്തു. ഇപ്പോള്‍ റിയാലിറ്റി ഷോകളിലും ഉദ്ഘാടനങ്ങളിലുമെല്ലാം തിളങ്ങുന്ന താരമാണ് റാണു. അന്‍പതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. പീച്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞ റാണുവിനെ കണ്ടാല്‍ ആരും അതിശയിച്ചു പോകും. https://mobile.twitter.com/helloitsameen/status/1195786272046026754?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1195786272046026754&ref_url=https%3A%2F%2Fwww.mediaonetv.in%2Fnational%2F2019%2F11%2F17%2Fnetizens-troll-singing-sensation-ranu-mondal-for-her-makeup എന്നാല്‍ പാട്ടിനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ റാണുവിന്റെ മേക്കോവറിനെ ട്രോളിക്കൊണ്ടിരിക്കുകയാണ്. റാണുവിന്റെ ചിത്രത്തെ വികലമാക്കിക്കൊണ്ടുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലതാ മങ്കേഷ്‌കറുടെ ‘ ഏക് പ്യാര്‍ കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു സംഗീതാസ്വാദകരുടെ മനം കവര്‍ന്നത്. ഇതിന്…

Read More

‘ലോലിതന്‍’ വിവാഹിതനാകുന്നു, വധു ‘മണ്ഡോദരി’

‘ലോലിതന്‍’ വിവാഹിതനാകുന്നു, വധു ‘മണ്ഡോദരി’

ആനുകാലിക വിഷയങ്ങളെ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് മറിമായം. ഹാസ്യരൂപത്തില്‍ പ്രേക്ഷകര്‍ക്കരികിലേക്ക് എത്തുന്നതുകൊണ്ടുതന്നെ പരമ്പരയിലെ താരങ്ങള്‍ക്കും ആരാധകരേറെയാണ്. ഇത്തരത്തില്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ രണ്ട് കഥാപാത്രങ്ങളാണ് ലോലിതനും മണ്ഡോദരിയും. നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായി എത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്‌നേഹ ശ്രീകുമാറും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായ ഇവര്‍ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ശ്രീകുമാറും സ്‌നേഹയും വിവാഹിതരാകുന്നു. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാന്‍ ഇതിനോടകം 25ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. വിവാഹക്കാര്യം താരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സ്‌നേഹ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയും ശ്രദ്ധേനേടുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ്…

Read More