സ്വതന്ത്ര സമര സേനാനി രാമചന്ദ്ര കർത്താ അന്തരിച്ചു

സ്വതന്ത്ര സമര സേനാനി രാമചന്ദ്ര കർത്താ അന്തരിച്ചു

കൊച്ചി : ജനയുഗം എറണാകുളം ബ്യൂറോ ചീഫ് ആര്‍ ഗോപകുമാറിന്റെ പിതാവും സ്വതന്ത്ര സമര സേനാനിയും അഭിഭാഷകനുമായിരുന്ന ചേർത്തല കുത്തിയതോട് കൃഷ്ണനിവാസില്‍ പി രാമചന്ദ്രകര്‍ത്ത (92) നിര്യാതനായി. സംസ്‌കാരം നാളെ (18-11) വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. 1945ല്‍ പാളയംകോട്ട് ഇന്റര്‍മീഡിയറ്റില്‍ പഠിക്കുമ്പോള്‍ സ്വരാജ് സംബന്ധിച്ച് ലഘുലേഖകള്‍ പ്രചരിപ്പിച്ചതിന് പൊലീസ് പിടിയിലായെങ്കിലും പ്രായത്തെ മാനിച്ച് വിട്ടയച്ചു. പിന്നീട് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സില്‍ ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി. എന്‍എസ്എസ് പ്രസിഡന്റായിരുന്ന എന്‍പി മന്മദനോടൊപ്പം യാചകന്‍ എന്ന സിനിമ നിര്‍മിക്കാന്‍ മുന്‍കൈയെടുത്തു. മന്നം ഷുഗര്‍ മില്‍സിന്റെ പ്രധാന ഓഹരി ഉടമകളില്‍ ഒരാളായിരുന്നു. 1953ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും നിയമോപദേഷകനായി പ്രവര്‍ത്തിച്ചു. കടക്കര പള്ളി പാട്ടത്തില്‍ കുടുംബയോഗത്തിന്റെ പ്രസിഡന്റായിരുന്നു. ഭാര്യ : എംപി വല്‍സല പാലക്കാട് അടയ്ക്കാപുത്തൂര്‍ മുറ്റെക്കോട്ട് കുടുംബാംഗമാണ്. മക്കള്‍: ഹരിന്ദ്രനാഥ് ആര്‍ (വിജിലന്‍സ് , ഫാക്ട്)…

Read More

തേങ്ങ കൊണ്ടൊരു വിശിഷ്ടവിഭവം…കോക്കനട്ട് റൈസ്

തേങ്ങ കൊണ്ടൊരു വിശിഷ്ടവിഭവം…കോക്കനട്ട് റൈസ്

ചേര്‍ക്കേണ്ടവ: ബസ്മതി അരി 500 ഗ്രാം തേങ്ങ ചിരകിയത് 1 കപ്പ് കപ്പലണ്ടി 4 ടീസ്പൂണ്‍ നെയ്യ് 1/2 കപ്പ് ഉഴുന്ന് പരിപ്പ് 2 ടീസ്പൂണ്‍ കടലപ്പരിപ്പ് 10 ടീസ്പൂണ്‍ കായപ്പൊടി ഒരു നുള്ള് കറിവേപ്പില 2 കതിര് വറ്റല്‍ മുളക് 5 കടുക് 1 ടീസ്പൂണ്‍ മല്ലിയില കുറച്ച് ഉപ്പ് പാകത്തിന് ഉണ്ടാക്കുന്ന വിധം: വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് അരി വേവിച്ച് ഊറ്റണം. ചീനച്ചട്ടിയില്‍ കുറച്ച് നെയ്യ് ചൂടാക്കി ആദ്യം കപ്പലണ്ടി വറുത്ത ശേഷം മാറ്റി വയ്ക്കുക. ഇതേ നെയ്യില്‍ തന്നെ തേങ്ങയും വറുത്ത് മാറ്റി വയ്ക്കണം. പിന്നീട് ബാക്കി നെയ്യില്‍ ഇട്ട് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പ് ,കടലപ്പരിപ്പ്, മുളക് എന്നിവ ചേര്‍ക്കണം. കറിവേപ്പിലയും കായപ്പൊടിയും ഇട്ടശേഷം ചോറുകൂടി ചേര്‍ക്കണം. പിന്നീട് വറുത്തുവച്ചിരിക്കുന്ന തേങ്ങയും കപ്പലണ്ടിയും ഇതില്‍ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം യോജിപ്പിക്കണം….

Read More

റോസ് മില്‍ക്ക് ഷേക്ക് ഉണ്ടാക്കിയാലോ..

റോസ് മില്‍ക്ക് ഷേക്ക് ഉണ്ടാക്കിയാലോ..

ചേര്‍ക്കേണ്ടവ റോസ് സിറപ്പ് – 3 ടീസ്പൂണ്‍ പാല്‍ – 3 കപ്പ് ഐസ് ക്യൂബ് – 2 കപ്പ് പ്ഞ്ചസാര – പാകത്തിന് ഉണ്ടാക്കേണ്ടവിധം ഐസ്‌ക്യുബുകള്‍ പൊടിച്ച് എടുക്കുക. പാലും സിറപ്പും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കണം. ഇതിനൊപ്പം ഐസ് പൊടിയും ചേര്‍ത്ത് വീണ്ടും മിക്‌സിയില്‍ അടിക്കുക. ഇതില്‍ ആവശ്യത്തിന് മധുരം ചേര്‍ത്താല്‍ റോസ് മില്‍ക്ക് ഷേക്ക് റഡി, തണുപ്പ് പോവാതെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണേ…

Read More

മലരുണ്ട വീട്ടില്‍ തയ്യാറാക്കാം

മലരുണ്ട വീട്ടില്‍ തയ്യാറാക്കാം

ചേര്‍ക്കേണ്ടവ: മലര്‍(പൊരി) 3 കപ്പ് ശര്‍ക്കര കാല്‍ കിലോ നെയ്യ് 3 ടീസ്പൂണ്‍ ഉണക്കിയ തേങ്ങ ഒരു ടേബിള്‍ സ്പൂണ്‍ ഏലയ്ക്കായ് പാകത്തിന് വെള്ളം അര കപ്പ് ഉണ്ടാക്കുന്ന വിധം: തേങ്ങ നെയ്യില്‍ വറുത്തെടുക്കുക്കുക. ശര്‍ക്കര പാത്രത്തിലിട്ട് അല്‍പം വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് ഉരുക്കി മറ്റൊരു പാത്രത്തില്‍ അരിച്ച് ഒഴിക്കുക. ഈ പാനി അടുപ്പത്ത് വച്ച് കുറുക്കണം. ശരിക്കും പാനിയായി കഴിയുമ്പോള്‍ അല്‍പം എടുത്ത് പച്ചവെള്ളത്തില്‍ ഒഴിക്കുക. പാനി ശരിയായി പാകപ്പെടുന്ന സമയത്ത് തന്നിരിക്കുന്ന അളവില്‍ നെയ്യൊഴിച്ച് അടുപ്പില്‍ നിന്നും വാങ്ങി വറുത്ത തേങ്ങയും പൊടിച്ച ഏലയ്ക്കായും ചേര്‍ത്ത് ഇളക്കി ഉടന്‍ തന്നെ മലരിട്ട് ഇളക്കുക. ചൂടാറുന്നതിന് മുന്‍പ് കൈയ്യില്‍ മയം പുരട്ടി ഉരുളയാക്കി എടുക്കണം. കുറേശ്ശെ വാരിയെടുത്ത് ബലം പ്രയോഗിക്കാതെ സാവധാനത്തില്‍ ഉരുട്ടണം. ഉരുട്ടി കഴിഞ്ഞാലുടനെ ഉരുളകള്‍ വായു കടക്കാത്ത ടിന്നിലിട്ട് അടച്ചു വച്ച് ഉപയോഗിക്കാം.

Read More

ചോക്ലേറ്റ് ക്രീം ബണ്‍ വീട്ടില്‍ തയ്യാറാക്കാം

ചോക്ലേറ്റ് ക്രീം ബണ്‍ വീട്ടില്‍ തയ്യാറാക്കാം

ചേര്‍ക്കേണ്ടവ: മൈദ 75 ഗ്രാം ചോക്ലേറ്റ് പൌഡര്‍ 50 ഗ്രാം ബട്ടര്‍ 25 ഗ്രാം വെള്ളം 150 മിലി മുട്ട രണ്ട് ഫില്ലിംഗിന് ഐസിംഗ് ഷുഗര്‍ 1/2 കപ്പ് ബട്ടര്‍ മയപ്പെടുത്തിയത് 2 ടേബിള്‍ സ്പൂണ്‍ ഉണ്ടാക്കുന്ന വിധം: മൈദ അരിയ്ക്കുക. ബട്ടര്‍ ഡബിള്‍ ബോയിലറില്‍ ചൂടാക്കുക. വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങി അരിച്ച മൈദ ഇതില്‍ ചേര്‍ത്ത് തവി കൊണ്ട് മയം വരുന്നതു വരെ അടിയ്ക്കണം. ഇത് ചൂടില്‍ കുഴയ്ക്കുക. ഒരു ബോള്‍ ആയി പാത്രത്തിന്റെ വശങ്ങളില്‍ നിന്ന് വിട്ടു വരുന്നതു വരെ കുഴയ്ക്കണം. ഇതു തണുപ്പിച്ച് അടിച്ച മുട്ട ഒരു ടേബിള്‍ സ്പൂണ്‍ വീതം അടിയ്ക്കുക. ഇത് ബേക്കിംഗ് ഷീറ്റില്‍ വച്ച് 200 ഡിഗ്രി സെല്‍ഷ്യസ് ബേക്ക് ചെയ്യുക. ബണ്‍ ബേക്കു ചെയ്താലുടന്‍ വശങ്ങളില്‍ ഒരു സ്ലിറ്റ് ഇട്ട് മയപ്പെടുത്തിയ ബട്ടറും ചോക്ലേറ്റ് പൌഡറും…

Read More

നാവിന്റെ രുചിയെ ത്രസിപ്പിക്കാന്‍ ബേക്കഡ് പലക് കോണ്‍

നാവിന്റെ രുചിയെ ത്രസിപ്പിക്കാന്‍ ബേക്കഡ് പലക് കോണ്‍

ചേര്‍ക്കേണ്ടവ പലകും കോണും – ഒരു കപ്പ് ചൂടാക്കി നുറുക്കിയ സ്പിനാച്ച് – രണ്ടു കപ്പ് എണ്ണ – രണ്ടു സ്പൂണ്‍ ജീരകം – ഒരു സ്പൂണ്‍ അരിഞ്ഞ സവാള – കാല്‍ കപ്പ് ഉപ്പ് – ആവശ്യത്തിന് കുരുമുളകു പൊടി – നാലു സ്പൂണ്‍ മൈദ – മൂന്ന് സ്പൂണ്‍ പാല്‍ – രണ്ടു കപ്പ് പാല്‍ക്കട്ടി പൊടിയാക്കിയത് – ഒരു കപ്പ് ഉണ്ടാക്കേണ്ടവിധം. എണ്ണ ചൂടാക്കുക, ജീരകം ചേര്‍ക്കുക. പുറകേ സവാളയും ചേര്‍ത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് പാലകും കോണും ചേത്ത് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം മൈദയും ചേര്‍ത്തിളക്കുക. നിറം മാറുമ്പോള്‍ പാല്‍ ഒഴിച്ച് കുറച്ചു നേരം കഴിഞ്ഞ് ഉപ്പും കുരുമുളകു പൊടിയും ചേര്‍ക്കാം. അടുപ്പത്തു നിന്ന് ഇറക്കിവച്ച ശേഷം പാല്‍ക്കട്ടി പൊടി വിതറുക. എന്നിട്ട് ചൂടാക്കി വച്ചിരിക്കുന്ന അവനില്‍ അര മണിക്കൂര്‍…

Read More

തൈരുവട തയ്യാറാക്കാം

തൈരുവട തയ്യാറാക്കാം

ചേര്‍ക്കേണ്ടവ: ഉഴുന്നുവട- നാല് തൈര് – രണ്ട് കപ്പ് കടലപ്പരിപ്പ്- 1 ടീസ്പൂണ്‍ ഉഴുന്നുപരിപ്പ് 3/4 ടീസ്പൂണ്‍ കടുക് ആവശ്യത്തിന് കറിവേപ്പില ഒരു ചെറിയ തണ്ട് മല്ലിയില അരിഞ്ഞത് ഒരു ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് എണ്ണ താളിക്കാന്‍ വേണ്ടത് ഉണ്ടാക്കുന്ന വിധം: എണ്ണ ചൂടാക്കി കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, കറീവേപ്പില, കടുക് എന്നിവ താളിക്കുക. തൈരു നന്നായി ഉടച്ച് പാകത്തിന് ഉപ്പുചേര്‍ത്ത്, അതിലേക്ക് താളിച്ച മിശ്രിതം ഒഴിക്കുക. തൈരുകൂട്ടിനു മേലെ മല്ലിയില വിതറി അതില്‍ വട മുക്കിവയ്ക്കുക. അല്‍പ്പനേരത്തിനു ശേഷം വിളമ്പാം.

Read More

വ്യത്യസ്തമായ റാഡിഷ് വട കഴിക്കാം

വ്യത്യസ്തമായ റാഡിഷ് വട കഴിക്കാം

ചേര്‍ക്കേണ്ടവ: വെള്ള മുള്ളങ്കി 2 മുളക്‌പൊടി 1 ടീസ്പൂണ്‍ ജീരകം പൊടിച്ചത് അര ടീസ്പൂണ്‍ മല്ലിപ്പൊടി 1 ടീസ്പൂണ്‍ കടലമാവ് അര കപ്പ് കായപ്പൊടി ഒരു നുള്ള് ഉപ്പ് പാകത്തിന് എണ്ണ ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം: തൊലി കളഞ്ഞ് മുള്ളങ്കി ചീകിയെടുക്കുക. 15 മിനിറ്റ് ഉപ്പിട്ട് വച്ചശേഷം വേവിച്ച് മയപ്പെടുത്തിയെടുക്കുക. അതിനുശേഷം വെള്ളം പിഴിഞ്ഞ് കളയുക. മുളക്‌പൊടി, ജീരകം, മല്ലിപ്പൊടി, കടലമാവ്, കായപ്പൊടി, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ ഇട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് ഉഴുന്ന് മാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക. അതിനുശേഷം മുള്ളങ്കിയും ചേര്‍ത്ത് നന്നായി കുഴച്ച് നാരങ്ങാ വലിപ്പത്തില്‍ എടുത്ത് കൈയ്യില്‍ വച്ച് പരത്തുക. തിളച്ച എണ്ണയിലേയ്ക്ക് വടയിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.

Read More

മുറിച്ച തേങ്ങ വീണ്ടും ഉപയോഗിക്കുമ്പോള്‍ ചീത്തയാകാതിരിക്കാന്‍ ചില വിദ്യകള്‍

മുറിച്ച തേങ്ങ വീണ്ടും ഉപയോഗിക്കുമ്പോള്‍ ചീത്തയാകാതിരിക്കാന്‍ ചില വിദ്യകള്‍

തേങ്ങ പൊളിച്ച ശേഷം പിന്നീട് ഉപയോഗിക്കുമ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെടാറില്ലേ. ചിലപ്പോള്‍ തേങ്ങയ്ക്ക് നിറ വ്യത്യാസമുണ്ടാവാനും അഴുകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ഒട്ടേറെ ചെറുവിദ്യകളുണ്ട്. മുറിച്ചുവെയ്ക്കുന്ന തേങ്ങയില്‍ അല്‍പ്പം ഉപ്പോ വിനാഗിരിയോ പുരട്ടിവെയ്ക്കൂ. തേങ്ങ കേടാകില്ല. തേങ്ങാ തണുത്തവെള്ളത്തില്‍ ഇട്ടുവെച്ചാല്‍ ചീത്തയാവില്ല. കൂടുതല്‍ ഉണങ്ങിയ തേങ്ങ പൊട്ടിക്കുമ്പോള്‍ ചിരട്ടയില്‍ നിന്ന് ഇളകിപ്പോകാതിരിക്കാനും വെള്ളത്തിലിട്ടുവെയ്ക്കുന്നത് നല്ലതാണ്. അങ്ങനെ പൊട്ടിച്ചാല്‍ തേങ്ങ നേര്‍പ്പകുതിയായി പൊട്ടിവരും. കറിക്ക് തേങ്ങ പിഴിയുമ്പോള്‍ അല്‍പ്പം ഉപ്പുകൂടി ചേര്‍ത്താല്‍ നല്ലവണ്ണം പാല്‍ വേര്‍പെട്ട് കിട്ടും. തേങ്ങ ആവശ്യം കഴിഞ്ഞു ബാക്കിയുടെങ്കില്‍ ചിരട്ടയോടെ ഉപ്പുവെള്ളത്തില്‍ മുക്കിവെച്ചാല്‍ തേങ്ങാ നിറം മാറില്ല. തേങ്ങാ പൊട്ടിച്ചാല്‍ കണ്ണുള്ള ഭാഗം ആദ്യം ഉപയോഗിക്കുക. കണ്ണുള്ള മുറിയാണ് ആദ്യം കേടാകുന്നത്. തേങ്ങ പൊതിക്കുമ്പോള്‍ കണ്ണിനു മുകളില്‍ അല്‍പ്പം ചകിരിനിര്‍ത്തി മാത്രം പൊതിക്കുക.

Read More

ചായയോടൊപ്പം കഴിക്കാം പൊട്ടറ്റൊ-എഗ്ഗ് കട്ലറ്റ്

ചായയോടൊപ്പം കഴിക്കാം പൊട്ടറ്റൊ-എഗ്ഗ് കട്ലറ്റ്

ചേര്‍ക്കേണ്ടവ: മുട്ട – രണ്ട് ഉരുളക്കിഴങ്ങ് ഇടത്തരം – രണ്ട് റൊട്ടിപ്പൊടി ആവശ്യത്തിന് മൈദ 1/2 കപ്പ് മുട്ട പതപ്പിച്ചത് ഒന്ന് ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – പൊരിക്കാനുള്ളത് പച്ചമുളക് – 2 മസാലപ്പൊടി – കാല്‍ സ്പൂണ്‍ ഉണ്ടാക്കുന്ന വിധം: ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിപ്പൊടിക്കുക. പച്ചമുളക് കുനുകുനെ അരിഞ്ഞതും കിഴങ്ങും ചേര്‍ത്ത് കുഴച്ച് മയപ്പെടുത്തുക. ഇതില്‍ ആവശ്യത്തിന് ഉപ്പും മസാലപ്പൊടിയും ചേര്‍ത്ത് ഇളക്കുക. പുഴുങ്ങി തോടുകളഞ്ഞ മുട്ട ഉരുളക്കിഴങ്ങ് മിശ്രിതം കൊണ്ട് പൊതിയുക. മുട്ട പാകത്തിന് ഉപ്പുചേര്‍ത്ത മൈദ മാവില്‍ മുക്കിയ ശേഷം റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. പതച്ചുവച്ച മുട്ടയി മുക്കി ഒന്നുകൂടി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. തിളച്ച വെളിച്ചെണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതുവരെ പൊരിക്കുക. ചൂടോടെ വിളമ്പുക.

Read More