ചുവപ്പില്‍ ഹോട്ട് ആയി മംമ്ത

ചുവപ്പില്‍ ഹോട്ട് ആയി മംമ്ത

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മലയാളസിനിമയുടെ ഭാഗമാണ് മംമ്താ മോഹന്‍ദാസ്. നിറയെ സിനിമകള്‍ ചെയ്യാറില്ലാത്ത താരം വളരെ സെലക്ടീവ് ആയി മാത്രമേ തന്റെ വേഷങ്ങള്‍ തിരഞ്ഞെടുക്കൂ. മലയാളത്തില്‍ അവസാനം റിലീസ് ചെയ്തത് ‘കാര്‍ബണ്‍’ എന്ന ചിത്രമായിരുന്നു. വളരെ ബോള്‍ഡ് ആയ സ്വഭാവത്തിനുടമയായ താരത്തെ തേടി അതുപോലെയുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് വരാറുള്ളത്. തന്റെ രണ്ടാമത്തെ മലയാളചിത്രത്തില്‍ തന്നെ മംമ്ത മറ്റ് നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള വളരെ ഗ്ലാമറസ് ആയ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഏറെ ആരാധകരുള്ള താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.  നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വൈഷ്ണവ് ആണ് ഫോട്ടോഗ്രാഫര്‍. അതിനിടെ തമിഴില്‍ നടിക്ക് തിരക്കേറുകയാണ്. ഈ വര്‍ഷം രണ്ട് തമിഴ് ചിത്രങ്ങളിലാണ് മംമ്ത  അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ടൊവീനോ നായകനാകുന്ന ഫോറെന്‍സിക് എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read More

ജീവതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ധന്യ മേരി വര്‍ഗീസ്

ജീവതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ധന്യ മേരി വര്‍ഗീസ്

നിരവധി മലയാള സിനിമകളിലും മോഡലിങ് രംഗത്തുമെല്ലാം സജീവമായിരുന്നു നടി ധന്യ മേരി വര്‍ഗീസ്. ഏറെ സജീവമായി നിന്നിരുന്ന സമയത്ത് തന്നെ പെട്ടെന്ന് അപ്രത്യക്ഷയായ താരം പിന്നീട് ഇടവേളയ്ക്ക് ശേഷം ടെലിവിഷന്‍ പരമ്പരയിലൂടെയാണ് തിരിച്ച്വരവ് നടത്തിയത്. രണ്ട് വര്‍ഷം മുന്‍പ് ഒരു റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. കഴിഞ്ഞ സംഭവങ്ങള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും ഇടയാക്കിയതായി ധന്യ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ”അനുഭവമാണ് എന്റെ ഗുരു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു. ആ സംഭവത്തിനു ശേഷം അതിനു മാറ്റം ഉണ്ടായി. ആളുകളുടെ സമീപനം എങ്ങനെ എന്നു മനസിലാക്കിയാണ് ഇപ്പോള്‍ പ്രതികരിക്കുക. ഒരു മിഡില്‍…

Read More

ഫുട്‌ബോള്‍ വാങ്ങാന്‍ മീറ്റിങ് കൂടി;  വൈറലായി, ഇപ്പോള്‍ സിനിമയിലേക്ക്..

ഫുട്‌ബോള്‍ വാങ്ങാന്‍ മീറ്റിങ് കൂടി;  വൈറലായി, ഇപ്പോള്‍ സിനിമയിലേക്ക്..

ഫുട്‌ബോളും ജേഴ്‌സിയും വാങ്ങാന്‍ കുട്ടിപ്പട്ടാളം നടത്തിയ ഒരു മീറ്റിങ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓലമടല്‍ വെച്ച് മൈക്ക് സെറ്റ് ചെയ്ത് വളരെ നിഷ്‌കളങ്കമായി കുട്ടികള്‍ നടത്തിയ മീറ്റിങ് വളരെപ്പെട്ടന്നാണ് ആളുകള്‍ ഏറ്റെടുത്തത്. സൗജന്യമായി ഇവര്‍ക്ക് ഫുട്‌ബോള്‍ നല്‍കിയും ഫുട്‌ബോള്‍ ക്യാമ്പുകളിലേക്കു ക്ഷണിച്ചും നിരവധി ആളുകളും സംഘടനകളുമാണ് രംത്തെത്തിയത്. ഈ കുട്ടികള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതാണ് പുതിയ വിശേഷം. നടി അഞ്ജലി നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു എഫ്എം റേഡിയോയിലെ പരിപാടിക്കിടെയാണ് താരം ഇത് പറഞ്ഞത്. നടി അഞ്ജലി നായര്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. മൈതാനം എന്ന പുതിയ ചിത്രത്തിലേക്കാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഒരു പത്തു  വയസുകാരന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ കളിക്കാരായിട്ടായിരിക്കും ഈ കുട്ടികള്‍ അഭിനയിക്കുക.  ”എല്ലാവരും പത്ത് രൂപ ഇട്ടാല്‍ നമുക്കൊരു പന്ത് വാങ്ങാം”: ഓല മടല്‍ മൈക്കും ബെഞ്ചുമായൊരു മീറ്റിങ്, വീഡിയോ വൈറല്‍…

Read More

‘നീ കെളവനേയും ചെയ്തു നടന്നോ, തിലകന്റെ അവസ്ഥ അറിയാലോ’ സുരാജിനോട് മമ്മൂട്ടി

‘നീ കെളവനേയും ചെയ്തു നടന്നോ, തിലകന്റെ അവസ്ഥ അറിയാലോ’ സുരാജിനോട് മമ്മൂട്ടി

കോമഡി താരമായാണ് സുരാജ് വെഞ്ഞാറമൂട് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ കൊമേഡിയനായി ഒതുങ്ങാതെ മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ എന്ന പേര് നേടിയെടുത്തിരിക്കുകയാണ് താരം. അടുത്തിടെ ഇരങ്ങിയ എല്ലാ ചിത്രത്തിലും സുരാജിന്റെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മെച്ചമാണ്. കഥാപാത്രങ്ങളുടെ പ്രായമോ സ്വഭാവമോ നോക്കാതെ മികച്ച കഥാപാത്രങ്ങളെയാണ് താരം തെരഞ്ഞെടുക്കുന്നത്. അവസാനം ഇറങ്ങിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറിന്റെ അച്ഛനായാണ് സുരാജ് എത്തിയത്. തുടര്‍ച്ചയായി പ്രായമായ വേഷങ്ങള്‍ ചെയ്താലുണ്ടാകുന്ന റിസ്‌കിനെക്കുറിച്ച് മമ്മൂട്ടി തന്നോടു സംസാരിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കെളവനേയും ചെയ്തു നടന്നാല്‍ നെടുമുടിയുടേയും തിലകന്റേയും അവസ്ഥയാകും എന്നാണ് മമ്മൂക്ക പറഞ്ഞത് എന്നാണ് സുരാജ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ‘മമ്മൂക്ക ഇന്നലെ പറഞ്ഞു, ‘നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമൊക്കെ അവസ്ഥ അറിയാലോ. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഭവങ്ങള്‍ ചെയ്തു’….

Read More

‘എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്’; പൂച്ചയെ കെട്ടിത്തൂക്കി കൊന്നവര്‍  ഈ കാഴ്ച കാണണം

‘എല്ലാ ജീവനുകളും പ്രധാനപ്പെട്ടതാണ്’; പൂച്ചയെ കെട്ടിത്തൂക്കി കൊന്നവര്‍  ഈ കാഴ്ച കാണണം

ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ വാര്‍ത്ത മനസിനെ മരവിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നാണ് അത്തരമൊരു ദുഃഖകരമായ വാര്‍ത്ത മലയാളികള്‍ക്ക് കേള്‍ക്കേണ്ടി വന്നത്. ഗര്‍ഭിണികളോട് മനുഷ്യനും മറ്റ് ജീവജാലങ്ങളും പൊതുവേ കാണിക്കുന്ന കരുതലിന്റെ വിപരീത കാഴ്ചയാണ് തിരുവനന്തപുരത്ത് അരങ്ങേറിയ കണ്ണില്ലാത്ത ക്രൂരത. അതിനിടെ റഷ്യയില്‍ നിന്ന് പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. റഷ്യയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീ പിടുത്തതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വസിച്ച് അവശ നിലയിലായ പൂച്ചക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്ന അഗ്‌നി ശമന സേനാ ജീവനക്കാരന്റെ വീഡിയോയാണ് ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്.

Read More

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുങ്ങിയ കപ്പലില്‍ അപൂര്‍വ മദ്യശേഖരം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുങ്ങിയ കപ്പലില്‍ അപൂര്‍വ മദ്യശേഖരം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടലില്‍ മുങ്ങിപ്പോയ കപ്പലില്‍ നിധിതേടി ഇറങ്ങിയവര്‍ ഞെട്ടി!, സ്വര്‍ണമോ രത്‌നങ്ങളോ ആയിരുന്നില്ല അവരെ കാത്തിരുന്നത്. പകരം അപൂര്‍വ മദ്യശേഖരമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് മുങ്ങിപ്പോയ കപ്പലില്‍ നടത്തിയ പരിശോധനയിലാണ് 102 വര്‍ഷം പഴക്കമുള്ള മദ്യം കണ്ടെത്തിയത്. പലതരം ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മദ്യം ഉപയോഗിക്കാമോ എന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അപൂര്‍വ്വമായ കോണിയാക് ബോട്ടിലുകളും ബക്കാര്‍ഡിയുടെ ഉടമസ്ഥതയിലുള്ള ബെനഡിക്ടൈന്‍  മദ്യവുമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. കോണിയാക്കിന്റെ 600 ബോട്ടിലുകളും ബെനഡിക്ടൈന്റെ 300 കുപ്പികളുമാണ് കണ്ടെത്തിയത്. ബാള്‍ട്ടിക് സമുദ്രത്തില്‍ 77 മീറ്റര്‍ ആഴത്തിലാണ് തകര്‍ന്ന നിലയില്‍ കപ്പല്‍ കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്ന് റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സബര്‍ഗിലേക്ക് തിരിച്ച കൈറോസ് എന്ന കപ്പലാണ് ഗവേഷകര്‍ കണ്ടെത്തിയത്.

Read More

തീരം നിറയെ ‘മഞ്ഞു മുട്ടകള്‍’; അമ്പരന്ന് സഞ്ചാരികള്‍

തീരം നിറയെ ‘മഞ്ഞു മുട്ടകള്‍’; അമ്പരന്ന് സഞ്ചാരികള്‍

ശൈത്യകാലം ആരംഭിച്ചിരിക്കുകയാണ്. മഞ്ഞുമൂടി കിടക്കുന്ന മലനിരകളും മറ്റും കാണാന്‍ സഞ്ചാരികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന സമയമാണിത്. ഈസമയത്ത് ഫിന്‍ലന്‍ഡില്‍ നിന്നും പകര്‍ത്തിയ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മഞ്ഞിന്റെ വലിയ മുട്ടകളെ പോലെ തോന്നിപ്പിക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത്. ഫിന്‍ലന്‍ഡിന്റെയും സീഡന്റെയും നടുവിലുള്ള ഗള്‍ഫ് ഓഫ് ബഥാനിയയിലെ ഹിലൗട്ടോ ദ്വീപിലാണ് രണ്ട് ദിവസം മുന്‍പ് മഞ്ഞിന്റെ മുട്ടകള്‍ ആകാശത്ത് നിന്നും വീണത്. റിസ്‌റ്റോ മറ്റില എന്ന ഫോട്ടോഗ്രാഫര്‍ക്കാണ് ഈ അത്ഭുതപ്രതിഭാസം പകര്‍ത്താനുളള ഭാഗ്യം ലഭിച്ചത്. ഭാര്യയോടൊപ്പം ദ്വീപിലെ ഒരു ബീച്ചിലായിരുന്നു റിസ്‌റ്റോ. കാലാവസ്ഥ മൈനസ് ഒന്നിലും താഴെയായിരുന്നു. കാറ്റും വീശുന്നുണ്ടായിരുന്നു. പെട്ടെന്നാണ് മഞ്ഞ് പെയ്യാന്‍ തുടങ്ങിയത്. കടലിനോട് ചേര്‍ന്ന പ്രദേശത്തെ മഞ്ഞുകഷ്ണങ്ങള്‍ക്ക് മുട്ടയുടെ രൂപമായിരുന്നു. ബീച്ചില്‍ നിറയെ മഞ്ഞിന്റെ മുട്ടകള്‍ കൊണ്ട് നിറഞ്ഞു. അത്ഭുതപ്രതിഭാസം അപ്പോള്‍ തന്നെ റിസ്‌റ്റോ ക്യാമറയില്‍ പകര്‍ത്തി. വലിയ മഞ്ഞുപാളികള്‍ തിരമാലകളില്‍ വീണ് കറങ്ങിയതിനാലാണ്…

Read More

‘ചക്കപ്പഴം എന്നും ഒരു വീക്‌നെസാണ്’; ചക്കക്കൊതിയനായ കാട്ടു കൊമ്പന്റെ വിക്രിയ;

‘ചക്കപ്പഴം എന്നും ഒരു വീക്‌നെസാണ്’; ചക്കക്കൊതിയനായ കാട്ടു കൊമ്പന്റെ വിക്രിയ;

ആനകളുടെ ദൗര്‍ബല്യമായ ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം ചക്കപ്പഴം എന്നാണ്. എന്തു ത്യാഗം സഹിച്ചും ചക്കപ്പഴം അകത്താക്കാന്‍ ആനകള്‍ ശ്രമിക്കും. പല ആനകളും നാട്ടിലേക്കിറങ്ങുന്നത് പോലും ചക്കപ്പഴം പാകമാകുന്ന സമയത്താണ്. ഇത്തരത്തില്‍ ചക്കക്കൊതി മൂത്ത് ത്യാഗം സഹിച്ച് ഒരു കാട്ടു കൊമ്പന്‍ പ്ലാവില്‍ നിന്ന് അത് വീഴ്ത്തി കഴിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചക്കപ്പഴം കഴിക്കാനായി നാട്ടിലിറങ്ങിയ കാട്ടു കൊമ്പന്റെ ദൃശ്യങ്ങള്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചത്.  ചക്കപ്പഴത്തിന്റെ മണം പിടിച്ചെത്തിയ കാട്ടു കൊമ്പന്‍ ഏറെ പണിപ്പെട്ടാണ് പ്ലാവില്‍ നിന്ന് ചക്ക പറിച്ചെടുത്തത്. കൂറ്റന്‍ പ്ലാവിന്റെ മുകളിലായി കിടന്നിരുന്ന ചക്ക ഏറെ പരിശ്രമത്തിനു ശേഷമാണ് കൊമ്പനു കിട്ടിയത്. പ്ലാവിന്റെ തടിയില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവച്ച് തുമ്പിക്കൈ ഉപയോഗിച്ചാണ് ആന ചക്ക അടര്‍ത്തി താഴേക്കിട്ടത്. ഉരുണ്ടു നീങ്ങിയ…

Read More

മറാത്തി ഗായിക വാഹനാപകടത്തില്‍ മരിച്ചു

മറാത്തി ഗായിക വാഹനാപകടത്തില്‍ മരിച്ചു

മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു. മുംബൈആഗ്ര ഹൈവേയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. യു എസിലായിരുന്ന ഗീത നാസിക്കിലെ സ്വവസതിയിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. ഗീതയും ഭര്‍ത്താവ് വിജയ്യുമാണ് കാറിലുണ്ടായിരുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ കാര്‍ ചെന്നിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഗീതയെയും വിജയ്യെയും ഷാഹ്പൂര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ ഗീത മരണപ്പെടുകയായിരുന്നു. മറാത്തി സിനിമകളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ഗീത.  

Read More

ലതാ മങ്കേഷ്‌കര്‍ അപകടനില തരണംചെയ്തു

ലതാ മങ്കേഷ്‌കര്‍ അപകടനില തരണംചെയ്തു

ശ്വാസതടസ്സത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയില്‍ പുരോഗതി. ആരോഗ്യസ്ഥിതി സാധാരണനിലയില്‍ ആയിക്കൊണ്ടിരിക്കുകയാണെന്ന് എ എന്‍ ഐ ട്വീറ്റ് ചെയ്തു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ലതാ മങ്കേഷ്‌കറെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡ്വൈസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കര്‍.

Read More