പുതിയ ‘പ്ലാസ്റ്റിക് ഫ്രീ പാഡ് ..എട്ട് മാസം കൊണ്ട് മണ്ണില്‍ അലിയും

പുതിയ ‘പ്ലാസ്റ്റിക് ഫ്രീ പാഡ് ..എട്ട് മാസം കൊണ്ട് മണ്ണില്‍ അലിയും

                                                                                                                                                                                   …

Read More

ബ്രൈഡല്‍ ലുക്കില്‍ സുന്ദരിയായി ഭാവന                          

ബ്രൈഡല്‍ ലുക്കില്‍ സുന്ദരിയായി ഭാവന                          

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരം. മലയാള സിനിമയില്‍ താരത്തെ ഇപ്പോള്‍ കാണാറില്ലങ്കിലും കനഡയും തെലുങ്കിലും സജ്ജീവമാണ്. ഭാവനയുടെ പുതിയ ചില ചിത്രങ്ങളാണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബല്‍ എം ഡിസൈനേഴ്‌സിന്റെ ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്.   ‘2020ലെ ബ്രഡല്‍ ലുക്ക്’ എന്ന പേരിലാണ് ലേബല്‍ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതിസുന്ദരിയായാണ് ഭാവന  എത്തുന്നത്. മുന്‍പും ലേബല്‍ എമ്മിന് വേണ്ടി ഭാവന മോഡലായിട്ടുണ്ട്.

Read More

മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് കുഞ്ഞുങ്ങള്‍ക്കു നല്‍കാറുണ്ടോ..ഈ കാര്യങ്ങള്‍ അറിയുക

മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് കുഞ്ഞുങ്ങള്‍ക്കു നല്‍കാറുണ്ടോ..ഈ കാര്യങ്ങള്‍ അറിയുക

ആറ്റു നോറ്റിരുന്ന് കുഞ്ഞാവയൊക്കെ വന്നു കഴിയുമ്പോഴാണ് അടുത്ത പ്രശ്‌നം ഉടലെടുക്കുക. ചിലപ്പോള്‍ കുഞ്ഞാവ മാസം തികയുന്നതിന് മുമ്പേ തന്നെ ഇങ്ങെത്തിയിട്ടുണ്ടാകും. കൂടെ തൂക്കക്കുറവും കാണും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ ചകഇഡ വില്‍ അഡ്മിറ്റായിട്ടുണ്ടാവും. അതുമല്ലെങ്കില്‍ അമ്മയുടെ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്നത് കൊണ്ടോ വിണ്ടു പൊട്ടിയതുകൊണ്ടോ നേരാംവണ്ണം മുലയൂട്ടാന്‍ കഴിയാത്തതുകൊണ്ടുമാകാം.(ഈ മുലക്കണ്ണ് ഉള്‍വലിഞ്ഞു നില്‍ക്കുന്നതൊക്കെ നേരത്തേ തന്നെ കണ്ടുപിടിച്ച് ശരിയാക്കേണ്ടതാണ് കേട്ടോ ). എന്തായാലും കുഞ്ഞാവയ്ക്ക് പാലു കൊടുക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം ഒരു വശത്ത്. പോരാത്തതിന് പാലുകെട്ടി വീര്‍ത്ത മാറിടത്തിന്റെ വേദന മറുവശത്ത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുലപ്പാല്‍ പിഴിഞ്ഞെടുക്കുക എന്നത് അത്യന്താപേക്ഷിതമായി വരുന്നു. മാത്രവുമല്ല ചെറിയ ഇടവേള കഴിഞ്ഞ് കുഞ്ഞാവ ഉഷാറായി വരുമ്പോള്‍ മുലപ്പാല്‍ വറ്റിപ്പോവാതെ ആവശ്യത്തിന് ഉണ്ടാവാനും ഇത്തരത്തില്‍ പാല് പിഴിഞ്ഞെടുക്കുന്നത് ഉപകരിക്കും. മുലപ്പാല്‍ സംഭരിച്ച് സൂക്ഷിക്കുന്നതെങ്ങനെ പിഴിഞ്ഞെടുത്ത മുലപ്പാല്‍ സാധാരണ ഊഷ്മാവില്‍ ആറു മണിക്കൂര്‍…

Read More

യാത്ര ചെയ്യുമ്പോള്‍ ചര്‍ദ്ദിക്കാറുണ്ടോ ?

യാത്ര ചെയ്യുമ്പോള്‍ ചര്‍ദ്ദിക്കാറുണ്ടോ ?

മനോഹരമായ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് ചര്‍ദ്ദിക്കുന്നത്. യാത്രകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അതിനിടക്കുള്ള ഇങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ പല യാത്രയകളെയും ബുദ്ധിമുട്ടിക്കാറുണ്ട്. ഇങ്ങനെ ചര്‍ദ്ദിക്കുന്നവരില്‍ സ്ത്രീകളാണ് കൂടുതല്‍. പല മരുന്നുകളും ഉപയോഗിക്കാറുണ്ടെങ്കിലും അതിനൊന്നും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രയ്ക്കിടെ ഏലയ്ക്ക ചവയ്ക്കുന്നത് ഏറെ നല്ലതാണ്. യാത്രയ്ക്കിടെ ചര്‍ദ്ദിക്കാന്‍ വരുന്നുവെന്ന് തോന്നിയാല്‍ രണ്ട് ഏലയ്ക്ക എടുത്ത വായിലിട്ട് ചെറുതായി ചവയ്ക്കുക. പെട്ടന്ന് ചവയ്ച്ചിറക്കരുത്. സ്വന്തം വാഹനമാണെങ്കില്‍ നിറുത്തി അല്പം വിശ്രമിച്ച ശേഷം യാത്ര തുടരാം. നാരങ്ങ ഉപയോഗിക്കുന്നതും യാത്രയ്ക്കിടെയുള്ള ചര്‍ദ്ദില്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. നാരങ്ങ ചെറുതായി മുറിച്ച് കുരുമുളക് പൊടി ചേര്‍ത്ത് കയ്യില്‍ കരുതുക. യാത്രയ്ക്കിടെ ചര്‍ദ്ദിക്കാന്‍ വരുന്നുവെന്ന് തോന്നിയാല്‍ ഇത് ചവയ്ക്കുന്നത് ഏറെ നല്ലതായിരിക്കും. ഇത്തരത്തിലുള്ള മുന്‍ കരുതലെടുക്കുമ്‌ബോള്‍ മരുന്നുകള്‍ പ്രത്യേകം കഴിക്കണമെന്നില്ല. അങ്ങനെ കഴിച്ചാല്‍ ഫലം നഷ്ടമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു

Read More

വായ് പുണ്ണ് ; കാരണവും ചില പ്രതിവിധികളും

വായ് പുണ്ണ് ; കാരണവും ചില പ്രതിവിധികളും

വായ് തുറക്കാന്‍ വയ്യ. ഭക്ഷണം കഴിക്കാനോ ഒരു രക്ഷയുമില്ല. പറഞ്ഞു വരുന്നത് പല്ല് വേദനയെ കുറിച്ചല്ല, പലരിലും ഇന്നുണ്ടാകുന്ന മറ്റൊരു അസുഖത്തെ കുറിച്ചാണ്. വായ്പ്പുണ്ണെന്നു നാം വിളിക്കുന്ന ഓറല്‍ അള്‍സര്‍ ആണ് ഇത്. ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന വേദന തന്നെയാണ് ഇതിന്‌ടെ ഏറ്റവും വലിയ ബുദ്ധിമുട്ട്. എന്താണ് വായ് പുണ്ണിനു കാരണം?നമ്മുടെ നാട്ടിന്‍പുറത്തുകാര്‍ പറയും നന്നായി വയരോഴിച്ചില്‍ ഉണ്ടായാല്‍ യാതൊരു വിധ അസുഖവും നമ്മെ ബാധിക്കില്ലെന്ന്. അത് ശരിയാണ്. കാരണം ഭക്ഷണവും ശോധനയും കൃത്യമായി നടക്കുന്ന മനുഷ്യ ശരീരം പെര്‌ഫെക്റ്റ് തന്നെ ആയിരിക്കും. ഇതേ കാര്യങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണ് പല വിധ അസുഖങ്ങള്‍ ശരീരത്തെ ബാധിക്കുക. അല്ലെങ്കില്‍ അസുഖങ്ങള്‍ ബാധിക്കുമ്പോള്‍ ഇത് തടയപ്പെടുന്നു എന്നും പറയാം. ഇത്തരത്തില്‍ ശ്രദ്ധേയമാണ് വായ് പുണ്ണ്. അള്‍സര്‍ എന്നാ പേരില് തന്നെ ഉണ്ടല്ലോ ഇതിന്‌ടെ അര്‍ത്ഥം. വയടിലോ കുടലിലോ ഉണ്ടാകുന്ന…

Read More

കരള്‍ രോഗമുണ്ടോ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍

കരള്‍ രോഗമുണ്ടോ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍

വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ് കരള്‍ . മഞ്ഞപ്പിത്തം, അമിത കൊളസ്ട്രോള്‍, കരള്‍വീക്കം, പ്രവര്‍ത്തനകരാര്‍ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിക്കുന്നത്. മയക്കം- കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ ഒന്നാണ് രോഗബാധിതര്‍ക്ക് എല്ലായ്പ്പോഴും തലചുറ്റല്‍ അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര വൈദ്യസഹായം തേടണം. . അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന കരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട് മൂലമോ പിത്തരസത്തിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നത് മൂലമാണ് ഛര്‍ദ്ദിക്കണമെന്നല്‍ തോന്നല്‍ ഉണ്ടാകുന്നത്. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന് പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത് മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്. കണ്ണുകള്‍, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ…

Read More

പാമ്പ് കടിച്ചാല്‍ ഇക്കാര്യങ്ങള്‍ മറക്കല്ലേ

പാമ്പ് കടിച്ചാല്‍ ഇക്കാര്യങ്ങള്‍ മറക്കല്ലേ

ഒരിക്കല്‍ കടിയേറ്റാല്‍ വീണ്ടും കടി ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക,സുരക്ഷിതമായ അകലം കാത്തു സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. കടിയേറ്റാല്‍ പേടിക്കാതെ, പരിഭ്രമിക്കാതെ, അധികം ശരീരം അനക്കാതെ, സമചിത്തതയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നതാണ് തുടക്കത്തില്‍ ഏറ്റവും പ്രധാനം. കടിയേറ്റാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പരിഭ്രമിക്കുന്നത് പോലെയും ഉള്ള കാര്യങ്ങള്‍ കൂടുതല്‍ അപകടം വിളിച്ചു വരുത്തും. കാരണം അങ്ങനെ ഒക്കെ ഉള്ള അവസ്ഥയില്‍ ഹൃദയം കൂടുതല്‍ വേഗതയില്‍ മിടിക്കുകയും കൂടുതല്‍ രക്തചംക്രമണം നടക്കുകയും അതോടെ വിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വേഗത്തില്‍ പടരുകയും ആണ് ഉണ്ടാവുക. രോഗിയെ കഴിയുന്നതും അനങ്ങാന്‍ അനുവദിക്കാതെ വേണം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്.കടിയേറ്റ ഭാഗം അനക്കാതെ വെയ്ക്കാനും ശ്രദ്ധിക്കുക. കഴിയുന്നതും രോഗിയുടെ ശരീരം ചലിക്കാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് പ്രത്യേകിച്ചും കടിയേറ്റ കൈ കാലുകള്‍. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ…

Read More

വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നവര്‍ ജാഗ്രതൈ

വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നവര്‍ ജാഗ്രതൈ

വിശപ്പകറ്റുന്നതിനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ വിശപ്പില്ലാതെ ഭക്ഷണം കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധച്ചേക്കൂ. വിശപ്പില്ലാതെ ആഹാരം കഴിക്കുന്നത് തടികേടാക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിശക്കാതെ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പെട്ടന്ന് പിടിപെടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുള്ളവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പഠന റിപ്പോര്‍ട്ട് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്…

Read More

അടുക്കളയിലെ ശുചിത്വക്കുറവ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

അടുക്കളയിലെ ശുചിത്വക്കുറവ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വീട്ടിനുള്ളിലെ പ്രത്യേകിച്ച് അടുക്കളയിലെ ശുചിത്വക്കുറവ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോള്‍ ബാക്റ്റീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിക്കുന്നു. ശുചിത്വമില്ലായ്മയാണ് ഉദരരോഗങ്ങളുടെ പ്രധാന കാര്യങ്ങളിലൊന്ന്. വയറിളക്കമോ ഭക്ഷ്യവിഷബാധയോ പിടിപെടുമ്പോഴാണ് പലപ്പോഴും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടുന്നതിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാവുക. അടുക്കള വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. കട്ടിങ്‌ബോര്‍ഡ് കഷ്ണങ്ങള്‍ നുറുക്കുമ്പോള്‍ സ്വാഭാവികമായും കട്ടിങ് ബോര്‍ഡുകളില്‍ വിടവുകളും മുറിവുകളും വരാം. ബോര്‍ഡ് നന്നായി കഴുകിയുണക്കി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധയുണ്ടാവാന്‍ സാധ്യതയുണ്ട്. മരപ്പലകയാണെങ്കില്‍ ഇടയ്ക്ക് എണ്ണയിട്ട് തുടയ്ക്കുന്നത് നന്ന്. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കഴുകുന്നതും നല്ലതാണ്. പച്ചക്കറി അരിയാനും മാംസം മുറിക്കാനും മീന്‍ വെട്ടാനും പ്രത്യേകം ബോര്‍ഡുകള്‍ ഉപയോഗിക്കണം. കത്തികളും കൈയുറകളും പ്രത്യേകം കരുതുകയും അവ സമയാസമയം വൃത്തിയാക്കുകയും വേണം ഫ്രിഡ്ജ് മാസത്തിലൊരിക്കല്‍ സൂക്ഷ്മമായും ആഴ്ച്ചയിലൊരിക്കല്‍ സാധാരണ മട്ടിലും ഫ്രിഡ്ജ് വൃത്തിയാക്കണം. പച്ചക്കറികളും പഴങ്ങളും, മഞ്ഞളും വിനാഗിരിയും കലര്‍ത്തിയ…

Read More

ഫെയര്‍നെസ് ക്രീമുകള്‍ പുരട്ടിയാല്‍ നിറം കൂടുമോ?

ഫെയര്‍നെസ് ക്രീമുകള്‍ പുരട്ടിയാല്‍  നിറം കൂടുമോ?

ഫെയര്‍നെസ് ക്രീമുകള്‍ പുരട്ടിയാല്‍ ചര്‍മത്തിന്റെ നിറം കൂടുമെന്നാണ് നമ്മളില്‍ പലരുടെയും ധാരണ. എന്നാല്‍, മുഖത്തുണ്ടാകുന്ന കരുവാളിപ്പ് മാറ്റാന്‍ മാത്രമേ ഫെയര്‍നെസ് ക്രീമുകളെ കൊണ്ട് സാധിക്കൂ. വിപണിയില്‍ കിട്ടുന്ന എല്ലാ ഫെയര്‍നെസ്സ് ക്രീമുകളും പുരട്ടുന്നതും നന്നല്ല. പലതിലും ക്യൂനോണ്‍ സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ട്. ഇവ ദീര്‍ഘനാള്‍ ഉപയോഗിച്ചാല്‍, ചര്‍മത്തില്‍ പെട്ടെന്ന് ചുളിവുകളുണ്ടായേക്കാം. മുഖത്ത് കറുത്ത പാടുകളുണ്ടാകാനും കുരുക്കള്‍ വരാനും സാധ്യതയുണ്ട്. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍, ഓര്‍ഗാനിക് ആസിഡുകള്‍ അടങ്ങിയിട്ടുള്ള ലൈറ്റ്‌നിങ് ക്രീമുകള്‍ ഉപയോഗിക്കാം. ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ നിര്‍ദേശമനുസരിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം.

Read More