1.3 കോടിയുടെ റേഞ്ച് റോവര്‍ സ്പോട്ട് സ്വന്തമാക്കി ദിഷ പട്ടാനി

1.3 കോടിയുടെ റേഞ്ച് റോവര്‍ സ്പോട്ട് സ്വന്തമാക്കി ദിഷ പട്ടാനി

1.3 കോടി രൂപയുടെ റേഞ്ച് റോവര്‍ സ്പോട്ട് സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാനി. 2016ല്‍ പുറത്തിറങ്ങിയ ‘എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ദിഷ പട്ടാനി. കാര്‍ വാങ്ങിയ വിവരം ദിഷ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.  ‘എനിക്കല്‍പ്പം പൊക്കം കൂടുതലാണെന്നാണ് ഞാന്‍ കരുതുന്നത്’ എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ റേഞ്ച് റോവര്‍ ഉടമസ്ഥയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വെള്ള നിറത്തിലുള്ള റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന ഒരു സെക്സി ചിത്രവും താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുണ്ട്. 1.3 കോടി രൂപ എക്സ്ഷോറൂം വിലയുള്ള റേഞ്ച് റോവര്‍ സ്പോട്ട് എച്ച്എസ്ഇ പെട്രോള്‍ വേരിയന്റാണ് ദിഷ വാങ്ങിയിരിക്കുന്നത്. എന്നാല്‍, ഇതിലെ എന്‍ജിന്‍ 2.0 ലിറ്ററാണോ, 3.0 ലിറ്ററാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 335 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍…

Read More

ബീച്ചില്‍ വെച്ച് വിവാഹം; മലൈക അറോറ    

ബീച്ചില്‍ വെച്ച് വിവാഹം; മലൈക അറോറ    

മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും വിവാഹ വാര്‍ത്തകള്‍ എന്നും  ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്തായാലും വിവാഹത്തെ കുറിച്ച് ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് മലൈക അറോറ. ‘ #NoFilterNeha’ എന്ന റേഡിയോ പരിപാടിയിലാണ് വിവാഹത്തിനെ കുറിച്ചുളള തന്റെ സ്വപ്നങ്ങള്‍ മലൈക വെളിപ്പെടുത്തിയത്. ബീച്ച് വെഡ്ഡിങ് ആണ് തന്റെ സ്വപ്നമെന്നും മലൈക പറഞ്ഞു. ലെബനീസ് ഡിസൈനര്‍ എലീ സാബ് ഒരുക്കുന്ന തൂവെള്ള ഗൗണ്‍ വെഡ്ഡിങ് ഡ്രസ്സായി വേണം എന്നും മലൈക പറഞ്ഞു. അര്‍ജുന്‍ കപൂറിനെക്കുറിച്ചുളള ഒരു രഹസ്യം പറയാന്‍ നേഹ ആവശ്യപ്പെട്ടപ്പോള്‍  ‘അവന്‍ പെര്‍ഫക്ട് ആണ്’ എന്ന മറുപടിയാണ് മലൈക നല്‍കിയത്.   അര്‍ജുന്‍ കപൂറും മലൈകയും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത  ആദ്യം ഇരുവരും നിരസിക്കുകയായിരുന്നു. എന്നാല്‍ 2019 ഏപ്രിലില്‍ അര്‍ജുന്റെ ജന്മദിനത്തിലാണ് ഇക്കാര്യം അവര്‍ സ്ഥിരീകരിച്ചത്. അര്‍ജുന്‍ കപൂറിന്റെ 34-ാം പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് മലൈക…

Read More

നീല സാരി ഗൗണില്‍ തിളങ്ങി തമന്ന  

നീല സാരി ഗൗണില്‍ തിളങ്ങി തമന്ന  

പരമ്പരാഗത-യൂറോപ്യന്‍ ഔട്ട്ഫിറ്റുകളെ യോജിപ്പിച്ച്  രൂപപ്പെടുത്തിയ സാരി ഗൗണ്‍ ആണ് ഇപ്പോള്‍ ബോളിവുഡില്‍ ഫാഷന്‍. സാരി ഗൗണില്‍ തിളങ്ങുന്ന താരങ്ങള്‍ ഫാഷന്‍ ലോകത്തിന്റെ കയ്യടിയും നേടാറുണ്ട് .   ഇപ്പോഴിതാ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി തമന്നയാണ് സാരി ഗൗണില്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. നീല നിറത്തിള്ള സാരി ഗൗണാണ് തമന്ന ധരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ തമന്ന തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.  ഹാന്‍ഡ് എബ്രോയട്രിയാണ് സാരി ഗൗണിന്റെ ഹൈലേറ്റ്. അമിത് അഗര്‍വാള്‍ ആണ് ഈ സാരി ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ റോയല്‍ ബ്ലൂ സാരി ഗൗണ്‍ തമന്ന  കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

Read More

ശ്വാസം മുട്ടുന്ന ദില്ലിക്ക് ആശ്വാസമായി ‘ശുദ്ധമായ ഓക്‌സിജന്‍’  

ശ്വാസം മുട്ടുന്ന ദില്ലിക്ക് ആശ്വാസമായി ‘ശുദ്ധമായ ഓക്‌സിജന്‍’  

കുറച്ച് ദിവസങ്ങളായി വായു മലിനീകരണത്തില്‍പ്പെട്ട് ശ്വാസം മുട്ടി കഴിയുകയാണ് രാജ്യതലസ്ഥാനം. ശ്വസിക്കാന്‍ ശുദ്ധവായു ലഭിക്കാത്തതിനെ തുടര്‍ന്ന് വലിയ ബുദ്ധിമുട്ടാണ് ദില്ലിയിലെയും പരിസരപ്രദേശങ്ങളിലുമുള്ള ആളുകള്‍ അനുഭവിക്കുന്നത്. നഗരത്തിലെത്തിയാല്‍ വിഷ പുക ശ്വസിച്ച്  ശ്വാസതടസ്സമുണ്ടാകുമെന്ന അവസ്ഥ വന്നപ്പോള്‍ ആളുകള്‍ വീടിന് പുറത്തിറങ്ങാതെയായി. ഇത്തരത്തില്‍ ശുദ്ധവായു കിട്ടാതെ ആളുകള്‍ വലയുന്നതിനിടെ ദില്ലിക്കാര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടിനില്‍ക്കുന്ന ദില്ലിയില്‍ ശുദ്ധവായു വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ഒരു സ്ഥാപനം. ദില്ലിയിലെ സകേതില്‍ പ്രവര്‍ത്തിക്കുന്ന ‘ഓക്‌സി പ്യൂര്‍’ എന്ന പേരിലറിയപ്പെടുന്ന ഒരു ഓക്‌സിജന്‍ ബാറാണ് ശ്വസിക്കാനായി ഓക്‌സിജന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. പതിനഞ്ച് മിനിട്ട് നേരത്തേക്ക് ശുദ്ധവായു ശ്വസിക്കാന്‍ 299 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ മെയ് മാസമാണ് ഓക്‌സി പ്യൂര്‍ സാകേതില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ചെറുനാരങ്ങ ഇല, ഓറഞ്ച്, കറുവാപ്പട്ട, യൂക്കാലി, ലാവന്‍ഡര്‍ തുടങ്ങിയ വ്യത്യത മണങ്ങളോടുകൂടി ശുദ്ധവായു ഉപഭോക്താവിന് ശ്വസിക്കാന്‍ സാധിക്കുമെന്നതാണ്…

Read More

മഞ്ഞ സാരിയില്‍ സാരിയില്‍ സുന്ദരിയായി ജാക്വിലിന്‍

മഞ്ഞ സാരിയില്‍ സാരിയില്‍ സുന്ദരിയായി ജാക്വിലിന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. എയര്‍പ്പോര്‍ട്ടില്‍ പോകുമ്പോള്‍ പോലും താരം തന്റെ ഫാഷന്‍ സെന്‍സ് കാണിക്കാന്‍ ശ്രമിക്കാറുണ്ട്. ജാക്വിലിന്റെ ചിത്രങ്ങള്‍ എല്ലാം  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്റെ കയ്യടിനേടി കഴിഞ്ഞു. മനീഷ് മല്‍ഹോത്രയുടെ സ്വീകന്‍സ് സാരിയിലാണ് ജാക്വിലിന്‍ തിളങ്ങിയത്.  മഞ്ഞ നിറത്തിലുളള സ്വീകന്‍സ്  പതിപ്പിച്ച സാരിയില്‍  ജാക്വിലിന്‍ വളരെയധികം സുന്ദരിയായിരുന്നു. ലെഹങ്ക സ്‌റ്റൈലിലാണ്  താരം സാരിയുടുത്തിരിക്കുന്നത് .

Read More

കഷണ്ടി പ്രമേയമാക്കി പുതിയ ചിത്രം ‘ബാല’

കഷണ്ടി പ്രമേയമാക്കി പുതിയ ചിത്രം ‘ബാല’

ബോളിവുഡ് താരമായ ആയുഷ്മാന്‍ ഖുറാന വ്യത്യസ്തമായ വേഷങ്ങള്‍ക്കൊണ്ട് ശ്രദ്ധേയനാണ്. പുതിയ ചിത്രമായ ബാലയില്‍ കഷണ്ടിയായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. കഷണ്ടി കാരണം കഷ്ടപ്പെടുന്ന യുവാവ് അത് മറച്ചുവച്ച് വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പട്‌നേക്കര്‍, യാമി ഗൗതം എന്നിവരും വേഷമിടുന്നു. ചിത്രം നവംബര്‍ ഏഴിന് ഇന്ത്യയില്‍ റിലീസ് ചെയ്യും യുഎഇയിലും ജിസിസിയിലും ഇന്‍ഡീവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്ക് (ഐഡിഎന്‍) ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Read More

ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം; ആര്യ

ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം; ആര്യ

അച്ഛന്റെ ഓര്‍മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി നടിയും അവതാരകയുമായ ആര്യ. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ആര്യയുടെ അച്ഛന്‍ മരണമടയുന്നത്. അര്യയുടെ കുറിപ്പ് ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസമായിരുന്നു ഇത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് ഒരു നേഴ്‌സ് ഈ ഡോര്‍ കടന്നു വന്ന് എന്നോട് പറഞ്ഞത്, അച്ഛനെ ഒന്ന് പോയി കണ്ടോളൂ എന്ന്. അവിടെ ഞാന്‍ കണ്ടു.കണ്ണുകളടച്ച്, വായ തുറന്ന്, തണുത്ത്, അനക്കമറ്റ് അദ്ദേഹം കിടക്കുന്നു. എല്ലാ ധൈര്യവുമെടുത്ത് ഞാന്‍ അച്ഛനെ വിളിച്ചു, അച്ഛനെ ഉണര്‍ത്താന്‍, ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍, കാരണം അച്ഛനെ പറഞ്ഞയക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല, അന്നത്തെ ദിവസം എനിക്ക് സംഭവിക്കുന്നതിനെ…

Read More

‘എന്റെ ശരീരത്തെ ബാധിച്ച വിഷമായിരുന്നു അയാളുമായുള്ള വിവാഹം’

‘എന്റെ ശരീരത്തെ ബാധിച്ച വിഷമായിരുന്നു അയാളുമായുള്ള വിവാഹം’

ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതോടെയാണ് നടി ശ്വേത തിവാരി വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ടാം ഭര്‍ത്താവ് അഭിനവ് കൊഹ് ലി മകളെ മര്‍ദിക്കുന്നു എന്ന പരാതിയുമായി ഓഗസ്റ്റിലാണ് ശ്വേത പൊലീസിനെ സമീപിച്ചത്. തന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു രണ്ടാം വിവാഹം എന്നാണ് ശ്വേത പറയുന്നത്. അത് തന്നെ വളരെ അധികം വേദനിപ്പിച്ചെന്നും അതിനാലാണ് നീക്കം ചെയ്തത് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നെ വളരെ വേദനിപ്പിച്ചിരുന്ന ഒരു വിഷബാധയുണ്ടായിരുന്നു. അത് ഞാന്‍ നീക്കം ചെയ്തു. ആളുകള്‍ കരുതിയിരുന്നത് അത് എന്റെ കയ്യായിരുന്നു എന്നാണ്, എന്റെ ശരീരത്തിന്റെ ഭാഗം. എന്നാല്‍ അവര്‍ ഒന്നു മനസിലാക്കേണ്ടതുണ്ട്. അത് വിഷബാധയായിരുന്നു. എനിക്ക് അത് കളയണമായിരുന്നു. ഇപ്പോള്‍ ഞാന്‍ വീണ്ടും ആരോഗ്യവതിയായി. ഞാന്‍ സന്തുഷ്ടവതിയായി അഭിനയിക്കുകയാണെന്ന് ചിന്തിക്കരുത്. ഞാന്‍ ശരിക്കും ഹാപ്പിയാണ്. ‘ ശ്വേത പറഞ്ഞു. എന്റെ ഒരു കൈ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഞാന്‍…

Read More

സായിക്കൊപ്പം നീന്തിത്തുടിച്ച് നവ്യ..ചിത്രങ്ങള്‍

സായിക്കൊപ്പം നീന്തിത്തുടിച്ച് നവ്യ..ചിത്രങ്ങള്‍

സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പതിവായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് മലയാളികളുടെ പ്രിയ നായിക നവ്യ നായര്‍. ഇപ്പോഴിതാ മകന്‍ സായ് കൃഷ്ണയുമൊന്നിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.  ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ ഇരുവരും ഉല്ലസിക്കുന്നത് ചിത്രങ്ങളില്‍ കാണാം. കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലായിരുന്നു ഇരുവരും ഒഴിവുസമയം ചിലവഴിച്ചത്. നവ്യ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അമ്മയുടെയും മകന്റെയും സ്‌നേഹത്തെ പ്രശംസിച്ച് ധാരാളം പേരാണ് കമന്റുകള്‍ കുറിക്കുന്നത്. നേരത്തെ നവ്യയുടെ പിറന്നാള്‍ ദിനത്തില്‍ സായിയും കൂട്ടരും ചേര്‍ന്ന് താരത്തിന് സര്‍പ്രൈസ് ഒരുക്കിയതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Read More

സ്വര്‍ണ്ണവും വജ്രവും കൊണ്ട് നിര്‍മ്മിച്ച ‘റോയല്‍ ക്ലോസറ്റ്’  

സ്വര്‍ണ്ണവും വജ്രവും കൊണ്ട് നിര്‍മ്മിച്ച ‘റോയല്‍ ക്ലോസറ്റ്’  

വ്യത്യസ്തമായ ഉത്പന്നങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട പ്രദര്‍ശനമായിരുന്നു കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ‘ചൈന ഇന്റര്‍നാഷണല്‍ ഇംപോര്‍ട്ട് എക്സ്പോ’. ഇതിന്റെ രണ്ടാം ഘട്ടത്തിന് ഇപ്പോള്‍ ചൈനയില്‍ തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ തവണത്തെക്കാള്‍ കൗതുകമുണര്‍ത്തുന്ന പല ഉത്പന്നങ്ങളും ഇക്കുറി മേളയിലുണ്ട്. അതിലൊന്നാണ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ്. ഹോംഗ്കോംഗിലുള്ള ഒരു പ്രമുഖ ജ്വല്ലറിയാണ് ഈ ‘റോയല്‍ ക്ലോസറ്റ്’ നിര്‍മ്മിച്ചിരിക്കുന്നത്. കട്ടി സ്വര്‍ണ്ണം കൊണ്ടാണ് സംഗതി പണിതിരിക്കുന്നത്. ടോയ്ലറ്റ് സീറ്റാകട്ടെ, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് നിര്‍മ്മിതമാണ്. അതികത്ത് മുഴുവന്‍ വജ്രം പതിച്ചിരിക്കുന്നു. നാല്‍പതിനായിരത്തിലധികം വജ്രങ്ങളാണ് ഇതില്‍ പതിപ്പിച്ചിരിക്കുന്നത്. 9 കോടിയാണ് ഇതിന് ആകെ വരുന്ന വില. എന്നാല്‍ ‘ഗോള്‍ഡ് ടോയ്ലറ്റ്’ ആരും കണ്ട് മോഹിക്കേണ്ടെന്നാണ് ജ്വല്ലറി ഉടമസ്ഥര്‍ അറിയിക്കുന്നത്. ‘എക്സ്പോ’യ്ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ് ഇതെന്നും കച്ചവടത്തിന് താല്‍പര്യമില്ലെന്നുമാണ് ഇവര്‍ അറിയിക്കുന്നത്. ഏതായാലും സംഗതി, ഗിന്നസ് ലോക റെക്കോര്‍ഡ് പട്ടികയിലേക്കുള്ള…

Read More