കയ്യടി നേടി ഒരച്ഛനും മകളും…ഇങ്ങനെയാണ് മക്കളെ വളര്‍ത്തേണ്ടത്…വീഡിയോ കാണാം..

കയ്യടി നേടി ഒരച്ഛനും മകളും…ഇങ്ങനെയാണ് മക്കളെ വളര്‍ത്തേണ്ടത്…വീഡിയോ കാണാം..

കുട്ടികള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാതാപിതാക്കള്‍ ശാസിക്കുകയും, ചിലപ്പോഴൊക്കെ ചെറിയ ശിക്ഷകള്‍ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ശാസനയും ശിക്ഷയുമൊന്നും പലപ്പോഴും തന്റെ തെറ്റ് മനസിലാക്കാന്‍ കുട്ടിയെ സഹായിച്ചെന്ന് വരില്ല. സ്നേഹപൂര്‍വ്വം കുട്ടികളോട് തെറ്റിനെക്കുറിച്ച് വിശദീകരിക്കാനും അതിന്റെ മോശം വശങ്ങളെക്കുറിച്ച് പറഞ്ഞ്, അവരെ തിരുത്താനും മാതാപിതാക്കള്‍ക്കാകണം. ഇതിന് ഉത്തമ ഉദാഹരണമാവുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. ക്ലാസ്മേറ്റിന്റെ ജാക്കറ്റുമായി വീട്ടിലെത്തിയ നഴ്സറിക്കുട്ടിയും അവളുടെ അച്ഛനും തമ്മിലുള്ള സംഭാഷണമാണ് വീഡിയോ. ജാക്കറ്റ് എവിടെ നിന്ന് കിട്ടിയെന്നാണ് ആദ്യം അച്ഛന്‍ ചോദിക്കുന്നത്. തെറ്റ് പിടിക്കപ്പെടുമോ എന്ന ആശങ്കയില്‍ കൊച്ചു പെണ്‍കുട്ടി സ്വതസിദ്ധമായ ശൈലിയില്‍ കള്ളങ്ങള്‍ പറയുന്നു. അഞ്ച് രൂപയ്ക്ക് കടയില്‍ നിന്ന് വാങ്ങിയതാണ് ജാക്കറ്റെന്ന അവളുടെ മറുപടി ആരെയും ചിരിപ്പിക്കും. ഏത് കടയില്‍ നിന്നെന്ന് ചോദിക്കുമ്പോള്‍ ‘ജാക്കറ്റ്’ എന്ന കടയില്‍ നിന്നാണെന്ന് മറുപടി. തുടര്‍ന്ന് അച്ഛന്‍ പതിയെ കാര്യത്തിലേക്ക്…

Read More

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് വിജയം; കെ.ശ്രീകുമാര്‍ മേയര്‍

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് വിജയം; കെ.ശ്രീകുമാര്‍ മേയര്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ കെ.ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പേട്ട കൗണ്‍സിലര്‍ ഡി അനില്‍കുമാറിനേയും ബിജെപി സ്ഥാനാര്‍ഥി നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനേയുമാണ് തോല്‍പ്പിച്ചത്. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൌണ്ടായിരുന്നു വോട്ടെടുപ്പ്. ആദ്യവട്ടത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡി അനില്‍കുമാറിനെ ഒഴിവാക്കി.പിന്നീട് നടന്ന രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും ബിജെപി.യിലെ എം ആര്‍ ഗോപനും തമ്മിലായി മത്സരം. മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്. ആദ്യ റൌണ്ടില്‍ ആകെ 99 പേര്‍ വോട്ടുചെയ്തതില്‍ കെ ശ്രീകുമാറിന് 42 വോട്ടും എം ആര്‍ ഗോപന് 35 വോട്ടും ഡി അനില്‍കുമാറിനു 20 വോട്ടും ലഭിച്ചു.മൂന്ന് വോട്ട് അസാധുവായി.കോണ്‍ഗ്രസ് അംഗം സി ഓമന, ബിജെപി അംഗം ജ്യോതി…

Read More

കിഫ്ബി സിഎജി ഓഡിറ്റിനു വിധേയം; രണ്ടുതവണ ഓഡിറ്റ് നടന്നു: ധനമന്ത്രി

കിഫ്ബി സിഎജി ഓഡിറ്റിനു വിധേയം; രണ്ടുതവണ ഓഡിറ്റ് നടന്നു: ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി സിഎ.ജി ഓഡിറ്റിനു വിധേയമാണെന്നും ഇതിനകം രണ്ടുതവണ ഓഡിറ്റ് നടന്നതായും ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സി.എ.ജി-ഡി.പി.സി ആക്ട് 1971 ലെ വകുപ്പ് 14 (1) പ്രകാരമാണ് ഇതിനകം രണ്ടുതവണ സിഎജി ഓഡിറ്റ് നടന്നത്. വകുപ്പ് 14 (1) പ്രകാരമുള്ള ഓഡിറ്റ് സമ്പൂര്‍ണവും സമഗ്രവുമാണ്. ഇതുപ്രകാരം എല്ലാ വരവു-ചെലവു കണക്കുകളും ഓഡിറ്റിനു വിധേയമാക്കിയേ മതിയാകൂ. ഈ വ്യവസ്ഥ പ്രകാരമുള്ള അധികാരം എല്ലാ വരവു-ചെലവു കണക്കുകളും സംബന്ധിച്ച സമഗ്ര ഓഡിറ്റാണെന്ന് സിഎജിയുടെ വെബ്സൈറ്റിലെ വിശദീകരണത്തിലും വ്യക്തമാക്കിയിട്ടുണ്ട്. സിഎജിയുടെ വകുപ്പ് 14 (1) പ്രകാരമുള്ള ഓഡിറ്റിന് കിഫ്ബി നിയമപ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് വിഘാതമല്ല. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ഉണ്ടെങ്കിലും 14 (1) പ്രകാരമുള്ള സിഎ.ജി ഓഡിറ്റ് പരമോന്നതവും സമ്പൂര്‍ണവുമാണെന്ന് അവരുടെ സൈറ്റിലുള്ള കമന്ററിയില്‍ തന്നെ വ്യക്തമാണ്. കിഫ്ബിയുടെ കാര്യത്തില്‍ 14 (1) പ്രകാരമുള്ള വകുപ്പ് പ്രകാരം…

Read More

ഗായിക ലത മങ്കേഷ്‌കര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍

ഗായിക ലത മങ്കേഷ്‌കര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍

ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കര്‍. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഐസിയുവില്‍ പ്രവേശിച്ച ലതാ മങ്കേഷ്‌കര്‍ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 28ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ 90-ാം പിറന്നാള്‍.

Read More

നാല് ജില്ലകളില്‍ എയര്‍സ്ട്രിപ്പ് പരിഗണനയില്‍: മുഖ്യമന്ത്രി

നാല് ജില്ലകളില്‍ എയര്‍സ്ട്രിപ്പ് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കുാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന്റെ പ്രായോഗികതലത്തിലേക്കു കടക്കുന്നതേയുള്ളൂ. ശബരിമല തീര്‍ഥാടകര്‍ക്കുമാത്രമല്ല, തിരുവല്ല, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കും നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ഗണ്യമായ വര്‍ധനവുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാനത്താവളം നിലവിലുള്ളവരെ ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതീക്ഷിച്ച നിലയില്‍ യാത്രക്കാര്‍ കൂടിയിട്ടുണ്ട്്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിലുള്ള വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ഇതു സംബന്ധിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മന്ത്രാലയം ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലത്ത് താമരശ്ശേരി ചുരം റോഡ് തകരാറാവുന്നതിനാല്‍ വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെടുന്നത് പതിവായിട്ടുണ്ട്. ഇതു…

Read More