കുഞ്ഞിന്റെ ശ്രദ്ധ തിരിച്ച് ഡോക്ടറുടെ കുത്തിവയ്പ്പ്; വീഡിയോ കാണാം

കുഞ്ഞിന്റെ ശ്രദ്ധ തിരിച്ച് ഡോക്ടറുടെ കുത്തിവയ്പ്പ്; വീഡിയോ കാണാം

കൊച്ചുകുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് പിരിമുറുക്കമാണ്. കരച്ചിലും ബഹളവുമായിരിക്കും മിക്ക കുട്ടികളും. എന്നാല്‍ ചില ഡോക്ടര്‍മാരുടെ അടുത്ത് കുട്ടികള്‍ പെട്ടെന്ന് ഇണങ്ങുന്നത് കാണാം. അത്തരത്തിലൊരു ഡോക്ടറിന്റെയും കുഞ്ഞിന്റെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുഞ്ഞിന്റെ ശ്രദ്ധ തിരിച്ച് രക്തമെടുക്കുകയാണ് ഈ ഡോക്ടര്‍. കുഞ്ഞിന്റെ കൈകളില്‍ പിടിച്ച് മുഖത്ത് നോക്കി പാട്ടുപാടി ശ്രദ്ധ തിരിച്ചാണ് ഡോക്ടര്‍ വിദഗ്ധമായി ഇണക്കുന്നത്. പാട്ടില്‍ മുഴുകിയിരിക്കുന്ന കുഞ്ഞ്. ഷാനോന്‍ വെമിസ് എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുത്തിവെയ്ക്കുന്നത് പോലും അറിയാതെ പാട്ടില്‍ മുഴുകിയിരിക്കുകയാണ് കുഞ്ഞ്. ഡോക്ടര്‍ റയാന്‍ കോറ്റസിയാണ് ഈ പാട്ടുകാരന്‍. സാധാരണ രക്തം പരിശോധിക്കുമ്പോള്‍ മകള്‍ അസ്വസ്ഥയാകാറുണ്ടെന്നും ഇതാദ്യമായാണ് ഇങ്ങനെയൊരു പ്രതികരണമെന്നും അച്ഛന്‍ പറയുന്നു. Singing doctor calms down baby during blood test This singing doctor was filmed calming down a…

Read More

ആമയ്ക്ക് അപകട സൂചന നല്‍കി കുട്ടിയാന…’കണ്ടുപഠിക്കണം ഈ സഹജീവി സ്നേഹം’; ( വീഡിയോ)

ആമയ്ക്ക് അപകട സൂചന നല്‍കി കുട്ടിയാന…’കണ്ടുപഠിക്കണം ഈ സഹജീവി സ്നേഹം’; ( വീഡിയോ)

മനുഷ്യനെ അപേക്ഷിച്ച് സഹജീവികളോട് കൂടുതല്‍ സ്നേഹവും സഹാനുഭൂതിയും പ്രകടമാക്കുന്നത് മൃഗങ്ങളാണ് എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  പലപ്പോഴും മൃഗങ്ങളുടെ പെരുമാറ്റം മനുഷ്യര്‍ക്ക് ഒരു പാഠവുമാണ്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. റോഡിലൂടെ നടന്നുപോകുന്ന കുട്ടിയാന വഴിയില്‍ കാണുന്ന ഒരു ആമയോട് കാണിക്കുന്ന സഹാനുഭൂതിയാണ് ദൃശ്യങ്ങളിലുളളത്. റോഡിലൂടെ നടന്നുവരികയാണ് കുട്ടിയാന. അതിനിടെ യാദൃശ്ചികമായാണ് ആന ആമയെ കാണുന്നത്. ആമയെ അല്‍പ്പം തളളി നീക്കി റോഡിലൂടെ പോകുന്നത് അപകടമാണ് എന്ന സൂചന നല്‍കുന്ന തരത്തിലാണ് വീഡിയോ. ഐഎഫ്എസുകാരനായ പ്രവീണ്‍ കാസ്വാനാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കുട്ടിയാന നല്‍കുന്ന പാഠം എന്ന ആമുഖത്തോടെയാണ് ദൃശ്യങ്ങള്‍. This #elephant calf is teaching a lesson: #Animals have first right of the way. Opposite to the person who behaved yesterday on road while…

Read More

തുടരെ 5 സിക്‌സ്, ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച് പെണ്‍പടയുടെ ഹാര്‍ഡ് ഹിറ്റുകള്‍

തുടരെ 5 സിക്‌സ്, ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച് പെണ്‍പടയുടെ ഹാര്‍ഡ് ഹിറ്റുകള്‍

വനിതാ ക്രിക്കറ്റിലെ ഹാര്‍ഡ് ഹിറ്റിങ്ങിലേക്ക് എത്തുമ്പോള്‍ കീവീസ് ഓള്‍ റൗണ്ടര്‍ സോഫി ഡിവൈന്റെ പേര് മുന്‍പിലുണ്ടാവും. കൂറ്റനടികള്‍ കൊണ്ട് വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചെടുക്കുകയാണ് സോഫി…തുടരെ 5 സിക്‌സ് പറത്തിയാണ് ഇപ്പോള്‍ ഈ കീവീസ് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്നത്. വുമണ്‍ ബിഗ് ബാഷ് ലീഗിലാണ് സോഫിയുടെ വെടിക്കെട്ട് ബാറ്റിങ് വന്നത്. ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് സോഫി അര്‍ധശതകം പിന്നിട്ടത്. അവസാന ഓവറില്‍ സോഫി തുടരെ അഞ്ച് സിക്‌സ് പറത്തി തന്റെ സ്‌കോര്‍ 85ലേക്ക് എത്തിച്ചു. 56 ഡെലിവറികളില്‍ നിന്നാണ് സോഫിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് വന്നത്. ബാറ്റുകൊണ്ട് തകര്‍ത്തടിക്കുക മാത്രമല്ല, ബൗളിങ്ങിലേക്ക് എത്തിയപ്പോള്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും സോഫി വീഴ്ത്തി. സോഫിയുടെ തകര്‍പ്പന്‍ കളിയുടെ ബലത്തില്‍ അഡ്‌ലെയ്ഡ് സ്റ്റാര്‍സ് മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ 17 റണ്‍സിന്റെ ജയം പിടിച്ചു.

Read More

ക്രിക്കറ്റിന് ശേഷം ഷെഫ് കോഹലി?

ക്രിക്കറ്റിന് ശേഷം ഷെഫ് കോഹലി?

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം എന്തിലേക്കാവും ശ്രദ്ധ കൊടുക്കുക…ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആഗ്രഹമുള്ള ഒന്നാണത്. ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ന്ന് കൊണ്ടുനടന്ന നാളുകള്‍ക്ക് കഴിഞ്ഞ് പോവുമ്പോള്‍ മറ്റെന്തിലേക്കാവും ശ്രദ്ധ കൊടുക്കുക…ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് കോഹ് ലി ഇപ്പോള്‍…ക്രിക്കറ്റ് അവസാനിപ്പിച്ച് കഴിയുമ്പോള്‍ എനിക്ക് പാചകത്തില്‍ താത്പര്യം തോന്നാനാണ് സാധ്യത എന്നാണ് കോഹ് ലി പറയുന്നത്. പെട്ടെന്ന് ശരീരഭാരം വര്‍ധിക്കാന്‍ സാധ്യതയുള്ള പ്രകൃതമായത് കൊണ്ട് ബട്ടര്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കോഹ് ലി ഉപേക്ഷിച്ചിരുന്നു. പക്ഷേ, വ്യത്യസ്ത രുചികള്‍ പരീക്ഷിക്കുന്നതില്‍ നിന്ന് ഇത് തന്നെ പിന്നോട്ടു വലിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ പറയുന്നത്. കുട്ടിക്കാലം മുതലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ താത്പരനായിരുന്നു ഞാന്‍. ആ സമയം ജങ്ക് ഫുഡ് നിയന്ത്രണമില്ലാതെ കഴിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരുപാട് യാത്രകള്‍ ചെയ്യുന്നതിലൂടെ പല വ്യത്യസ്ത രുചികളും അറിയാന്‍ ശ്രമിക്കാറുണ്ട്….

Read More

ഗ്രൗണ്ട് കയ്യടക്കും ഭീകരന്മാരായി ‘ശലഭങ്ങള്‍’, മാസ്‌ക് ധരിച്ച് വിന്‍ഡിസ് താരങ്ങളുടെ പ്രതിരോധം;

ഗ്രൗണ്ട് കയ്യടക്കും ഭീകരന്മാരായി ‘ശലഭങ്ങള്‍’, മാസ്‌ക് ധരിച്ച് വിന്‍ഡിസ് താരങ്ങളുടെ പ്രതിരോധം;

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണമാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി20യില്‍ ആശങ്ക തീര്‍ത്തത്. എന്നാല്‍ ലഖ്‌നൗവിലെ എക്‌ന സ്റ്റേഡിയം വെസ്റ്റ് ഇന്‍ഡീസ്-അഫ്ഗാനിസ്ഥാന്‍ ഏകദിനത്തിന് വേദിയായപ്പോഴും കളിക്കാര്‍ ഗ്രൗണ്ടില്‍ നിന്നത് മാസ്‌ക് ധരിച്ച്…അവിടെ വില്ലനായത് പ്രാണികളാണ്… അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെ മാസ്‌ക് ധരിച്ചാണ് വിന്‍ഡിസ് താരങ്ങള്‍ നിന്നത്. ചെറുപ്രാണികള്‍ നിറഞ്ഞതോടെയായിരുന്നു ഇത്. രാത്രി മത്സരങ്ങളില്‍ ഇന്ത്യയില്‍ പ്രാണികള്‍ കളി കയ്യടക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവുമായി ഇത്.. Moths stop play? Perhaps one day soon! This is the #AFGvWI day-night ODI in Lucknow. Those fluttering black things (also parked en masse on the turf) aren't little birds. They're moths. I wonder if they'll affect the #INDvsBAN Test in Kolkata. @BCCI, any anti-moth…

Read More

എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത്

എന്തിനാ ബേബി മോളെ ഇങ്ങനെ പേടിക്കുന്നത്

പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഫേസ്ബുക്ക് ലൈവില്‍ വിനീത് ശ്രീനിവാസനൊപ്പം എത്തിയ അന്ന ബെന്നിനെ ‘എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നത്?’ എന്ന ചോദ്യവുമായാണ് ഒരു ആരാധകന്‍ വരവേറ്റത്. ആരാധകന്റെ ചോദ്യത്തിന് ചിരിയോടെ, ‘എനിക്ക് പേടിയൊന്നുമില്ല, എല്ലാവരും സിനിമ കണ്ടാല്‍ മതി’യെന്നായിരുന്നു അന്നയുടെ മറുപടി. സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ‘ഹെലന്‍’ പറയുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണ് ഹെലന്‍. ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. അന്നയുടേയും ലാലിന്റേയും പ്രകടനങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. ദി ചിക്കന്‍ ഹബ്ബ് എന്ന റസ്റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായൊരു റോളില്‍ അജു വര്‍ഗ്ഗീസും ചിത്രത്തില്‍ എത്തുന്നുണ്ട്. റോണി ഡേവിഡ് രാജ് ആണ് മറ്റൊരു താരം. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്…

Read More

മാമാങ്കം, മലയാളത്തിലെ ആദ്യ 300 കോടി സിനിമ’; പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്

മാമാങ്കം, മലയാളത്തിലെ ആദ്യ 300 കോടി സിനിമ’; പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം 300 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാളം സിനിമയാകുമെന്ന പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്. മാമാമാങ്കം റിലീസായാല്‍ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’ , ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകര്‍ന്ന് തരിപ്പണമാകും എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വാദം. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവചനംം. കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടിയും നേടാം എന്നാണ് പറയുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് മക്കളേ… ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡിയായി ട്ടോ.. മമ്മൂക്കയുടെ ബിഗ് ബജറ്റ് മാസ് മൂവി ‘മാമാങ്കം’ സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’ , ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ…

Read More

‘ഞാനും അമ്മയും മാത്രം, ഒന്‍പത് ദിവസത്തോളം പട്ടിണി’; ആദ്യമായി തുറന്നുപറഞ്ഞ് കസബ നായിക

‘ഞാനും അമ്മയും മാത്രം, ഒന്‍പത് ദിവസത്തോളം പട്ടിണി’; ആദ്യമായി തുറന്നുപറഞ്ഞ് കസബ നായിക

മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലൂടെയാണ് നടി നേഹ സക്സേന മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. പിന്നീട് മലയാളം അടക്കം നിരവധി ചിത്രങ്ങളില്‍ നേ?ഹ സാന്നിധ്യമറിയിച്ചു. ഇപ്പോഴിത സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും കഷ്ടപാടുകള്‍ നിറഞ്ഞ കുട്ടിക്കാലവും ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ നേഹ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നേഹയുടെ തുറന്നുപറച്ചില്‍. ‘അമ്മ എന്നെ ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. കാര്‍ അപകടത്തിലാണ് അച്ഛന്‍ മരിച്ചത്. അത് അറിഞ്ഞ അമ്മ കുറേനാള്‍ കോമ സ്റ്റേജിലായിരുന്നു. ഒന്നര വര്‍ഷത്തോളം അമ്മ ആശുപത്രിയിലായിരുന്നു. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതവും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അച്ഛനില്ല, സഹോദരന്മാരില്ല’, വേദനകള്‍ നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ച് നേഹ പറഞ്ഞുതുടങ്ങി. പണമില്ലാത്തതിനാല്‍ കുട്ടിക്കാലത്ത് അമ്മയും താനും ഒന്‍പത് ദിവസത്തോളം പട്ടിണികിടക്കേണ്ടിവന്നിട്ടുണ്ടെന്ന് നേഹ പറയുന്നു. വെള്ളം മാത്രം കുടിച്ചാണ് ആ ദിവസങ്ങള്‍ തള്ളിനീക്കിയതെന്ന് നേഹ പറഞ്ഞു.

Read More

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഐഎഫ്എഫ്‌കെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും പൊതുവിഭാഗത്തിന് 1000 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ഈമാസം 25ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 ആയിരിക്കും ഫീ. ആകെ പതിനായിരം പാസുകളാണ് വിതരണം ചെയ്യുക. അടുത്തമാസം 6 മുതല്‍ 13 വരെയാണ്  ചലച്ചിത്രമേള. ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് നേരത്തെ പുറത്തുവന്നിരുന്നു . ‘ഇന്ത്യന്‍ സിനിമ ഇപ്പോള്‍’, ‘മലയാളം സിനിമ ഇപ്പോള്‍’ എന്നി രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള സിനിമകളും ഈ രണ്ട് വിഭാഗങ്ങളില്‍ നിന്ന് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളും ലിസ്റ്റില്‍ ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’, കൃഷന്ദ് ആര്‍ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരം’ എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മലയാളസിനിമകള്‍. ഫഹിം ഇര്‍ഷാദിന്റെ ‘ആനി മാണി’, റാഹത്ത് കസാമിയുടെ ‘ലിഹാഫി ദി ക്വില്‍റ്റ്’ എന്നിവ ഹിന്ദിയില്‍ നിന്നും മത്സരവിഭാഗത്തില്‍…

Read More

ചിത്രയ്‌ക്കൊപ്പം ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ പാടി സൗദി സുല്‍ത്താന്‍

ചിത്രയ്‌ക്കൊപ്പം ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ പാടി സൗദി സുല്‍ത്താന്‍

സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്. അതിനൊപ്പം തന്നെ മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ആ ഒരു ഗാനം മാത്രം മതി മണിച്ചിത്രത്താഴിലെ കഥാപാത്രവും കഥാസന്ദര്‍ഭങ്ങളുമെല്ലാം മനസില്‍ തെളിയാന്‍. ബിച്ചു തിരുമലയും വാലിയും ചേര്‍ന്ന് രചിച്ച് എം.ജി.രാധാകൃഷ്ണന്‍ കുന്തളവരാളി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം യേശുദാസും ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ ഗാനം പാടി കയ്യടി വാങ്ങുകയാണ് സൗദി ഗായകന്‍. സൗദി സ്വദേശിയായ നടനും ഗായകനുമായ അഹമ്മദ് സുല്‍ത്താനാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. കെ.എസ് ചിത്രയ്‌ക്കൊപ്പമാണ് അദ്ദേഹം വേദിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന അഹ് ലാന്‍ കേരള എക്‌സ്‌പോയിലായിരുന്നു സുല്‍ത്താന്‍ അത്ഭുതം തീര്‍ത്തത്. കൂടെപ്പാടിയ ചിത്രയെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. പരിപാടിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് സുല്‍ത്താന്‍ അഹമ്മദിനെ…

Read More