വൈകി ഉറങ്ങുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് ഇങ്ങനെയും പ്രശ്‌നങ്ങള്‍ ഉണ്ടാകാം

വൈകി ഉറങ്ങുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് ഇങ്ങനെയും പ്രശ്‌നങ്ങള്‍ ഉണ്ടാകാം

ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നിരുന്നാലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഇന്ന് പലരും. വൈകി ഉറങ്ങുന്നത് കൊണ്ടുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്ത്രീകളിലെ ഉറക്കക്കുറവ് ഉണ്ടാക്കുന്ന പ്രശ്‌നത്തെ കുറിച്ചാണ് പുതിയൊരു പഠനം പറയുന്നത്. ഉറക്കക്കുറവ് സ്ത്രീകളുടെ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. യുഎസിലെ യൂണിവേഴ്സ്റ്റി ഓഫ് ബഫെല്ലോ ആണ് പഠനം നടത്തിയത്. എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. എല്ലിന് ബലകുറവ് പല സ്ത്രീകളും അനുഭവിക്കുന്ന കാര്യമാണ്. ഉറക്കകുറവ് മൂലം എല്ലുകള്‍ പെട്ടെന്ന് പൊട്ടുവിന്ന Osteoporosis എന്ന രോഗം വരാമെന്നാണ് ഗവേഷകര്‍ പറയുന്നത്. അഞ്ച് മറിക്കൂറില്‍ കുറവ് ഉറക്കമുളളവരില്‍ കഴുത്ത് , തോള്‍, നട്ടെല്ല് തുടങ്ങിയടത്ത് വേദന ഉണ്ടാകാനുളള സാധ്യത ഉണ്ടെന്നാണ് പഠനം പറയുന്നത്. ഉറക്കമില്ലായ്മ ഹൃദയത്തെയും അതുപോലെ മാനസികാരോഗ്യത്തെയും ബാധിക്കുമെന്നും പല പഠനങ്ങള്‍ തെളിയിച്ചിട്ടുളളതാണ്.

Read More

വിക്കിപീഡിയക്കു ശേഷം ഇനി വിക്കിവ്യൂ

വിക്കിപീഡിയക്കു ശേഷം ഇനി വിക്കിവ്യൂ

എന്തിനുമേതിനും വിക്കിപീഡിയയെ ആശ്രയിക്കുന്ന ലോകത്ത് കൂടുതല്‍ സഹായമായി പുതിയ വെബ്സൈറ്റ് വരുന്നു. വിക്കിവ്യൂ എന്നാണ് ഇതിന്റെ പേര്. വിക്കിവ്യൂ ഉപയോഗിച്ച് ആര്‍ക്കും ഒരു വിഷയവുമായി ബന്ധപ്പെട്ട ഇമേജുകള്‍ തിരയാന്‍ കഴിയും. ബര്‍ലിനിലെ ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയായ എച്ച്ടിഡബ്ലുവിലെ ഒരു സംഘം ഗവേഷകരാണ് വിക്കിമീഡിയ കോമണ്‍സില്‍ ചിത്രങ്ങള്‍ തിരയുന്നത് എളുപ്പമാക്കുന്ന വെബ്സൈറ്റ് യാഥാര്‍ത്ഥ്യമാക്കിയത്. വിവിധ ലൈസന്‍സുകള്‍ക്ക് കീഴില്‍ പങ്കിട്ട ചിത്രങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്ന ഒന്നിലധികം സൈറ്റുകളില്‍ ഒന്നാണ് വിക്കിവ്യൂ. ഗ്രിഡ് അടിസ്ഥാനമാക്കിയുള്ള ഇമേജ് ഫലങ്ങള്‍ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന 2 ഡി ഇമേജ് മാപ്പ്, സൂം ഇന്‍ ചെയ്യാനും പുറത്തേക്കും സൂം ഔട്ട് ആക്കാനുമായി വിക്കിവ്യൂ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. ഉപയോക്താവ് ഒരു പ്രത്യേക ഇമേജ് തിരഞ്ഞെടുക്കുമ്പോള്‍, അത് ഒരു ശീര്‍ഷകത്തിനൊപ്പം ഒരു വ്യൂവര്‍ സൈഡ്ബാറില്‍ ദൃശ്യമാകുന്നു. അത് എടുത്ത തീയതി, അത് പ്രസിദ്ധീകരിച്ച ലൈസന്‍സ്, അതിന്റെ രചയിതാവ്,…

Read More

മുഖക്കുരു മാറാന്‍ മഞ്ഞള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാം

മുഖക്കുരു മാറാന്‍ മഞ്ഞള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാം

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണല്ലോ. മുഖക്കുരു മാറാന്‍ മഞ്ഞള്‍ വെറുതെ ഉപയോഗിച്ചിട്ട് കാര്യമില്ല. മഞ്ഞള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ മുഖക്കുരു മാറുകയുള്ളൂ. മുഖക്കുരു അകറ്റാന്‍ മാത്രമല്ല മുഖത്തെ ചുളിവുകള്‍, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്, കണ്ണിന് താഴേയുള്ള കറുത്ത പാട് എന്നിവ മാറാനും മഞ്ഞള്‍ പുരട്ടുന്നത് ഗുണം ചെയ്യും. മുഖക്കുരു മാറാന്‍ മഞ്ഞള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നതാണ് ഇനി പറയാന്‍ പോകുന്നത്. . ഒരു ടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ കടലമാവും മൂന്ന് ടീസ്പൂണ്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ തൈര് എന്നിവ ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. 10 മിനിറ്റ് സെറ്റാകാന്‍ മാറ്റിവയ്ക്കുക. ശേഷം പുരട്ടാവുന്നതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടു വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാവുന്നതാണ്. . ഒരു ടീസ്പൂണ്‍ മഞ്ഞളും കാല്‍ ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്ത പാട്…

Read More

ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ട്

ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ട്

ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ടിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.’സ്‌നോ ക്രാബ്’ എന്ന് പേരുള്ള ഈ ഞണ്ടിന്റെ വില എത്രയാണെന്ന് അറിയേണ്ടേ. 46,000 ഡോളറാണ്(5 മില്ല്യണ്‍ യെന്‍) ജപ്പാനിലെ ഈ ഞണ്ടുഭീമന്റെ വില. അതായത് ഏകദേശം 33 ലക്ഷം രൂപ. ജപ്പാനിലെ ടോട്ടോറിയില്‍ ഞണ്ടുലേലം വര്‍ഷംതോറും നടക്കാറുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഇത്രയും തുകയ്ക്ക് ഞണ്ട് വിറ്റുപോകുന്നത്. ഞണ്ടിനെ മാത്രമല്ല, ട്യൂണ, മത്തനുകള്‍ എന്നിവയും ഈ ലേലത്തില്‍ വന്‍തുകയ്ക്ക് വിറ്റുപോകാറുണ്ട്. ഇത്രയും വലിയ തുകയ്ക്ക് ഇത് ആദ്യമായാണ് ഈ ഭീമന്‍ ഞണ്ട് വിറ്റുപോകുന്നതെന്ന് പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഷോട്ടാ ഇനമോണോയും പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ വിലയായ 2 മില്ല്യണ്‍ യെന്നിനെ ഇത്തവണത്തെ വില കടത്തി വെട്ടിയതായാണ് ഇനമോണോ പറയുന്നത്. ഇതിനെ ജപ്പാനിലെ ഗിന്‍സാ ജില്ലയിലെ ഒരു റെസ്റ്റോറന്റില്‍ കറിയാക്കി മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.

Read More

ഓറല്‍ പോളിയോ വാക്‌സിന്‍ കുട്ടികളില്‍ പോളിയോ ഉണ്ടാക്കുന്നു

ഓറല്‍ പോളിയോ വാക്‌സിന്‍ കുട്ടികളില്‍ പോളിയോ ഉണ്ടാക്കുന്നു

വായിലൂടെയുള്ള പോളിയോ തുള്ളിമരുന്ന് (ഓറല്‍ പോളിയോ വാക്‌സിന്‍) കഴിച്ചതിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് നാനൂറു കുട്ടികള്‍ക്കെങ്കിലും പോളിയോ പിടിപെട്ടിട്ടുണ്ടെന്ന് പഠനം. പോളിയോ നിര്‍മാര്‍ജന പദ്ധതികളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയെയും കേന്ദ്ര സര്‍ക്കാരിനെയും ഉപദേശിച്ചിട്ടുള്ള ശിശുരോഗ വിദഗ്ധന്‍ ടി ജേക്കബ് ജോണ്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യംചൂണ്ടിക്കാട്ടുന്നത്. 2011 മുതല്‍ പോളിയോ വൈറസ് മുക്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ കഴിച്ചതിലൂടെ കുട്ടികള്‍ക്കു പോളിയോ പിടിപെടുന്നുണ്ട്. ഇതിന്റെ കണക്കുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്നില്ലെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 1994 മുതല്‍ രാജ്യത്ത് ഓറല്‍ പോളിയോ വാക്‌സിന്‍ നല്‍കുന്നുണ്ട്. കുത്തിവയ്പിലൂടെ നല്‍കാവുന്ന വാക്‌സിന്‍ ലഭ്യമാണെന്നിരിക്കെയാണ് സര്‍ക്കാര്‍ ഓറല്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്. എളുപ്പവും ചെലവു കുറവായതിനാലുമാണ് സര്‍ക്കാര്‍ ഓറല്‍ വാകസിന്‍ തുടരാന്‍ കാരണമെന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ പ്രൊഫസറായ…

Read More

ശാരീരികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരും

ശാരീരികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരും

ഡെങ്കിപ്പനി ലൈംഗികബന്ധത്തിലൂടെയും പകരുമെന്ന് കണ്ടെത്തി. സ്‌പെയിനില്‍ ഒരാള്‍ക്ക് ലൈംഗികബന്ധത്തിലൂടെ രോഗം പടര്‍ന്നതോടെയാണ് ഇത് സ്ഥിരീകരിച്ചത്. മാഡ്രിഡില്‍ നിന്നുള്ള 41 വയസുകാരനാണ് ഡെങ്കിപ്പനി ബാദിച്ചതെന്ന് മാഡ്രിഡ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ സൂസാന ജിമെനെസ് പറഞ്ഞു. തുടക്കത്തില്‍ ഇയാള്‍ക്ക് കടുത്ത പനിയാണ് അനുഭവപ്പെട്ടത്. ക്യൂബയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഇയാള്‍ തന്റെ പുരുഷ പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും വൈറസ് ബാധിക്കുകയും പത്ത് ദിവസം മുന്‍പേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുകയും ചെയ്തിരുന്നു. പങ്കാളിയുടെ ശുക്ലത്തിലൂടെയാകാം രോഗം പകര്‍ന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഡെങ്കി വൈറസിന് ശുക്ലത്തില്‍ ജീവിക്കാന്‍ കഴിയുമെന്ന് നേരത്തേ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംഭവമാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഇസിഡിസി) അധികൃതര്‍ പറഞ്ഞു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില്‍ ഡെങ്കി വൈറസ് പടരുന്നത് ഇത് ആദ്യം കേസാണെന്ന്് അധികൃതര്‍ വ്യക്തമാക്കി.

Read More

വാഴക്കൂമ്പ് ചില്ലറക്കാരനല്ല; പ്രമേഹത്തെ തളര്‍ത്തും

വാഴക്കൂമ്പ് ചില്ലറക്കാരനല്ല; പ്രമേഹത്തെ തളര്‍ത്തും

വാഴകൂമ്പ് കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യമാണ്, ഈ പച്ചക്കറിക്ക് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെയാണ് പ്രമേഹം വരുതിയിലാകുന്നത്. വാഴ കൂമ്പ് കഴിക്കുന്നതുവഴി ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പ്പാദനം മികച്ച രീതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു തന്നെ കുറയ്ക്കാനും സാധിക്കും. പ്രമേഹ ലക്ഷണങ്ങളായ ഹൈപ്പര്‍ ഗ്ലൈസീമിയ, പോളൂറിയ, പോളിഫാഗിയ, പോളിഡിപ്‌സിയ, മൂത്രത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം കുറയ്ക്കാന്‍ വാഴക്കൂമ്പ് സഹായിക്കുന്നതായാണ് പഠനങ്ങളിലെ കണ്ടെത്തല്‍. വാഴക്കൂമ്പില്‍ ആന്റി ഡയബറ്റിക്, ആന്റി എ ജി എ പ്രോപ്പര്‍ട്ടികളുടെ സാന്നിധ്യമുണ്ടെന്നാണ് ഇവ തെളിയിക്കുന്നത്. വാഴയുടെ കൂമ്പിലും, തണ്ടുകളിലും (വാഴപ്പിണ്ടി) കുറഞ്ഞ ഗ്ലൈസെമിക് സൂചികകളും, ഫൈബറും, പലതരം ആന്റിഓക്‌സിഡന്റുകളും എല്ലാം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. എല്ലാത്തരം അവശ്യ വിറ്റാമിനുകളും അമിനോ ആസിഡുകളും വാഴക്കൂമ്പില്‍ ധാരാളമായി…

Read More

അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിച്ച് ചൈന; അടുത്ത മാസം വിപണിയില്‍

അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിച്ച് ചൈന; അടുത്ത മാസം വിപണിയില്‍

ലോകത്ത് മരുന്ന് കണ്ടുപിടിക്കാത്ത രോഗങ്ങളിലൊന്നായിരുന്നു അല്‍ഷിമേഴ്‌സ്. ഇപ്പോള്‍ അല്‍ഷിമേഴ്‌സ് രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ചൈന. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സിന് നിലവില്‍ ചികിത്സയില്ല. രോഗി സാവധാനം മരണത്തിന് കീഴടങ്ങുകയാണ് സംഭവിക്കുന്നത്. ചൈനയില്‍ വികസിപ്പിച്ചെടുത്ത ഈ മരുന്നിന് ചൈന നാഷനല്‍ മെഡിക്കല്‍ പ്രോഡക്ട്‌സ് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ശനിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. GV-971 എന്നാണ് ഈ മരുന്നിന്റെ പേര്. ഡിസംബര്‍ അവസാനവാരത്തോടെ മരുന്ന് ചൈനയില്‍ വിപണിയിലിറങ്ങും. ലോകത്തിലെ ആദ്യത്തെ മള്‍ട്ടി ടാര്‍ഗറ്റിങ്, കാര്‍ബോഹൈഡ്രേറ്റ് ബസ് മരുന്നാണ് ചൈനയില്‍ ഇറങ്ങുന്നതെന്നാണ് നിഗമനം. ഗ്രേ ആല്‍ഗയില്‍ നിന്നാണ് ഇത് ഉല്‍പാദിപ്പിച്ചിരിക്കുന്നത്. രോഗത്തിന്റെ മധ്യഘട്ടത്തില്‍ എത്തിയ രോഗികളില്‍ പോലും ഈ മരുന്ന് ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഏതാണ്ട് ഇരുപതു ലക്ഷം ആളുകള്‍ക്ക് പ്രാരംഭത്തില്‍ത്തന്നെ ഈ മരുന്ന് ഫലം നല്‍കുമെന്നും അവര്‍ അവകാശപ്പെടുന്നു. ചൈനയിലെ Shanghai Institute…

Read More

മമ്മൂട്ടിയുടെ മാസ് അവതാരം! ഷൈലോക്ക് ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയുടെ മാസ് അവതാരം! ഷൈലോക്ക് ഫസ്റ്റ് ലുക്ക് പുറത്ത്

സൂപ്പര്‍ ഹിറ്റ് സിനിമകള്‍ കൊണ്ട് മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുന്ന ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഷൈലോക്ക്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിലായിരുന്നു തുടങ്ങിയത്. അതിവേഗം ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന ഷൈലോക്കില്‍ നിന്നും സര്‍െ്രെപസുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. നിലവില്‍ ക്രിസ്തുമസിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം എത്തിയ പോസ്റ്ററിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് അവതാരമെന്ന് ഒറ്റവാക്കില്‍ പറയാന്‍ പറ്റുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കൂളിങ് ഗ്ലാസും കാതില്‍ കമ്മലും ധരിച്ച് സിനിമയിലെ ഏതോ ആക്ഷന്‍ രംഗത്തില്‍ നിന്നുള്ള ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഷൈലോക്കില്‍…

Read More

അജു വര്‍ഗീസിനും ലീപ്ലോക് സീന്‍! ടൊവിനോയ്ക്ക് പഠിക്കുകയാണോന്ന് ആരാധകര്‍, കമലയുടെ ട്രെയിലര്‍

അജു വര്‍ഗീസിനും ലീപ്ലോക് സീന്‍! ടൊവിനോയ്ക്ക് പഠിക്കുകയാണോന്ന് ആരാധകര്‍, കമലയുടെ ട്രെയിലര്‍

നടന്‍ അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന കമല എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും കിടിലന്‍ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. നായകനും നായികയും തമ്മിലുള്ള കാര്‍ യാത്രയ്ക്കിടയിലുള്ള രസകരമായ നിമിഷങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ട്രെയിലര്‍ കണ്ടവരെല്ലാം അജു വര്‍ഗീസ് ടൊവിനോ ആവാനുള്ള ശ്രമത്തിലാണോ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ്. ട്രെയിലറിന്റെ അവസാനത്തില്‍ നായികയുമായി ലിപ്ലോക്കിന് ശ്രമിക്കുന്ന അജുവിനെ കണ്ടതോടെയാണ് ട്രോളന്മാരും ആരാധകരുമെല്ലാം രംഗത്ത് എത്തിയത്. എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് കമലയ്ക്കും അജുവിനും ലഭിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡ് സുന്ദരി റുഹാനി ശര്‍മ്മയാണ് നായിക. പ്രണയത്തിന്റെ മൂന്ന് ഘട്ടങ്ങളെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു കമലയിലെ രണ്ടാമത്തെ ട്രെയിലര്‍ വന്നത്. ‘കമലയിലെ സഫര്‍ വിശ്വസ്തനാണ്, എന്നാല്‍ അത്യാവശ്യം തരികിടയാണ്.. സാമാന്യം നല്ലൊരു കോഴിയാണ്’ എന്നുമായിരുന്നു രഞ്ജിത്ത് ശങ്കര്‍ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്….

Read More