നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് പുസ്തക രൂപത്തിലാണോ?  കാര്‍ഡിലേക്ക് മാറ്റാം

നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് പുസ്തക രൂപത്തിലാണോ?  കാര്‍ഡിലേക്ക് മാറ്റാം

പുസ്തകരൂപത്തിലുള്ള പഴയ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് രൂപത്തിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സാരഥി സോഫ്‌റ്റ്വെയറിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുസ്തകരൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡുകളിലേക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം കേരള പോലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുസ്തകരൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ആര്‍ടിഒ/സബ് ആര്‍ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് ലൈസന്‍സ് കാര്‍ഡ് ഫോമിലേക്ക് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഡ്രൈവിങ് ലൈന്‍സ് പുതുക്കുവാനും മറ്റ് സര്‍വീസുകള്‍ക്കും തടസ്സം നേരിടുമെന്നും കേരള പോലീസ് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പുര്‍ണരൂപം… കേരളത്തിലെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ്?വെയറായ ‘സാരഥി’ യിലേക്ക് പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇപ്പോഴും പഴയ രൂപത്തിലുള്ള…

Read More

പൃഥ്വിരാജിന്റെ വണ്ടിയുടെ രജിസ്ട്രേഷനില്‍ ഡീലര്‍ തുക കുറച്ചു കാട്ടി, ആര്‍ടിഒ ഇടപെട്ടു

പൃഥ്വിരാജിന്റെ വണ്ടിയുടെ രജിസ്ട്രേഷനില്‍ ഡീലര്‍ തുക കുറച്ചു കാട്ടി, ആര്‍ടിഒ ഇടപെട്ടു

വാഹനത്തിന്റെ തുക ഡീലര്‍ ബില്ലില്‍ കുറച്ചു കാണിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ എറണാകുളം ആര്‍ടിഒ തടഞ്ഞു. 1.64 കോടി രൂപയുടെ വാഹനത്തിന് 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതായാണ് ബില്ലില്‍ കാണിച്ചിരുന്നത്. എന്നാല്‍, ഡിസ്‌കൗണ്ട് നല്‍കിയാലും മുഴുവന്‍ തുകയ്ക്കുള്ള ടാക്‌സും അടയ്ക്കണമെന്നാണ് നിയമമെന്ന് ആര്‍ടിഒ മനോജ് പറഞ്ഞു. വാഹനം ടെമ്പററി രജിസ്‌ട്രേഷന് എത്തിച്ചപ്പോഴാണ് ക്രമക്കേട് ശ്രദ്ധിക്കപ്പെട്ടത്. 20 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 21 ശതമാനം ടാക്‌സ് അടയ്ക്കണമെന്നാണ് നിയമം. എന്നാല്‍ 30 ലക്ഷം രൂപ ഡിസ്‌കൗണ്ട് നല്‍കിയതായാണ് ഡീലര്‍ ബില്ലില്‍ കാണിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് മുഴുവന്‍ തുകയ്ക്കുള്ള ടാക്‌സും അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു -ആര്‍ടിഒ വ്യക്തമാക്കി. അതേസമയം, പൃഥ്വിരാജ് വാഹനത്തിന്റെ മുഴുവന്‍ തുകയും നല്‍കിയിരുന്നതായി അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡീലര്‍ ബില്ലില്‍ ഡിസ്‌കൗണ്ട് നല്‍കിയതായി കാണിക്കുകയായിരുന്നെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം…

Read More

മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവല്‍…വാഹനങ്ങള്‍ ഒരു കുടക്കീഴില്‍

മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവല്‍…വാഹനങ്ങള്‍ ഒരു കുടക്കീഴില്‍

വാഹനങ്ങള്‍ ഒരു കുടക്കീഴില്‍; മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവല്‍ . എസ്ബിഐയുമായി ചേര്‍ന്ന് മാതൃഭൂമി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച മാതൃഭൂമി കാര്‍ ആന്‍ഡ് ബൈക്ക് കാര്‍ണിവലില്‍നിന്ന്. മാരുതി സുസുക്കി, മഹീന്ദ്ര, ഹോണ്ട, യമഹ, ടൊയോട്ട, ഫോര്‍ഡ്, ഹ്യുണ്ടായ്, ഫോക്സ്വാഗണ്‍ തുടങ്ങിയ നിരവധി വാഹന നിര്‍മാതാക്കളുടെ വിവിധ മോഡലുകളാണ് കാര്‍ണിവലില്‍ പ്രദര്‍ശനത്തിനുള്ളത്.

Read More

പോര്‍ഷെ ബോക്സ്റ്റര്‍ മാവേലിക്കരയില്‍, നികുതിയും ഇന്‍ഷുറന്‍സുമടക്കം 1.4 കോടി രൂപ വില

പോര്‍ഷെ ബോക്സ്റ്റര്‍ മാവേലിക്കരയില്‍, നികുതിയും ഇന്‍ഷുറന്‍സുമടക്കം 1.4 കോടി രൂപ വില

മാവേലിക്കര ജോയിന്റ് ആര്‍.ടി.ഓഫീസില്‍ രജിസ്ട്രേഷനായി എത്തിച്ച പോര്‍ഷെ കാര്‍. വാഹനപ്രേമികളുടെ സ്വപ്നമായ ജര്‍മന്‍ നിര്‍മിത കണ്‍വര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാര്‍ പോര്‍ഷെ 718 ബോക്സ്റ്റര്‍ കാര്‍ മാവേലിക്കര ജോയിന്റ് ആര്‍.ടി.ഓഫീസില്‍ വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്തു. 83 ലക്ഷത്തില്‍പ്പരം വിലയുള്ള കാറിന് നികുതിയും ഇന്‍ഷുറന്‍സുമടക്കം 1.4 കോടി രൂപയോളം ചിലവായി. തട്ടാരമ്പലം വി.എസ്.എം. ആശുപത്രി പാര്‍ട്ണര്‍ ഡോ. വി.വി.പ്രശാന്താണ് വാഹനത്തിന്റെ ഉടമ. കാറിനായി ‘കെ.എല്‍. 31 പി 1111’ എന്ന നമ്പരും മുന്‍കൂര്‍ ബുക്കുചെയ്ത് നേടി. മാവേലിക്കര ആര്‍.ടി. ഓഫീസില്‍ ആദ്യമായാണ് പോര്‍ഷെ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ജോയിന്റ് ആര്‍.ടി.ഒ. എച്ച്.അന്‍സാരി അറിയിച്ചു. രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണ് മാവേലിക്കരയിലെത്തിയ പോര്‍ഷെ ബോക്സ്റ്റര്‍. 2.0 ലിറ്റര്‍ ഫ്‌ളാറ്റ് ഫോര്‍ സിലിണ്ടര്‍ ഡിഎച്ച്ഒസി എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 295 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനം 4.9…

Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി വൈദ്യുത കാറുകളും

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി വൈദ്യുത കാറുകളും

അന്തരീക്ഷമലിനീകരണ അളവു കുറയ്ക്കുക എന്ന ലക്ഷ്യമിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ പെട്രോള്‍ കാറിനു പകരം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകളെത്തി. രണ്ട് കാറുകളാണ് ആദ്യമായി വാങ്ങിയത്. വിമാനത്താവളത്തിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി, സുരക്ഷാവിഭാഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആദ്യത്തെ കാറുകള്‍ വിതരണം ചെയ്തത്. കാറുകള്‍ക്ക് ആവശ്യമായ വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷന്‍ ഉടനെ സജ്ജമാക്കും. തത്കാലം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ള പ്ലഗ് പോയിന്റുകളില്‍നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി ശീതീകരണ സംവിധാനമടക്കമുള്ളവ ഉപയോഗിച്ച് 90 കിലോമീറ്റര്‍ ദൂരം ഓടിക്കാനാവും. കൂടുതല്‍ കാറുകളാകുമ്പോള്‍ ചാര്‍ജു ചെയ്യുന്നതിനു സ്ഥിരം ചാര്‍ജ് സ്റ്റേഷന്‍ സ്ഥാപിക്കണം. ഇതിനായി കെ.എസ്.ഇ.ബി. അധികൃതരുമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കാറുകളുടെ താക്കോല്‍ദാനം വിമാനത്താവള ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍ നിര്‍വഹിച്ചു. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ജോയിന്റ് ജി.എം.എം. ബാലചന്ദ്രന്‍, സീനിയര്‍മാനേജര്‍ (ടെക്‌നിക്കല്‍) ആര്‍.കിഷോര്‍നാഥ്, സീനിയര്‍മാനേജര്‍ എസ്.സുരേഷ്,…

Read More

ജീപ്പ് എസ്.യു.വി സ്വന്തമാക്കി കപില്‍ ദേവ്

ജീപ്പ് എസ്.യു.വി സ്വന്തമാക്കി കപില്‍ ദേവ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് പുതിയ ജീപ്പ് എസ്.യു.വി സ്വന്തമാക്കി. അമേരിക്കന്‍ തറവാട്ടില്‍നിന്നുള്ള ജീപ്പിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായ കോംപസ് എസ്.യു.വിയാണ് താരം സ്വന്തമാക്കിയത്. ജീപ്പ് ഷോറൂമിലെത്തി മുന്‍ ഇന്ത്യന്‍ നായകന്‍ കോംപസ് ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ജീപ്പ് ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. 14.99 ലക്ഷം രൂപ മുതല്‍ 26.80 ലക്ഷം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ കോംപസിന്റെ എക്‌സ്‌ഷോറൂം വില. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലും ഇതാണ്. കോംപസിന്റെ എക്‌സോട്ടിക റെഡ് കളര്‍ പതിപ്പാണ് കപില്‍ തിരഞ്ഞെടുത്തത്. അതേസമയം കോംപസിന്റെ ഏത് വേരിയന്റാണിതെന്ന് വ്യക്തമല്ല. സ്‌പോര്‍ട്ട്, സപോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ്, ട്രെയ്ല്‍ഹൗക്ക് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. 173 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 ബിഎച്ച്പി പവറും…

Read More

എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനം നിര്‍ത്തുന്നു,

എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനം നിര്‍ത്തുന്നു,

എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനങ്ങള്‍ ഒഴിവാക്കുന്നു. 3ജി സാങ്കേതിക വിദ്യ ഒഴിവാക്കി 4ജിയിലേക്ക് മാറാനാണ് കമ്പനിയുടെ ഈ നീക്കം. എയര്‍ടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്വര്‍ക്കിലായിരിക്കും ലഭിക്കുക. എയര്‍ടെലിന്റെ 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. അതേസമയം എയര്‍ടെല്‍ കേരളത്തിലെ 2ജി സേവനങ്ങള്‍ തുടരും. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം മുന്നില്‍ കണ്ടാണിത്. 3ജി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളോട് ഹാന്‍ഡ് സെറ്റുകളും സിമ്മുകളും അപ്‌ഗ്രേഡ് ചെയ്യാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹാന്‍ഡ്‌സെറ്റ്/സിം അപ്‌ഗ്രേഡ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് അതിവേഗ ഡേറ്റാ കണക്റ്റിവിറ്റി ലഭിക്കില്ല. അതായത് 3ജി ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇനി അതിവേഗ ഇന്റര്‍നെറ്റ് എയര്‍ടെലില്‍ നിന്നും ലഭിക്കില്ല. 2ജി നെറ്റ് വര്‍ക്ക് മാത്രമേ ഉപയോഗിക്കാനാവൂ. എന്നാല്‍ ഉന്നത നിലവാരത്തിലുള്ള വോയ്‌സ് സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും. എയര്‍ടെല്‍ കേരളത്തിലെ 2100…

Read More

വിവാഹ ഫോട്ടോഷൂട്ടില്‍ ചുംബിക്കുന്നതിനിടയില്‍ ‘തിരമാല’: വൈറല്‍ ഫോട്ടോഷൂട്ട്

വിവാഹ ഫോട്ടോഷൂട്ടില്‍ ചുംബിക്കുന്നതിനിടയില്‍ ‘തിരമാല’: വൈറല്‍ ഫോട്ടോഷൂട്ട്

തിരമാലകള്‍ക്കറിയില്ലല്ലോ അവര്‍ പ്രണയാര്‍ദ്രമായി ചുംബിക്കുകയാണെന്ന്. അതുകൊണ്ടാവും ആ ഭീമന്‍ തിരമാല ആര്‍ത്തലച്ചു റ്റിമ്മിനും ബിക്കെയുക്കും ഇടയിലേയ്ക്ക് എത്തിയത്. അലാസ്‌കന്‍ തീരത്തുവച്ച് റ്റിമ്മിന്റെയും ബിക്കെയുടെയും വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടയിലാണ് തിരമാല കട്ടുറുമ്പായി എത്തിയത്. ഒരു വേനല്‍ക്കാലത്തായിരുന്നു ബിക്കെയുടെ ടെക്‌സാസിലെ വീട്ടിലെ എ.സി പണിമുടക്കുന്നത്. എ.സി നന്നാക്കാന്‍ എത്തിയതായിരുന്നു റ്റിം അങ്ങനെ ഇരുവരും പ്രണയത്തിലായി. തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ കാമറയിലാക്കാനായി ഇരുവരും തിരഞ്ഞെടുത്തത് അലാസ്‌കയായിരുന്നു. ബിക്കെയുടെ അമ്മ ഒരു ആഗ്രഹം പറഞ്ഞു വിവാഹ വസ്ത്രത്തില്‍ ഇരുവരും ചേര്‍ന്ന് കുറച്ച് ചിത്രങ്ങള്‍ എടുക്കണം. അതിനായി നിയമിച്ചത് ഒരു പ്രദേശിക ഫോട്ടോഗ്രാഫറായ സണ്ണി ഗോള്‍ഡനെയായിരുന്നു. ഷൂട്ടിനായി വെള്ള നിറത്തിലുള്ള വെഡ്ഡിങ് ഡ്രസായിരുന്നു ബിക്കെ തിരഞ്ഞെടുത്ത്. റ്റിം കാക്കിത്തുണികൊണ്ടുള്ള പാന്റും വെള്ള നിറത്തിലുള്ള ലിനന്‍ ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. കടല്‍ത്തീരത്തായതു കൊണ്ടു തന്നെ വസ്ത്രങ്ങള്‍ അല്‍പ്പം നനയുമെന്ന് ഇരുവര്‍ക്കും അറിയാമെങ്കിലും അത് ഇത്രയ്ക്കാകുമെന്ന് ഇരുവരും കരുതില്ല. ഫോട്ടോയ്ക്കായി…

Read More

വേറെ ലെവല്‍ ‘ ജോലിക്കാരി -പാത്രം കഴുകാന്‍ 800 രൂപ, ചപ്പാത്തി ഉണ്ടാക്കാന്‍ 1000:

വേറെ ലെവല്‍ ‘ ജോലിക്കാരി -പാത്രം കഴുകാന്‍ 800 രൂപ, ചപ്പാത്തി ഉണ്ടാക്കാന്‍ 1000:

രണ്ടു ദിവസമായി ട്വിറ്ററില്‍ പ്രചരിക്കുന്ന വിസിറ്റിങ് കാര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഗീത കാലെ എന്ന സ്ത്രീയുടെ മേല്‍വിലാസവും ജോലിയുടെ വിശദാംശങ്ങളും അടങ്ങിയതായിരുന്നു വിസിറ്റിങ് കാര്‍ഡ്. അസ്മിത ജാവദേക്കര്‍ എന്ന ഫേസ്ബുക്ക് ഉപഭോക്താവാണ് ഗീതയുടെ വിസിറ്റിങ് കാര്‍ഡ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ സംഭവം ചര്‍ച്ചയാകുകയായിരുന്നു. പൂണെയില്‍ നിരവധി വീടുകളിലായി വീട്ടുജോലി ചെയ്തുവന്നിരുന്ന ഗീതയ്ക്ക് കുറച്ചു നാളുകളായി പല കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടു. നിലവില്‍ പൂണെയില്‍ ധനശ്രീ ഷിന്‍ഡെയുടെ വീട്ടിലാണ് ഗീത ജോലി ചെയ്യുന്നത്. ഒരു ദിവസം വീട്ടിലെത്തിയ ധനശ്രീ കാണുന്നത് അങ്ങേയറ്റം വിഷമിച്ചിരിക്കുന്ന ഗീതയെയാണ്. കാര്യം അന്വേഷിച്ചപ്പോള്‍ തന്റെ ജോലിയൊക്കെ നഷ്ടപ്പെട്ടതുമൂലം ഒരു മാസം തനിക്ക് പരമാവധി 4000 രൂപയെ വരുമാനം ലഭിക്കുന്നുള്ളു എന്നും അതുകൊണ്ട് ഒന്നിനും തികയുന്നില്ല എന്നുമായിരുന്നു ഗീത പറഞ്ഞത്. ഗീതയുടെ വിഷമം കേട്ടതോടെ ധനശ്രീയും വിഷമത്തിലായി. ഇതിനൊരു പരിഹാരം കണ്ടെത്താന്‍…

Read More

എല്ലാവരുടെയും വായടപ്പിച്ച് വര്‍ഷിതയുടെ ശക്തമായ തിരിച്ചുവരവ്

എല്ലാവരുടെയും വായടപ്പിച്ച് വര്‍ഷിതയുടെ ശക്തമായ തിരിച്ചുവരവ്

മോഡലുകളെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളുണ്ട്. വെളുത്ത്, കൊലുന്ന്, നല്ല നീളത്തില്‍… അങ്ങനെ പോകുന്നു ഒരു മോഡലിനു വേണ്ട ശാരീരിക സവിശേഷതകള്‍. ഇതൊന്നുമില്ലാതെ തടിച്ച് ഉരുണ്ട് കറുത്തിരിക്കുന്ന ഒരു മോഡലിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും പ്രയാസമാണ്. എന്നാല്‍ ഒരു മോഡലിന്റെ എല്ല സങ്കല്‍പ്പങ്ങളും തകര്‍ത്തെറിഞ്ഞു കൊണ്ടാണ് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനിയായ വര്‍ഷിത തടവര്‍ത്തി സബ്യസാചിയുടെ മോഡലായി എത്തിയത്. വര്‍ഷിത അത്ര പെട്ടന്നൊന്നും നേടിയെടുത്തതല്ല ഈ സ്ഥാനം. വര്‍ഷങ്ങള്‍ നീണ്ട അപമാനത്തിന്റെയും അവഹേളനത്തിന്റെയും അനുഭവങ്ങള്‍ പറയാനുണ്ട് വര്‍ഷിതയ്ക്ക്. ശരീരഘടനയുടെ പേരില്‍ നിറത്തിന്റെ പേരില്‍ ഓരോ തവണയും അപമാനിക്കപ്പെടുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ തളര്‍ന്നുപോകാതെ ആ 25 കാരി പിടിച്ചുനിന്നു.തന്നെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ചിന്തയില്‍. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സബ്യസാചിയുടെ മോഡലെന്ന സ്വപ്ന പദവിയിലേയക്ക് വര്‍ഷിത ഉയര്‍ത്തിപ്പെട്ടത്. തന്റെ യാത്രയെക്കുറിച്ച് വര്‍ഷിതയ്ക്ക് പറയാന്‍ ഏറെയുണ്ട്. ഈ മേഖലയില്‍ നിലനില്‍ക്കണം എങ്കില്‍ അപാരമായ ക്ഷമയും…

Read More