മാംഗോ ഐസ്‌ക്രീം തയ്യാറാക്കാം

മാംഗോ ഐസ്‌ക്രീം തയ്യാറാക്കാം

ചേരുവകള്‍ പഴുത്ത മാങ്ങ നന്നായി അരച്ചെടുത്തത് – 1കപ്പ് ഹെവി ക്രീം – 1കപ്പ് കണ്ടന്‍സ്ട് മില്‍ക്ക് -3/4 cup തയ്യാറാക്കുന്ന വിധം ഹെവി ക്രീം നന്നായി അടിച്ച് ക്രീം ആക്കുക, ഇതിലേക് കണ്ടന്‍സ്ട് മില്‍ക്ക്. ചേര്‍ത്ത് നന്നായി മിക്സ് ചെയുക ഇതിലേക് മംഗോ പള്‍പ്പ് ചേര്‍ത്ത് ഒന്നൂടെ നന്നായി അടിച്ചെടുത് അടപ്പുള്ള പാത്രത്തില്‍ ഒഴിച്ച് ഫ്രീസറില്‍ വക്കുക,2 മണിക്കൂര്‍ കഴിയുമ്പോള്‍ ഈ മിക്സ് ഒന്നുടെ നന്നായി സ്പൂണ്‍ കൊണ്ട്. മിക്സ് ചെയ്യണം,വീണ്ടും ഫ്രീസറില്‍ വച്ച് 5 മണിക്കൂര്‍ കഴിയുബ്ബോള്‍ ഐസ് ക്രീം റെഡി

Read More

രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍! എന്നാല്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ രാവിലെ ഇളംചൂടുവെള്ളത്തില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നതാണ് അതിനേക്കാള്‍ നല്ലതെന്ന് പറയുന്നു. മലബന്ധമകറ്റാനും, ലിവറിലെ വിഷാംശം പുറന്തള്ളാനും ഈ വെള്ളം ഉപകരിക്കും. ശരീരത്തിലെ ടോക്സിനുകള്‍ ഒഴിവാക്കുന്നതു കൊണ്ട് ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു വഴി അള്‍സര്‍ സാധ്യത കുറയ്ക്കും. വയറിന്റെ ആരോഗ്യത്തിന് ഇതിലെ മഗ്‌നീഷ്യമാണ് സഹായിക്കുന്നത്. നല്ല ചൂടുള്ള സമയത്ത് വയറിന് അസ്വസ്ഥത തോന്നുന്നതു സാധാരണയാണ്. ഈ സമയത്ത് നല്ല തണുത്ത വെള്ളത്തില്‍ അല്‍പം ശര്‍ക്കര കലര്‍ത്തി കുടിയ്ക്കുന്നത് ഏറെ ഗുണംചെയ്യും.ഇതുവഴി മാസമുറ സമയത്തെ വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. വയര്‍ തണുപ്പിയ്ക്കാനം വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാനുമുള്ള നല്ലൊരു വഴിയാണിത്.തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ശര്‍ക്കര കലക്കിയ വെള്ളം കുടിയ്ക്കുന്നത്….

Read More

ചെറുപയര്‍ കട്ട്‌ലറ്റ് ഒരുക്കാം

ചെറുപയര്‍ കട്ട്‌ലറ്റ് ഒരുക്കാം

ചേരുവകള്‍ ചെറുപയര്‍ – ഒരു കപ്പ് സവാള – 1 പച്ചമുളക് – രണ്ടോ മൂന്നോ ഇഞ്ചി – ചെറിയ കഷണങ്ങള്‍ ഓയില്‍, ഉപ്പ് ആവിശ്യത്തിന് മുളക്‌പൊടി – അര സ്പൂണ്‍ ഗരം മസാല – അര സ്പൂണ്‍ മുട്ട – 2 ബ്രെഡ് പൊടി- ആവിശ്യത്തിന് തയ്യാറാക്കുന്ന വിധം ചെറുപയര്‍ കുതിര്‍ത്ത് വക്കുക.. ഒരു മിക്‌സിയുടെ ജാറില്‍ ചെറുപയര്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ നല്ല മയത്തില്‍ അരച്ചെടുക്കുക. ഒരു ബൗളില്‍ അരച്ചെടുത്ത പയറില്‍ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക. കട്‌ലറ്റിന്റെ ആകൃതിയില്‍ കയ്യില്‍ പരത്തി എടുക്കുക. മിക്‌സ് ലൂസായി എന്ന് തോന്നുവാണെങ്കില്‍ മാത്രം ഒരു pottattoപുഴുങ്ങി ചേര്‍ക്കാം. shape ചെയ്ത കൂട്ട് മുട്ടയില്‍ മുക്കി ബ്രെഡ് പൊടി കവര്‍ ചെയ്ത് ചൂടായ എണ്ണയില്‍ തീ കുറച്ച് വറുത്തെടുക്കുക ശ്രദ്ധയോടെ…

Read More

ഊണിന് തക്കാളി-മീന്‍ കറി ബെസ്റ്റാണ്

ഊണിന് തക്കാളി-മീന്‍ കറി ബെസ്റ്റാണ്

ചേരുവകള്‍ മീന്‍-7 കഷ്ണം തക്കാളി-3 സവാള-1 വെളുത്തുള്ളി-8 കൊല്ലമുളകരച്ചത്-2 ടേബിള്‍ സ്പൂണ്‍ പുളി-ചെറുനാരങ്ങാ വലിപ്പം മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ ഉപ്പ് മല്ലിയില കറിവേപ്പില വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം മീന്‍ കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലിട്ടു കറിവേപ്പില വറുക്കുക. പിന്നീട് വെളുത്തുള്ളി ചതച്ചതു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് സവാള അരിഞ്ഞത് ചേര്‍ത്തു വഴറ്റണം. പിന്നീട് ജീരകപ്പൊടി, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. മുളകരച്ചതും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. ഇത് ഒരുവിധം തിളച്ചു കഴിയുമ്പോള്‍ പുളിവെള്ളവും ചേര്‍ത്തിളക്കുക. മീന്‍കറി വെന്തു കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ക്കാം

Read More

അടിപൊളി കുക്കര്‍ ബീഫ് ബിരിയാണി

അടിപൊളി കുക്കര്‍ ബീഫ് ബിരിയാണി

ആവശ്യമുള്ള ചേരുവകള്‍ ബീഫ് -ഒന്നര കിലോ ബസുമതി റൈസ് – 5 കപ്പ് ( അര മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക) സബോള നീളത്തിലരിഞ്ഞത് – രണ്ട് (ഗാര്‍ണിഷ് ചെയ്യാന്‍) അണ്ടിപ്പരിപ്പ് – ഒരുപിടി മുന്തിരി -ഒരു പിടി നെയ്യ് -ഒരു ടേബിള്‍സ്പൂണ്‍ ബീഫ് തയാറാക്കാന്‍ സബോള (വലുത് )അരിഞ്ഞത്- രണ്ടെണ്ണം തക്കാളി മുറിച്ചത്- മൂന്നെണ്ണം പച്ചമുളക് അരിഞ്ഞത് -നാലെണ്ണം ഇഞ്ചി -ഒരു കഷ്ണം വെളുത്തുള്ളി- ഒരു കുടം മല്ലിയില -ഒരു പിടി പുതിനയില -ഒരു പിടി മല്ലിപ്പൊടി -രണ്ട് ടീസ്പൂണ്‍ മുളകുപൊടി -ഒരു ടീസ്പൂണ്‍ ഗരം മസാല പൊടി -ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് തൈര് -മൂന്ന് ടേബിള്‍ സ്പൂണ്‍ റൈസിന് നെയ്യ്- മൂന്ന് ടേബിള്‍സ്പൂണ്‍ ബേ ലീവ്‌സ്- 3 ഗ്രാമ്പൂ- അഞ്ച് പട്ട -രണ്ട് കഷണം ഏലക്ക -5 ജാതിപത്രി…

Read More

കൂണ്‍ ഓംലറ്റ്

കൂണ്‍ ഓംലറ്റ്

ആവശ്യമായ സാധനങ്ങള്‍ കൂണ്‍ അരിഞ്ഞത് – 50 ഗ്രാം കോഴിമുട്ട – 2 എണ്ണം ചെറിയ ഉള്ളി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍ പച്ചമുളക് അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി – ഒരു നുള്ള് ഉപ്പ് – പാകത്തിന് മല്ലിയില അരിഞ്ഞത് – കുറച്ച് വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം കോഴിമുട്ട, ഉപ്പും കുരുമുളക്‌പൊടിയും മല്ലിയിലയും ചേര്‍ത്ത് പതപ്പിച്ച് വെക്കുക. ഉള്ളിയും പച്ചമുളക് അരിഞ്ഞതും കൂണ്‍ അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റിവെക്കുക. ഈ മിശ്രിതം അടിച്ചുവെച്ച മുട്ടക്കൂട്ടില്‍ ചേര്‍ത്തിളക്കിയതിനുശേഷം പാനില്‍ സാധാരണ പോലെ ഓംലറ്റ് തയ്യാറാക്കിയെടുക്കുക.

Read More

എളുപ്പത്തില്‍ ഒരു ചിക്കന്‍ കറി

എളുപ്പത്തില്‍ ഒരു ചിക്കന്‍ കറി

ചേരുവകള്‍ ചിക്കന്‍ -അരകിലോ സവോള -രണ്ട് ഉരുളകിഴങ്ങ് – ഒന്ന് ഇഞ്ചിയും വെളുത്തുള്ളിയും – ആഴശ്യത്തിന് പച്ചമുളക് – ആറ് മഞ്ഞള്‍പ്പൊടിയും – അര ടീസ്പൂണ്‍ മല്ലിപ്പൊടി – ഒന്നര ടീസ്പൂണ്‍ കുരുമുളകുപൊടി – ഒരു ടീസ്പീണ്‍ ഉപ്പ് – ആവശ്യത്തിന് വെള്ളം – അര കപ്പ് മസാലപ്പൊടി – 1 ടീസ്പൂണ്‍ ഏലയക്ക് , ഗ്രാമ്പൂ – 2,3 യഥാക്രമം തേങ്ങാപ്പാല്‍ – ഒരു കപ്പ് കറി വേപ്പില – രണ്ട് തണ്ട് തയ്യാറാക്കുന്ന വിധം ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആക്കി നാരങ്ങ നീര് പുരട്ടി 10 മിനിട്ട് വെയ്ക്കുക . അതിന് ശേഷം സവോളയും, പൊടികളും, ഉരുളകിഴങ്ങും, ഉപ്പും വെള്ളവും എല്ലാം ചേര്‍ത്ത് വേവിക്കുക. വെന്തു കുറുകി വരുമ്പോള്‍ ഒരു ടി സ്പൂണ്‍ മസാലപ്പൊടിയും പെരും ജീരകത്തോടൊപ്പം ഏലക്കയും ഗ്രാമ്പൂവും കറുവാപ്പട്ടയും ചേര്‍ത്ത് പൊടിച്ചത്…

Read More

വെളുത്തുളളി ജ്യൂസ് കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

വെളുത്തുളളി ജ്യൂസ് കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

വെളുത്തുള്ളി ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുമെന്ന് അറിയാം. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അതേസമയം, പല രീതിയില്‍ വെളുത്തുള്ളി ഉപയോഗിക്കാം എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. വെളുത്തുള്ളി ജ്യൂസിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. വെളുത്തുള്ളി ജ്യൂസ് നിസ്സാരനല്ല. വെളുത്തുള്ളി ജ്യൂസ് ഉപയോഗിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക എന്നു നോക്കാം. 1. തൊണ്ട വേദനയ്ക്ക് നല്ലൊരു പരിഹാരം കാണാന്‍ വെളുത്തുള്ളി ജ്യൂസിന് സാധിക്കും. 2. പ്രാണികള്‍ കടിച്ചാല്‍ വെളുത്തുള്ളി ജ്യൂസ് അതിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കും. 3. മുടി വളര്‍ച്ചയാണോ നിങ്ങളുടെ പ്രശ്‌നം. അതിനും വെളുത്തുള്ളി ജ്യൂസ് പരിഹാരം നല്‍കും. കഷണ്ടിയെയും പ്രതിരോധിക്കും. 4. ആസ്തയുള്ളവര്‍ വെളുത്തുള്ളി ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉത്തമം. 5.വെളുത്തുള്ളി നീര് കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാം. 6. വന്ധ്യത കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും വെളുത്തുള്ളി പരിഹാരമാണ്….

Read More

ഗ്രില്‍ഡ് ചിക്കന്‍ ; കൂടുതലായാല്‍ പണികിട്ടും

ഗ്രില്‍ഡ് ചിക്കന്‍ ; കൂടുതലായാല്‍ പണികിട്ടും

ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും പ്രിയമേറിയതാണ്.എന്നാല്‍ ചിക്കന്‍ കൂടുതല്‍ കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല.ചിക്കന്‍ വിഭവങ്ങളില്‍ തന്നെ എന്നും പ്രിയപ്പെട്ടതാണ് ഗ്രില്‍ഡ് ചിക്കന്‍. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണോ എന്ന് പലരും ചിന്തിക്കാറില്ല.പക്ഷാഘാതം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് സ്ഥിരമായി കഴിച്ചാല്‍ പക്ഷാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ്. രോഗപ്രതിരോധ ശേഷി നശിപ്പിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് രോഗപ്രതിരോധ ശേഷി നശിപ്പിച്ച് രോഗങ്ങളെ കൂടുതല്‍ നമ്മളിലേക്കടുപ്പിയ്ക്കുന്നു. വൃക്കയിലെ അര്‍ബുദത്തിന് ഇത് പ്രധാന കാരണമാകുന്നു. ഉയര്‍ന്ന തീയില്‍ നേരിട്ട് പാകം ചെയ്യുന്ന വിഭവങ്ങളും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും വൃക്കയെ തകരാറിലാക്കും.വയറ്റില്‍ വിരകള്‍ വളരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര വേകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

Read More

മണ്ണാറശാലയുടെ മാഹാത്മ്യം

മണ്ണാറശാലയുടെ മാഹാത്മ്യം

ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുളളില്‍ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സര്‍പ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങള്‍. ഇല്ലത്ത് നിലവറ അവിടെ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സര്‍പ്പമുത്തച്ഛന്‍. ധര്‍മശാസ്താവിന്റെയും ഭദ്രയുടെയും ശ്രീകോവിലുകള്‍, ക്ഷേത്രപരിസരത്തുതന്നെ കുടുംബാംഗങ്ങളും എല്ലാറ്റിനേയും കാവ് പൊതിഞ്ഞുനില്‍ക്കുന്നു. ഭക്തര്‍ക്കും പരിസ്ഥിതി സ്‌നേഹികള്‍ക്കും മണ്ണാറശ്ശാല എന്നും വിസ്മയമാണ്. പരശുരാമന്‍ പ്രതിഷ്ഠിച്ചതാണ് ക്ഷേത്രമെന്ന വിശ്വാസം. അവിടത്തെ മൂത്തകാരണവര്‍തന്നെ ആദ്യനാളുകളില്‍ പൂജ കഴിച്ചുപോരുന്നു. ഐതീഹ്യം ഇങ്ങനെ.. ഇല്ലത്തെ ദമ്പതികളായ വസുദേവനും ശ്രീദേവിയും സന്താനമില്ലാത്തതിന്റെ ദുഃഖത്താല്‍ ഇവര്‍ സകലതും ഈശ്വരനില്‍ സമര്‍പ്പിച്ച് ഭഗവാനായ സര്‍പ്പരാജാവിനെ പൂജിച്ചു കൊണ്ട് കാലംകഴിച്ചു. ഈ സമയത്താണ് നാഗരാജവിന്റെ അധിവാസത്തിനു ചുറ്റുമുളള വനത്തില്‍ അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. കാട്ടുതീ ആ കൊടുംകാട്ടില്‍ കത്തിപ്പടര്‍ന്നു. സകലതും നശിക്കുന്ന അന്തരീക്ഷം. അഗ്‌നിയില്‍ സര്‍പ്പങ്ങള്‍ വീര്‍പ്പുമുട്ടി. ജീവനുവേണ്ടി കേണു. ആ കാഴ്ചകണ്ട് ദമ്പതികള്‍ പരിഭ്രമിച്ചു. തങ്ങളുടെ മുന്നിലേയ്ക്ക് ഇഴഞ്ഞുവന്ന സര്‍പ്പങ്ങളെ അവര്‍ പരിചരിച്ചു. രാമച്ച വിശറികൊണ്ട്…

Read More