രണ്ട് ദിവസത്തിനകം മുടികൊഴിച്ചിലിന് പരിഹാരം കാണണോ

രണ്ട് ദിവസത്തിനകം മുടികൊഴിച്ചിലിന് പരിഹാരം കാണണോ

ആണ്‍പെണ്‍ഭേദമില്ലാതെ പലരും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുഖ്യമായും പോഷകങ്ങള്‍ കുറയുന്നതും താരന്‍ പോലുള്ള പ്രശ്‌നങ്ങളും മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചില്‍ അകറ്റാന്‍ പരമ്പരാഗതമായ രീതികള്‍ ഏറെ ഗുണം ചെയ്യും. വെള്ളത്തിലിട്ടു കുതിര്‍ത്ത 1 ടേബിള്‍ സ്പൂണ്‍ ഉലുവയും കുരു കളഞ്ഞെടുത്ത ഒരു നെല്ലിക്കയും 2 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലില്‍ ചേര്‍ത്തരച്ച് തലയിലും മുടിയറ്റം വരെയും തേച്ചു പിടിപ്പിക്കണം. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു തല കഴുകണം. ഈ ചികിത്സ മുടികൊഴിച്ചിലിന് ഏറെ ഫലപ്രദമാണ്. തേങ്ങാപ്പാലില്‍ വൈറ്റമിന്‍ ഇയും , ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് . നെല്ലിക്കയില്‍ വൈറ്റമിന്‍ സിയും ധാരാളമുണ്ട്. ഉലുവയിലെ ഘടകങ്ങളും മുടിവേരുകളെ വളരാന്‍ സഹായിക്കുന്ന ഒന്നാണ്.

Read More

പുളിച്ചു തികട്ടലില്‍ നിന്നും അസിഡിറ്റിയില്‍ നിന്നും രക്ഷനേടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കു

പുളിച്ചു തികട്ടലില്‍ നിന്നും അസിഡിറ്റിയില്‍ നിന്നും രക്ഷനേടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കു

മിക്ക ആളുകളും പുളിച്ചുതികട്ടലും അസിഡിറ്റിയും മൂലം വലയുന്നവരാണ്. ഭക്ഷണം തന്നെയാണ് പലപ്പോഴും അസിഡിറ്റിക്ക് വഴിയൊരുക്കുന്നത്. എന്നാല്‍ അസിഡിറ്റിയില്‍ നിന്നും രക്ഷിക്കാനും ചില ആഹാരങ്ങള്‍ക്ക് കഴിയും. ഏറ്റവും പ്രകൃതി ദത്തമായ അന്റാസിഡായ പഴം അസിഡിറ്റിയില്‍ നിന്ന് രക്ഷിക്കും. നെഞ്ചെരിച്ചിലും അസ്വസ്ഥതയും തോന്നിയാല്‍ ഒരു വാഴപഴം കഴിച്ചാല്‍ മതിയാകും. കൂടാതെ നാടന്‍ സംഭാരവും മോരുമെല്ലാം അസിഡിറ്റിക്ക് ഉത്തമമാണ്. കരിക്കിന്‍ വെള്ളം കുടിച്ചാലും അസിഡിറ്റിയെ അകറ്റാം. വയറിനെ ദോഷകരമായ അവസ്ഥയില്‍ നിന്ന് കാക്കാന്‍ കരിക്കിന്‍ വെള്ളത്തിനാകും. ഒരു ഗ്ലാസ്സ് തണുത്ത പാല്‍ കുടിക്കുന്നതോ തുളസിയില ചവയ്ക്കുന്നതോ അസിഡിറ്റിക്ക് ശമനമുണ്ടാക്കും.

Read More

പുരുഷന്മാരിലെ ഈ ലക്ഷണങ്ങള്‍ ഓര്‍ക്കുക

പുരുഷന്മാരിലെ ഈ ലക്ഷണങ്ങള്‍ ഓര്‍ക്കുക

വിവാഹം എന്ന് പറയുന്നത് രണ്ട് മനസുകള്‍ തമ്മിലുള്ള കൂടിച്ചേരലാണ്.എന്നാല്‍ വിവാഹത്തിന് മുന്‍പ് തന്നെ പരസ്പരം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.വിവാഹത്തിനു മുന്‍പ് തന്നെ പെണ്‍കുട്ടികള്‍ പുരുഷന്റെ പെരുമാറ്റം അല്‍പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. അമ്മയുമായി തീരെ അടുപ്പം കാണിയ്ക്കാത്ത പുരുഷന്‍മാര്‍ ചതിയന്‍മാരാണ് എന്നാണ് പൊതുവെ പറയാറ്. ഇവര്‍ സ്ത്രീകളെ ബഹുമാനിയ്ക്കാത്തവരും സ്വന്തം സുഖം മാത്രം നോക്കി ജീവിയ്ക്കുന്നവരും ആയിരിക്കും.ഏത് കാര്യത്തിനും രഹസ്യങ്ങള്‍ സൂക്ഷിച്ചു വെയ്ക്കുന്നവരേയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ജീവിതത്തില്‍ ഒരിക്കലും സത്യസന്ധരായിരിക്കില്ല. ഏത് നിസ്സാരകാര്യത്തിനു പോലും അതിവൈകാരികമായി പ്രതികരിയ്ക്കുന്നവരേയും ശ്രദ്ധിക്കണം.എപ്പോഴും സമയം ചിലവാക്കുന്നത് സുഹൃത്തുക്കളോടൊപ്പമാണെങ്കില്‍ അവര്‍ വീട്ടുകാര്‍ക്ക് വേണ്ടി സമയം കണ്ടെത്താത്തവരായിരിക്കും. വീടിനും വീട്ടുകാര്‍ക്കും വേണ്ടി അല്‍പസമയമെങ്കിലും മാറ്റിവെയക്കണം.ഏത് കാര്യത്തിനും അവസാന നിമിഷത്തിലും ഒഴിവ് കഴിവ് പറയുന്നവരും ജീവിതത്തില്‍ ഒരിക്കലും സത്യസന്ധന്‍മാരായിരിക്കില്ല.മറ്റുള്ളവരേയും അവരുടെ താല്‍പ്പര്യങ്ങളേയും അംഗീകരിയ്ക്കാത്ത വ്യക്തിയേയും വിശ്വസിയ്ക്കരുത്

Read More

ഒരാഴ്ച കൊണ്ട് അഞ്ചു കിലോ ഭാരം കുറയ്ക്കാം

ഒരാഴ്ച കൊണ്ട് അഞ്ചു കിലോ ഭാരം കുറയ്ക്കാം

ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിത വണ്ണം.അമിത വണ്ണം കുറക്കുക മാത്രമല്ല അതോടൊപ്പം സൗന്ദര്യവും നിലനിര്‍ത്തുകയുമാണ് പലരുടേയും ലക്ഷ്യം .വീട്ടില്‍ തന്നെ അധികം പണച്ചെലവില്ലാതെ തടി കുറക്കാന്‍ നമുക്കു ചെയ്യാവുന്ന പല വഴികളുമുണ്ട്.ക്യാരറ്റ് ,കുക്കുമ്പര്‍ ,ഫ്‌ളാക്‌സ് സീഡ്‌സ് എന്നിവ ചേര്‍ന്ന ജ്യൂസ് തടി കുറക്കാന്‍ ഏറെ സഹായകമാണ്.ക്യാരറ്റ് ,കുക്കുമ്പര്‍ ഫ്‌ളാക്‌സ് സീഡ്‌സ് ,ഇവ മൂന്നും ചേര്‍ന്ന ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ ഒരാഴ്ച കൊണ്ട് 5 കിലോ വരെ കുറയും. വിശപ്പു കുറച്ചും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ ജ്യൂസ് പ്രയോജനം നല്‍കുന്നത്. തടി കുറയ്ക്കാന്‍ മാത്രമല്ല, രക്തധമനികളെ ശുദ്ധീകരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.ഫ്‌ളാക്‌സ് സീഡ് അടങ്ങിയിരിയ്ക്കുന്നതുകൊണ്ട് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.ഈ ജ്യൂസിനൊപ്പം കൃത്യമായി വ്യായാമം കൂടി ചെയ്യുന്നത് ഇരട്ടി പ്രയോജനം നല്‍കും.

Read More

ക്ഷേത്രത്തിലെ വസ്ത്രധാരണ പ്രത്യേകതകള്‍ അറിയിഞ്ഞരിക്കുണം

ക്ഷേത്രത്തിലെ വസ്ത്രധാരണ പ്രത്യേകതകള്‍ അറിയിഞ്ഞരിക്കുണം

പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിക്കരുതെന്നാണ് വിധി. സ്ത്രീകള്‍ക്ക് വസ്ത്രനിയമം വിധിക്കാത്തതിന്റെ പ്രധാന കാരണം സദാചാരമാകുന്നു. ഒരു കാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് അനുവദിച്ചപ്പോള്‍ സ്ത്രീയുടെ ശരീരം തുറന്നു കാണപ്പെടുന്നത് അപരാധമാകയാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം അനുവദിച്ചു എന്നതാണ് വാസ്തവം. ശരീരത്തിന്റെ കപട ആവരണമാണ് വസ്ത്രം. ഉടുപ്പ് (മേല്‍വസ്ത്രം) ക്ഷേത്രത്തിന്റെ മതിലായിട്ടാണ് സങ്കല്‍പം. അപ്പോള്‍ മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന ഭക്തന് ഈശ്വരന്റെ ദിവ്യതേജസ്സ് തന്റെ ശരീരം ഏറ്റുവാങ്ങണമെങ്കില്‍ അവിടെ ഒരു മറ ആവശ്യമില്ല. ജീവാത്മാവും, പരമാത്മാവും ഒരുമിച്ച് യോജിക്കുന്ന ഒരവസ്ഥയാണ് ഇതില്‍നിന്നും പ്രകടമാകുന്നത്. ‘അഹംബ്രഹ്മാസ്മി’ ഞാന്‍ തന്നെ ഈശ്വരനാകുന്നു എന്ന ജ്ഞാനം ഉണ്ടാകുന്നതിനും ഈ ആചാരം സഹായിക്കുന്നു. അത് മാത്രമല്ല ഭക്തന്‍ ഈശ്വരന്റെ ദാസനാണല്ലോ? അതിനാല്‍ മേല്‍വസ്ത്രം മുഴുവന്‍ ഊരി അരയില്‍ കെട്ടണം. അതേസമയം അരയ്ക്ക് താഴെ നഗ്‌നത മറയ്ക്കുകയും വേണം. ‘നഗ്‌നം’ എന്നാല്‍ തുറന്നത് എന്നര്‍ത്ഥം. തുറന്നതെന്തും സത്യമെന്ന്…

Read More

ജോലിയില്‍ ശോഭിക്കാം ; ചില വഴികളുണ്ട്

ജോലിയില്‍ ശോഭിക്കാം ; ചില വഴികളുണ്ട്

ജോലിയില്‍ മികവു പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും.പക്ഷെ അത് എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ മാത്രമേ ജോലിയില്‍ മികവ് പുലര്‍ത്താന്‍ സാധിക്കൂ. നല്ല ശീലങ്ങളും ജോലിയില്‍ മികവു പുലര്‍ത്താന്‍ വളരെ പ്രധാനമാണ്. അതുപോലെ ചില ദുശീലങ്ങള്‍ ജോലിയിലെ മികവിനെ ബാധിക്കുകയും ചെയ്യും. കള്ളം പറയുന്നത് നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ജോലിയേയും ആത്മാഭിമാനത്തേയും കാര്യമായി ബാധിക്കും. പ്രത്യേകിച്ച് നിങ്ങള്‍ പറയുന്നത് കള്ളമാണെന്ന് ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവര്‍ മനസിലാക്കിയാല്‍. കൂടാതെ ജോലിയോടുള്ള നെഗറ്റീവ് സമീപനം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തെ ബാധിക്കും. ഇത് നെഗറ്റീവായുള്ള ചിന്തകള്‍ നിങ്ങളുടെ ജോലിയില്‍ പ്രതിഫലിക്കും. ക്ഷീണവും തളര്‍ച്ചയുമെല്ലാം ജോലിയെ ബാധിക്കുന്ന മറ്റു ഘടകങ്ങളാണ്. ശരീരവും മനസും ഊര്‍ജസ്വലമായിരുന്നാല്‍ മാത്രമേ നല്ലപോലെ ജോലി ചെയ്യാന്‍ സാധിക്കു. അതുപോലെ ജോലിക്കിടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതും ജോലിയിലെ ഏകാഗ്രത കളയുന്ന മറ്റു ഘടകമാണ്. വൃത്തിയില്ലാത്ത വസ്ത്രം ധരിച്ച്…

Read More

ദുസ്വപ്‌നം കാണുന്നതിന് ചില കാരണങ്ങളുണ്ട്

ദുസ്വപ്‌നം കാണുന്നതിന് ചില കാരണങ്ങളുണ്ട്

ദുസ്വപ്നങ്ങള്‍ കാണാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ദുസ്വപ്നങ്ങള്‍ കണ്ട് പേടിക്കുന്നവര്‍ സാധാരണയായി ചിന്തിക്കുന്നത് ഇത് അവര്‍ക്ക് മാത്രം ഉണ്ടാകുന്ന പ്രശ്‌നമാണോ എന്നാണ്. പിന്നെ അത് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കുന്നവരും ചുരുക്കമല്ല. അപകടത്തില്‍പ്പെടുന്നതും ഉയരത്തില്‍ നിന്നും വീഴുന്നതും അധികപേരുടെയും സ്വപ്നങ്ങളാണ്. ഇതൊക്കെ ചിലപ്പോള്‍ ജീവിത സാഹചര്യത്തില്‍ നിങ്ങള്‍ മുന്‍പ് നേരിട്ടതാകാം. അതിനെക്കുറിച്ചുള്ള ഭയവും ചിന്തയുമാണ് ഇത്തരം സ്വപ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇങ്ങനെ ദുസ്വപ്നങ്ങള്‍ കാണുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. രാത്രി ഭക്ഷണങ്ങള്‍ കഴിക്കാതെ ഉറങ്ങുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടാതെ വൈകിയുള്ള ആഹാരം കഴിക്കലും ദുസ്വപ്നങ്ങള്‍ക്ക് വഴിയൊരുക്കാം. വൈകിയുള്ള ആഹാരം ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കുകയും തലച്ചോറ് കൂടുതല്‍ സജീവമാകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. നിരവധി മരുന്നുകളുടെ ഉപയോഗവും ദുസ്വപ്നങ്ങള്‍ക്ക് വഴിവയ്ക്കാം. ആന്റി ഡിപ്രസന്റ്‌സ്, നാര്‍ക്കോട്ടിക്‌സ് തുടങ്ങിയവ തലച്ചോറിലെ രാസപ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതാണ് കാരണം. അതുപോലെ ചില മരുന്നുകള്‍ മാറുമ്പോള്‍ ദുസ്വപ്നങ്ങളുടെ…

Read More

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ മാറ്റിക്കോളുഭക്ഷണം കഴിച്ചാലുള്ള ദോഷഫലങ്ങള്‍

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ മാറ്റിക്കോളുഭക്ഷണം കഴിച്ചാലുള്ള ദോഷഫലങ്ങള്‍

രാത്രി വൈകി ആഹാരം കഴിക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ആണ്. വൈകി കഴിക്കുന്ന ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. കൂടാതെ ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകും. വൈകി ഭക്ഷണം കഴിക്കുന്നത് മൂലം ശരീരത്തിനും മനസിനും വിശ്രമം ലഭിക്കാത്തതിനാല്‍ ഉറക്കവും നഷ്ടമാകും. അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരീയായ രീതിയില്‍ നടക്കാതിരിക്കുകയും വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.    

Read More

വേദന സംഹാരികള്‍ കഴിക്കുന്നവരാണെങ്കില്‍ സൂക്ഷിക്കുക

വേദന സംഹാരികള്‍ കഴിക്കുന്നവരാണെങ്കില്‍ സൂക്ഷിക്കുക

ചെറിയ വേദനകള്‍ക്ക് പോലും നമ്മള്‍ വേദന സംഹാരികളെ ആശ്രയിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെ വേദന സംഹാരികള്‍ തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നമ്മളില്‍ പലരും.എന്നാല്‍ ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നത് കേള്‍വി ശക്തിയെ വരെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് പഠനത്തില്‍ പറയുന്നു.കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48 നും 73 നും ഇടയില്‍ പ്രായമുള്ള 55000 സ്ത്രീകളിലാണ് പഠനം നടത്തിയത്.വേദന സംഹാരികള്‍ ഇടയ്ക്ക് കഴിക്കുന്നത് കൊണ്ട് തകരാറില്ല. എന്നാല്‍ തുടര്‍ച്ചയായ ആറ് വര്‍ഷം വേദന സംഹാരികള്‍ കഴിച്ചാല്‍ കേള്‍വി ശക്തിയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ഗവേഷകരുടെ നിഗമനം.

Read More

ഈ ചെടി ജീവന്‍ രക്ഷിച്ചാലോ??

ഈ ചെടി ജീവന്‍ രക്ഷിച്ചാലോ??

നമ്മുടെ പരിസരങ്ങളില്‍ കാണുന്ന ധാരാളം ചെടികളുണ്ട്.അവയില്‍ പലതും ധാരാളം ഔഷധഗുണങ്ങളുള്ളവയാണ് എന്നാല്‍ നാം അവയൊന്നും ശ്രദ്ധിക്കാറില്ല.ഇത്തരത്തില്‍ ഔഷധഗുണമേറെയുള്ള ഒരു ചെടിയാണ് ഡാന്‍ഡിലിയോന്‍.ആയുര്‍വേദ പ്രകാരം പല ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണിത്. നിങ്ങളുടെ ജീവന്‍ പോലും രക്ഷിയ്ക്കാന്‍ പ്രാപ്തമായ ഒന്നാണിത്.ഈ ചെടി ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പണ്ടുകാലം മുതല്‍ കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്ന്. ഇതിന്റെ വേരാണ് ഉപകാരപ്രദം. മനുഷ്യരില്‍ കണ്ടുവരുന്ന രക്താര്‍ബുദത്തിനും ഇതു നല്ലൊരു മരുന്നാണ്.ക്യാന്‍സര്‍ ചികിത്സാരീതിയായ കീമോയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന നല്ലൊരു പരിഹാരം. കനേഡിയന്‍ ക്യാന്‍സര്‍ ക്ലിനിക്കിലെത്തിയ പല ക്യാന്‍സര്‍ രോഗികള്‍ക്കും ഡാന്‍ഡെലിയോന്‍ ചായ കുടിച്ചതു കൊണ്ടു പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഇതെക്കുറിച്ചു പഠനം നടത്തിയ പ്രഗത്ഭ ഡോക്ടര്‍ കരോലിന്‍ ഹാം പറയുന്നു.രക്താര്‍ബുദത്തിന് മാത്രമല്ല, പാന്‍ക്രിയാറ്റിക് , സ്‌കിന്‍, ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.കൊറിയന്‍ ചികിത്സാരീതിയനുസരിച്ച് ഈ ചെടി ഊര്‍ജം നല്‍കാന്‍…

Read More