‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’, മഞ്ഞു മൂടിയ കാടുകള്‍!… കോടമഞ്ഞേല്‍ക്കാം കുടജാദ്രിയില്‍

‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’, മഞ്ഞു മൂടിയ കാടുകള്‍!… കോടമഞ്ഞേല്‍ക്കാം കുടജാദ്രിയില്‍

നവരാത്രി ലക്ഷ്യമാക്കി മൂകാംബികയിലേക്ക് പോകുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് കുടജാദ്രി. സഹ്യപര്‍വ്വതനിരകളിലെ 1343 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് കുടജാദ്രി. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. മൂകാംബിക ദേശീയോദ്യാനത്തിന്റെ ഒത്ത നടുവിലാണ് കുടജാദ്രിയുടെ സ്ഥാനം. പല അപൂര്‍വ സസ്യജാലങ്ങളുടെയും ഔഷധചെടികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം. മലയ്ക്കു ചുറ്റുമുള്ള മഞ്ഞു മൂടിയ കാടുകള്‍ തേടിയെത്തുന്ന വിശ്വാസികളും സാഹസികരും കുറവല്ല. സംസ്‌കൃതത്തിലെ ‘കുടകാചലം’ എന്ന പേരു ലോപിച്ചാണ് കുടജാദ്രി എന്ന നാമമുണ്ടായത്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രമാണ് ‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’ ആയി കരുതപ്പെടുന്നത്. കുടജാദ്രിയിലേക്ക് പോകാന്‍ ഏക വാഹന മാര്‍ഗം ജീപ്പാണ്. ജീപ്പില്‍ കയറി സാഹസിക യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ മലമുകളിലാണ് റോഡ് ഉണ്ട് എന്നൊന്നും കരുതരുത്. പൊന്മുടി പോലെയോ മൂന്നാര്‍ പോലെയോ ചെന്നെത്താന്‍ പറ്റുന്ന ഒരു സ്ഥലമല്ല കുടജാദ്രി. ഇവിടേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് അല്‍പം വിശ്വാസവും…

Read More

ജിലേബി വീട്ടിലുണ്ടാക്കാം

ജിലേബി വീട്ടിലുണ്ടാക്കാം

ചേരുവകള്‍ മൈദ – 2 കപ്പ് തൈര് – 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 2 കപ്പ് അരിപ്പൊടി – അര കപ്പ് മഞ്ഞള്‍ പൊടി – ആവശ്യത്തിന് ബേക്കിങ് പൗഡര്‍ -പാകത്തിന് എണ്ണ, ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മൈദയും തൈരും വെള്ളവും ചേര്‍ത്ത് നല്ല മയത്തില്‍ കലക്കി തലേ ദിവസം വെക്കണം. പിറ്റേ ദിവസം മിശ്രിതത്തിലേക്ക് അരിപ്പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് പൌഡര്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. രണ്ട് കപ്പ് പഞ്ചസാരയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് പഞ്ചസാര പാന തയ്യാറാക്കി വക്കുക. തുടര്‍ന്ന് മിക്‌സിയില്‍ അടിച്ച മിശ്രിതം ഒരു പ്ലാസ്റ്റിക് കവറില്‍ കോണ്‍ ആകൃതിയില്‍ ആക്കി വക്കുക. പാനില്‍ എണ്ണ ചൂടാക്കിയ ശേഷം, കോണാകൃതിയിലാക്കിയ കവറിന്റെ കൂര്‍ത്ത അറ്റം ആവശ്യത്തിന് വലിപ്പത്തില്‍ മുറിച്ച് ഇഷ്ടമുള്ള ഷേപ്പില്‍…

Read More

കരിക്ക് ദോശ കഴിച്ചാലോ?

കരിക്ക് ദോശ കഴിച്ചാലോ?

ചേരുവകള്‍ പച്ചരി വെള്ളത്തില്‍ കുതിര്‍ത്തത് – 1 കപ്പ് ഇളം തേങ്ങ – 2 എണ്ണം ചെറിയ ഉള്ളി – 5 എണ്ണം ജീരകം – 1/2 ടീസ്പൂണ്‍ പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍ സോഡാ പൊടി – ഒരു നുള്ള് ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം കുതിര്‍ത്ത പച്ചരിയും ഇളം തേങ്ങ കഷ്ണങ്ങളും , ജീരകം , ഉള്ളി എന്നിവയും ഒന്നിച്ചാക്കി തരുതരുപ്പായി അരക്കുക. ഇതിലേക്ക് പഞ്ചസാര , ഉപ്പ് , സോടപ്പൊടി , എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 20 മിനുട്ട് മാറ്റി വെക്കുക. ഒരു ദോഷകല്ല് ചൂടാക്കിയ ശേഷം എണ്ണ തടവി അരച്ച മാവില്‍ നിന്നും ഓരോ തവി മാവ് കോരി ഒഴിച്ച് കട്ടിയുള്ള ദോശ പോലെ ചെറുതായി പരത്തി തിരിച്ചും മറിച്ചും ഇട്ട് ചുട്ട് എടുക്കുക

Read More

തട്ടില്‍ കുട്ടി ദോശ

തട്ടില്‍ കുട്ടി ദോശ

ചേരുവകള്‍ 1- ഉഴുന്ന് – ഒരു കപ്പ് 2 – ഇഡലി അരി\പുഴുക്കലരി – 1 കപ്പ് 3 – പച്ചരി – 1\2 കപ്പ് 4 – ചോറ് – 1tbsp 5 – ഉപ്പ് – ആവശ്യത്തിന് 6 – നെയ്യ്‌നഎണ്ണ തയ്യാറാക്കുന്ന വിധം അരിയും ഉഴുന്നും നന്നായി കഴുകി 6-7 മണിക്കൂര്‍ വെവ്വേറെ കുതിര്‍ത്തു വെക്കുക. ഉഴുന്നും ചോറും കുറച്ച വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരക്കുക. ഇത് ഒരു വലിയ പത്രത്തിലേക്ക് മാറ്റുക. അതിന്‍ ശേഷം അരിയും നല്ല മയത്തില്‍ അരച് ഉഴുന്ന് അരച്ചതുമായി നന്നായി യോജിപ്പിക്കുക. കോരി ഒഴിക്കാവുന്ന പാകത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് 4-5 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മാറ്റിവെക്കുക. ഒരു ദോശ കല്ല് ചൂടാക്കി അര തവി മാവ് ഒഴിച്…

Read More

ടേസ്റ്റിയായ ഫലൂദ തയ്യാറാക്കാം

ടേസ്റ്റിയായ ഫലൂദ തയ്യാറാക്കാം

ചേരുവകള്‍ പാല്‍ – 2 കപ്പ് കണ്ടന്‍സ്ഡ് മില്ക്ക് – 1/3 കപ്പ് ( അല്ലെങ്കില്‍ മധുരത്തിന് അനുസരിച്ച് പഞ്ചസ്സാര ) ഫലൂദ സീഡ്‌സ് – 2 ടേബിള്‍ സ്പൂണ്‍ സേമിയ – 1/4 കപ്പ് റോസ് സിറപ് – 2 ടേബിള്‍ സ്പൂണ്‍ വാനില ഐസ് ക്രീം തയ്യാറാക്കുന്ന വിധം ഫലൂദ സീഡ്‌സ് 1/2 കപ്പ് വെള്ളത്തില്‍ 1 മണിക്കൂറോളം കുതിരാനിടുക. പാലും കണ്ടന്‍സ്ഡ് മില്‍ക്കും (പന്ജസ്സാരയും) ചേര്‍ത്തിളക്കി തിളപ്പിച്ച് അല്പം കുറുക്കുക. പാല്‍ തണുക്കുമ്പോള്‍ റോസ് സിറപ്പും ചേര്‍ത്ത് ഇളക്കി ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിക്കുക. സേമിയ അല്പം വെള്ളം ഒഴിച്ച് വേവിച്ചു എടുത്തു ഉടനെ തന്നെ അതിലേക്കു പച്ചവെള്ളം ഒഴിച്ച് ഇളക്കുക . എന്നിട്ട് വെള്ളം ഊറ്റിക്കളഞ്ഞു വയ്ക്കുക ഒരു ഗ്ലാസില്‍ ആദ്യം അല്പം ഫലൂദ സീട്‌സിട്ടു മുകളില സേമിയ നിരത്തി അതിനു…

Read More

എളുപ്പത്തില്‍ ഒരു ചിക്കന്‍ ഫ്രൈഡ് റൈസ് തയ്യാറാക്കാം

എളുപ്പത്തില്‍ ഒരു ചിക്കന്‍ ഫ്രൈഡ് റൈസ് തയ്യാറാക്കാം

ചേരുവകള്‍ ചോറ് തയ്യാറാക്കാനായി ബസുമതി റൈസ് ഒന്നര കപ്പ് (15 മിനിറ്റ് വെള്ളത്തിലിട്ടു കുതിര്‍ത്ത്) വെള്ളം -3 കപ്പ് ഉപ്പ് -ആവശ്യത്തിന് 15 മിനിറ്റിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു അരി നല്ലപോലെ കഴുകി മൂന്ന് കപ്പ് വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. വെളുത്തുള്ളി അരിഞ്ഞത് -രണ്ടെണ്ണം കാബേജ് അരിഞ്ഞത് -കാല്‍ക്കപ്പ് കാരറ്റ് അരിഞ്ഞത് -കാല്‍ കപ്പ് സവാള അരിഞ്ഞത് -കാല്‍ കപ്പ് സ്പ്രിംഗ് ഒനിയന്‍ -കാല്‍കപ്പ് ഗ്രീന്‍പീസ് വേവിച്ചത് -കാല്‍ കപ്പ് മുട്ട- ഒന്ന് സോയസോസ് -ഒരു ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ -ഒരു ടീസ്പൂണ്‍ ഓയില്‍- ഒരു ടീസ്പൂണ്‍. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍ ഉപ്പ് കാല്‍ ടീസ്പൂണ്‍ ബോണ്‍ലെസ് ചിക്കന്‍ 400 ഗ്രാം ചിക്കന്‍ മാരിനേറ്റ് ചെയ്യാന്‍ മുളകുപൊടി -ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍ സോയാസോസ്- ഒരു ടീസ്പൂണ്‍ നല്ലെണ്ണ -ഒരു…

Read More

ഏലയ്ക്ക ചായ സൂപ്പറാണ്

ഏലയ്ക്ക ചായ സൂപ്പറാണ്

ചേരുവകള്‍ ഏലയ്ക്ക- 5 എണ്ണം ഇലത്തേയില -1 പിടി വെള്ളം-4 കപ്പ് കറുവാപ്പട്ട -ഒരിഞ്ച് നീളത്തില്‍ പഞ്ചസാര-ആവശ്യത്തിന് പാല്‍ -1 കപ്പ് തയ്യാറാക്കുന്നവിധം വെള്ളത്തില്‍ ഏലയ്ക്കയും തേയിലയുമിട്ട് തിളപ്പിക്കുക. പട്ടയും പാലും ചേര്‍ക്കുക. ഇനി വാങ്ങി പാകത്തിന് പഞ്ചസാര ചേര്‍ത്ത് അരിച്ച് കുടിക്കുക

Read More

മട്ടന്‍ പെരളന്‍

മട്ടന്‍ പെരളന്‍

ചേരുവകള്‍ മട്ടന്‍ -500 ഗ്രാം സവാള- 2 തക്കാളി – 2 പച്ചമുളക് – 4 വറ്റല്‍മുളക് – 4 പെരുംജീരകം – ഒരു സ്പൂണ്‍ വെളുത്തുളളി – ഒന്നര കുടം മുളക്, മഞ്ഞള്‍ പൊടി 1- കാല്‍ സ്പൂണ്‍ വീതം മല്ലിപൊടി – ഒരു സ്പൂണ്‍ കുരുമുളക് പൊടി – ആവശ്യത്തിന് ബിരിയാണിമസാല – ഒരു സ്പൂണ്‍ വെളിച്ചെണ്ണ ,ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കുക്കര്‍ ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം പൊട്ടിക്കുക. വറ്റല്‍മുളക്, വെള്ളുള്ളി ചതച്ചത് കൂടി ചേര്‍ക്കുക.. അതൊന്നു നിറം മാറി വരുമ്പോള്‍ സവാള ചേര്‍ക്കുക. വഴന്നതിന് ശേഷം തക്കാളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. മസാല പൊടികള്‍ എല്ലാം മിക്‌സ് ചെയ്ത് ചേര്‍ക്കുക. ഇറച്ചിയും അല്‍പം വെളളവും ചേര്‍ത്ത് വേവിക്കുക. വെന്തതിന് ശേഷം വെളിച്ചെണ്ണയില്‍ തേങ്ങ ക്കൊത്ത്, ചുവന്നുള്ളി, കറിവേപ്പില…

Read More

അഞ്ച് മിനിട്ടില്‍ റെഡിയാക്കാം ഫിഷ് പുട്ട്

അഞ്ച് മിനിട്ടില്‍ റെഡിയാക്കാം ഫിഷ് പുട്ട്

ചേരുവകള്‍ പുട്ടിന്റെ പൊടി – 2 ലിറ്റര്‍ ദശകട്ടിയുള്ള മീന്‍ – 750 ഗ്രാം സവാള – 4 എണ്ണം പച്ചമുളക് – 15 എണ്ണം ഇഞ്ചി ചതച്ചത് – 2 വലിയ കഷ് ണം മല്ലിയില – 4 പിടി കറിവേപ്പില – കുറച്ച് വെളിച്ചണ്ണ – 4 ടേബിള്‍ സ്പൂണ്‍ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം മീന്‍ വൃത്തിയാക്കി മുറിച്ച് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ച് മുള്ള് മാറ്റി പൊടിച്ചെടുക്കുക. സവാള ,പച്ചമുളുക് ,ഇഞ്ചി എന്നിവ ചെറുതായി അരിയുക . പുട്ടിനെ പൊടിയില്‍ പാകത്തിന്‍ ഉപ്പും വെള്ളവും ചേറത്ത് നനചെടുക്കുക . ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞു വച്ച ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് പൊടിച്ചു വച്ച മീന്‍,മല്ലിയില,കറിവേപ്പില എന്നിവ ചേറത്ത് ഉലര്‍ത്തിയെടുകുക . പുട്ട് കുറ്റിയില്‍ ആദ്യം മീന്‍…

Read More

ചിക്കന്‍ കൊത്തുപൊറോട്ട വീട്ടില്‍ തയ്യാറാക്കാം

ചിക്കന്‍ കൊത്തുപൊറോട്ട വീട്ടില്‍ തയ്യാറാക്കാം

ചേരുവകള്‍ പൊറോട്ട- അഞ്ചെണ്ണം സവാള- രണ്ടെണ്ണം പച്ചമുളക്- അഞ്ചെണ്ണം തക്കാളി- രണ്ടെണ്ണം കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍ മുട്ട- മൂന്നെണ്ണം ചിക്കന്‍- ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചുടച്ചത്- കാല്‍കിലോ ഉപ്പ്- പാകത്തിന് എണ്ണ- പാകത്തിന് കറിവേപ്പില- മൂന്ന് തണ്ട് മല്ലിയില – ഒരു പിടി തയ്യാറാക്കുന്ന വിധം പൊറോട്ട ചെറുതായി മുറിച്ചെടുക്കണം. പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് മുറിച്ച് വെച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. അതേ ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം. നന്നായി വഴറ്റിക്കഴിയുമ്പോള്‍ ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. ശേഷം മുട്ടയും തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കാം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സ ആയി വരുമ്പോള്‍…

Read More