രക്തത്തിലെ കൊഴുപ്പകറ്റാന്‍ ഈ ഭക്ഷണങ്ങള്‍ മതി

രക്തത്തിലെ കൊഴുപ്പകറ്റാന്‍ ഈ ഭക്ഷണങ്ങള്‍ മതി

രക്തത്തിലെ ചീത്തകൊഴുപ്പകറ്റാന്‍ ചില ഭക്ഷണരീതികള്‍ ശീലിച്ചാല്‍ മതിയാകും.ഫൈടോകെമിക്കല്‍സ് ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രക്തധമനികളുടെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും .രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മഞ്ഞളിനും കഴിവുണ്ട്. രക്തം കട്ടപിടിക്കുന്നത് തടയാന്‍ മഞ്ഞളിന് കഴിയും. രക്തത്തിലെ ലിപിഡ് പരിധി നിയന്ത്രിക്കാന്‍ ഗ്രീന്‍ ടീ കുടിക്കുന്നത് മൂലം സാധിക്കും. ഇതുമൂലം ധമനികളില്‍ ബ്ലോക്കുണ്ടാവാനുള്ള സാധ്യത കുറയും. രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീരിനൊപ്പം പപ്പായയുടെ കുരു പൊടിച്ചത് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Read More

ഈ വാക്കുകള്‍ക്കായി ഏറെ കാത്തിരുന്നിട്ടുണ്ട്; ചാക്കോച്ചന്‍

ഈ വാക്കുകള്‍ക്കായി ഏറെ കാത്തിരുന്നിട്ടുണ്ട്; ചാക്കോച്ചന്‍

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ 43-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ജന്‍മദിനമായിരുന്നു ഈ വര്‍ഷത്തേത്. മകന്‍ ജനിച്ചതിന് ശേഷമുള്ള ആദ്യ പിറന്നാളായിരുന്നു ഇത്. തന്റെ പിറന്നാളാഘോഷത്തിന്റെ ചിത്രം പങ്കുവച്ച കുഞ്ചാക്കോ ബോബന്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇങ്ങനെക്കുറിച്ചു. ”പിറന്നാളാശംസകള്‍ പപ്പ”, ഈ വാക്ക് കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും പറഞ്ഞു കൊള്ളുന്നു- കുഞ്ചാക്കോ ബോബന്‍ കുറിച്ചു. താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടനവധിപേര്‍ രംഗത്തെത്തിയിരുന്നു. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കുംകുഞ്ഞ് പിറക്കുന്നത്. കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. കുത്തുവാക്കുകളും നിരാശയും കൊണ്ട് മടുത്ത ജീവിതത്തിലേക്ക് വെളിച്ചമായാണ് ഇസ എന്ന് വിളിപ്പേരുള്ള ഇസഹാക് ബോബന്‍കുഞ്ചാക്കോ എന്ന…

Read More

” ഞങ്ങളുടെ ഫോണുകള്‍ പിടിച്ചുവെച്ചു; പക്ഷേ താരങ്ങള്‍ക്ക് യഥേഷ്ടം സെല്‍ഫിയെടുക്കാം ”..എസ്.പി ബാലസുബ്രഹ്മണ്യം

” ഞങ്ങളുടെ ഫോണുകള്‍ പിടിച്ചുവെച്ചു; പക്ഷേ താരങ്ങള്‍ക്ക് യഥേഷ്ടം സെല്‍ഫിയെടുക്കാം ”..എസ്.പി ബാലസുബ്രഹ്മണ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വച്ചു നടന്ന വിരുന്നില്‍ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് മനസ്സു തുറന്ന് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് മോദി ചലച്ചിത്ര താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. വിരുന്നില്‍ കയറുന്നതിന് മുന്നോടിയായി തങ്ങളുടെ പക്കല്‍ നിന്ന് ഫോണ്‍ വാങ്ങി വച്ചുവെന്നും ടോക്കണ്‍ നല്‍കിയെന്നും എസ്.പി ബാലസുബ്രഹ്മണ്യം വ്യക്തമാക്കുന്നു. എന്നാല്‍ മോദിക്കൊപ്പമുള്ള ബോളിവുഡ് താരങ്ങളുടെ സെല്‍ഫി പ്രചരിക്കുന്നുണ്ട്. അത് എങ്ങനെ സാധിച്ചുവെന്നും ഇത് തന്നില്‍ ആശയകുഴപ്പം സൃഷ്ടിച്ചുവെന്നും എസ്.പി.ബി കുറിച്ചു. മോദിക്കൊപ്പമുള്ള ബോളിവുഡ് താരങ്ങളുടെ ചിത്രം പങ്കുവച്ചാണ് ഗായകന്റെ വിമര്‍ശനം. ഒക്ടോബര്‍ 29 നായിരുന്നു പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് വിരുന്ന് സംഘടിപ്പിച്ചത്. അവിടേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഫോണ്‍ വാങ്ങിവച്ചുവെന്ന് എസ്.പി.ബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read More

കോടികള്‍ വാരി ‘ജോക്കര്‍’ മുന്നോട്ട്

കോടികള്‍ വാരി ‘ജോക്കര്‍’ മുന്നോട്ട്

തിയേറ്ററുകളിലെത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും ടോഡ് ഫിലിപ്‌സിന്റെ ‘ജോക്കറോ’ടുള്ള പ്രേക്ഷകരുടെ ഇഷ്ടം കുറയുന്നില്ല. കഴിഞ്ഞമാസം രണ്ടിനാണ് ‘ജോക്കര്‍’ റിലീസായത്. ഇതിനോടകം ലോകമെമ്പാടുനിന്നും 90 കോടി ഡോളറാണ്(ഏകദേശം 6347 കോടി രൂപ) ടിക്കറ്റ് വില്‍പ്പനയിലൂടെ ‘ജോക്കര്‍’ സ്വന്തമാക്കിയത്. ആറുകോടി ഡോളര്‍ മുടക്കുമുതലില്‍ നിര്‍മിച്ച ചിത്രം 50 കോടി ഡോളര്‍ ലാഭം നേടുമെന്നാണ് കണക്കാക്കിയത്. ജോക്കര്‍ തിയേറ്റര്‍ വിടുമ്പോഴേക്കും ആകെ 95 കോടി ഡോളര്‍(ഏകദേശം 6699 കോടി രൂപ) നേടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുവരെയുള്ള സൂപ്പര്‍ഹീറോ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ജോക്കര്‍.

Read More

എന്നാണ് സര്‍ എന്റെ സിനിമ വെളിച്ചം കാണുക; കാര്‍ത്തിക് നരേന്‍

എന്നാണ് സര്‍ എന്റെ സിനിമ വെളിച്ചം കാണുക; കാര്‍ത്തിക് നരേന്‍

  ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസമയിപ്പിച്ച യുവസംവിധായകന്‍ കാര്‍ത്തിക് നരേന്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോനെതിരെ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. നരകാസുരന്‍ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഗൗതം മേനോനുമായി കാര്‍ത്തിക് തെറ്റിയത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് തന്നെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും തുറന്ന് പറഞ്ഞ് കാര്‍ത്തിക് രംഗത്ത് വന്നിരുന്നു. വിവാദത്തിന് ശേഷം കാര്‍ത്തികിന്റെയോ ഗൗതം മേനോന്റെയും സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല. ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ടൈ, ധ്രുവനച്ചത്തിരം എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അതില്‍ എന്നൈ നോക്കി പായും തോട്ട നവംബര്‍ 15 ന് പുറത്തിറങ്ങുമെന്നാണ് ഗൗതം മേനോന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കാര്‍ത്തികിന്റെ നരകാസുരന്‍ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍…

Read More

മീമുകള്‍ ഉണ്ടാക്കി പരിഹസിക്കുന്നവര്‍ക്ക് സമീറയുടെ മറുപടി

മീമുകള്‍ ഉണ്ടാക്കി പരിഹസിക്കുന്നവര്‍ക്ക് സമീറയുടെ മറുപടി

ബോളിവുഡില്‍ ഒരു പിടി വേഷങ്ങള്‍ ചെയ്തതിന് ശേഷം വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സമീറ റെഡ്ഡി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്‌ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തിലും സമീറ വേഷമിട്ടിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍നിന്ന് വിട്ടു നില്‍ക്കുകയാണ് സമീറയിപ്പോള്‍. 2014-ലാണ് സമീറ അക്ഷയ് വര്‍ധയെ വിവാഹം കഴിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവക്കാറുണ്ട് താരം. ഇപ്പോള്‍ കൗമാരകാലത്തെ ഒരു ചിത്രം പങ്കുവച്ച് കൈയ്യടി നേടുകയാണ് സമീറ. മീമുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് വേണ്ടിയാണ് താന്‍ ഈ ചിത്രം പോസ്റ്റ് ചെയ്തതെന്ന് സമീറ വ്യക്തമാക്കുന്നു. ബോഡി ഷെയിമിംഗുമായി ബന്ധപ്പെട്ട് ശക്തമായൊരു ഒരു സന്ദേശവും…

Read More

ഒറ്റപാളിയാണോ ഇരട്ടപാളിയാണോ വീടിന്റെ വാതിലിന് ഉത്തമം ?

ഒറ്റപാളിയാണോ ഇരട്ടപാളിയാണോ വീടിന്റെ വാതിലിന് ഉത്തമം ?

വാസ്തുവിധിപ്രകാരം വാതില്‍ പാളികള്‍ ഒറ്റയാണോ ഇരട്ടയാണോ ഉത്തമം? ഇരട്ടപ്പാളികളാണ് ഉത്തമം. ഒറ്റവാതില്‍പ്പാളി തുറന്നു വയ്ക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണബലം കൊണ്ട് കട്ടിളക്കാലില്‍ പിടിപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ എതിര്‍ഭാഗം ഞാന്നു വരുന്നതിനാലും തന്മൂലം വാതിലുകള്‍ കീഴ്ഭാഗം കൃത്യമായി കടക്കാതെ വരും. രണ്ടു പാളിയാകുമ്പോള്‍ വീതി പകുതിയാകുന്നു, ഒപ്പം ഇരുവശത്തും കട്ടിളക്കാല്‍ മേല്‍ വിജാഗിരിയുമായുള്ള ബന്ധമുണ്ടാകുകയും തല്‍ഫലമായി വാതിലുകള്‍ക്ക് ബലം കൂടുകയും ചെയ്യുന്നു. ദീര്‍ഘകാല സേവനത്തിനും ബലത്തിനും ഇരട്ടവാതില്‍പ്പാളി സംവിധാനമാണ് ഉത്തമം. നാല് ദിക്കുകളിലെ ദേവത സങ്കല്‍പങ്ങള്‍ പൗരാണിക വാസ്തുശാസ്ത്രവിധി പ്രകാരം ഒരു വസ്തുവില്‍ നാല് ദിക്കുകളിലായി സ്ഥിതി ചെയ്യുന്ന ദേവതാ സങ്കല്‍പങ്ങള്‍ ഏതെല്ലാം?പൗരാണിക സങ്കല്‍പ പ്രകാരം വസ്തുവിന്റെ വടക്കുകിഴക്കേമൂല മുതല്‍ തെക്കു കിഴക്കുമൂല വരെയുള്ള കിഴക്കില്‍ വടക്കില്‍നിന്നും യഥാക്രമം ഈശാനന്‍, പര്‍ജ്ജന്യന്‍, ജയന്തന്‍, ഇദ്രന്‍, ആദിഖന്‍, സത്യകന്‍, ഭൃഗന്‍, അന്തരീക്ഷകന്‍ എന്നിവകളും, തെക്കുകിഴക്കു മുതല്‍ തെക്കുപടിഞ്ഞാറുവരെ യഥാക്രമം കിഴക്കില്‍ നിന്നും അഗ്നി, പുഷാവ്,…

Read More

തടി കുറയ്ക്കാന്‍ ഐസ്

തടി കുറയ്ക്കാന്‍ ഐസ്

ഐസ് തണുപ്പു നല്‍കാന്‍ മാത്രമുള്ള ഒരു വസ്തുവല്ല. വേദന കുറക്കാനും ശരീരം മരവിക്കാനുമെല്ലാം നമ്മള്‍ ഐസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഐസ് തെറാപ്പിയെന്ന ഒരു രീതിയുണ്ട്. ഇത് മൂലം വയറുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളിലെ തടി കുറയ്ക്കാനും ശരീരത്തിന്റെ ഏതു ഭാഗത്തും അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും സാധിക്കും. ഈ രീതി ആദ്യമായി പരിക്ഷിച്ചത് 2000ല്‍ മെക്‌സിക്കോയിലാണ്. ശരീരത്തിലെ കൊഴുപ്പുള്ള ഭാഗങ്ങളില്‍ ഐസ് ഉപയോഗിച്ചു മസാജ് ചെയ്യുന്ന ലളിതമായ വ്യായാമ രീതിയാണ് ഐസ് തെറാപ്പി. ഇത്തരത്തില്‍ ചെയ്യുന്നത് വയര്‍, തുട, കയ്യ്, കാല്‍, നെഞ്ച്, നിതംബം തുടങ്ങിയ ശരീരത്തിന്റെ പല ഭാഗങ്ങളിലേയും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. വയറു കുറയ്ക്കുന്നതിനായി ഐസ് ബാഗോ അല്ലെങ്കില്‍ ഐസിന്റെ ജെല്‍ പായ്‌ക്കോ ആണ് ഉപയോഗിക്കേണ്ടത്. ഇതുപയോഗിച്ച് ഈ ഭാഗത്ത് മസാജ് ചെയ്യുന്നതുമൂലം 300 ശതമാനത്തോളം കൊഴുപ്പ് കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസവശേഷം അയഞ്ഞുതൂങ്ങിയ വയറിന്റെ ചര്‍മം ഇറുക്കമുള്ളതാക്കാനും…

Read More

കറിവേപ്പിലയുടെ ഔഷധപ്രയോഗങ്ങള്‍ ചെറുതല്ല

കറിവേപ്പിലയുടെ ഔഷധപ്രയോഗങ്ങള്‍ ചെറുതല്ല

ഭക്ഷണത്തിന് രുചി പകരാന്‍ ഉപയോഗിക്കുന്ന കറിവേപ്പില പൊതുവെ ആരും കഴിക്കാറില്ല. നിരവധി അസുഖങ്ങളെ ചെറുക്കാനുള്ള കഴിവ് കറിവേപ്പിലയ്ക്ക് ഉണ്ടെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. വിറ്റാമിന്‍ ‘എ’ യാല്‍ സമ്പുഷ്ടമായ കറിവേപ്പില കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് . കറിവേപ്പിലയും മഞ്ഞളും അരച്ചുപുരട്ടുന്നത് പുഴുക്കടി അകറ്റാന്‍ ഉത്തമമാണ്. കൂടാതെ കൃമിശല്യത്തിനും ദഹനത്തിനും മൂലക്കുരുവിനും വയറുകടിക്കും കറിവേപ്പില നല്ലതാണ്. കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കറിവേപ്പില ചേര്‍ത്ത് മോര് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും. പ്രമേഹവും അമിതഭാരവും കുറയ്ക്കാനും കറിവേപ്പില ഉത്തമമാണ്.

Read More

വീട്ടിലിരുന്നു സുന്ദരിയാകാന്‍ ചില പൊടികൈകള്‍

വീട്ടിലിരുന്നു സുന്ദരിയാകാന്‍ ചില പൊടികൈകള്‍

സൗന്ദര്യസംരക്ഷണത്തിനായി ദിവസവും മണിക്കൂറുകളോളം ചിലവിടുന്നവരാണ് നമ്മളില്‍ പലരും.ഇതിനായി ധാരാളം പണവും ചെലവിടാറുണ്ട്.എന്നാല്‍ ഇതിന്റെ അനന്തരഫലത്തെക്കുറിച്ച് പലപ്പോഴും നമ്മള്‍ ആലോചിക്കാറില്ല. ഇനി മേക്കപ്പ് ഇല്ലാതെയും ബ്യൂട്ടി പാര്‍ലറില്‍ പോയി പണം കളയാതെയും നിങ്ങള്‍ക്കും സുന്ദരിയാവാം.സൗന്ദര്യസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ മാത്രം മതി,. നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമും ഒന്നും വാരിത്തേക്കേണ്ട ആവശ്യമില്ല.തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിയ്ക്കുന്നത് നിറം വര്‍ധിക്കാനും ചര്‍മ്മം തിളങ്ങുന്നതിനും നല്ലതാണ്.ആവണക്കെണ്ണയില്‍ ബദാം എണ്ണ എള്ളെണ്ണ എന്നിവ മിക്‌സ് ചെയ്ത് രാത്രി കിടക്കുന്നതിനു മുന്‍പ് കണ്‍പീലിയില്‍ തേച്ച് പിടിപ്പിച്ച് കിടക്കുന്നത് നല്ലതാണ്.കണ്‍പീലിയുടെ വളര്‍ച്ചക്ക് ഇത് സഹായിക്കും.മുഖത്തെ കറുത്ത പാടുകളാണ് മറ്റൊരു പ്രശ്‌നം. ഇത് ഒഴിവാക്കാന്‍ ചെറുനാരങ്ങ മുറിച്ച് മുഖത്ത് മസ്സാജ് ചെയ്യുക. മുടിയ്ക്ക് തിളക്കം ലഭിയ്ക്കാന്‍ ഏത്തപ്പഴം തൊലികളഞ്ഞ് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തേനും തൈരും…

Read More