മാമാങ്കത്തിന്റെ ട്രെയിലര്‍ എത്തി..കാത്തിരിക്കാം ദൃശ്യ വിസ്മയങ്ങള്‍ക്കായി

മാമാങ്കത്തിന്റെ ട്രെയിലര്‍ എത്തി..കാത്തിരിക്കാം ദൃശ്യ വിസ്മയങ്ങള്‍ക്കായി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം മാമാങ്കത്തിന്റെ ട്രെയിലര്‍ എത്തി. പ്രേക്ഷക പ്രതീക്ഷകളെ അതിന്റെ ഉച്ചത്തില്‍ തന്നെ എത്തിക്കുന്ന ദൃശ്യ വിസ്മയമായിരിക്കുമെന്ന് ചിത്രത്തിന്റെ ട്രെയിലര്‍ പ്രതീക്ഷ തരുന്നു. ഒരു ബ്രഹ്മാണ്ഡ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അതിഗംഭീര ട്രെയിലറാണ് ചിത്രത്തിന്റേത്. ചുരിക ചുഴറ്റിയുള്ള മമ്മൂട്ടിയുടെ അഭ്യാസ പ്രകടനം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ഉണ്ണി മുകുന്ദന്‍, ബാല താരം അച്യുതന്‍, നായിക പ്രാചി, സിദ്ദിഖ് എന്നിവരും ട്രെയിലറിലുണ്ട്. പത്തു കോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച പടുകൂറ്റന്‍ സെറ്റ് വീഡിയോയില്‍ കാണാം. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നു മാസം കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സെറ്റ് സിനിമയുടെ പ്രത്യേകതയാണ്. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്. എം പത്മകുമാറാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്,…

Read More

54ന്റെ നിറവില്‍ ഷാരൂഖ് ഖാന്‍; ആസംസകളുമായി ആരാധകര്‍

54ന്റെ നിറവില്‍ ഷാരൂഖ് ഖാന്‍; ആസംസകളുമായി ആരാധകര്‍

ബോളിവുഡിന്റെ കിങ് ഖാന്‍, ഷാരൂഖ് ഖാന്റെ ജന്‍മദിനമാണിന്ന്. എന്നത്തേയും പോലെ പ്രിയതാരത്തിന് ആശംസകള്‍ നേരാനും അദ്ദേഹത്തെ ഒരു നോക്ക് നേരില്‍ കാണാനും ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചു കൂടിയത്. അര്‍ധരാത്രി 12 മണി തികയുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ മന്നത്തിനു മുന്നിലേക്ക് എത്തി തുടങ്ങിയിരുന്നു. ഒട്ടും വൈകാതെ വീടിന്റെ ബാല്‍ക്കണിയില്‍ കിങ് ഖാന്‍ എത്തി. ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തിരിച്ച് താരം തന്റെ ആരാധകര്‍ക്കെല്ലാം ഫ്ലൈയിങ് കിസും എറിഞ്ഞ് കൊടുത്തു. കനത്ത സുരക്ഷയായിരുന്നു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ എല്ലാക്കൊല്ലത്തേയും പോലെയല്ല ഷാരൂഖിന്റെ ഈ പിറന്നാള്‍. താരത്തിന് ആശംസയോടൊപ്പം ധാരാളം ട്രോളുകളും ലഭിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ട്രോളിന് കാരണം, താരത്തിന്റെ പുതിയ ചിത്രമാണ്. ‘ബിഗില്‍’ എന്ന ബ്ലോക്ബസ്റ്ററിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രത്തിന് ‘സങ്കി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്….

Read More

മുടി ബോബ് ചെയ്ത ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ?;

മുടി ബോബ് ചെയ്ത ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ?;

\മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃതാ സുനില്‍. കുറെയധികം നല്ല കഥാപാത്രങ്ങളെ ആരാധകര്‍ക്ക് സമ്മാനിച്ച ശേഷം വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കരിയറില്‍ തിളങ്ങിനിന്നിരുന്ന സമയത്താണ് സംവൃത സുനില്‍ വിവാഹിതയായി അഭിനയത്തില്‍നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത വീണ്ടും സിനിമയിലെത്തി. കഴിഞ്ഞ ദിവസം സംവൃതയുടെ വിവാഹ വാര്‍ഷികമായിരുന്നു. സംവൃതയ്ക്കും അഖിലിനും നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. അതിനിടെ ഒരാള്‍ പങ്കുവച്ച ചിത്രമാണ് ആരാധകരില്‍ കൗതുകം ഉണര്‍ത്തിയത്. സംവൃതയുടെ കുട്ടിക്കാല ചിത്രമായിരുന്നു അത്. കൂടെയിരിക്കുന്ന സംവൃതയുടെ അനിയത്തി സംയുക്തയാണെന്ന് കരുതുന്നു. യുഎസില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന സംവൃത ആറു വര്‍ഷങ്ങള്‍ക്കുശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നു. ഇപ്പോള്‍ ടെലിവിഷന്‍ ഷോകളിലും താരം സജീവമാണ്.

Read More

കുട്ടികളില്‍ വിഷം ഉള്ളിലെത്തുന്നത് വീട്ടില്‍ നിന്നുതന്നെ

കുട്ടികളില്‍ വിഷം ഉള്ളിലെത്തുന്നത് വീട്ടില്‍ നിന്നുതന്നെ

മേക്കപ്പ് സാധനങ്ങള്‍ വീടിനുള്ളില്‍ അലക്ഷ്യമായി വലിച്ചെറിയാറുണ്ടോ ? സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ നാഫ്തലിന്‍ ഗുളികകളോ? കുട്ടികളുടെ കയ്യെത്താത്ത ഉയരത്തിലേക്ക് ഇത്തരം സാധനങ്ങള്‍ മാറ്റി വയ്ക്കണമെന്നാണ് നാഷ്ണല്‍ പോയിസന്‍ ഇന്‍ഫര്‍മേഷന്‍ പറയുന്നത്. വിഷം ഉള്ളില്‍ ചെന്നതായുള്ള കേസുകളില്‍ ക്രമാതീതമായി വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് എയിംസില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. കുട്ടികളുടെ കയ്യെത്തിയാല്‍ അകത്താക്കുമെന്നും ഇത് സൂക്ഷിക്കണമെന്നുമാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. വിഷവസ്തുക്കള്‍ ഉള്ളിലാക്കിയ കാരണത്താല്‍ എയിംസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 16,420 ഫോണ്‍ കോളുകളാണ്. ഇതില്‍ 7,114 കേസുകളും വീടുകളില്‍ ശുചീകരണത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നാണ്.വീട് വൃത്തിയാക്കിയതിന് ശേഷം അലക്ഷ്യമായി ഇടുന്ന ക്ലീനിംഗ് ദ്രാവകങ്ങളും, നാഫ്തലിന്‍ ഗുളികളും എന്ന് വേണ്ട അടുക്കളയില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ പോലും വില്ലനാകുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. വീട്ടുകാരുടെ അശ്രദ്ധ കൊണ്ടും കളിക്കിടയിലുമാണ് കുട്ടികളില്‍ വിഷം അകത്ത് ചെല്ലുന്നത്. സിലിക്ക…

Read More