ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ ബെംഗലുരു-ഡല്‍ഹി, കൊല്‍ക്കത്ത-ഡല്‍ഹി മേഖലയില്‍ കൂടുതല്‍ ഫ്ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് കൂടുതല്‍ കണക്ടിവിറ്റി ലഭിക്കാനും ഇത് സഹായിക്കും. ഒക്ടോബര്‍ 27 മുതല്‍ കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിക്കുന്നത്. 5,882 രൂപ മുതലാണ് റിട്ടേണ്‍ ട്രിപ് നിരക്ക്. ഫ്ളൈറ്റ് ജി8 115 ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.35 ന് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെട്ട് 12.25 ന് ഡല്‍ഹിയില്‍ എത്തിച്ചേരും. തിരിച്ചുള്ള നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റ് ജി8 114 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 3.10 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 5.40 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരുന്നു. ഒക്ടോബര്‍ 28 മുതല്‍ ബെംഗലുരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള നോണ്‍-സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ ആഴ്ചയില്‍ നാലു ദിവസം സര്‍വീസ് നടത്തും….

Read More

പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കാന്‍ കേന്ദ്രം; ശൈശവ വിവാഹ നിരോധന നിയമത്തിലും മാറ്റം

പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കാന്‍ കേന്ദ്രം; ശൈശവ വിവാഹ നിരോധന നിയമത്തിലും മാറ്റം

ന്യൂഡില്‍ഹി: പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആലോചന. സ്ത്രീകളുടെ വിവാഹ പ്രായം 18 ആണെന്നത് പരിഗണിച്ചാണ് പുരുഷന്മാരുടെ വിവാഹ പ്രായവും കുറക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്. നിലവില്‍ ശൈശവ വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ട് വര്‍ഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇത് മാറ്റ് ഏഴ് വര്‍ഷം തടവും ഏഴ് ലക്ഷം രൂപയുമാക്കി മാറ്റി ഭേദഗതി ചെയ്യും. നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് ചേര്‍ന്ന മന്ത്രിതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന 2017ലെ സുപ്രീം കോടതിയുടെ…

Read More