എനിക്കിനി മക്കള്‍ വേണ്ട’; അത്രയ്ക്കു വിഷമമുണ്ട് ..വിതുമ്പിക്കരഞ്ഞ് സാജു നവോദയ

എനിക്കിനി മക്കള്‍ വേണ്ട’; അത്രയ്ക്കു വിഷമമുണ്ട് ..വിതുമ്പിക്കരഞ്ഞ് സാജു നവോദയ

വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ഷാജു നവോദയ. വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയെ അദ്ദേഹം അപലപിച്ചു. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകരായ ഒരു സംഘം ചെറുപ്പക്കാര്‍ തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ഈ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷമാണ് സാജു വികാരാധീനായി സംസാരിച്ചത്. കുഞ്ഞുങ്ങളില്ലാത്ത ആളാണ് താനെന്നും അതില്‍ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്കിനി മക്കള്‍ വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പിക്കരഞ്ഞു. സിനിമാ പ്രവര്‍ത്തനായ നവജിത്ത് നാരായണന്റെ നേതൃത്വത്തില്‍ റാഷില്‍ ഖാന്‍, നിഖില്‍ ജയന്‍ തുടങ്ങിയവരാണ് തെരുവ് നാടകത്തില്‍ അഭിനയിച്ചത്. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനം ജിസിഡിഎ കോംപ്ലക്‌സിനു മുന്നില്‍ സമാപിച്ചു. ഇനി എനിക്കു മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്….

Read More

ഹവല്‍ എച്ച്-6 മായി ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്

ഹവല്‍ എച്ച്-6 മായി ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്

ഏതാനും വര്‍ഷങ്ങളായി ഉയര്‍ന്ന് കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. ഇന്ത്യയില്‍ കരുത്താര്‍ജിക്കുന്ന പ്രീമിയം എസ്യുവി ശ്രേണിയിലേക്ക് ഒരു ചൈനീസ് വാഹനഭീമന്‍ കൂടി ചുവടുവയ്ക്കുന്നു. ഹവല്‍ എച്ച്-6 എന്ന മോഡലുമായി ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സാണ് ഇന്ത്യയിലെത്തുന്നത്. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗ്രേറ്റ് വാളിനും പവലിയന്‍ ഒരുങ്ങുമെന്നാണ് സൂചന. ഹവല്‍ എച്ച്-6 ആയിരിക്കും ഇവിടുത്തെ പ്രധാന ആകര്‍ഷണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗ്രേറ്റ് വാളിന്റെ ഇന്ത്യ പ്രവേശനം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ എതിരാളികളുടെ വലിയ നിരയാണ് ഹവല്‍ എച്ച്-6 നെ കാത്തിരിക്കുന്നത്. ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ്യുവി 500, കിയ സെല്‍റ്റോസ് , ഹ്യുണ്ടായി ക്രെറ്റ എന്നിങ്ങനെ നീളുന്നു എതിരാളികളുടെ നിര. കാഴ്ച്ചയില്‍ ഏറെ ആകര്‍ഷകമായ വാഹനമാണ് ഹവല്‍ എച്ച്-6. ക്രോമിയം സ്ലാറ്റുകള്‍ നല്‍കിയുള്ള വലിയ ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും, ഡിആര്‍എല്ലും, വീതി…

Read More

ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി’: ഹരീഷ് പേരടി

ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി’: ഹരീഷ് പേരടി

വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശഗംഗ 2 നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ചിത്രത്തില്‍ നടന്‍ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആകാശഗംഗയില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനി എന്ന കഥാപാത്രത്തിന്റെ ശിഷ്യന്റെ വേഷമാണ് രണ്ടാം ഭാഗത്തില്‍ പേരടി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ തനിക്ക് ലഭിച്ച നിയോഗത്തെക്കുറിച്ച് പേരടി എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രാജേട്ടന്‍ ഗംഭിരമാക്കിയ മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാന്‍ വിനയന്‍ സാര്‍ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരില്‍ കിട്ടുന്ന ഒരു അവാര്‍ഡായാണ് ഞാന്‍ കാണുന്നത്. അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവര്‍ഷങ്ങള്‍ ഞാന്‍ അറിയുന്നുണ്ട്… പേരടിയുടെ കുറിപ്പില്‍ പറയുന്നു ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം രാജേട്ടാ… ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി…

Read More

കെ ജി എഫിലൂടെ ശ്രദ്ധേയനായ യഷിന് രണ്ടാമത്തെ കുഞ്ഞു പിറന്നു

കെ ജി എഫിലൂടെ ശ്രദ്ധേയനായ യഷിന് രണ്ടാമത്തെ കുഞ്ഞു പിറന്നു

തെലുങ്ക് നടന്‍ യഷിന് കുഞ്ഞു പിറന്നു. കെ ജി എഫിലൂടെ ശ്രദ്ധേയനായ നടനും ഭാര്യ രാധിക പണ്ഡിറ്റിനും ആണ്‍കുഞ്ഞു പിറന്ന വാര്‍ത്ത ആഘോഷമാക്കുകയാണ് സിനിമാലോകം. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ലാണ് ആദ്യത്തെ കണ്‍മണി പിറക്കുന്നത്. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും കഴിഞ്ഞ വര്‍ഷം അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു. മകളുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെയാണ് തനിക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് താരം വെളിപ്പെടുത്തിയത്. ഐറ എന്നു പേരിട്ട മകളുടെ ഫോട്ടോകളും വീഡിയോകളും ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

Read More

ഐശ്വര്യയുടെ മാനേജര്‍ക്ക് പൊള്ളലേറ്റു; രക്ഷിച്ചത് ഷാരൂഖ്

ഐശ്വര്യയുടെ മാനേജര്‍ക്ക് പൊള്ളലേറ്റു; രക്ഷിച്ചത് ഷാരൂഖ്

ദീപാവലി നാളില്‍ അമിതാഭ് ബച്ചന്റെ വസതിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കായി ഒരു വലിയ പാര്‍ട്ടി നടത്തിയിരുന്നു. ഷാരൂഖ് ഖാന്‍, കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ആഘോഷത്തിനിടയില്‍ ഒരു അപകടമുണ്ടായെന്നും ഷാരൂഖ് ഖാന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു. പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ഇപ്പോള്‍ ആശുപത്രിയിലാണ്. അണുബാധയെ തുടര്‍ന്ന അര്‍ച്ചന ഐ.സി.യുവില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. അതിനാല്‍ അതിഥികളില്‍ പലരും പിരിഞ്ഞു പോയിരുന്നു….

Read More

സവര്‍ണ ജീര്‍ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് ഭാരവാഹികളാണ് നിരാശപ്പെടുത്തിയത്’..വി.ടി ബല്‍റാം

സവര്‍ണ ജീര്‍ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് ഭാരവാഹികളാണ് നിരാശപ്പെടുത്തിയത്’..വി.ടി ബല്‍റാം

പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തെ ശക്തമായി അപലപിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബി.എക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യന്‍കാളിയുടെ പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വര്‍ഷം തോറും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 70 എം.ബി.ബി.എസ് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ്. അവിടെ സവര്‍ണ ജീര്‍ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയതെന്ന് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം ‘ഞാന്‍ മേനോനല്ല. ദേശീയ പുരസ്‌ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. ‘മതമല്ല, മതമല്ല…

Read More

ആ കുരുന്നുകള്‍ക്ക് നീതി ലഭിച്ചേ മതിയാകൂ…’; പ്രതിഷേധവുമായി ഷെയ്ന്‍ നിഗം

ആ കുരുന്നുകള്‍ക്ക് നീതി ലഭിച്ചേ മതിയാകൂ…’; പ്രതിഷേധവുമായി ഷെയ്ന്‍ നിഗം

വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധമറിയിച്ച് നടന്‍ ഷെയ്ന്‍ നിഗവും സംഘവും. മൂന്നാറില്‍ ചിത്രീകരണം പുരോഗമിക്കുന്ന തന്റെ പുതിയ ചിത്രമായ കുര്‍ബാനിയുടെ ലൊക്കേഷനിലാണ് വായ് മൂടിക്കെട്ടി ഇവര്‍ പ്രതിഷേധിച്ചത്. ഷെയ്‌നിനൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അണിചേര്‍ന്നു. .. കറുത്ത തുണികൊണ്ട് വായ്മൂടി കെട്ടിയായിരുന്നു നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം നടന്നത്… തങ്ങള്‍ കുരുന്നുകള്‍ക്കൊപ്പമാണെന്നും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഷെയ്‌നിന്റെയും അണിയറപ്രവര്‍ത്തകരുടെയും പ്രതിഷേധം.. ജിയോ. വി ആണ് ഖുര്‍ബാനിയുടെ സംവിധായകന്‍. വര്‍ണചിത്ര മഹാസുബൈര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Read More

ഒറ്റ ക്ലിക്കില്‍ ടാക്സി നിങ്ങളെ തേടിയെത്തും; കേര കാബ്‌സ്

ഒറ്റ ക്ലിക്കില്‍ ടാക്സി നിങ്ങളെ തേടിയെത്തും; കേര കാബ്‌സ്

ഒറ്റ ക്ലിക്കില്‍ ടാക്‌സികള്‍ നിങ്ങളെത്തേടിയെത്തും, സര്‍ക്കാര്‍ നിശ്ചയിച്ച വാടകയില്‍ സുരക്ഷിതമായി കൊണ്ടുവിടും. കേരളത്തിലെ ടാക്‌സി തൊഴിലാളികളും ഉടമകളും കൈകോര്‍ക്കുന്ന ‘കേര കാബ്‌സ്’ സേവനം വെള്ളിയാഴ്ച തുടങ്ങി. കേരളത്തിലെ 25,000-ത്തോളം ടാക്‌സി തൊഴിലാളികള്‍ അണിനിരന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് കേര കാബ്‌സ്(kera cabs) പ്രവര്‍ത്തനം തുടങ്ങുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ടാക്‌സികളുടെ ലഭ്യത, വാടക തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് കൃത്യമായി അറിയാം. വാടക ഓണ്‍ലൈനായും ഡ്രൈവര്‍ക്ക് നേരിട്ടും അടയ്ക്കാം. നിലവില്‍ ആയിരത്തിനടുത്ത് ഷെയര്‍ഹോള്‍ഡര്‍മാരാണുള്ളത്. ഷെയറെടുക്കാത്തവര്‍ക്കും ആവശ്യപ്പെടുന്ന എല്ലാ രേഖകളും അപ്ലോഡ് ചെയ്ത് സംരംഭത്തിന്റെ ഭാഗമാകാം. യാത്രയ്ക്കിടയില്‍ ഏതെങ്കിലുംവിധത്തില്‍ തടസ്സമുണ്ടായാല്‍ കേര കാബ്‌സിന്റെ മറ്റൊരു ടാക്‌സിവന്ന് തുടര്‍യാത്രയ്ക്കുള്ള സൗകര്യമൊരുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും റെസ്റ്റ് ഹൗസ് സൗകര്യമേര്‍പ്പെടുത്തും. കണ്ണൂരില്‍ റെസ്റ്റ് ഹൗസ് പ്രവര്‍ത്തനം തുടങ്ങി. കേരാ കാബ്‌സിനുകീഴില്‍ വരുന്ന തിരിച്ചറിയല്‍ കാര്‍ഡോടുകൂടിയ ടാക്‌സി…

Read More

ഇന്ത്യക്ക് മെയ്ഡ് ഇന്‍ ചൈന കാറുകള്‍

ഇന്ത്യക്ക് മെയ്ഡ് ഇന്‍ ചൈന കാറുകള്‍

ഇലക്ട്രിക് വാഹനങ്ങളിലെ ഭീമന്മാരായ ടെസ്ലയുടെ വാഹനങ്ങള്‍ ഇന്ത്യയിലെത്തുന്നത് ചൈനയില്‍ നിന്നെന്ന് സൂചന. ടെസ്ലയുടെ അടിസ്ഥാന വാഹനമായ മോഡല്‍-3 ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് ചൈനയില്‍ നിര്‍മിക്കുന്നവയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ടെസ്ലയുടെ മോഡല്‍-3, മോഡല്‍-വൈ എന്നീ വാഹനങ്ങളായിരിക്കും ചൈനയില്‍ നിര്‍മിക്കുക. ഇതില്‍ മോഡല്‍-3 ആണ് ഇന്ത്യക്കായി പരിഗണിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ സജീവമാകുന്നതോടെ കുടുതല്‍ മോഡലുകള്‍ എത്തും. കഴിഞ്ഞ ദിവസം ചൈനയിലെ ഷാങ്ഹായില്‍ ടെസ്?ലയുടെ നിര്‍മാണ ഫാക്ടറി സ്ഥാപിച്ചിരുന്നു. വാഹന നിര്‍മാണ ഫാക്ടറിക്കും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 200 കോടി ഡോളറാണ് ടെസ്ല ചൈനയില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്. ടെസ്?ല ജിഗാഫാക്ടറി എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മാണ പ്ലാന്റിന് 121 ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമാണുള്ളത്. ഏകദേശം 214 ഏക്കര്‍ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ഷാങ്ഹായ് ഫാക്ടറിയില്‍ നിന്നും…

Read More

എന്റെ ആത്മവിശ്വാസത്തിന് കാരണക്കാര്‍’ ആകാശഗംഗ കണ്ട് പേടിച്ചവരാണ്

എന്റെ ആത്മവിശ്വാസത്തിന് കാരണക്കാര്‍’ ആകാശഗംഗ കണ്ട് പേടിച്ചവരാണ്

20 വര്‍ഷം മുന്‍പ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആകാശഗംഗ. അക്കാലത്ത് ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രം തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. ആകാശഗംഗ 2 എന്ന പേരില്‍ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ സംവിധായകന്‍ വിനയന്‍ സംസാരിക്കുന്നു. 20 വര്‍ഷം… ആകാശഗംഗ ആദ്യഭാഗം വലിയ വിജയമായപ്പോള്‍ തന്നെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. സിനിമയ്ക്ക് ഒരു സെക്കന്റ് പാര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞ് എന്നെ ഒരുപാട് പേര്‍ സമീപിച്ചിരുന്നു. ആ സമയത്ത് ഞാന്‍ പ്രണയനിലാവ്, ഇന്റിപെന്‍ഡന്‍സ് ഡേ തുടങ്ങിയ ചിത്രങ്ങളുടെ മുന്നൊരുക്കത്തിലായിരുന്നു. നിര്‍മാതാക്കളുമായി കരാര്‍ ആകുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആകാശഗംഗ എനിക്ക് പെട്ടന്ന് തുടങ്ങാന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞാണ് തരുണിയെ പ്രധാന കഥാപാത്രമാക്കി വെള്ളിനക്ഷത്രം എന്ന ഹൊറര്‍ സിനിമ ചെയ്യുന്നത്. പിന്നീട് പല പ്രശ്‌നങ്ങള്‍ കാരണം നീണ്ടുപോയി. ചാലക്കുടി ചങ്ങാതിക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് കരുതി…

Read More