108 എംപി സെന്‍സറടങ്ങുന്ന അഞ്ച് ക്യാമറകള്‍; ഷാവോമി എംഐ നോട്ട് 10 നവംബര്‍ അഞ്ചിന്

108 എംപി സെന്‍സറടങ്ങുന്ന അഞ്ച് ക്യാമറകള്‍; ഷാവോമി എംഐ നോട്ട് 10 നവംബര്‍ അഞ്ചിന്

ഷാവോമിയുടെ സിസി സ്മാര്‍ട്‌ഫോണ്‍ പരമ്പരയിലെ പുതിയൊരംഗം കൂടിയെത്തുന്നു, എംഐ സിസി9 പ്രോ. നവംബര്‍ അഞ്ചിന് ചൈനയിലാണ് ഫോണ്‍ പുറത്തിറക്കുക. ഫോണില്‍ അഞ്ച് ക്യാമറാ ലെന്‍സുകള്‍ ഉണ്ടായിരിക്കുമെന്നും അതില്‍ പ്രധാന സെന്‍സര്‍ 108 മെഗാപിക്‌സല്‍ റസലൂഷനിലുള്ളതായിരിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് 5ഃ ഒപ്റ്റിക്കല്‍ സൂം സൗകര്യവും ഉണ്ടാവും. സിസി9 പ്രോ സ്മാര്‍ട്‌ഫോണ്‍ എംഐ നോട്ട് 10 എന്ന പേരിലാണ് ആഗോള വിപണിയില്‍ അവതരിപ്പിക്കുക. ഫോണ്‍ നവംബര്‍ അഞ്ചിന് പുറത്തിറക്കുമെന്നറിയിച്ചുള്ള ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പരിപാടിയില്‍ എംഐ വാച്ച് പുറത്തിറക്കുമെന്നും അഭ്യൂഹമുണ്ട്. നീല നിറത്തിലുള്ള ഫോണിന്റെ ദൃശ്യവും ടീസര്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇതില്‍ 108 എംപി എന്നും 5ഃ സൂം എന്നും രേഖപ്പെടുത്തിയിരിക്കുന്നു. സാംസങ് നിര്‍മിച്ച സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. എംഐ സിസി9 പ്രോയില്‍ ലംബമായാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് സെന്‍സറുകള്‍ പ്രത്യേകം ക്യാമറ ബംപില്‍ നില്‍കിയിരിക്കുന്നു. മറ്റ്…

Read More

പബ്ജി ഗെയിമില്‍ ചതിയന്മാര്‍ തത്സമയം നിരോധിക്കപ്പെടും

പബ്ജി ഗെയിമില്‍ ചതിയന്മാര്‍ തത്സമയം നിരോധിക്കപ്പെടും

പബ്ജി ഗെയിമര്‍മാരെ അലോസരപ്പെടുത്തിയിരുന്നവരാണ് കളിക്കാര്‍ക്കിടയിലെ ചതിയന്‍മാര്‍. പബ്ജി ഗെയിം ആപ്പ് സോഫ്റ്റ് വെയറില്‍ കൃത്രിമത്വം കാണിച്ച് അമരത്വമുള്ളവരായി വിലസിയിരുന്ന ഈ ചതിയന്മാര്‍ ഗെയിമിങിന്റെ രസം കെടുത്തിയിരുന്നു. എന്നാല്‍ ഈ ചതിയന്മാരെ തുരത്താന്‍ വഴി കണ്ടെത്തിയിരിക്കുകയാണ് കമ്പനി. ചതിയന്മാരെ കണ്ടെത്താനും വിലക്കാനുമുള്ള സംവിധാനങ്ങള്‍ നിലവില്‍ പബ്ജിയ്ക്കുണ്ട്. ഈ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ടെന്‍സെന്റ് ഗെയിംസ്. കളിക്കിടയില്‍ തന്നെ ചതിയന്മാരെ കണ്ടെത്താനുള്ള സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കമ്പനി. നിലവില്‍ ഇതിനായി ഉപയോഗിക്കുന്നത് പബ്ജി ഗെയിമില്‍ ഇന്‍ബില്‍റ്റ് ആയി വരുന്ന ഡിറ്റക്ഷന്‍ സോഫ്റ്റ് വെയറാണ്. ഇത് സംശയാസ്പദമായ സോഫ്റ്റ് വെയറുകള്‍ കണ്ടെത്തുകയും കൃത്രിമത്വം കാണിച്ച ഗെയിം ഡാറ്റയും തിരിച്ചറിയാന്‍ ഇതിന് സാധിക്കും. എന്നാല്‍ ഡിറ്റക്ഷന്‍ സോഫ്റ്റ് വെയര്‍ ചതിയന്മാരെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ അതിനുള്ള മറുവഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡെവലപ്പര്‍മാര്‍. ഗെയിമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കളിക്കാരെ നിരീക്ഷിക്കുകയാണ് അതിലൊന്ന്. കളിക്കാരെ തത്സമയം ഗെയിമില്‍…

Read More

ജിമെയില്‍ ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു

ജിമെയില്‍ ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു

ജിമെയിലിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് തീം അവതരിപ്പിച്ചു. സെര്‍വര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഘട്ടങ്ങളായാണ് ഈ അപ്‌ഡേറ്റ് ഉപയോക്താക്കളില്‍ എത്തിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉപയോക്താക്കള്‍ക്കെല്ലാം പുതിയ ഡാര്‍ക്ക് തീം എത്തിക്കും. ആന്‍ഡ്രോയിഡ് 10 ഓഎസിനൊപ്പം ഓപ്പറ്റേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമായി തന്നെ ഗൂഗിള്‍ ഡാര്‍ക്ക് തീം കൊണ്ടുവന്നിട്ടുണ്ട്. മുന്‍നിര ആപ്ലിക്കേഷനുകള്‍ പലതും ഡാര്‍ക്ക് തീം അപ്‌ഡേറ്റിനായുള്ള ശ്രമങ്ങളിലാണ്. ജിമെയിലിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ ഡാര്‍ക്ക് തീം അപ്‌ഡേറ്റ് ആക്റ്റിവേറ്റ് ചെയ്യാന്‍. ജിമെയില്‍ സെറ്റിങ്‌സ് തുറക്കുക. അതില്‍ ജനറല്‍ സെറ്റിങ്‌സ് എടുത്താല്‍ തീം എന്ന ഓപ്ഷന്‍ കാണാം. അത് തുറന്നാല്‍ ഡാര്‍ക്ക് തീം ഓപ്ഷന്‍ തിരിഞ്ഞെടുക്കാം. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ബാറ്ററി സേവ് മോഡ് ഓണ്‍ ആവുമ്പേഴെല്ലാം ജിമെയില്‍ ആപ്പ് സ്വയം ഡാര്‍ക്ക് തീമിലേക്ക് മാറും. ഐഓഎസ് 11 ലും ഐഓഎസ് 12 ലും ഡാര്‍ക്ക് തീം ആക്റ്റിവേറ്റ് ചെയ്യാന്‍ ആപ്ലിക്കേഷന്റെ…

Read More

കണ്ണ് നിറഞ്ഞ് ബിനീഷ് ബാസ്റ്റിന്‍.. മെഡിക്കല്‍ കോളേജില്‍ വെച്ച സംവിധായകനും പ്രിന്‍സിപാളും അപമാനിച്ചു ഇറക്കി വിട്ടു..

കണ്ണ് നിറഞ്ഞ് ബിനീഷ് ബാസ്റ്റിന്‍.. മെഡിക്കല്‍ കോളേജില്‍ വെച്ച സംവിധായകനും പ്രിന്‍സിപാളും അപമാനിച്ചു ഇറക്കി വിട്ടു..

സിനിമ താരം ബിനീഷ് ബാസ്റ്റിനെ അപമാനിച്ചു ഇറക്കി വിട്ടു. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജഇല്‍ ആയിരുന്നു സംഭവം. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു.എന്നാല്‍ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂര്‍ മുന്‍പ് കോളേജിലെ പ്രിന്‍സിപാളും യൂണിയന്‍ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തുകയുണ്ടായി. ഉത്ഘാടനം കഴിഞ്ഞ് 1 മണിക്കൂര്‍ കഴിഞ്ഞ് ബിനീഷ് വന്നാല്‍ മതിയെന്ന് പറഞ്ഞു. മാഗസിന്‍ റിലീസിങ്ങിന് വരാമെന്നേറ്റ അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന ഫിലിം ഡയറക്ടര്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് അവര്‍ കാരണം പറഞ്ഞത്. എന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് അനില്‍ പറഞ്ഞതായും അവര്‍ ബിനീഷിനെ അറിയിച്ചു. എന്തായാലും ബിനീഷ് വേദിയിലെത്തി നേരിട്ട അപമാനത്തെ കുറിച്ച് വിദ്യാര്‍ഥികളെ അറിയിച്ചു….

Read More