‘ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്’: ‘കയറ്റത്തി’ന് പാക്കപ്പ്

‘ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്’: ‘കയറ്റത്തി’ന് പാക്കപ്പ്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രം പാക്കപ്പായി. ‘ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് മനുഷ്യന്‍ എന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ മുന്നില്‍ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്’. ചിത്രം പാക്കപ്പായ വിവരം പങ്കുവച്ചുകൊണ്ട് സനല്‍കുമാര്‍ ഫെയസ്ബുക്കില്‍ കുറിച്ചു. സനല്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് മനുഷ്യന്‍ എന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ മുന്നില്‍ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ…

Read More

ഫെയ്സ്ബുക്കില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തും പറയാം; നിലപാടിനെതിരെ ജീവനക്കാര്‍

ഫെയ്സ്ബുക്കില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തും പറയാം; നിലപാടിനെതിരെ ജീവനക്കാര്‍

സാന്‍ ഫ്രാന്‍സിസ്‌കോ: അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്ത് തെറ്റായ കാര്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളായി പ്രചരിപ്പിക്കാന്‍ അനുവദിക്കുന്ന ഫെയ്‌സ്ബുക്ക് നിലപാടിനെതിരെ സ്ഥാപനത്തിനുള്ളില്‍ തന്നെ പ്രതിഷേധം പുകയുന്നു. ഫെയ്‌സ്ബുക്ക് നേതൃത്വം നിലപാടില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഒരു തുറന്ന കത്ത് പുറത്തിറക്കിയിരിക്കുകയാണ് ഒരു വിഭാഗം ഫെയ്‌സ്ബുക്ക് ജീവനക്കാര്‍. ട്രംപിന് വേണ്ടിയുള്ള 30 സെക്കന്റ് നീളുന്ന ഒരു പ്രചാരണ വീഡിയോയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റായിരുന്ന ജോസഫ് ആര്‍. ബിഡെന്‍ ജൂനിയര്‍ തന്റെ മകന്റെ ഉടമസ്ഥതയിലുള്ള കമ്പനിയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഉക്രെയിനിന് നൂറ് കോടി ഡോളര്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു വീഡിയോയിലെ ആരോപണം. എന്നാല്‍ വിഡിയോയിലെ ആരോപണങ്ങള്‍ തെറ്റാണെന്ന് കാണിച്ച് സിഎന്‍എന്‍ ഈ പരസ്യം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും പിന്‍മാറി. എന്നാല്‍ ഫെയ്‌സ്ബുക്ക് അതിന് തയ്യാറായില്ല. പരസ്യം പിന്‍വലിക്കണമെന്ന് ജോസഫ് ബിഡെന്‍ ആവശ്യപ്പെട്ടെങ്കിലും ഫെയ്‌സ്ബുക്ക് അതിന് തയ്യാറായില്ല. 2016…

Read More

സെറിബ്രല്‍ പാള്‍സിയുള്ള മകന്റെ ആഗ്രഹം സഫലീകരിച്ച് അമ്മ, കണ്ണുനനയിക്കും വീഡിയോ

സെറിബ്രല്‍ പാള്‍സിയുള്ള മകന്റെ ആഗ്രഹം സഫലീകരിച്ച് അമ്മ, കണ്ണുനനയിക്കും വീഡിയോ

സെറിബ്രല്‍ പാള്‍സിയുള്ള മകന്റെ സ്‌കേറ്റിങ് ചെയ്യണമെന്ന മോഹം സാക്ഷാത്ക്കരിച്ചുകൊടുത്ത ഒരമ്മ. വീടിന് സമീപത്തുള്ള സ്‌കേററ് പാര്‍ക്കില്‍ സ്‌കേറ്റിങ് നടത്തുന്ന ഈ അമ്മയുടെയും മകന്റെയും ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ബ്രസീല്‍ സ്വദേശികളായ ലാവ് പേട്രണും മകന്‍ ജോവാ വിസെന്റെയുമാണ് വീഡിയോയിലെ താരങ്ങള്‍. സ്‌കേറ്റ്‌ബോര്‍ഡില്‍ മകനെ നിര്‍ത്തി ബെല്‍റ്റിട്ട് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം ഓടിയും നടന്നും മകന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിനായി കഷ്ടപ്പെടുന്ന പേട്രണും തന്റെ ആഗ്രഹം പൂര്‍ത്തിയായതില്‍ ചിരിച്ചുല്ലസിക്കുന്ന മകന്റെയും ദൃശ്യങ്ങള്‍ ആരുടെയും കണ്ണുനനയിക്കും. സെറിബ്രല്‍ പാള്‍സിയുള്ള മകന്റെ ആഗ്രഹം നടപ്പാക്കുന്നതിനായി ലാവ് അവലംബിച്ച രീതിയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയത്. മകനായി പ്രത്യേകം സ്‌കേറ്റ്‌ബോര്‍ഡ് തന്നെ തയ്യാറാക്കി. സ്‌കേറ്റ്‌ബോര്‍ഡില്‍ നില്‍ക്കുന്ന കുട്ടിക്ക് സപ്പോര്‍ട്ട് നല്‍കുന്ന രീതിയിലുള്ള ഒരു മെറ്റല്‍ ഫ്രെയിംവര്‍ക്കും സുരക്ഷാ ബെല്‍റ്റുകളും ഇതിനുണ്ട്. ഇതില്‍ പിടിച്ച് ഉന്തിയാണ് മുന്നോട്ട് നീക്കുക. ഒരു സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റും…

Read More

അമൂല്യമായ നിധിശേഖരം കണ്ടെത്തി, വിസ്മൃതിയിലായ ടെനിയന്‍ നഗരത്തിന്റെ ചുരുളഴിയുന്നു

അമൂല്യമായ നിധിശേഖരം കണ്ടെത്തി, വിസ്മൃതിയിലായ ടെനിയന്‍ നഗരത്തിന്റെ ചുരുളഴിയുന്നു

ഗ്രീസിലെ ഒരു പുരാതന ട്രോയ് നഗരത്തില്‍ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു ഗവേഷകര്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. വിസ്്മൃതിയിലായ ടെനിയന്‍ നഗരത്തില്‍ നടത്തിയ ഖനനത്തിലാണ് അമൂല്യമായ പുരാവസ്തുക്കള്‍ കണ്ടെത്തിയത്. വിളക്കുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ശില്‍പങ്ങള്‍, കുളിപ്പുരകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു. 2013 ല്‍ ഈ പ്രദേശത്ത് ഉദ്ഖനനം തുടങ്ങിയിരുന്നുവെങ്കിലും ഇത് പുരാതന നഗരമായ ടെനിയയാണ് എന്ന് സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷമാണ് ഇവിടം ടെനിയന്‍ നഗരമാണ് എന്ന് സ്ഥിരീകരിച്ചത്. അന്നുമുതല്‍ അവ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. 670 മീറ്റര്‍ വിസ്തൃതിയുള്ള വീടുകളുടെ നിരയും സ്വര്‍ണ്ണവും വെള്ളിയു നിറച്ച ശവകുടീരങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. പുരാതന ഐതീഹ്യങ്ങള്‍ അനുസരിച്ച് ട്രോയ് യുദ്ധത്തിന് ശേഷമുള്ള യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനാണ് ടെനിയന്‍ നഗരം നിര്‍മിച്ചത്. റോമന്‍ കാലഘട്ടത്തില്‍ ഇവിടം സമ്പന്നത നിറഞ്ഞയിടമായിരുന്നു. ടെനിയയുടെ സമ്പദ്‌സമൃതിയുടെ തെളിവ് നല്‍കുന്നവയാണ് അവിടെ നിന്നും കണ്ടെത്തിയ വിലയേറിയ കരകൗശല വസ്തുക്കള്‍. എന്നാല്‍ ഈ…

Read More

കുഞ്ഞുങ്ങള്‍ മുത്തശ്ശിക്കഥ കേട്ട് വളരട്ടെ

കുഞ്ഞുങ്ങള്‍ മുത്തശ്ശിക്കഥ കേട്ട് വളരട്ടെ

ജോലിക്കാര്യം പറഞ്ഞ് കുഞ്ഞുങ്ങളുമൊത്ത് നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ അങ്ങകലെ മുത്തശ്ശനും മുത്തശ്ശിയും പിന്നെ പറയാന്‍ ബാക്കി വെച്ച ഒരുപാട് കഥകളും ഒറ്റക്കായിട്ടുണ്ടാകും. ഫോണ്‍ കോളിലോ അവധിക്കാലത്തെ നാലോ അഞ്ചോ ദിവസത്തെ സന്ദര്‍ശനത്തിലോ മുത്തശ്ശനും മുത്തശ്ശിയും കൊച്ചു മക്കളുമായുള്ള ബന്ധം ഒതുങ്ങിത്തീരുന്നു. ഇതിലൂടെ ഒന്നാം തലമുറയും മൂന്നാം തലമുറയും തമ്മിലുള്ള ഒരു മനോഹര ബന്ധം ഇല്ലാതാകുകയാണ് ചെയ്യുന്നത്. കുട്ടികള്‍ മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം നില്‍ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയോ? കുട്ടികള്‍ കരുണയും സ്നേഹവും ഉള്ളവരാകുന്നു മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം കുട്ടികള്‍ താമസിക്കുമ്പോള്‍ പല ഗുണങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് കുട്ടികള്‍ കരുണയും സ്നേഹവും ഉള്ളവരാകുന്നു എന്നത്. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തില്‍ തിരക്കേറിയ നഗരത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം നില്‍ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരക്കാരില്‍ കരുണയും സ്നേഹവും വര്‍ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുപ്പത്തിന്റെ ദേഷ്യവും വീറും വാശിയും പലപ്പോഴും…

Read More

ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ നിരോധനം മറികടക്കാന്‍ ബിബിസിയ്ക്ക് ‘ഡാര്‍ക്ക് വെബ്’ പേജ്

ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ നിരോധനം മറികടക്കാന്‍ ബിബിസിയ്ക്ക് ‘ഡാര്‍ക്ക് വെബ്’ പേജ്

ബിബിസിയുടെ അന്തര്‍ദേശീയ ന്യൂസ് വെബ്‌സൈറ്റ്് ടോര്‍  വെബ്‌സൈറ്റിലും ലഭ്യമാക്കി. ഭരണകൂടങ്ങളില്‍ നിന്നുള്ള നിരോധനം മറികടക്കുന്നതിനാണ് ബിബിസിയുടെ ഈ നീക്കം. ഡാര്‍ക്ക് വെബ് പേജുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന അതീവ സ്വകാര്യത ഉറപ്പുവരുത്തുന്ന ടോര്‍ ബ്രൗസര്‍ വഴി നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നും ബിബിസി വെബ്‌സൈറ്റ് തുറക്കാന്‍ സാധിക്കും. ചൈന, ഇറാന്‍, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ ബിബിസി ന്യൂസ് വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഈ ലിങ്ക് സാധാരണ വെബ് ബ്രൗസറുകളില്‍ പ്രവര്‍ത്തിക്കില്ല. ബിബിസിയുടെ അന്തര്‍ദേശീയ എഡിഷനാണ് ഡാര്‍ക്ക് വെബ് പതിപ്പില്‍ കിട്ടുക. ഈ വെബ്‌സൈറ്റ് വഴിയാണ് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പടെ ലോകത്തെ വിവിധ ഭാഷകളില്‍ ബിബിസി വാര്‍ത്തകള്‍ നല്‍കുന്നത്. ഒനിയന്‍ റൂട്ടര്‍ എ്ന്നറിയപ്പെടുന്ന ഒരു സോഫ്റ്റ് വെയറിന്റെ സഹായത്തില്‍ ഇന്റര്‍നെറ്റിലേക്ക് പ്രവേശനം നല്‍കുന്ന ബ്രൗസര്‍ ആണ് ടോര്‍ (ഠീൃ). ഒരുപാട് പാളികളുള്ള ഒരു പച്ചക്കറിയാണ് ഉള്ളി (ഒനിയന്‍). ഇതുപോലെ…

Read More

പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ അമേരിക്കന്‍ പോലീസിന്റെ റോബോട്ട്

പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ അമേരിക്കന്‍ പോലീസിന്റെ റോബോട്ട്

പാര്‍ക്കുകളില്‍ നിരീക്ഷണം നടത്താന്‍ കാലിഫോര്‍ണിയയിലെ പോലീസ് റോബോട്ടിനെ ഉപയോഗിക്കുന്നു. നടപ്പാതകളിലൂടെ ഉരുണ്ടുനീളുന്ന ‘റോബോകോപ്പിന്’ 360 ഡിഗ്രിയില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറയുണ്ട്. ഹണ്ടിങ്ടണ്‍ പാര്‍ക്ക് സിറ്റി കൗണ്‍സിലിന് ഈ റോബോട്ടിനെ കൈമാറി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാര്‍ക്കില്‍ റോബോകോപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ചിത്രീകരിക്കുന്ന ലൈവ് വീഡിയോകള്‍ നേരിട്ട് പോലീസ് വകുപ്പ് ഓഫീസിലേക്കെത്തും. ആവശ്യമെങ്കില്‍ ഈ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തു വെക്കാം. ഇതുവഴി കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പോലീസ് കണക്കുകൂട്ടുന്നു. പാര്‍ക്കിലെത്തുന്നവരോട് ‘ശുഭദിനം നേരുന്നു’ എന്ന ചെറുവാക്യങ്ങള്‍ പറയാനും ഈ റോബോട്ടിന് സാധിക്കും. ലളിതമായി പറഞ്ഞാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സിസിടിവി ക്യാമറയാണ് ഇത്. പോലീസിന്റെ ചെറു സംരംഭമാണെങ്കിലും സ്‌പേയ്‌സ് എക്‌സ്, ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഈ റോബോട്ട്. സിനിമയിലെ ടര്‍മിനേറ്റര്‍ റോബോട്ടുമായി താരതമ്യം ചെയ്തുള്ള ട്വീറ്റും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

Read More

പഞ്ചസാര കൊണ്ട് ഗര്‍ഭം പരിശോധിക്കാം

പഞ്ചസാര കൊണ്ട് ഗര്‍ഭം പരിശോധിക്കാം

ഗര്‍ഭം ഉണ്ടോ എന്നറിയാന്‍ ആശുപത്രികളില്‍ പോയി പരിശോധിക്കാതെ തന്നെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുന്ന പല പൊടിക്കൈകളും നമുക്കിടയില്‍ ഉണ്ട്.  സാധാരണയായി പറയുകയാണെങ്കില്‍ ആര്‍ത്തവം തെറ്റിത്തുടങ്ങുന്നതാണ് ഗര്‍ഭ ധാരണത്തിന്റെ ആദ്യ ലക്ഷണം. പല ആരോഗ്യ വിദഗ്ദരും ഗര്‍ഭകാലം കണക്കാക്കുന്നതും ആര്‍ത്തവം തെറ്റിത്തുടങ്ങിയ ദിവസം മുതലാണ്. ആര്‍ത്തവം തെറ്റിത്തുടങ്ങുമ്പോള്‍ പലരും മനസ്സിലാക്കിത്തുടങ്ങും. ഗര്‍ഭധാരണം നടന്നിട്ടുണ്ട് എന്ന്. എന്നാല്‍ ഇത്തരത്തില്‍ ആര്‍ത്തവം തെറ്റിത്തുടങ്ങിയാല്‍ അത് ഗര്‍ഭധാരണം തന്നെ ആയിക്കൊള്ളണമെന്നില്ല. ആര്‍ത്തവം തെറ്റിത്തുടങ്ങുമ്പോള്‍ തന്നെ തലചുറ്റല്‍, മോണിംഗ് സിക്നസ്, മനം പിരട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളും ഗര്‍ഭിണികളില്‍ കണ്ടു തുടങ്ങും. പലപ്പോഴും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് പ്രഗ്‌നന്‍സി കിറ്റുകള്‍ വാങ്ങിച്ചാണ് പലരും ഗര്‍ഭധാരണം പരിശോധിക്കുന്നത്. എന്നാല്‍ ഗര്‍ഭധാരണം നടന്നിട്ടുണ്ടോ എന്നറിയാന്‍ വീട്ടില്‍ തന്നെ പ്രഗ്‌നന്‍സി ടെസ്റ്റ് ചെയ്യാന്‍ സാധിക്കും. ലബോറട്ടറിയില്‍ ഉപയോഗിക്കുന്ന ടെസ്റ്റ് തന്നെയാണ് ഇവിടെയും ഉയോഗിക്കുന്നത്. ലബോറട്ടറിയിലെ മൂത്ര ടെസ്റ്റ്…

Read More

സൈ്വപ്പിങ് മെഷീനിന്റെ അടുത്ത് ഫോണ്‍ വെച്ചാല്‍ ഇടപാട് നടത്താം

സൈ്വപ്പിങ് മെഷീനിന്റെ അടുത്ത് ഫോണ്‍ വെച്ചാല്‍ ഇടപാട് നടത്താം

രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായ എസ്ബിഐ കാര്‍ഡ് കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ക്കായി ‘എസ്ബിഐ കാര്‍ഡ് പേ’ അവതരിപ്പിച്ചു. ഹോസ്റ്റ് കാര്‍ഡ് എമ്യുലേഷന്‍ (എച്ച്സിഇ) സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനം മൊബൈല്‍ ഫോണ്‍ വഴിയുള്ള പേയ്മെന്റുകള്‍ കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമാക്കുന്നു. എസ്ബിഐ കാര്‍ഡ് പേ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സാധ്യമായ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളില്‍ സ്പര്‍ശനമില്ലാതെ തന്നെ പേയ്മെന്റുകള്‍ നടത്താം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെയും പിന്‍ എന്റര്‍ ചെയ്യാതെയും മൊബൈലില്‍ ഒന്ന് ടാപ് ചെയ്ത് മാത്രം ഇടപാടു നടത്താം. ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന ഈ സംവിധാനം എസ്ബിഐ കാര്‍ഡ് മൊബൈല്‍ ആപ്പിന്റെ ഭാഗമായാണ് ഒരുക്കിയിട്ടുള്ളത്. ഒറ്റ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് അക്കൗണ്ട് പരിപാലനവും സ്പര്‍ശനമില്ലാത്ത പേയ്മെന്റുകളും ഇതോടെ സാധ്യമാകുന്നു. എച്ച്സിഇ സാധ്യമായ ആപ്പുകളിലൂടെ നിലവില്‍ ഒറ്റത്തവണ 2000 രൂപയും ഒരു ദിവസം…

Read More

ഗ്രൂപ്പ് സ്വകാര്യത ശക്തമാക്കി വാട്സാപ്പില്‍ പുതിയ പ്രൈവസി സെറ്റിങ്സ് വരുന്നു

ഗ്രൂപ്പ് സ്വകാര്യത ശക്തമാക്കി വാട്സാപ്പില്‍ പുതിയ പ്രൈവസി സെറ്റിങ്സ് വരുന്നു

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പവരുത്തുന്നതിനായി പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്‌സ് അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആര്‍ക്കെല്ലാം തന്നെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ അനുവാദം നല്‍കണമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാനാവും. ഇന്ത്യയില്‍ നേരത്തെ തന്നെ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. ‘എവരിവണ്‍, മൈ കോണ്‍ടാക്റ്റ്‌സ്, മൈ കോണ്‍ടാക്റ്റ്‌സ് എക്‌സെപ്റ്റ്’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് വാട്‌സാപ്പ് നല്‍കുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനുള്ള അനുവാദമില്ലാത്ത അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ നിങ്ങള്‍ക്ക് പേഴ്‌സണല്‍ മെസേജ് ആയി അയക്കേണ്ടിവരും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത്. ഏറെ നാളുകളായി വാട്‌സാപ്പ് ചില പുതിയ സൗകര്യങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. ബീറ്റാ പരീക്ഷണഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭിക്കണമെങ്കില്‍ മാസങ്ങളെടുക്കും. ഇഷ്ടമില്ലാത്ത ഗ്രൂപ്പുകളില്‍ നിന്നും മാറി നില്‍ക്കാന്‍ ഈ ഫീച്ചര്‍ ഉപയോക്തക്കളെ സഹായിക്കും. ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ മാത്രമാണ് പുതിയ ഗ്രൂപ്പ് പ്രൈവസി ഫീച്ചറുകള്‍ ലഭിക്കുക എന്നാണ് വിവരം….

Read More