പോഷക കുറവ് പരിഹരിക്കാന്‍ ‘ഗോള്‍ഡന്‍’ പൊട്ടറ്റോ കഴിക്കാം

പോഷക കുറവ് പരിഹരിക്കാന്‍ ‘ഗോള്‍ഡന്‍’ പൊട്ടറ്റോ കഴിക്കാം

വികസിത രാജ്യങ്ങളിലെ ജനങ്ങളെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി ഉയര്‍ന്ന പോഷക ഗുണമുള്ള ഉരുളക്കിഴങ്ങ് വികസിപ്പിച്ചെടുത്തു. വിറ്റാമിന്‍ എ യുടേയും ഇ യുടേയും ഗുണമുള്ള പരീക്ഷണ ‘സ്വര്‍ണ’ ഉരുളക്കിഴങ്ങാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. അന്നജം അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ‘ഗോള്‍ഡന്‍’ പൊട്ടറ്റോ ഗുണകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അരി, ഗോതമ്പ്, ചോളം എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നവയാണ് ഉരുളക്കിഴങ്ങ്. ഏഷ്യന്‍, ആഫ്രിക്കന്‍, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെ പ്രധാനഭക്ഷണമാണ്. അതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ക്ക് വിറ്റാമിന്‍ എ യുടേയും ഇ യുടേയും കുറവുണ്ടെന്നാണ് പറയുന്നത്. ഇത് ഇല്ലാതാക്കാന്‍ പരീഷണ ഉരുളക്കിഴങ്ങിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് സ്വര്‍ണ ഉരുളക്കിഴങ്ങിന്റെ പിന്നില്‍. കാഴ്ച, പ്രതിരോധശേഷി, ശരീര വളര്‍ച്ച, പ്രത്യുല്‍പ്പാദന ശക്തി എന്നിവയ്ക്ക് സഹായിക്കുന്ന വിറ്റാമിന്‍ എയുടെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് ഭക്ഷണമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് പറയുന്നത്. സ്വര്‍ണ്ണ ഉരുളക്കിഴങ്ങ് കഴിച്ചാല്‍…

Read More

അവിവാഹിതരേ, മരണം നിങ്ങള്‍ക്ക് പിന്നില്‍

അവിവാഹിതരേ, മരണം നിങ്ങള്‍ക്ക് പിന്നില്‍

വിവാഹം കഴിക്കുന്നതിന് മുന്‍പ് അഘോഷിച്ചു നടന്ന കാലത്തിന്റെ ഓര്‍മകള്‍ എല്ലാവരിലുമുണ്ടാകും. നഷ്ടപ്പെട്ടു പോയ ആ കാലഘട്ടത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നവരാണ് ഭൂരിഭാഗം വിവാഹിതരും. എന്നാല്‍ വിവാഹത്തിന് മരണത്തെ വരെ തടഞ്ഞു നിര്‍ത്താനാവുമെന്നാണ് പുതിയ ഗവേഷണത്തില്‍ പറയുന്നത്. ഹൃദ്രോഗികളായ അവിവാഹിതര്‍ ഹൃദയസ്തംഭനം വന്ന് മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. വിവാഹിതരായ ഹൃദ്രോഗികളെ അപേക്ഷിച്ച് അവിവാഹിതര്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിലൂടെ ലഭിക്കുന്ന പിന്തുണയും പങ്കാളിയില്‍ നിന്ന് ലഭിക്കുന്ന മറ്റ് സഹായങ്ങളും ഹൃദ്രോഗികളായവരില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അര്‍ഷെദ് കുയ്യൂമി പറഞ്ഞു. ശരാശരി 63 വയസുള്ള 6,051 രോഗികളെയാണ് പഠനത്തിന് വിധേയരാക്കിയത്. വിവാഹമോചിതര്‍, പിരിഞ്ഞ് കഴിയുന്നവര്‍, പങ്കാളികള്‍ മരിച്ചവര്‍, വിവാഹം കഴിക്കാത്തവര്‍ എന്നിവരില്‍ നിന്നുള്ള പഠനഫലം വളരെ മോശമായിരുന്നു. രോഗികളെ നാല് വര്‍ഷത്തോളം നിരീക്ഷിച്ചാണ്…

Read More

മീന്‍ നല്‍കി മക്കളെ ബുദ്ധിമാന്മാരാക്കൂ

മീന്‍ നല്‍കി മക്കളെ ബുദ്ധിമാന്മാരാക്കൂ

ആഴ്ചയില്‍ ഒരു ദിവസമെങ്കിലും മീന്‍ കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിവികാസത്തിന് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്ത കുട്ടികളേക്കാള്‍ ശരാശരി അഞ്ച് പോയിന്റ് അധികം ഐക്യു സ്‌കോര്‍ ചെയ്യാന്‍ മീന്‍ കഴിക്കുന്നവര്‍ക്കാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കൂടാതെ ഈ കുട്ടികള്‍ക്ക് മികച്ച ഉറക്കവും ലഭിക്കും. ഐക്യും ടെസ്റ്റില്‍ മീന്‍ കഴിക്കുന്നവര്‍ 3.3 പോയിന്റ് അധികം സ്‌കോര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അധികം മീന്‍ കഴിക്കുന്നത് ഉറക്കത്തിലുണ്ടാകുന്ന തടസങ്ങള്‍ കുറയ്ക്കുന്നതിനാല്‍ നല്ല ഉറക്കം കിട്ടാനും ഇത് സഹായകമാകും. നിരവധി മത്സ്യങ്ങളിലുള്ള ഒമെഗാ-3 ഉും ഫാറ്റി ആസിഡും ബുദ്ധി മെച്ചപ്പെടുത്തുമെന്ന് മുന്‍പ് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ഉറക്കം കുറയുന്നത്. അറിവില്ലായ്മയാണ് ഇത്തരം പെരുമാറ്റത്തിന് കാരണമാകുന്നത്. എന്നാല്‍ മീനില്‍ നിന്നുള്ള ഒമെഗ-3 ശരീരത്തില്‍ എത്തുന്നത് സാമൂഹിക വിരുദ്ധ പെരുമാറ്റം കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മത്സ്യം…

Read More

കൂടുതല്‍ കാലം ജീവിക്കണമോ?; സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതു നിര്‍ത്തണം

കൂടുതല്‍ കാലം ജീവിക്കണമോ?; സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതു നിര്‍ത്തണം

നിങ്ങള്‍ സ്ഥിരമായി ശീതളപാനീയങ്ങള്‍ ( സോഫ്റ്റ് ഡ്രിങ്ക്) കഴിക്കുന്നവരാണോ?. അത് നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഫ്രാന്‍സിലെ കാന്‍സറുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന രാജ്യാന്തര ഏജന്‍സി. കൂടിയ അളവിലുളള ശീതളപാനീയങ്ങള്‍ മരണസാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃത്രിമമായോ അല്ലാതെയോ കൂടിയ അളവില്‍ മധുരം കലര്‍ന്ന ശീതളപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്നും പകരം ആരോഗ്യപ്രദമായ പാനീയങ്ങള്‍ കഴിക്കാന്‍ തയ്യാറാകണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത നാലരലക്ഷം പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍. ഒരു ദിവസം രണ്ടു മൂന്ന് ഗ്ലാസ് ശീതളപാനീയം കൂടിക്കുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ കഴിക്കുന്നവരെ അപേക്ഷിച്ച് മരണസാധ്യത കൂടുതലാണ്. പതിനാറുവര്‍ഷക്കാലത്തെ വിവിധ മെഡിക്കല്‍ കേസുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 41,693 പേര്‍ ഇതുകാരണം മരിച്ചതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

കണ്‍പീലികള്‍ വളരാന്‍ ചില പൊടിക്കെകള്‍

കണ്‍പീലികള്‍ വളരാന്‍ ചില പൊടിക്കെകള്‍

1. കിടക്കും മുന്‍പ് കണ്‍പീലികളില്‍ വാസലിന്‍ പുരട്ടുന്നത് കണ്‍പീലികള്‍ക്ക് കൂടുതല്‍ കറുത്ത നിറം നല്‍കും 2. ചെറിയ ബ്രഷ് ഉപയോഗിച്ച കണ്‍പീലികള്‍ ചീകുക . ഇത് കണ്‍പീലികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും 3. ദിവസവും കിടക്കും മുന്‍പ് കണ്‍പീലികളില്‍ ആവണക്കെണ്ണ പുരട്ടുന്നത് കറുത്ത ഇടതൂര്‍ന്ന പീലികള്‍ വളരാന്‍ സഹായിക്കും. 4. ആവണക്കെണ്ണ പോലെ തന്നെ ഫലപ്രദമാണ് ഒലീവ് എണ്ണയും. കണ്‍പീലികള്‍ക്ക് കരുത്തു പകരാന്‍ ഇത് സഹായിക്കും . 5. ഗ്രീന്‍ ടീ ഇലകള്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് കണ്ണുകള്‍ക്ക് ഉന്മേഷവും ആരോഗ്യവും നല്‍കുന്നു 6. വിറ്റാമിന്‍ എ , വിറ്റാമിന്‍ സി എന്നിവ ചേര്‍ന്ന ഭക്ഷണം സ്ഥിരമാക്കുക

Read More

ചര്‍മ്മത്തില്‍ അടിക്കടി ഉണ്ടാകുന്ന ചൊറിച്ചില്‍ ചില ലക്ഷണങ്ങള്‍

ചര്‍മ്മത്തില്‍ അടിക്കടി ഉണ്ടാകുന്ന ചൊറിച്ചില്‍ ചില ലക്ഷണങ്ങള്‍

ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാത്തവരായി ആരും കാണില്ല .സാധാരണ ഘട്ടത്തില്‍ ഇത് പലരും കാര്യമായി എടുക്കാറില്ല.എന്നാല്‍ തൊലിപ്പുറത്തെ ചൊറിച്ചില്‍ ചിലപ്പോഴെങ്കിലും പല രോഗങ്ങളുടേയും ലക്ഷണമാവാറുണ്ട്.ചര്‍മരോഗങ്ങള്‍, അണുബാധ, കിഡ്‌നി പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ എന്നിവയ്‌ക്കെല്ലാം ചൊറിച്ചില്‍ ലക്ഷണമാകാം. അതുകൊണ്ടുതന്നെ ചൊറിച്ചില്‍ അടിക്കടി അനുഭവപ്പെടുന്നുവെങ്കില്‍ ഇതിനെ നിസാരമായി കാണരുത്. ചൊറിച്ചിലും ചുവന്ന ചര്‍മവും എക്‌സീമ ലക്ഷണമാകാം.ഇത് സോറിയാസില് കാരണവും ഏതെങ്കിലും സാധനങ്ങള്‍ സ്പര്‍ശിയ്ക്കുന്നതു കൊണ്ടുള്ള അലര്‍ജി കാരണവുമാകാം.അണുബാധകള്‍ ചര്‍മത്തിലെ ചൊറിച്ചിലിന് കാരണമാകാം. പ്രത്യേകിച്ചു മീസില്‍സ്, ചിക്കന്‍പോക്‌സ് എന്നിവ. സ്‌കേബീസ് പോലുള്ള രോഗങ്ങളും ചര്‍മത്തിലെ ചൊറിച്ചിലിന് കാരണമാകുന്നുണ്ട്.ചര്‍മത്തിലെ ചൊറിച്ചില്‍ ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സറുകളുടെയും തൊണ്ടയിലെ ക്യാന്‍സറുകളുടെയും ലക്ഷണമാകാം.

Read More

നിറം വര്‍ധിപ്പിക്കാന്‍ നാല് വഴികള്‍

നിറം വര്‍ധിപ്പിക്കാന്‍ നാല് വഴികള്‍

1 തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ചു മുഖത്ത് മസാജ് ചെയ്യുന്നത് നിറം വര്‍ധിക്കാന്‍ നല്ലതാണ്. 2 തക്കാളി നീരില്‍ മുട്ടവെള്ള മിക്സ് ചെയ്ത് അമിതരോമ വളര്‍ച്ച ഉള്ളിടത്തു പുരട്ടിയ ശേഷം അതിനു മുകളില്‍ ടിഷ്യൂ പേപ്പര്‍ ഒട്ടിക്കുക. ഉണങ്ങിയതിനു ശേഷം ടിഷ്യൂ പേപ്പര്‍ പറിച്ചുകളയണം. ഈ മാര്‍ഗം ഏറെ ഫലപ്രഥമാണ്. 3. തേനും തക്കാളിയും നീരും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നിറം വര്‍ധിക്കാനുള്ള മികച്ച മാര്‍ഗമാണ്. 4. തക്കാളിനീരില്‍ നാരങ്ങനീര്‍ മിക്സ് ചെയ്ത് കോട്ടന്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതും നിറം വര്‍ധിക്കാനുള്ള മികച്ച മാര്‍ഗമാണ്.

Read More

വിക്സ് ഉപയോഗിച്ച് കുടവയര്‍ കുറയ്ക്കാം !

വിക്സ് ഉപയോഗിച്ച് കുടവയര്‍ കുറയ്ക്കാം !

വികസ് പനിയും ജലദോഷവും മൂക്കടപ്പുംമാറാന്‍ മാത്രമുള്ളതല്ല. വയറു കുറയ്ക്കാനും വിക്സിനു സാധിക്കും. പക്ഷെ നമ്മളില്‍ പലര്‍ക്കും അതറിയില്ല. നല്ല ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ വയറും ആഗ്രഹമില്ലാത്തവര്‍ ആരാണുണ്ടാവുക. എന്നാല്‍ ഇത്തരത്തിലുള്ള ഫിഗര്‍ ഉണ്ടാവാന്‍ അത്രയേറെ കഷ്ടപ്പാട് സഹിക്കുന്നവരും കുറവല്ല. പക്ഷേ ഇനി ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ മാറ്റം. വെറും വിക്സ് കൊണ്ട് തടിയും വയറും കുറയ്ക്കാം. പലര്‍ക്കും അറിയില്ല വിക്സ് എന്നത് ഒരു മാജിക്കല്‍ ക്രീമാണെന്ന്. ദിവസങ്ങള്‍ കൊണ്ട് ഇത് കുറയ്ക്കാം. തടി കുറയ്ക്കാന്‍ വിക്സ് കഴിയ്ക്കുകയോ വെറുതേ പുരട്ടുകയോ അല്ല ചെയ്യേണ്ടത്. അതിനായി ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതിനു ചെയ്യേണ്ടത് ഇത്ര മാത്രം. വിക്സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, അല്‍പം മദ്യം ഇവയാണ് വയറു കുറയ്ക്കാന്‍ വിക്സിനോടൊപ്പം ചേര്‍ക്കേണ്ട മറ്റു വസ്തുക്കള്‍. തയ്യാറാക്കുന്നത് കര്‍പ്പൂരം പൊടിച്ച് വിക്സ്, ബേക്കിംഗ് സോഡ, മദ്യം എന്നിവുമായി മിക്സ് ചെയ്യുക. ഇത് എല്ലാം…

Read More

ഇടം കണ്ണ് തുടിക്കുന്നുണ്ടോ?

ഇടം കണ്ണ് തുടിക്കുന്നുണ്ടോ?

ഇടം കണ്ണ് തുടിക്കുന്നതിനു നമ്മള്‍ പല രസകരമായ കാരണങ്ങള്‍ പറയാറുണ്ട്. പെണ്‍കുട്ടികളുടെ ഇടം കണ്ണ് തുടിച്ചാല്‍ തന്റെ ഇഷ്ടപുരുഷനെ കാണാന്‍ കഴിയും എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത്.പക്ഷെ കണ്ണ് തുടിക്കുന്നത് പല ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇതിനെപറ്റി പലര്‍ക്കും അറിയില്ല. പലപ്പോഴും അമിത ക്ഷീണമാണ് കണ്ണ് തുടിക്കുന്നതിനു പിന്നില്‍. അതുകൊണ്ട് തന്നെ അമിത ക്ഷീണത്തിന് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്യാതിരിയ്ക്കാന്‍ ശ്രമിക്കുക. മാനസിക സമ്മര്‍ദ്ദവും പലപ്പോഴും അതിനു കാരണമാകാം. അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ ഈ പ്രശ്നമുണ്ടാവും. അതുപോലെ കണ്ണിനെ അധികം ആയാസപ്പെടുത്തുന്ന രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരത്തിലൊരു പ്രശ്നം ഉണ്ടാവാം. അതുകൊണ്ട് തന്നെ വിശ്രമ വേളകളില്‍ കണ്ണിന് വ്യായാമം നല്‍കുക.

Read More

അടുക്കളയില്‍ സ്റ്റോര്‍ നല്ലതാണോ?

അടുക്കളയില്‍ സ്റ്റോര്‍ നല്ലതാണോ?

വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില്‍ സംഭവിക്കാവുന്ന വാസ്തു പിഴവുകളും അവ എങ്ങനെ തിരുത്തണം എന്നും അറിയാന്‍ തുടര്‍ന്ന് വായിക്കുക. ഉപയോഗിക്കുന്ന മറ്റ് മുറികളുടേത് പോലെ തന്നെ അടുക്കളയുടെ കാര്യത്തിലും നിര്‍മ്മാണത്തില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇവ വാസ്തു അനുസരിച്ചല്ല നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും മനസിലാക്കുക. അടുക്കളയില്‍ ഒരു കാരണവശാലും കോവില്‍ നിര്‍മ്മിക്കരുത്. അത് നിങ്ങളെ അക്രമണ സ്വഭാവമുള്ള ആളാക്കിമാറ്റും. രക്തസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ഇത് അടുക്കളയിലുണ്ടെങ്കില്‍ മാറ്റി സ്ഥാപിക്കുക. അടുക്കളയും ബാത്ത്റൂമും അടുത്തടുത്തായി നിര്‍മ്മിക്കരുത്. ഇത് കുടുംബത്തില്‍ അനാരോഗ്യത്തിന് കാരണമാകും. അടുക്കള വീടിന്റെ പ്രധാന വാതിലിന് മുന്നിലായിരിക്കരുത്. ഇത് കുടുംബത്തിന് മുഴുവന്‍ ദൗര്‍ഭാഗ്യമായിരിക്കും എന്നാണ് കണക്കാക്കുന്നത്. ദോഷം ഒഴിവാക്കുന്നതിന് അടുക്കളയ്ക്കും ഗേറ്റിനും ഇടയിലായി ഒരു മറയോ കര്‍ട്ടനോ സ്ഥാപിക്കുക.

Read More