ആദ്യമായി കുഞ്ഞുങ്ങള്‍ക്ക് കണ്ണെഴുതുമ്പോള്‍

ആദ്യമായി കുഞ്ഞുങ്ങള്‍ക്ക് കണ്ണെഴുതുമ്പോള്‍

രാവിലെ തന്നെ കുഞ്ഞിനെ എണ്ണയൊക്കെ തേച്ച് കുളിപ്പിച്ച്, പൗഡറിട്ട്, പൊട്ട് തൊട്ട് ഒരുക്കുക എന്നത് ഏതൊരു മലയാളി അമ്മയുടെയും ശീലമാണ്. തീര്‍ന്നില്ല, കുഞ്ഞ് ഉറങ്ങുന്ന വരെ കാത്തിരിക്കും പല അമ്മമാരും! എന്തിനാണെന്നോ? കണ്ണെഴുതാന്‍… കണ്ണേറ് തട്ടാതിരിക്കാന്‍ കൂടെ കവിളത്തൊരു പൊട്ടും. എന്നിട്ട് മാത്രമേ പല അമ്മമാരും കുഞ്ഞിനെ തൊട്ടിയില്‍ കിടത്താറുള്ളൂ. കുഞ്ഞിന്റെ കണ്ണെഴുത്തും മലയാളിയും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ട്. പല സ്ഥലങ്ങളിലും കുഞ്ഞിന്റെ കണ്ണ് ആദ്യമായി എഴുതുന്നതിന് പ്രത്യേക ദിവസം വരെയുണ്ടത്രേ…   കുഞ്ഞുങ്ങളെ സംബന്ധിച്ച് ആദ്യമായി ചെയ്യുന്നതെന്തും ചടങ്ങുകളായി ആഘോഷിക്കാറുണ്ട്. തൊട്ടിലുകൊട്ടല്‍. കണ്ണെഴുതിക്കല്‍ , പേരിടല്‍ , ചോറൂണ് ഇവയെല്ലാം ചടങ്ങുകളാണ്. പുതിയ കാലഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കണ്‍മഷി എഴുതാന്‍ പാടില്ലായെന്ന് ചില ഡോക്ടര്‍മാരെങ്കിലും പറയാറുണ്ട്. എന്നാല്‍ കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ് പണ്ടുകാലത്ത് ആഘോഷമായി കൊണ്ടാടിയിരുന്നു. കുട്ടി ജനിച്ച് ഒന്‍പതാം ദിവസം രാവിലെ കുളിപ്പിച്ച് കണ്ണെഴുതിക്കാം. ഇതിന്…

Read More

എരുന്ത് ഫ്രൈ തയ്യാറാക്കാം

എരുന്ത് ഫ്രൈ തയ്യാറാക്കാം

ചേരുവകള്‍ എരുന്ത്- പുഴുങ്ങി ഇറച്ചിയെടുത്തത് 1 കപ്പ് മുളക് പൊടി- 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍ മല്ലിപ്പൊടി- 1 ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് ഉള്ളി-1 ചെറുതായി അരിഞ്ഞത് തക്കാളി- 1 ചെറുതായി അരിഞ്ഞത് പച്ചമുളക്- 2 എണ്ണം രണ്ടായി പകുത്തത് വെളുത്തുള്ളി- മൂന്നോ നാലോ അല്ലികള്‍ കറിവേപ്പില- ആവശ്യത്തിന് വെളിച്ചെണ്ണ- വറുക്കാന്‍ ഉണ്ടാക്കുന്ന വിധം എരുന്തില്‍ മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുത്ത് 15 മിനിറ്റ് വെക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഉള്ളി ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറം വരുന്നത് വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി, വെളുത്തുള്ളി, പച്ചമുളക്, എന്നിവയും ചേര്‍ത്ത് കുറച്ച് നേരം കൂടി വഴറ്റുക. ഉള്ളി നന്നായി വഴറ്റി കഴിഞ്ഞാല്‍ അതിലേക്ക് മസാല ചേര്‍ത്ത് വെച്ചിരിക്കുന്ന എരുന്ത് ചേര്‍ക്കാം. എല്ലാ ചേരുവകളും നല്ലപോലെ ഇളക്കി ചേര്‍ക്കുക….

Read More

തയ്യാറാക്കാം സ്പെഷ്യല്‍ കാട ബിരിയാണി

തയ്യാറാക്കാം സ്പെഷ്യല്‍ കാട ബിരിയാണി

ചേരുവകള്‍ കാട- 6 എണ്ണം ചെറുനാരങ്ങനീര്- 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി- 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍ കോഴിമുട്ട (പഴുങ്ങി, കഷണങ്ങളാക്കിയത്)- 1 കപ്പ് ഉരുളക്കിഴങ്ങ് (പുഴുങ്ങി ഉടച്ചത്)- 1 കപ്പ് സവാള (പൊടിയായരിഞ്ഞത്)- 1 കപ്പ് കാരറ്റ് (പൊടിയായരിഞ്ഞത്)- 1/4 കപ്പ് സിലറി (അരിഞ്ഞത്)- 1/4 കപ്പ് തക്കാളി (അരിഞ്ഞത്)- 1/4 കപ്പ് പച്ചമുളക് (പൊടിയായരിഞ്ഞത്)- 2 ടേബിള്‍സ്പൂണ്‍ ഗരംമസാലപ്പൊടി- 1 ടീസ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍- ആവശ്യത്തിന് ഉപ്പ്- പാകത്തിന് മസാല തയ്യാറാക്കാന്‍ സവാള (വലിയ കഷ്ണങ്ങളാക്കിയത്)- 2 കപ്പ് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്- 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് ചതച്ചത്- 1 ടേബിള്‍സ്പൂണ്‍ തക്കാളി (അരിഞ്ഞത്)- 1 കപ്പ് കസ്‌ക്കസ് (അരച്ചത്)- 1 ടേബിള്‍സ്പൂണ്‍ അണ്ടിപ്പരിപ്പ് (അരച്ചത്)- 1 ടേബിള്‍സ്പൂണ്‍ ഗരംമസാലപ്പൊടി- 1 ടീസ്പൂണ്‍ തൈര്- 1/2…

Read More

ജീരക കഞ്ഞി തയ്യാറാക്കാം

ജീരക കഞ്ഞി തയ്യാറാക്കാം

ചേരുവകള്‍ അരി- ഒരു കപ്പ് തേങ്ങ ചിരവിയത്- ഒരു മുറിത്തേങ്ങയുടേത് പെരുംജീരകം- ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ ചെറിയ ഉള്ളി അരിഞ്ഞത്- നാലെണ്ണം ഉപ്പ്- പാകത്തിന് ഉണ്ടാക്കുന്നവിധം അരി കഴുകിയതിന് ശേഷം വെള്ളത്തിലിട്ട് വേവിക്കുക. തേങ്ങ, പെരുംജീരകം, മഞ്ഞള്‍പ്പൊടി, ചെറിയ ഉള്ളി എന്നിവ ഒന്നിച്ച് അരച്ചെടുക്കുക. ഇത് കഞ്ഞിയില്‍ ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം

Read More

കാബേജ് ഫ്രൈ  തയ്യാറാക്കി നോക്കൂ

കാബേജ് ഫ്രൈ  തയ്യാറാക്കി നോക്കൂ

ചേരുവകള്‍ 1. വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍ 2. കടുക്: രണ്ട് ടീസ്പൂണ്‍ 3. വെളുത്തുള്ളി: ഒരു അല്ലി, നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്. 4. പച്ചമുളക്- കനം കുറച്ച് നീളത്തില്‍ അരിഞ്ഞത് ഒരെണ്ണം 5. കാബേജ്- 500 ഗ്രാം അരിഞ്ഞത് 6. ഉപ്പ് – 1 ടീസ്പൂണ്‍/ ആവശ്യത്തിന് 7. നാരങ്ങ നീര്- ഒരു നാരങ്ങ രണ്ട് കഷ്ണങ്ങളാക്കി ഓരോന്നിന്റേയും വേര്‍തിരിച്ച് വെക്കുക 8. മല്ലിയില അരിഞ്ഞത് – രണ്ട് ടേബിള്‍ സ്പൂണ്‍ ഉണ്ടാക്കുന്ന വിധം വിസ്താരമുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുക് ചേര്‍ക്കുക. കടുക് നന്നായി പൊട്ടിയതിന് ശേഷം ഇതിലേക്ക് വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കാബേജ് ചേര്‍ക്കുക. ഉപ്പ് വിതറുക. നന്നായി വറ്റുന്നത് വരെ ഇളക്ക് വേവിക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ വെള്ളവും…

Read More

പപ്പായ പച്ചടി

പപ്പായ പച്ചടി

ചേരുവകള്‍: പപ്പായ : ഒരു കപ്പ് (അരയിഞ്ച് നീളത്തില്‍ കനംകുറച്ച് അരിഞ്ഞത്) തേങ്ങ : ഒരു മുറി (മഞ്ഞളിടാതെ അരച്ചെടുക്കണം) പച്ചമുളക് : ആവശ്യത്തിന് ഉപ്പ് : ആവശ്യത്തിന് വററല്‍മുളക് : രണ്ട് കറിവേപ്പില : രണ്ട് തണ്ട് കടുക് : ഒരു ടീസ്പൂണ്‍ (വറവിന്) അല്പം കടുക് അരച്ചെടുത്തതും വെളിച്ചെണ്ണ : ഒരു ടീസ്പൂണ്‍ ഇഞ്ച് : ഒരു കഷ്ണം (ചതച്ചത്) തൈര് : അരക്കപ്പ് തയ്യാറാക്കുന്നവിധം: പപ്പായയില്‍ അല്പം വെള്ളവും പച്ചമുളകും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് പുതിയ മണ്‍ ചട്ടിയില്‍ വേവിക്കുക. പപ്പായ വെന്താല്‍ അതില്‍ തേങ്ങ അരച്ചതു ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് തൈരും ചേര്‍ത്ത് തിളച്ചശേഷം വാങ്ങിവെക്കാം. അതില്‍ കടുക് അരച്ചതു ചേര്‍ക്കാം. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കിയശേഷം അതില്‍ കടുകു പൊട്ടിച്ചശേഷം വറ്റല്‍ മുളകിട്ട് വഴറ്റുക. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന പച്ചടിയില്‍…

Read More

ചിക്കന്‍ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചിക്കന്‍ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ചേരുവകള്‍ ചിക്കന്‍- 1 കിലോ തേങ്ങ (ചിരകിയത്)- 1/2 കപ്പ് തേങ്ങാക്കൊത്ത്- 2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി- 3 ടീസ്പൂണ്‍ വറ്റല്‍മുളക്- 5 എണ്ണം പച്ചമുളക്- 5 എണ്ണം കുരുമുളക്- 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍ ചെറിയുള്ളി- 20 എണ്ണം വെളുത്തുള്ളി- 15 അല്ലി ഇഞ്ചി- 1 കഷ്ണം കറിവേപ്പില- 2 തണ്ട് കടുക്- 1 ടീസ്പൂണ്‍ എണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങയും വറ്റല്‍ മുളകും ചെറു തീയില്‍ വറുക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവയും ചേര്‍ക്കുക.ശേഷം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യുക. ചൂട് കുറഞ്ഞതിന് ശേഷം വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക. തേങ്ങാക്കൊത്ത് വെളിച്ചെണ്ണയില്‍…

Read More

ഒരു സിമ്പിള്‍ പരിപ്പ് കറി

ഒരു സിമ്പിള്‍ പരിപ്പ് കറി

ചേരുവകള്‍ പരിപ്പ്- 1/4 കപ്പ് മുരിങ്ങയ്ക്ക- 1 എണ്ണം സവാള- 1 എണ്ണം മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍ ഉപ്പ്- പാകത്തിന് തേങ്ങ (ചിരകിയത്)-1/2 കപ്പ് ജീരകം- 1/4 ടീസ്പൂണ്‍ ചെറിയ ഉള്ളി- 6 എണ്ണം മുളകുപൊടി- 1 ടീസ്പൂണ്‍ കടുക്- 1 ടീസ്പൂണ്‍ വറ്റല്‍ മുളക്- 3 എണ്ണം എണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പരിപ്പ് കുതിര്‍ത്തെടുത്തതിന് ശേഷം മഞ്ഞള്‍പ്പൊടി, മുളക്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. ശേഷം മുരിങ്ങയ്ക്ക, സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. തേങ്ങ, ജീരകം, ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക . ഈ അരപ്പ് ചേര്‍ത്ത് തിളപ്പിച്ചതിന് ശേഷം പരിപ്പ് കറി വാങ്ങിവെയ്ക്കുക. ഇതിലേക്ക് കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കുക.

Read More

ഫ്രൂട്ട് കോക്ടൈല്‍ തയ്യാറാക്കിയാലോ

ഫ്രൂട്ട് കോക്ടൈല്‍ തയ്യാറാക്കിയാലോ

  ചേരുവകള്‍ പപ്പായ- 1 എണ്ണം ആപ്പിള്‍- 2 എണ്ണം മാങ്ങ- 1 എണ്ണം തണ്ണിമത്തന്‍- 1 കപ്പ് ഓറഞ്ച്- 2 എണ്ണം തേന്‍- 3 ടേബിള്‍ സ്പൂണ്‍ കാരറ്റ്- 1 എണ്ണം ഐക്രീം പൗഡര്‍- 1/4 കപ്പ് ഐസ്‌ക്രീം- 1/2 കപ്പ് അണ്ടിപ്പരിപ്പ്- 1/2 കപ്പ് ഉറുമാമ്പഴം- 1 എണ്ണം തയ്യാറാക്കുന്ന വിധം ആപ്പിള്‍, കാരറ്റ്, ചെറി എന്നിവ മിക്സിയിലിട്ട് വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. പപ്പായ, മാങ്ങ, തണ്ണിമത്തന്‍, ഓറഞ്ച് എന്നിവ ഇതിലേക്ക് ചേര്‍ത്ത് വീണ്ടും അടിക്കുക. ഇതില്‍ തേനും ഐക്രീം പൗഡറും ഐസ്‌ക്രീമും ചേര്‍ത്ത നന്നായി അടിച്ച ശേഷം അണ്ടിപ്പരിപ്പും ഉറുമാമ്പഴവും ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് യോജിപ്പിച്ചതിന് ശേഷം ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.

Read More

മുട്ട മറിച്ചത് സൂപ്പറാണ്

മുട്ട മറിച്ചത് സൂപ്പറാണ്

ചേരുവകള്‍ മുട്ട- 5 എണ്ണം ഉണക്കമുന്തിരി- 9 എണ്ണം അണ്ടിപ്പരിപ്പ്- 15 എണ്ണം പഞ്ചസാര- പാകത്തിന് ഉപ്പ്- ഒരു നുള്ള് ഏലയ്ക്ക (പൊടിച്ചത്)- 1/2 ടീസ്പൂണ്‍ എണ്ണ- 2 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം മുട്ട പൊട്ടിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഒരു പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മിശ്രിതം ഒഴിച്ച് അടച്ച് ചെറു തീയില്‍ വേവിക്കുക. മുട്ട വെന്ത് കഴിഞ്ഞാല്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

Read More