ശ്വാസകോശാര്‍ബുധം; ഒഴിവാക്കണം ഈ നാല് ഭക്ഷണങ്ങള്‍

ശ്വാസകോശാര്‍ബുധം; ഒഴിവാക്കണം ഈ നാല് ഭക്ഷണങ്ങള്‍

ശ്വാസകോശാര്‍ബുദം എന്ന് കേള്‍ക്കുമ്പോഴേക്ക് പെട്ടെന്ന് ഒരു ഭയം ഉള്ളിലുണ്ടാകുന്നതും ഇതുകൊണ്ടുതന്നെയാണ്. ഏത് തരം ക്യാന്‍സറുകള്‍ക്കും ഇന്ന് ചികിത്സയുണ്ട്. എങ്കിലും- എല്ലാറ്റിനും അതിന്റേതായ സങ്കീര്‍ണ്ണതകളും അനുഭവിച്ചേ മതിയാകൂ. അതിനാല്‍, രോഗം വരും മുമ്പ് തന്നെ ചില കരുതലുകളാകാമല്ലോ. നമ്മുടെ ഭക്ഷണവും ജീവിതരീതിയും തന്നെയാണ് ഒരു വലിയ പരിധി വരെ രോഗങ്ങളില്‍ നിന്ന് നമ്മളെ അകറ്റിനിര്‍ത്തുകയും, അടുപ്പിക്കുകയും ചെയ്യുന്നത്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി നിത്യവും ഡയറ്റിലുള്‍പ്പെടുത്താവുന്ന നാല് ഭക്ഷണസാധനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ഒന്ന്… വെളുത്തുള്ളിയാണ് ഈ പട്ടികയിലെ പ്രധാനി. വെളുത്തുള്ളി, നമുക്കറിയാം ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. അതോടൊപ്പം തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഉത്തമമത്രേ വെളുത്തുള്ളി. വേവിച്ചോ, ഏറെ നേരം ചൂടാക്കിയോ കഴിക്കുന്നതിന് പകരം വെറുത് പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. രണ്ട്… ഉള്ളിയും (സവാള) ശ്വാസകോശത്തിന് വളരെധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ശ്വാസകോശാര്‍ബുദത്തെ തടയുമെന്നും…

Read More

സ്വദേറും തക്കാളി ചോറ് തയ്യാറാക്കം

സ്വദേറും തക്കാളി ചോറ് തയ്യാറാക്കം

1.ജീര റൈസ് നബസ്മതി റൈസ് – രണ്ടു ഗ്ലാസ് 2.സവാള – രണ്ട്( കൊത്തി അരിഞ്ഞത്) 3.പച്ചമുളക് – 4 4.തക്കാളി – 4 (കൊത്തി അരിഞ്ഞത് ) 5.മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി ) 6.പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍) 7.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍ 8.റിഫൈന്‍ഡ് ഓയില്‍ (സണ്‍ ഫ്‌ലവര്‍ ഓയില്‍ പോലുള്ളവ ) 2 ടേബിള്‍ സ്പൂണ്‍ 9.മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍ 10.ഉപ്പ് – ആവശ്യത്തിന് 11.കറി വേപ്പില – ഒരു തണ്ട് തയ്യാറാക്കുന്ന വിധം ചോറ് വേവിക്കുന്ന വിധം ഒരു ഗ്ലാസ് അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ്…

Read More

നാല് മണിപലഹാരം സ്വാദിഷ്ടമായ ചിക്കന്‍ ചീസ് ബോള്‍

നാല് മണിപലഹാരം സ്വാദിഷ്ടമായ ചിക്കന്‍ ചീസ് ബോള്‍

ഇപ്രാവശ്യം നാല് മണിപ്പലഹാരത്തിന് അല്‍പം എരിവും ചൊടിയും കൂടുതലാകട്ടെ. അതിനായി നല്ല സ്വാദുള്ള ചീസ് ബോള്‍ തയ്യാറാക്കാം. എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യകത. എങ്ങനെ ചീസ് ബോള്‍ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ഉരുളക്കിഴങ്ങ്- അരക്കിലോ കൊഴിയിറച്ചി- അരക്കിലോ മുട്ടയുടെ വെള്ള- നാലെണ്ണം വെളുത്തുള്ളി- എട്ടല്ലി ജീരകം- ഒരു ടീസ്പൂണ്‍ വെണ്ണ- ഒരു ടീസ്പൂണ്‍ ബ്രഡ് പൊടിച്ചത്- പാകത്തിന് കുരമുളക് പൊടി- ആവശ്യത്തിന് തയ്യാറാക്കുന്നവിധം കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റി വെയ്ക്കാം. അതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ച് വച്ചിരിയ്ക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കാം. ഇതിന് ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിങ്ങ് ചേര്‍ത്ത് കുഴച്ച് വെച്ചിരിയ്ക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വെയ്ക്കാം. പിന്നീട് ഇത്…

Read More

സിങ്കിലെ ഭക്ഷണ അവിഷ്ടം നീക്കാന്‍ എളുപ്പവഴി

സിങ്കിലെ ഭക്ഷണ അവിഷ്ടം നീക്കാന്‍ എളുപ്പവഴി

എത്ര തന്നെ ശ്രദ്ധിച്ചു പാത്രം കഴുകിയാലും ചിലപ്പോഴൊക്കെ സിങ്കിനുള്ളിലേക്ക് ഭക്ഷണാവശിഷ്ടങ്ങള്‍ വെള്ളത്തിനൊപ്പം ഇറങ്ങിപ്പോകാറുണ്ട്. ചിലതൊക്കെ ഒഴുകിപ്പോകാതെ പാതിവഴിയില്‍ തടഞ്ഞിരിക്കുകയും ചെയ്യും. സിങ്കില്‍ വെള്ളം ഇറങ്ങാതെ നിറഞ്ഞുതുടങ്ങുമ്പോഴോ ദുര്‍ഗന്ധം വമിക്കുമ്പോഴോ ഒക്കെ മാത്രമാണ് സിങ്കിനുള്ളില്‍ എന്തോ തടഞ്ഞിരിപ്പുണ്ടല്ലോ എന്നു പലരും ചിന്തിക്കാറുള്ളത്. പിന്നെ പ്ലംബറെ തപ്പാനുള്ള വ്യഗ്രതയിലാകും. എന്നാല്‍ ഒരുവിധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ആരുടെയും സഹായമില്ലാതെ തന്നെ പരിഹരിക്കാവുന്നതാണ്. ബേക്കിങ് സോഡയും വിനാഗിരിയും കൊണ്ട് സിങ്കിലെ തടഞ്ഞു നിക്കലുകള്‍ക്ക് പരിഹാരമുണ്ടാക്കാം. മൂന്നിലൊന്ന് ബേക്കിങ് സോഡയും അത്രതന്നെ വിനാഗിരിയും ഒരു കപ്പിലെടുത്ത് മിക്‌സ് ചെയ്യുക.വളരെ വേഗത്തില്‍ പതഞ്ഞുവരുന്ന ഈ മിശ്രിതം സിങ്കിലൂടെ ഒഴിക്കുന്നതുവഴി തടഞ്ഞിരിക്കുന്ന മുടിയോ അതുപോലെ അലിഞ്ഞുപോകാത്ത അവശിഷ്ടങ്ങളോ ഒക്കെ എളുപ്പത്തില്‍ പൈപ്പിനുള്ളിലൂടെ ഒഴുകിപ്പോകും. കഴിയുമെങ്കില്‍ ഈ മിശ്രിതം ഒഴിച്ച് ഒരുരാത്രിയെങ്കിലും വെക്കുക. ശേഷം ഇളംചൂടുവെള്ളം കുറേശ്ശെയായി ഒഴിച്ചുകൊടുക്കാം. ഇത്രത്തോളം എളുപ്പമുള്ള മറ്റൊരു വഴിയേ ഇല്ലെന്നു വേണം പറയാന്‍. ഒരു…

Read More

അറിയാം സബര്‍ജില്‍ പഴത്തിന്റെ ഗുണങ്ങള്‍

അറിയാം സബര്‍ജില്‍ പഴത്തിന്റെ ഗുണങ്ങള്‍

നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാവും സബര്‍ജല്‍ എന്ന പിയര്‍ പഴത്തിന്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് സബര്‍ജല്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. എങ്ങനെയെന്ന് നോക്കാം. ഹൃദയാഘാതം ചെറുക്കുന്നു- കൊളസ്ട്രോള്‍ കുറയ്ക്കുക എന്നത് സബര്‍ജല്‍ ഒരു ധര്‍മ്മമായ് ഏറ്റെടുത്തിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ സബര്‍ജല്‍ ഹൃദയാഘാതത്തെ വളരെ വിദഗ്ധമായി തന്നെ നേരിടുന്നു. ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു- ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഇതിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത 34 ശതമാനം വരെ കുറയ്ക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു- രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ സബര്‍ജല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിലടങ്ങിയിട്ടുള്ള ഗ്ലിസറിന്‍ കണ്ടന്റ് ആണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നത്. രോഗപ്രതിരോധ ശേഷി-രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും സബര്‍ജല്‍ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി കോപ്പര്‍ എന്നിവയാണ് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നത്. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു- ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സബര്‍ജല്‍ മുന്നില്‍ തന്നെയാണ്. ദിവസവും സബര്‍ജല്‍ കഴിക്കുന്നത് ശാരീരികമായ…

Read More

35 വയസ്സിനു ശേഷം ഗര്‍ഭിണി ആയാല്‍

35 വയസ്സിനു ശേഷം ഗര്‍ഭിണി ആയാല്‍

ഗര്‍ഭം ധരിക്കുന്നതില്‍ പ്രായം ഒരു പ്രധാനപ്പെട്ട സമയം തന്നെയാണ്. കാരണം പ്രായം കൂടുന്തോറും അത് ഗര്‍ഭധാരണത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും അമ്മക്കും കുഞ്ഞിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. മുപ്പത്തഞ്ചിന് ശേഷമുള്ള ഗര്‍ഭധാരണം വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. കാരണം മുപ്പത്തഞ്ചിനു ശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയുകയും ഗര്‍ഭാവസ്ഥയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചിലരില്‍ വന്ധ്യതക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഹെല്‍പ് സിന്‍ഡ്രോം പലപ്പോഴും ഗര്‍ഭിണികളില്‍ കൂടുതല്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ഗര്‍ഭാവസ്ഥയില്‍ മാത്രമല്ല അല്ലാത്ത അവസ്ഥയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പക്ഷേ പ്രായം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ഗര്‍ഭം ധരിക്കുന്നവരില്‍ ഹെല്‍പ് സിന്‍ഡ്രത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഗര്‍ഭത്തിന്റെ ആദ്യ നാളുകള്‍ സാധാരണ പോലെ തന്നെയാവുമെങ്കിലും അവസാനത്തോട് അടുക്കുന്നതിലൂടെ അത് പലപ്പോഴും ഗുരുതരാവസ്ഥകള്‍ അമ്മക്കും കുഞ്ഞിനും സൃഷ്ടിക്കുന്നു. മാത്രമല്ല 29 ആഴ്ചക്ക് ശേഷമെത്തിയ ഗര്‍ഭത്തില്‍ കുഞ്ഞ് മരിച്ചു…

Read More

ആന്തൂറിയം പരിപാലിക്കപ്പെടുമ്പോള്‍

ആന്തൂറിയം പരിപാലിക്കപ്പെടുമ്പോള്‍

പല രീതിയിലുള്ള ജൈവവളപ്രയോഗവും ആന്തൂറിയത്തിനായുണ്ട്. വളര്‍ച്ചയുടെ പ്രാരംഭദശയില്‍ പച്ചച്ചാണകം വെള്ളത്തില്‍ നന്നായി കലക്കി തെളി ഊറ്റിയെടുത്ത് രണ്ടാഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് തളിച്ചുകൊടുക്കുന്നത് വളര്‍ച്ചയ്ക്ക് ഉപകരിക്കും. പച്ചച്ചാണകവും ഗോമൂത്രവുംകൂടി കലക്കിവച്ച്് അതില്‍നിന്ന് കുറച്ചെടുത്ത് 50 ഇരട്ടി വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. പച്ചച്ചാണകം വേപ്പിന്‍പിണ്ണാക്കുമായി ചേര്‍ത്ത് അഞ്ചുദിവസം പുളിപ്പിച്ചശേഷം വെള്ളവുമായി ചേര്‍ത്ത് നല്ലതുപോലെ നേര്‍പ്പിച്ച് ഇലകളിലും ചെടികളുടെ ചുവട്ടിലും തളിച്ചുകൊടുക്കുന്നത് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉപകരിക്കും.

Read More

ഡയബ്ബറ്റിക് ന്യൂറോപതിയെ കുറിച്ച ചില കാര്യങ്ങള്‍

ഡയബ്ബറ്റിക് ന്യൂറോപതിയെ കുറിച്ച ചില കാര്യങ്ങള്‍

ഡയബറ്റിക് ന്യൂറോപതി വിവിധ തരത്തിലുണ്ട്. ഏതുതരത്തിലുള്ള ന്യൂറോപതിയാണോ ബാധിച്ചിരിക്കുന്നത്, ശരീരത്തിലെ ഏതു നാഡികളെയാണോ ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ചാണ് ഇതിന്റെ ലക്ഷണങ്ങള്‍. നാഡികള്‍ക്ക് ഒരിക്കല്‍ ക്ഷതം സംഭവിച്ചാല്‍ തിരിച്ച് പൂര്‍വാവസ്ഥയില്‍ എത്താനുള്ള സാധ്യത വിരളമാണെന്നത് ഈ സങ്കീര്‍ണത വരാതെ നോക്കേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നു. ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന തരം ഇതാണ്. ഇത് ആദ്യം പാദങ്ങളെയും കാലുകളെയും പിന്നീട് കൈകളെയും കൈപ്പത്തികളെയും ബാധിക്കും. – ലക്ഷണങ്ങള്‍ കൈകാലുകള്‍ക്ക് തരിപ്പ്, വേദനയും ചൂടും അറിയാതിരിക്കുക, പുകച്ചില്‍, കടച്ചില്‍, ശക്തിയായ വേദന, ചെറിയ സ്പര്‍ശംപോലും ചിലര്‍ക്ക് ശക്തിയായ വേദനപോലെ അനുഭവപ്പെടുക. ഓട്ടണോമിക് ന്യൂറോപതി- നമ്മുടെ ഹൃദയം, ആമാശയം, മൂത്രസഞ്ചി, കുടല്‍, കണ്ണുകള്‍, ലൈംഗികാവയവങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നത് ഓട്ടണോമിക് നാഡീവ്യവസ്ഥയാണ്. ഇവിടങ്ങളിലെ നാഡികള്‍ക്ക് ക്ഷതം വരുന്ന അവസ്ഥയാണ് ഓട്ടണോമിക് ന്യൂറോപതി. ലക്ഷണങ്ങള്‍- രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുന്നത് മനസ്സിലാകാതിരിക്കുക (ഹൈപ്പോഗ്ലൈസീമിയ അണ്‍അവയര്‍നെസ്), മൂത്രത്തില്‍ പഴുപ്പ്, മൂത്രം പിടിച്ചുവയ്ക്കാന്‍…

Read More

ചന്ദനം തേക്കുന്നതിലുമുണ്ട് ശാസ്ത്രം

ചന്ദനം തേക്കുന്നതിലുമുണ്ട് ശാസ്ത്രം

വഴിപാടു നടത്തിയാല്‍ പ്രസാദം വാങ്ങിയ്ക്കണമെന്നതാണ് ശാസ്ത്രം. ഏതു വഴിപാടു നടത്തിയാലും ഇതിനു പ്രസാദമുണ്ടെങ്കില്‍ ഇതു വാങ്ങുക തന്നെ വേണം. ഇല്ലെങ്കില്‍ നടത്തിയ വഴിപാടിന് ഗുണമുണ്ടാകില്ലെന്നു പറയും. ചന്ദനം വഴിപാടു നടത്തിയാല്‍ പ്രസാദം വാങ്ങിയ്ക്കണമെന്നതാണ് നിയമം, ഇതു പോലെ ചന്ദനം അല്ലെങ്കില്‍ ഇതു പോലുള്ളവ ക്ഷേത്രത്തില്‍ നിന്നും ഭക്തിയോടെ വാങ്ങി തൊടണം. ചന്ദനം ക്ഷേത്രത്തില്‍ തന്നെ വച്ചു തേയ്ക്കുന്ന ശീലവും പലര്‍ക്കുമുണ്ട്. ഇതും നല്ലതല്ല. ക്ഷേത്രത്തില്‍ നിന്നും പുറത്തു കടന്ന ശേഷം മോതിര വിരല്‍ ഉപയോഗിച്ചാണ് പ്രസാദമായി ലഭിയ്ക്കുന്ന ചന്ദനം തൊടേണ്ടത്. മോതിരവിരല്‍ കൊണ്ടു പൊട്ടുതൊട്ടാല്‍ സമാധാനപൂര്‍ണമായ ജീവിതമാണ് ഫലം. മോതിര വിരലിന്റെ കീഴ്ഭാഗത്തായാണ് സൂര്യന്റെ സ്ഥാനം. ഇതു വച്ച് തിലകം തൊടുന്നത് നെറ്റിയിലെ ആഗ്യ ചക്രത്തെ ഉണര്‍ത്തുമെന്നാണ് വിശ്വാസം.ദേവീദേവതമാരെ സാധാരണ മോതിരവിരല്‍ കൊണ്ടാണ് തിലകം തൊടുവിക്കാറ്. ഇവരെ ഉണര്‍ത്തന്നതിന് തുല്യമാണിതെന്നാണ് വിശ്വാസം. പ്രസാദം ബാക്കി വരുന്ന പ്രസാദം…

Read More

സ്ത്രീകളില്‍ ഈസ്ട്രജന്‍; അറിയാം

സ്ത്രീകളില്‍ ഈസ്ട്രജന്‍; അറിയാം

സ്ത്രീകള്‍ക്ക് സ്ത്രൈണത നല്‍കുന്ന ഹോര്‍മോണാണ് ഈസ്ട്രജന്‍. സ്ത്രീകളില്‍ കൂടിയ അളവിലും പുരുഷന്മാരില്‍ കുറഞ്ഞ അളവിലും ഇത് കാണപ്പെടുന്നു. സ്തനഭംഗി, നിതംബഭംഗി, മൃദുലമായ ശരീരം, ചര്‍മത്തിളക്കം എന്നിവ നല്‍കുന്നതില്‍ ഈസ്ട്രജന് പ്രധാന പങ്കുണ്ട്. സുഖകരമായ ലൈംഗികതക്കും ഈസ്ട്രജന്‍ അത്യാവശ്യമാണ്. മെനോപോസിനോടനുബന്ധിച്ച് (ആര്‍ത്തവവിരാമം) സ്ത്രീകളില്‍ ഈസ്ട്രജന്‍ അളവ് കുറയുന്നത് സാധാരണമാണ്. ഇതാണ് ആര്‍ത്തവവിരാമത്തിനു ശേഷമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണം. എന്നാല്‍ കുറഞ്ഞ പ്രായത്തിലുള്ള സ്ത്രീകളിലും ചിലപ്പോള്‍ ഈസ്ട്രജന്റെ കുറവ് അനുഭവപ്പെടും. ഈസ്ട്രജന്‍ കുറവിന് ശരീരം പല ലക്ഷണങ്ങളും കാണിക്കും. ആര്‍ത്തവവിരാമം അഥവാ മെനോപോസ് സംഭവിയ്ക്കുന്നതാണ് ഈസ്ട്രജന്‍ കുറവിന്റെ ഒരു ലക്ഷണം. ഇതോടനുബന്ധിച്ച് ശരീരത്തിന് അകാരണമായ ചൂട് അനുഭവപ്പെടുകയും വിയര്‍ക്കുകയും ഹൃദയമിടിപ്പില്‍ വര്‍ദ്ധന വരികയും ചെയ്യും. എപ്പോഴും ശരീരത്തിന് തളര്‍ച്ച തോന്നുക, രാത്രിയില്‍ ശരിയായി ഉറക്കം ലഭിയ്ക്കാതിരിയ്ക്കുക എന്നിവ ഈസ്ട്രജന്‍ കുറവിന്റെ മറ്റൊരു ലക്ഷണമാണ്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുമ്പോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്നു…

Read More