നടന് വിജയ്യുടെ ദീപാവലി ചിത്രമായ ബിഗിലിന്റെ പ്രത്യേക ഷോ റദ്ദാക്കിയ തിയേറ്ററിന്റെ നടപടിയില്‍ അക്രമാസക്തരായി ആരാധകര്‍. നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും കടകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് മേഖലയില്‍ സുരക്ഷ ശക്തമാക്കി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഫൈവ് റോഡ് ജംഗ്ഷനിലാണ് സംഭവം. അമിതമായ ചാര്‍ജ് ഈടാക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് പ്രത്യേക ഷോ നടത്തുന്നത് തമിഴ്നാട് സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ വിജയ്യുടെ ദീപാവലി ചിതമായ ബിഗിള്‍ വെളളിയാഴ്ച റീലിസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വ്യാഴാഴ്ച ഈ വിലക്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. ചിത്രത്തിന്റെ പ്രത്യേക ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കി. ഇതില്‍ ആവേശഭരിതരായ ആരാധകരാണ് അക്രമാസക്തരായത്. ചിത്രത്തിന്റെ പ്രത്യേക ഷോ അറിഞ്ഞ് ഫൈവ് റോഡ് ജംഗ്ഷനിലെ തിയേറ്ററിന് മുന്പില് വ്യാഴാഴ്ച രാത്രി തടിച്ചുകൂടിയ വിജയ് ആരാധകര്‍…
Read More