ശബരിമല ഇഫക്ട് മറികടന്ന് സിപിഎം: 23 വര്‍ഷത്തിന് ശേഷം കോന്നിക്ക് പുതിയ എംഎല്‍എ

ശബരിമല ഇഫക്ട് മറികടന്ന് സിപിഎം: 23 വര്‍ഷത്തിന് ശേഷം കോന്നിക്ക് പുതിയ എംഎല്‍എ

പത്തനംതിട്ട: യുഡിഎഫ് സിറ്റിംഗ് സീറ്റായ കോന്നിയില്‍ എല്‍ഡിഎഫ് മുന്നേറ്റം. വോട്ടെടുപ്പ് അവസാന റൗണ്ടിലെത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു.ജനീഷ് കുമാറിന്റെ ഭൂരിപക്ഷം 7801 ആയി. ഇതോടെ 1996 മുതല്‍ യുഡിഎഫ് കൈയടക്കി വച്ചിരിക്കുന്ന കോന്നിയെന്ന ഉറച്ച കോട്ട അവര്‍ക്ക് നഷ്ടപ്പെടുമെന്ന് വ്യക്തമായി. ജനീഷിന്റെ ഭൂരിപക്ഷം എത്ര എന്നു മാത്രമേ ഇനി അറിയാനുള്ളു. യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിച്ച ഇടങ്ങളിലൊന്നും അവര്‍ക്ക് അതു നേടാനായില്ല. അതേസമയം എല്‍ഡിഎഫ് ലീഡ് പ്രതീക്ഷിച്ച ബൂത്തുകളില്‍ വലിയ ലീഡ് തന്നെ അവര്‍ പിടിക്കുകയും ചെയ്തു. ഇതാണ് നാലാം റൗണ്ട് വോട്ടെടുപ്പ് തുടങ്ങും മുന്‍പേ മികച്ച ലീഡ് സ്വന്തമാക്കാന്‍ അവരെ സഹായിച്ചത്. താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററെ മത്സരിപ്പിക്കാതെ മുന്‍ഡിസിസി അധ്യക്ഷനായ മോഹന്‍രാജിനെ കോന്നിയില്‍ ഇറക്കിയതില്‍ അടൂര്‍ പ്രകാശും അനുയായികളും കാണിച്ച അതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിച്ചോ എന്ന കാര്യം പാര്‍ട്ടി ഗൗരവമായി പരിശോധിക്കേണ്ടി വരും. ഉപതെരഞ്ഞെടുപ്പില്‍…

Read More

‘വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ’, മൂന്നാം സ്ഥാനത്ത് നിന്ന് ഭൂരിപക്ഷം 11800ത്തിലേക്ക്, മേയര്‍ ബ്രോ ഇനി എംഎല്‍എ ബ്രോ

‘വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ’, മൂന്നാം സ്ഥാനത്ത് നിന്ന് ഭൂരിപക്ഷം 11800ത്തിലേക്ക്, മേയര്‍ ബ്രോ ഇനി എംഎല്‍എ ബ്രോ

തിരുവനന്തപുരം: എന്‍എസ്എസ് അടക്കമുള്ളവരെ പിണക്കാനില്ലെന്നും, എന്നാല്‍ സമുദായ സംഘടനകള്‍ ഈ രീതിയില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതിനെ ജനം തള്ളിക്കളഞ്ഞതിന്റെ ഫലമാണ് വട്ടിയൂര്‍ക്കാവിലെ തന്റെ വിജയമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. മൂന്നാം സ്ഥാനത്ത് നിന്ന് നേരെ, എണ്ണായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിക്കുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ തലസ്ഥാനത്തെ സിപിഎം ക്യാമ്പ് തികഞ്ഞ ആഹ്‌ളാദത്തിലാണ്. ”വട്ടിയൂര്‍ക്കാവിലെ ജനവിധി പല കാര്യങ്ങള്‍ക്കുമുള്ള മറുപടിയാണ്. ഞങ്ങള്‍ മുന്നോട്ടു വച്ച വികസന മുദ്രാവാക്യം ജനം സ്വീകരിക്കുന്ന സ്ഥിതിയാണ് വട്ടിയൂര്‍ക്കാവിലുണ്ടായിട്ടുള്ളത്. പ്രളയം അടക്കമുള്ളവയില്‍ നഗരസഭ ചെയ്തതിനെ യുഡിഎഫും എന്‍ഡിഎയും വല്ലാതെ അപഹസിച്ചു. അപ്പോഴൊക്കെ ഞങ്ങള്‍ പറഞ്ഞത് ഇതിന് ജനം മറുപടി നല്‍കുമെന്നാണ്. നഗരസഭ ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ജനത്തോട് പറഞ്ഞത്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജനമടക്കമുള്ള നേട്ടങ്ങളാണ് ഞങ്ങള്‍ എടുത്ത് പറഞ്ഞത്. അത് അംഗീകരിച്ചതാണ് വിജയം എളുപ്പമാക്കിയത്”, വി കെ പ്രശാന്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ…

Read More

എറണാകുളത്ത് യുഡിഎഫിന് വിജയം; വോട്ടെണ്ണല്‍ പൂര്‍ത്തിയായി

എറണാകുളത്ത് യുഡിഎഫിന് വിജയം; വോട്ടെണ്ണല്‍ പൂര്‍ത്തിയായി

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഫ് വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ലീഡ് 3673 ആയി. കൗണ്ടിങ് സ്റ്റേഷന് മുന്നില്‍ യുഡിഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി. വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 37516 വോട്ടുകളാണ് ലഭിച്ചത്. 33843 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 13259 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണ്ണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വോട്ട് നിലയില്‍ യുഡിഎഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ആദ്യ റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങാന്‍ വൈകിയിരുന്നു. ഇത് മുന്‍നിര്‍ത്തി വീഴ്ചകളില്ലാത്ത ക്രമീകരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

മകനൊപ്പെം കീബോര്‍ഡ് വായിച്ച് എആര്‍ റഹ്മാന്‍: വീഡിയോ കാണാം

മകനൊപ്പെം കീബോര്‍ഡ് വായിച്ച് എആര്‍ റഹ്മാന്‍: വീഡിയോ കാണാം

പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് എആര്‍ റഹ്മാന്‍. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റാണ്. ഇപ്പോള്‍ എആര്‍ റഹ്മാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഈ മ്യൂസിക് വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. തന്റെ മകന്‍ എആര്‍ അമീനൊപ്പം കീബോര്‍ഡ് വായിക്കുന്ന വിഡിയോ ആണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ‘ജാമിങ് വിത്ത് എആര്‍ അമീന്‍’ എന്ന ഹാഷ് ടാഗോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് ഇത് വൈറലായത്. റഹ്മാന്റെ മകനെ പ്രശംസിച്ചും ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് രംഗത്തെത്തിയത്. മിക്കവരും ‘ഭാവി റഹ്മാന്‍’ എന്നാണ് അമീനെ അഭിസംബോധന ചെയ്തത്. കീബോര്‍ഡില്‍ അമീന്റെ വിരലുകള്‍ പതിയുന്നത് ക്ലോസ് അപ്പ് ഷോട്ടില്‍ കാണിക്കുന്നുണ്ട്. കറുത്ത വസ്ത്രങ്ങളിഞ്ഞ് അച്ഛനും മകനും ചേര്‍ന്ന് കീബോര്‍ഡില്‍ വിസ്മയം തീര്‍ക്കുന്നത് ആരാധകര്‍ക്ക് മികച്ച അനുഭവമായിരുന്നു. അമീന്റെ സംഗീതത്തോടുള്ള അഭിരുചി…

Read More

മലൈകയ്ക്ക് പിറന്നാള്‍ ആശംസയുമായി അര്‍ജുന്‍ കപൂര്‍

മലൈകയ്ക്ക് പിറന്നാള്‍ ആശംസയുമായി അര്‍ജുന്‍ കപൂര്‍

ബോളിവുഡ് താരം മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള്‍ മലൈക അരോറയുടെ 46ാം പിറന്നാള്‍ ദിനത്തില്‍ സമ്മാനവുമായി കാമുകന്‍ അര്‍ജുന്‍ കപൂര്‍ രംഗത്തെത്തിയിരിക്കുകയാണ്. മലൈകയ്ക്ക് സ്നേഹചുംബനം നല്‍കുന്ന ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചായിരുന്നു കാമുകിയുടെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണെങ്കിലും ഇതാദ്യമായാണ് ഇങ്ങനെയൊരു ചിത്രം അര്‍ജുന്‍ കപൂര്‍ പങ്കുവയ്ക്കുന്നത്. ഇറ്റലിയിലെ മിലാനിലാണ് ഇരുവരും പിറന്നാള്‍ ആഘോഷിക്കുന്നത്. നേരത്തെ മുംബൈയില്‍ വച്ചു നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ശില്‍പ ഷെട്ടി, അനന്യ പാണ്ഡേ, കരീന കപൂര്‍, കരിഷ്മ കപൂര്‍, ജാന്‍വി, ട്വിങ്കിള്‍ ഖന്ന, അമൃത അരോറ, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

Read More

കുടുംബത്തെ അവഹേളിച്ചതിന് മാപ്പ്; ഷെയ്നും നിര്‍മാതാവും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പില്‍

കുടുംബത്തെ അവഹേളിച്ചതിന് മാപ്പ്; ഷെയ്നും നിര്‍മാതാവും തമ്മിലുള്ള പ്രശ്നം ഒത്തുതീര്‍പ്പില്‍

നടന്‍ ഷെയ്ന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. കരാര്‍ പ്രകാരം ഷെയ്നിന് നല്‍കാനുള്ള 16 ലക്ഷം രൂപ ജോബി ഉടന്‍ നല്‍കും. ഷെയ്നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി മാപ്പ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്. ഇരുവരും തമ്മിലുളള തര്‍ക്കം തീര്‍ക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും താരങ്ങളുടെ സംഘടനയായ അമ്മയുടെയും നേതൃത്വത്തിലാണു ചര്‍ച്ച നടന്നത്. താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെ തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് ഷെയ്ന്‍ നിഗം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിശദീകരണവുമായി ജോബി ജോര്‍ജും രംഗത്തുവന്നതോടെ ഇരുവരും തമ്മിലുളള തര്‍ക്കം സിനിമലോകത്ത് സജീവ ചര്‍ച്ചയായി. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്നു നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ്…

Read More

അതിമനോഹരിയായി തമന്ന; ആക്ഷനിലെ പുതിയ ഗാനം, വീഡിയോ കാണാം

അതിമനോഹരിയായി തമന്ന; ആക്ഷനിലെ പുതിയ ഗാനം, വീഡിയോ കാണാം

തെന്നിന്ത്യയില്‍ ധാരാളം ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. നാളുകള്‍ക്ക് ശേഷം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പുതിയൊരു ഗാനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. വിശാലും തമന്നയും ജോഡികളായെത്തുന്ന ആക്ഷന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. അതീവ ഗ്ലാമര്‍ വേഷത്തിലെത്തുന്ന തമ്മന്നയാണ് മുഖ്യ ആകര്‍ഷണമെന്ന് ശ്രോതാക്കള്‍ അഭിപ്രായപ്പെടുന്നു. ‘നീ സിരിച്ചാലും’.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. പിഎ വിജയുടെ വരികള്‍ക്ക് ഹിപ് ഹോപ് തമിഴ സംഗീതം പകര്‍ന്നിരിക്കുന്നു. സാദന സര്‍ഗവും ജോനിത ഗാന്ധിയും ശ്രീനിഷയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങളും തമ്മന്നയുടെയും വിശാലിന്റെയും പ്രണയ രംഗങ്ങളും ആണ് ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. യോഗി ബാബു, കബീര്‍ ദുഹാന്‍,…

Read More