മഴക്കാലത്തും പച്ചക്കറി കൃഷിയില്‍ വിളവുണ്ടാക്കാം

മഴക്കാലത്തും പച്ചക്കറി കൃഷിയില്‍ വിളവുണ്ടാക്കാം

ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തില്‍ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി മഴക്കാല കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിളവ് ഇരട്ടിയാക്കാം. മൃദുലമായ തണ്ടുള്ള വളര്‍ത്തു ചീരകള്‍ പോലെയുള്ളവ മഴക്കാലത്ത് വളരാന്‍ മടികാണിക്കും. മഴക്കാലത്ത് മുളച്ചുവരുന്ന പല പച്ചക്കറിച്ചെടികള്‍ക്കും വേണ്ടത്ര കരുത്തുണ്ടാകില്ല എന്നതും ചെടികള്‍ നശിച്ചുപോകാന്‍ കാരണമാകും. മഴക്കാലത്തെ പച്ചക്കറി കൃഷിയില്‍ നല്ല വിളവെടുപ്പ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മഴക്കാലത്ത് മണ്ണൊരുക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്ത നീര്‍വാര്‍ച്ചയുള്ള സ്ഥലം തിരഞ്ഞെടുക്കുക. 1.കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായാല്‍ നല്ലത്. മണ്ണൊലിപ്പുണ്ടാകരുത് നമ്മള്‍ ചേര്‍ക്കുന്ന അടിവളവും മേല്‍മണ്ണും ഒലിച്ചുപോയാല്‍ ചെടി വളരില്ല. 2.ഹമഴക്കാലത്ത് വിത്തുകള്‍ മുളയ്ക്കാന്‍ പ്രയാസമാണെന്നതാണ് എല്ലാ കര്‍ഷകരുടെയും പരാതി. കാരണം അവ നേരിട്ട് മണ്ണില്‍ പാകിയാല്‍ ചീഞ്ഞുപോകും. നേരിട്ട് പാകാതെ മുളപ്പിച്ച് മാറ്റി നടുക. എന്നാല്‍ വിത്തുകള്‍ അധിക വെള്ളം കൊണ്ട് ചീഞ്ഞുപോകുന്നത്…

Read More

മുടിയുടെ കറുപ്പഴകിനായി ചില വിദ്യകള്‍

മുടിയുടെ കറുപ്പഴകിനായി ചില വിദ്യകള്‍

നല്ല കറുത്ത മുടിയിഴകള്‍ ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. യവ്വനം വരെ നല്ല കറുത്ത മുടി ഉണ്ടാകും. മധ്യവയസ്സ് ആകുന്നതോടെ വെളുപ്പ് മുടിയെ കീഴടക്കാന്‍ തുടങ്ങും. അഴുക്കും താരനും അകറ്റി നിര്‍ത്തേണ്ടതും മുടിയുടെ പരിപാലനത്തില്‍ പ്രധാനപ്പെട്ടതാണ്. ചിരട്ട കനലില്‍ മൈലാഞ്ചി ഇഴ വിതറി കരിഞ്ഞ ഇലയും ചിരട്ടക്കരിയും നന്നായി പൊടിച്ചത് ചേര്‍ത്ത് എണ്ണ കാച്ചിയെടുക്കാം. ഇത് പതിവായി തലയില്‍ തേച്ചു കുളിക്കുന്നത് മുടിയുടെ കറുപ്പുനിറം വര്‍ധിക്കാന്‍ സഹായിക്കും. കുളിക്കുന്നതിനു മുമ്പായി കടുക്കയും മൈലാഞ്ചിയും അരച്ച് മുടിയില്‍ പുരട്ടുക. മുടിയുടെ കരുത്ത് കൂട്ടാനും കറുപ്പ് നിറമേകാനും ഇതു നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് അഴുക്കും താരനും അകറ്റാന്‍ സഹായിക്കും.

Read More

മാസത്തില്‍ രണ്ട് ആര്‍ത്തവം,രണ്ട് യോനി,രണ്ട് ഗര്‍ഭപാത്രം, 19കാരിയുടെ കഥ ഞെട്ടിക്കും

മാസത്തില്‍ രണ്ട് ആര്‍ത്തവം,രണ്ട് യോനി,രണ്ട് ഗര്‍ഭപാത്രം, 19കാരിയുടെ കഥ ഞെട്ടിക്കും

അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കാണുന്ന ഒരു അവസ്ഥയായിരുന്നു മോളി റോസ് ടെയ്ലറിന്. മാസത്തില്‍ രണ്ട് തവണ ആര്‍ത്തവ വേദന അനുഭവപ്പെടുന്നതിന്റെ കാരണം തേടിയാണ് മോളി ആശുപത്രികള്‍ കയറി ഇറങ്ങിയത്. എന്നാല്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ചെറു പ്രായത്തില്‍ ആര്‍ത്തവം തുടങ്ങിയതാകാം വേദനയ്ക്ക് കാരണം എന്നാണ്. പല തവണ തെറ്റായ രോഗനിര്‍ണയവും നടത്തി. പത്തൊന്‍പതാം വയസില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് മോളി തന്റെ ശരീരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചത്. ‘uterus didelphys’ എന്ന അപൂര്‍വരോഗാവസ്ഥയാണ് തന്റെന്തെന്ന് അവള്‍ മനസിലാക്കി. രണ്ട് യോനിയും രണ്ടു ഗര്‍ഭപാത്രവും മോളിക്ക് ഉണ്ടായിരുന്നു. അതുമൂലമാണ് മാസത്തില്‍ രണ്ടു തവണ ആര്‍ത്തവം വന്നിരുന്നത്. ”ആര്‍ത്തവ സമയങ്ങളില്‍ ഞാന്‍ ടാംപണ്‍ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ അതൊക്കെ വഴുതി വീഴുമായിരുന്നു. അത് സ്വാഭാവികമായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെ പരാജയമാണ് എന്റെ ഉള്ളില്‍ ആ…

Read More

ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാകില്ല; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനു വേണ്ടി താരം മാറി

ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാകില്ല; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനു വേണ്ടി താരം മാറി

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ല്‍ സുരാജ് വെഞ്ഞാറമൂട് പുതിയ രൂപത്തില്‍ എത്തുന്നു. വൃദ്ധന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. സൗബിന്‍ ഷാഹിറിന്റെ അച്ഛന്റെ കഥാപാത്രമാണ് സുരാജ് ചെയ്യുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോനെക്സ് സേവിയര്‍ ഈ രൂപമാറ്റത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പറയുന്നു. ‘ഒട്ടും കൃത്രിമത്വം ഇല്ലാത്ത തികച്ചും സ്വാഭാവികമായ ഒരു രൂപമാറ്റമാണ് ഈ കഥാപാത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത്. സിനിമയിലെ പ്രായം കാണിക്കാന്‍ മുടി മുന്‍ ഭാഗത്തു നിന്നും കളയേണ്ടി വന്നിരുന്നു. കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടുത്തുന്ന ചുളിവുകള്‍ ഉണ്ടാക്കാന്‍ പ്രത്യേക തരം മെറ്റീരിയല്‍ ആണ് ഉപയോഗിച്ചത്. കാലാവസ്ഥയിലെ മാറ്റങ്ങളും അതിനോടനുബന്ധിച്ച ഈര്‍പ്പവും എല്ലാം വെല്ലുവിളികള്‍ ആയിരുന്നു. ദിവസവും മണിക്കൂറുകള്‍ നീണ്ടു നിന്ന മേക് അപ്പ് ഇളകാതെ സൂക്ഷിക്കാന്‍ ഒരുപാട് മുന്‍കരുതലുകള്‍ എടുത്തിരുന്നു. സൂരജ് വെഞ്ഞാറമൂട് എന്ന നടനിലെ പ്രതിഭയെയും…

Read More

റാഗിയുടെ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല

റാഗിയുടെ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല

ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒരു ധാന്യമാണ് ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്. റാഗിയുടെ പോഷകഗുണങ്ങള്‍ റാഗിയില്‍ നാരുകളും പൊളിഫിനോളും ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. ലെസിതിന്‍, മെഥിയോണ്‍ എന്നീ അമിനോ ആസിഡുകള്‍ കരളില്‍ അടിഞ്ഞുകൂടിയിട്ടുള്ള അമിതമായ കൊഴുപ്പിനെ നീക്കം ചെയ്യുകയും കൊളസ്ട്രോള്‍ കുറക്കുകയും ചെയ്യുന്നു. വിശപ്പിനെ കുറയ്ക്കുന്ന ്രൈടറ്റോഫാന്‍ എന്ന അമിനോ ആസിഡ് റാഗിയിലുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും. മുലപ്പാല്‍ വര്‍ധിക്കും.

Read More

ആടൈ’ ഹിന്ദിയിലേക്ക്; നായികയായി കങ്കണ

ആടൈ’ ഹിന്ദിയിലേക്ക്; നായികയായി കങ്കണ

അമലാപോള്‍ നായികയായി അഭിനയിച്ച തമിഴ് ചിത്രം ‘ആടൈ’ ഹിന്ദിയിലേക്ക്. കങ്കണയാണ് നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കങ്കണ ജയലളിതയുടെ ജീവിത കഥ പറയുന്ന ‘തലൈവി’ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം താരം ‘ആടൈ’ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് പറയുന്നത്. ചിത്രം ഹിന്ദിയില്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ രത്നകുമാര്‍. തമിഴില്‍ ‘ആടൈ’ രത്നകുമാര്‍ തന്നെയാണ് ഒരുക്കിയത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ അമലപോള്‍ നഗ്നയായി എത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Read More

പേരയ്ക്ക കഴിക്കൂ…വിറ്റാമിനുകളുടെ കലവറയുണ്ട്

പേരയ്ക്ക കഴിക്കൂ…വിറ്റാമിനുകളുടെ കലവറയുണ്ട്

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്ന പഴമാണ് പേരയ്ക്ക. രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുന്നതിനും കണ്ണുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു. പേരയ്ക്കയില്‍ ഏത്തപ്പഴത്തില്‍ ഉളളതിനു തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവ വൈറസ് അണുബാധയില്‍ നിന്നു സംരക്ഷണം നല്‍കുകയും ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. അതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു. വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. വിറ്റാമിന്‍ ഇ യുടെ ആന്റി ഓക്സിഡന്റ് ഗുണം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുന്നതിനും വിറ്റാമിന്‍ ബി 9 ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഗുണപ്രദമാണ്. പേരയ്ക്കയിലെ കോപ്പര്‍ ഹോര്‍മോണുകളുടെ ഉത്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിനും മാംഗനീസ് ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള…

Read More

ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ഉച്ചയുറക്കം ശീലമാക്കു

ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ഉച്ചയുറക്കം ശീലമാക്കു

ശാരീരിക മാനസിക ആരോഗ്യത്തിന് ഉച്ചയുറക്കം വളരെ ഗുണം ചെയ്യും. ചിന്താശക്തി വര്‍ധിക്കുന്നതിനും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും ഉച്ചയുറക്കം സഹായിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും ഉച്ചയുറക്കത്തിലൂടെ സാധിക്കും. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേന കുറവാണ്. കുട്ടികളുടെ ബുദ്ധി വികാസത്തില്‍ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ ദീര്‍ഘനേരമുള്ള ഉറക്കം അമിതവണ്ണം, രാത്രിയിലെ ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരാണോ? എങ്കില്‍ ഈ വ്യായാമങ്ങള്‍ ശീലിച്ചോളൂ. മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലിചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അറിയാമോ തുടര്‍ച്ചയായുള്ള ഇരിപ്പ് ശരീരം വഴങ്ങാതിരിക്കാന്‍ കാരണമാകും. എന്നാല്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മാംസപേശികള്‍ക്ക് അയവുവരുത്താന്‍ ലളിതമായ ഈ വ്യായാമങ്ങള്‍ സഹായിക്കും. പാദം നിലത്ത് പൂര്‍ണമായും ഉറപ്പിക്കുക. ഇടുപ്പ് മുന്നോട്ടും പിന്നോട്ടും പതുക്കെ വളയ്ക്കുക. പല തവണ ഇത് ആവര്‍ത്തിക്കുന്നതിലൂടെ പേശികള്‍ക്ക് അയവ് ലഭിക്കും. വലതുമുട്ട് ഉയര്‍ത്തി,…

Read More

ഗ്രീന്‍ ആപ്പിള്‍ ശീലമാക്കിയാല്‍

ഗ്രീന്‍ ആപ്പിള്‍ ശീലമാക്കിയാല്‍

ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീന്‍ ആപ്പിളും. വൈറ്റമിന്‍ എ, സി, കെ എന്നിവ ഇതില്‍ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്റി ഓക്സിഡന്റുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയുടെ കലവറയാണിത്. ഇന്ന് വിപണിയില്‍ സുലഭമായ പച്ച ആപ്പിളിന്റെ ഗുണങ്ങള്‍ അറിയാം. രക്തം കട്ടപിടിക്കുന്നത് തടയുന്നു: ഗ്രീന്‍ ആപ്പിളില്‍ റൂട്ടീന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിപ്പിക്കുന്ന എന്‍സൈമിനോടു പൊരുതുന്നു. ഇതുകൊണ്ടുതന്നെ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യതയും കുറയുന്നു. ദിവസവും ഒരു ഗ്രീന്‍ ആപ്പിളോ ഒരു ഗ്ലാസ്സ് ഗ്രീന്‍ ആപ്പിള്‍ ജ്യൂസോ കുടിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ളവരാക്കും. ശ്വാസകോശ ആരോഗ്യത്തിന്: പതിവായി ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ആസ്മ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഫ്ലവനോയ്ഡുകള്‍ ധാരാളം ഉള്ളതിനാലാണിത്. സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത 21 ശതമാനം കുറയ്ക്കാനും ഗ്രീന്‍ ആപ്പിള്‍ സഹായിക്കും. പ്രമേഹത്തിനു നല്ലത്: നിങ്ങള്‍ പ്രമേഹരോഗിയാണോ എങ്കില്‍ ചുവന്ന…

Read More

പ്രിയദര്‍ശിനി രാംദാസായി തൃഷ;

പ്രിയദര്‍ശിനി രാംദാസായി തൃഷ;

മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രമാണ് മോഹന്‍ലാല്‍പൃഥ്വിരാജ് കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍. ഇപ്പോഴിതാ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാവുന്നത്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ പ്രൊമോഷന്‍ വേളയിലാണ് പ്രഖ്യാപിച്ചിരുന്നത്. മഞ്ജു അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നത്. ഈ ചോദ്യത്തിനിതാ ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. ഈ റോളില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ തന്നെ നിര്‍മ്മിക്കുന്ന സിനിമ പ്രശസ്ത സംവിധായകന്‍ സുകുമാറാണ് ഒരുക്കുന്നത്.

Read More