ശ്രീകുമാര്‍ മേനോനെതിരായ പരാതി; സിനിമ സംഘടനകളെ സമീപിച്ച് മഞ്ജു

ശ്രീകുമാര്‍ മേനോനെതിരായ പരാതി; സിനിമ സംഘടനകളെ സമീപിച്ച് മഞ്ജു

കൊച്ചി/തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഭീഷണി സൂചിപ്പിച്ച് മലയാള സിനിമ സംഘടനകളായ ഫെഫ്കക്കും അമ്മയ്ക്കും കത്ത് നല്‍കി. സംഘടനയുടെ അറിവിലേക്ക് എന്ന് തരത്തില്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ഭീഷണികള്‍ പറഞ്ഞു കൊണ്ടാണ് കത്ത്. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഫെഫ്ക അറിയിച്ചു. അമ്മയിലും തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. പൊലീസ് അന്വേഷണത്തില്‍ ഇടപെടാതെ സംഭവം പരിശോധിക്കാനാണ് ഫെഫ്കയുടെ തീരുമാനം. ഫെഫ്ക ഭാരവാഹികളോട് ഫോണില്‍ വിളിച്ചും ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ മഞ്ജു അറിയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയ്ക്കും മഞ്ചു വാര്യര്‍ കത്ത് നല്‍കിയതായാണ് സൂചന. അതേ സമയം മഞ്ജുവിന്റെ പരാതിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ച് ഞായറാഴ്ച ആണ് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പം…

Read More

മഞ്ജു!.. നിനക്കായി കേട്ട പഴികള്‍, വേദനകള്‍, അപവാദങ്ങള്‍, എന്റെ സ്‌നേഹത്തില്‍ കൂട്ടിയ നേട്ടങ്ങള്‍, നിന്റെ അമ്മ ഇടക്ക് എന്നോട് പറയുമായിരുന്നല്ലോ? എല്ലാം നീ എത്ര വേഗമാണ് മറന്നത്; മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍

മഞ്ജു!.. നിനക്കായി കേട്ട പഴികള്‍, വേദനകള്‍, അപവാദങ്ങള്‍, എന്റെ സ്‌നേഹത്തില്‍ കൂട്ടിയ നേട്ടങ്ങള്‍, നിന്റെ അമ്മ ഇടക്ക് എന്നോട് പറയുമായിരുന്നല്ലോ? എല്ലാം നീ എത്ര വേഗമാണ് മറന്നത്; മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വര്യരുടെ പരാതിയില്‍ പ്രതികരണം. പരാതിയെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപകടപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും നടി മഞ്ജു വാര്യര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവന്നതു മുതലുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. എല്ലാ സത്യങ്ങളും അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ സംവിധായകന്‍ പറയുന്നു. പലപ്പോഴും ഉണ്ടായ ഭീഷണികളും സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് മഞ്ജുവിന് താന്‍ പിന്തുണ നല്‍കിയിരുന്നു. തന്നെ തോല്‍പ്പിച്ചു കളഞ്ഞെന്നും തീര്‍ത്തും വൈകാരികമായി എഴുതിയ കുറിപ്പില്‍ പറയുന്നു. വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ മുതല്‍ സഹായത്തിന് താനെത്തിയിരുന്നെന്നും നന്ദികേടാണ് മഞ്ജു കാണിച്ചതെന്നും ശ്രീകുമാര്‍ ആരോപിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു…. നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത്…

Read More

കാപ്പി കപ്പ് വലിച്ചെറിയേണ്ട, കറുമുറെ തിന്നാം; ‘ഈറ്റ് കപ്പ്’ വിപണിയിലേക്ക്

കാപ്പി കപ്പ് വലിച്ചെറിയേണ്ട, കറുമുറെ തിന്നാം; ‘ഈറ്റ് കപ്പ്’ വിപണിയിലേക്ക്

ഭക്ഷണം കഴിച്ച ശേഷം വലിച്ചെറിയുന്ന വസ്തുക്കള്‍ പലപ്പോഴും പരിസ്ഥിതിയെ സാരമായി ബാധിക്കാറുണ്ട്. പരിസ്ഥിതി സൗഹൃദത്തെ കുറിച്ച് പറയുന്നവര്‍ പോലും ഇത് മറക്കുന്നതാണ് പതിവ്. എന്നാല്‍ പാനീയങ്ങള്‍ കുടിച്ച ശേഷം കഴിച്ച് വിശപ്പുമാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി. ചൂടും തണുപ്പുമുള്ള ഏത് പാനീയങ്ങളും ഈ കപ്പില്‍ കുടിക്കാം. ശേഷം കപ്പ് കഴിച്ച് വിശപ്പു മാറ്റുകയും ചെയ്യാം. ഹൈദരാബാദിലെ സ്വകാര്യ കമ്പനി പുറത്തിറക്കിയിരിക്കുന്ന കപ്പിന് ‘ഈറ്റ് കപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് കപ്പിന്റെ നിര്‍മ്മാണം. പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഉപദ്രവമാകുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പ് പുറത്തിറക്കിയതെന്നാണ് കമ്പനിയുടെ അവകാശവാദം. പ്ലാസ്റ്റിക്, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയവയ്ക്ക് ബദലായി ഈറ്റ് കപ്പുകള്‍ ഉപയോഗിക്കാം. ഇതിന് പുറമേ, പാരിസ്ഥിതിക ആഘാതങ്ങള്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് എന്നിവ കുറയ്ക്കാനും ഈ…

Read More

അന്ന ബെന്‍ നായിക ; നാലാം സിനിമയുമായി രഞ്ജന്‍ പ്രമോദ്

അന്ന ബെന്‍ നായിക ; നാലാം സിനിമയുമായി രഞ്ജന്‍ പ്രമോദ്

പ്രശസ്ത സംവിധായകന്‍ രഞ്ജന്‍ പ്രമോദ് നാലാമത്തെ സിനിമയുടെ പണിപ്പുരയില്‍. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അന്ന ബെന്‍ ചിത്രത്തില്‍ നായികയാകുന്നു. പുതിയ ചിത്രത്തിന്റെ വിവരം അന്ന തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. ഏറെ സന്തോഷമുള്ള വാര്‍ത്ത പങ്കുവെക്കുന്നു എന്ന കുറിപ്പോടെ രഞ്ജന്‍ പ്രമോദിനൊപ്പമുള്ള ചിത്രമാണ് അന്ന ബെന്‍ പങ്കുവച്ചത്. രക്ഷാധികാരി ബൈജു എന്ന ബിജു മേനോന്‍ ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് അണിയിച്ചൊരുക്കുന്ന സിനിമയാണിത്. ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇത്. രക്ഷാധികാരി ബൈജുവിന് പുറമേ ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍ എന്നിവയാണ് രഞ്ജന്‍ പ്രമോദിന്റെ മുന്‍ ചിത്രങ്ങള്‍. ‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘ബേബിമോള്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അന്ന ബെന്‍. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച്, മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ‘ഹെലെന്‍’, മുസ്തഫ ഒരുക്കുന്ന…

Read More

മഞ്ജുവിന് അപ്പോള്‍ കാണുന്നവരെ അപ്പാന്ന് വിളിക്കുന്ന സ്വഭാവമെന്ന് ശ്രീകുമാര്‍ മേനോന്‍

മഞ്ജുവിന് അപ്പോള്‍ കാണുന്നവരെ അപ്പാന്ന് വിളിക്കുന്ന സ്വഭാവമെന്ന് ശ്രീകുമാര്‍ മേനോന്‍

സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമോ എന്ന് ഭയപ്പെടുന്നുണ്ടെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ മഞ്ജു പറയുന്നത്. ഇപ്പോള്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. താരത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഫേയ്സ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നാണ് ശ്രീകുമാര്‍ കുറിക്കുന്നത്. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്. വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ചത് നീ മറന്നു. മാത്യു സാമുവല്‍ ഒരുപാട്…

Read More

പരാതിയുമായി മഞ്ജുവാര്യര്‍ ഫെഫ്കയിലും

പരാതിയുമായി മഞ്ജുവാര്യര്‍ ഫെഫ്കയിലും

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെ നടി മഞ്ജുവാര്യര്‍ ഫെഫ്കയെയും സമീപിച്ചു. ശ്രീകുമാര്‍ മേനോനില്‍ നിന്ന് ഭീഷണിയുണ്ടെന്നും തൊഴില്‍ ചെയ്യുന്നതിന് തടസമാകുന്നുവെന്നും കാണിച്ചാണ് മഞ്ജുവാര്യര്‍ ഫെഫ്കയ്ക്ക് പരാതി നല്‍കിയത്. നിലവില്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച സ്ഥിതിക്ക് പുറത്ത് നിന്ന് മാത്രം വിഷയത്തില്‍ ഇടപെടുമെന്ന് ഫെഫ്ക പറഞ്ഞു. ലെറ്റര്‍ ഹെഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നതായും മഞ്ജുവാര്യര്‍ ഇന്നലെ ഡിജിപിയെ നേരിട്ട് അറിയിച്ചു. കൃത്യമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് ഡിജിപി ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്കയിലും മഞ്ജുവാര്യര്‍ തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ അറിയിച്ചു. സംഘടന നേതൃത്വവുമായി സംസാരിച്ചതിന് ശേഷമാണ് പരാതിയായി കാര്യങ്ങള്‍ ധരിപ്പിച്ചത്. സംവിധായകനായ ശ്രീകുമാര്‍ മേനോനും ഫെഫ്കയില്‍ അംഗമാണ്. അതുകൊണ്ടു് തന്നെ തൊഴില്‍ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ശ്രീകുമാര്‍ മേനോനില്‍ നിന്നുണ്ടാകുന്നുവെന്നും അടുത്തിടെ ചില…

Read More

ഗര്‍ഭകാലത്ത് പുകവലിക്കരുതേ; പുകവലിക്കുന്ന അമ്മയുടെ കുഞ്ഞിന് പൊണ്ണത്തടി സാധ്യത

ഗര്‍ഭകാലത്ത് പുകവലിക്കരുതേ; പുകവലിക്കുന്ന അമ്മയുടെ കുഞ്ഞിന് പൊണ്ണത്തടി സാധ്യത

ഗര്‍ഭകാലത്ത് അമ്മമാര്‍ പുകവലിച്ചാല്‍ കുട്ടികള്‍ക്ക് പൊണ്ണത്തടിയുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ഗവേഷകര്‍. കൊഴുപ്പ് കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന കെമറിന്‍ എന്ന പ്രോട്ടീനാണ് ഇതിന് കാരണം. ഊര്‍ജ്ജം സംഭരിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കെമറിന്‍. ത്വക്കിലും പുകവലി ശീലമുള്ള അമ്മമാരുടെ നവജാത ശിശുക്കളിലുമാണ് ഇത് കാണപ്പെടുന്നത്. പൊണ്ണത്തടിയരായ ആളുകളില്‍ കെമറിന്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുമെന്ന് മുന്‍പ് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് പുകവലിക്കുന്നത് കൊഴുപ്പ് കോശങ്ങള്‍ വികസിക്കാന്‍ കാരണമാകുമെന്നും ഇത് പിന്നീട് പൊണ്ണത്തടിക്ക് കാരണമാകുമെന്നാണ് പുതിയ പഠനത്തില്‍ ഗവേശകര്‍ കണ്ടെത്തിയിരിക്കുന്നത്.

Read More

ഒടുവില്‍ ആ രഹസ്യം കണ്ടെത്തി ; സൗന്ദര്യം കൂട്ടുന്നതും ചില ‘ജീനുകള്‍’,

ഒടുവില്‍ ആ രഹസ്യം കണ്ടെത്തി ; സൗന്ദര്യം കൂട്ടുന്നതും ചില ‘ജീനുകള്‍’,

സ്വന്തമായി ഒന്നിലേറെ ‘ബ്യൂട്ടീഷ്യന്‍’മാരെയും കൊണ്ടാണ് മനുഷ്യര്‍ ജീവിക്കുന്നതെന്നാണ് യുഎസിലെ വിസ്‌കോസിന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. ശരീരത്തിലുള്ള ചില ജീനുകളാണ് സൗന്ദര്യത്തെ നിര്‍ണയിക്കുന്നതെന്നും ഇവയെ തിരിച്ചറിഞ്ഞതായും ഗവേഷകരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജീനുകളിലാണ് മുഖത്തിന്റെ ഭംഗിയും ശരീരത്തിന്റെ ഘടനയും തീരുമാനിക്കുന്ന ബ്യൂട്ടീസ്പോട്ടുകള്‍ ഒളിഞ്ഞിരിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഈ ജീനുകളുടെ സ്വാധീനം വ്യത്യാസപ്പെട്ടാണ് ഇരിക്കുന്നത്. ഓരോ വ്യക്തികളിലും ജീനുകള്‍ വ്യത്യസ്തമായതിനാലാണ് ചിലര്‍ക്ക് കുറച്ച് കൂടുതല്‍ ഭംഗി തോന്നിക്കുന്നതെന്നും പഠനം പറയുന്നു. മുഖ സൗന്ദര്യത്തിന് പുറമെ സ്ത്രീകളുടെ ആകാര ഭംഗി നിര്‍ണയിക്കുന്നതും പുരുഷന്‍മാരിലെ കൊളസ്ട്രോളിനെ ക്രമീകരിച്ച് ഫിറ്റാക്കുന്നതുമാണ് ഈ ജീനുകളുടെ പ്രധാന ജോലി. ഒരേ പ്രായത്തിലും പ്രദേശത്തുമുള്ള സ്ത്രീപുരുഷന്‍മാരെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. തുടര്‍ പഠനങ്ങള്‍ വലിയ ഗ്രൂപ്പുകളില്‍ നടത്താനാണ് ഗവേഷകരുടെ പദ്ധതി.

Read More

കരുവാളിക്കാതിരിക്കാന്‍ മാത്രമല്ല; പൊളളുന്ന വേനലില്‍ സണ്‍സ്‌ക്രീന് വേറെയും പ്രയോജനം

കരുവാളിക്കാതിരിക്കാന്‍ മാത്രമല്ല; പൊളളുന്ന വേനലില്‍ സണ്‍സ്‌ക്രീന് വേറെയും പ്രയോജനം

കനത്ത ചൂടില്‍ അകപ്പെട്ടുപോയതുകൊണ്ടുതന്നെ കണ്ണുംപൂട്ടി സണ്‍സ്‌ക്രീനില്‍ അഭയം കണ്ടെത്തുകയാണ് പലരും. എന്നാല്‍ ചര്‍മ്മസംരക്ഷണമൊന്നും നമ്മുടെ ഏരിയ അല്ലെന്നുപറഞ്ഞ് മാറിനില്‍ക്കുന്നവര്‍ ഇനിയുമുണ്ട്. പ്രശ്നം ചര്‍മ്മസംരക്ഷണം മാത്രമല്ല. സൂര്യരശ്മികള്‍ ഏല്‍ക്കുന്നതുവഴി ത്വക്കിലെ രക്തവാഹിനികള്‍ക്കുണ്ടാകുന്ന പ്രശ്നവും സണ്‍സ്‌ക്രീന്‍ പരിഹരിക്കുമെന്നാണ് പുതിയ പഠനം. സ്‌കിന്‍ ക്യാന്‍സറിന്റെയും ത്വക്കിലെ ചുളിവുകളുടെയും പാടുകളുടെയുമൊക്കെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് അള്‍ട്രാവയലറ്റ്(യുവി) രശ്മികള്‍. യുവി രശ്മികള്‍ ത്വക്കിലെ രക്തവാഹിനികളിലുള്ള നിട്രിക് ഓക്സൈഡിന്റെ അളവ് കുറയ്ക്കുമെന്നും മുമ്പ് കണ്ടെത്തിയിട്ടുള്ളതാണ്. രക്തവാഹിനികളിലെ സുപ്രധാന ഘടകളങ്ങളില്‍ ഒന്നായ നിട്രിക് ഓക്സൈഡ് ശരീരതാപം നിയന്ത്രിക്കുന്നതിനും ചൂടിനെ പ്രതിരോധിക്കുന്നതിനും ത്വങ്കിനെ മാത്രമല്ല ശരീരത്തെ മുഴുവനും പാകപ്പെടുത്തുന്ന ഒന്നാണ്. രക്തക്കുഴലുകള്‍ വികസിക്കുന്നതിനും (വസോഡിലേഷന്‍) രക്തപ്രവാഹം സുഗമമാക്കുന്നതിനും ഇത് പ്രയോജനകരമാണ്. സണ്‍സ്‌ക്രീമിന്റെ ഉപയോഗം വസോഡിലേഷനെ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. യുവി രശ്മികള്‍ക്ക് എതിരെ ഒരു സംരക്ഷണ വലയമായി സണ്‍സ്‌ക്രീം പ്രവര്‍ത്തിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Read More