ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പരമ്പരാഗത അരി ഇനങ്ങള്‍

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ പരമ്പരാഗത അരി ഇനങ്ങള്‍

മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന വിപത്തായി കാന്‍സര്‍ മാറുകയാണ്. എന്നാല്‍ അരിയാഹാരം ശീലമാക്കിയ മലയാളികള്‍ക്ക് ശുഭ സൂചനയുമായി പുതിയ പഠന റിപ്പോര്‍ട്ട്. മൂന്ന് പരമ്പരാഗത അരി ഇനങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ത്വാന്‍ , മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ് ശാസ്ത്രജ്ഞര്‍ ഈ സവിശേഷത കണ്ടെത്തിയത്. മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററും റായ്പൂരിലെ ഇന്ദിര ഗാന്ധി കൃഷി വിശ്വവിദ്യാലയവും (ഐ.ജി.കെ.വി) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഐ.ജി.കെ.വിയിലെ വിത്തുബാങ്കില്‍ നിന്നാണ് പഠനത്തിനായി ശേഖരിച്ചത്. ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവയെ സാധാരണ കോശങ്ങളെ ബാധിക്കാതെ പ്രതിരോധിക്കാന്‍ ഈ അരികള്‍ക്ക് കഴിയുമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ശര്‍മ്മ പറഞ്ഞു. ഈ മൂന്ന് ഇനങ്ങളില്‍ ലൈച്ചയ്ക്കാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവ് ഉള്ളത്. ഗത്വാന്‍ ഇനത്തില്‍ പെട്ട അരിയ്ക്ക് കാന്‍സറിനു പുറമെ ആര്‍ത്രിറ്റിസിനെയും പ്രതിരോധിക്കാന്‍ കഴിയും. അതുപോലെ…

Read More

സ്ഥിരമായ പുകവലി കേള്‍വി കുറയ്ക്കുമെന്നു പഠനം

സ്ഥിരമായ പുകവലി കേള്‍വി കുറയ്ക്കുമെന്നു പഠനം

സ്ഥിരമായി പുകവലി ശീലമാക്കുന്നവരില്‍ കേള്‍വിശക്തി നഷ്ടമാകാനുള്ള സാധ്യത കൂടുമെന്നു പുതിയ പഠനം. 20നും 64 നും ഇടയില്‍ പ്രായമുള്ള അമ്പതിനായിരത്തില്‍ പരം ആളുകളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഗവേകര്‍ പുതിയ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് നിക്കോട്ടിന്‍ ആന്‍ഡ് ടുബോക്കോ റിസര്‍ച്ച് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ വാര്‍ഷിക ചെക്കപ്പിലെ ഓഡിയോ ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള വിവരങ്ങളും ജീവിതശൈലി ആസ്പദമാക്കിയ ചോദ്യാവലികളും ഉള്‍പ്പെടുത്തി കഴിഞ്ഞ എട്ടു വര്‍ഷമായി തയാറാക്കിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ഗവേഷണ ഫലം തയാറാക്കിയിരിക്കുന്നത്. നീരിക്ഷണ വിധേയരായ 3532 പേര്‍ക്ക് ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാതെ വന്നപ്പോള്‍ 1575 ഓളം ആളുകള്‍ക്ക് താഴ്ന്ന ഫ്രീക്വന്‍സി ശബ്ദങ്ങളിലാണ് കേള്‍വിശക്തി നഷ്ടമായതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അഞ്ചുവര്‍ഷത്തിനകം പുകവലി നിര്‍ത്തിയവരില്‍ കേള്‍വിശക്തി കുറയുന്നതിന്റെ തോതും കുറഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളില്‍ നീണ്ട വര്‍ഷങ്ങളായി വസ്തുനിഷ്ഠാപരമായ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ്…

Read More

പുരുഷ ഗര്‍ഭ നിരോധന ഗുളികകള്‍ കൂടുതല്‍ സുരക്ഷിതം

പുരുഷ ഗര്‍ഭ നിരോധന ഗുളികകള്‍ കൂടുതല്‍ സുരക്ഷിതം

പുരുഷന്മാര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് പഠനങ്ങള്‍. ഇത് ഉപയോഗിക്കുന്നത് പുരുഷന്മാരുടെ ലൈംഗീക ചേതനക്ക് കോട്ടം തട്ടില്ലെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സംഘത്തിന്റേതാണ് പുതിയ കണ്ടെത്തല്‍. 83 പുരുഷന്മാരില്‍ നടത്തിയ ക്ലിനിക്കല്‍ ടെസ്റ്റ് പൂര്‍ണ വിജയമായിരുന്നതായും തെളിയിക്കപ്പെട്ടു. സ്ത്രീകള്‍ ഗര്‍ഭനിരോധന ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിലും കൂടുതല്‍ സുരക്ഷിതം പുരുഷന്മാര്‍ ഇത്തരം ഉപാധികള്‍ ഉപയോഗിക്കുന്നതാണെന്നും ഗവേഷകര്‍ കണ്ടെത്തി. DMAU (DIMETHANDROLONE UNDECANOATE) എന്ന ഔഷധമാണ് പുരുഷന്മാര്‍ക്ക് ഗര്‍ഭ നിരോധന മാര്‍ഗത്തിനായി ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണ്‍ മെഡിക്കല്‍ സെന്ററിലെ വിദഗ്ദ്ധ ഡോക്ടര്‍ സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. 18-നും 50-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ ദിനംപ്രതി DMAU 100 mg, 200 mg മുതല്‍ 400 mg വരെയുള്ള ഡോസ് പ്രതിദിനം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പഠന ഫലം തെളിയിക്കുന്നത്.

Read More

കോളകള്‍ ദിവസവും കുടിക്കുന്നവരാണോ.. സൂക്ഷിക്കുക

കോളകള്‍ ദിവസവും കുടിക്കുന്നവരാണോ.. സൂക്ഷിക്കുക

കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ…

Read More

മാതാപിതാക്കളുടെ അമിത മൊബൈല്‍ ഉപയോഗം കുട്ടികളുടെ സ്വഭാവത്തെയും ബാധിക്കും

മാതാപിതാക്കളുടെ അമിത മൊബൈല്‍ ഉപയോഗം കുട്ടികളുടെ സ്വഭാവത്തെയും ബാധിക്കും

മാതാപിതാക്കളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാക്കുമെന്ന് പഠനം. ആദ്യമായാണ് മൊബൈല്‍ ഉപയോഗവും സ്വഭാവ വൈകല്യവും സംബന്ധിച്ചുള്ള ഒരു പഠനം നടക്കുന്നത്. 200 കുടുംബങ്ങളില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ അടിമകളായ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിലയിരുത്തുന്നു. 40 ശതമാനം അമ്മമാരും 32 ശതമാനം അച്ഛന്‍മാരും തങ്ങള്‍ മൊബൈല്‍ അടിമകളാണെന്ന കാര്യം വെളിപ്പെടുത്തി. എപ്പോഴും മെസേജുകള്‍ ചെക്ക് ചെയ്യണമെന്ന് തോന്നുക, കോളുകളും മെസെജുകളും വരുന്നതിനെക്കുറിച്ച് മാത്രം വിചാരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. കുട്ടികളുമായി ഇടപഴകുന്നതിനുള്ള സമയം മൊബൈല്‍ ഫോണുകള്‍ അപഹരിക്കുന്ന കാഴ്ചയാണ് ഈ കുടുംബങ്ങളില്‍ കാണാന്‍ കഴിയുന്നത്. ടെക്‌നോഫെറന്‍സ് എന്ന പേരിലാണ് ഈ പ്രശ്‌നത്തെ ശാസ്ത്രലോകം വിളിക്കുന്നത്. കുട്ടികളുമൊത്ത് കളിക്കുമ്പോളും ഭക്ഷണം കഴിക്കുമ്പോളുമുണ്ടാകുന്ന മുഖാമുഖ സംസാരം പോലും മൊബൈലുകള്‍ മൂലം ഇല്ലാതാകുന്നു. ദിവസവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടെക്‌നോഫെറന്‍സ്…

Read More

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം കൂടുതലായി കഴിക്കുന്നുണ്ടോ ? സൂക്ഷിക്കുക

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം കൂടുതലായി കഴിക്കുന്നുണ്ടോ ? സൂക്ഷിക്കുക

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത്ആരോഗ്യ പ്രശ്‌നങ്ങളും ചിലപ്പോള്‍ വളരെപ്പെട്ടന്നുള്ള മരണത്തിനും കാരണമാകുമെന്ന് ഗവേഷകര്‍. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്തെന്നാല്‍ ഒന്നിലധികം വ്യാവസായിക പ്രക്രിയകളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഫ്രാന്‍സില്‍ ആണ് ഈ പഠനം നടന്നത്. അധികം പഞ്ചസാര, ഉപ്പ്, മറ്റ് രാസപദാര്‍ഥങ്ങള്‍ എന്നിവയാണ് ആരോഗ്യം നശിപ്പിക്കുന്നത്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധപ്പെടുത്തുന്ന ജാമ ഇന്റര്‍നാഷണല്‍ മെഡിസന്‍ എന്ന ജേണലിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശമുള്ളത്. ടൈപ്പ് -2 പ്രമേഹം , പൊണ്ണത്തടി തുടങ്ങിയവയ്ക്കും ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാരണമാവുമെന്ന് പഠനത്തില്‍ കണ്ടെത്തി.ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ നാല്‍പത്തിനാലായിരത്തിലധികം മധ്യവയ്സകരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. എട്ടു വര്‍ഷത്തിനടുത്ത് നീണ്ടുനിന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. റെഡി-മേഡ് ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, മിഠായികള്‍, എനര്‍ജി ബാറുകള്‍, പ്രോസസ് ചെയ്ത മാംസം, പാക്ക് ചെയ്ത…

Read More

ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?; ശ്രീകുമാര്‍ മേനോനെതിരെ ഭാഗ്യലക്ഷ്മി

ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?; ശ്രീകുമാര്‍ മേനോനെതിരെ ഭാഗ്യലക്ഷ്മി

മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ വെറും പരദൂഷണമാണെന്ന് നടിയും ഡ്ബ്ബിങ് കലാകാരിയുമായ ഭാഗ്യലക്ഷ്മി. അമിതാഭ് ബച്ചനെപ്പോലെ വലിയ വലിയ ആളുകളുമായി ഇടപഴകിയിട്ടും അതിന്റെ പക്വതയില്ലാതെ, സംസ്‌കാരമില്ലാതെ, മുന്‍കാല സുഹൃത്തിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതിയ ആളുടെ അന്തസ്സില്ലായ്മ പലപ്പോഴായി ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവാം മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോന്റെ സൗഹൃദം ഉപേക്ഷിച്ചുപോയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ്: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു..തനി പരദൂഷണം.. അദ്ദേഹമാണത്രെ മഞ്ജു വാര്യര്‍ ക്ക് രണ്ടാമത് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തത്.. അതിന്റെ നന്ദി മഞ്ജു അയാളോട് കാണിച്ചില്ല എന്ന്.. മഞ്ജു ഇറങ്ങി വരുമ്പോള്‍ കൈയില്‍ 1500 രൂപയേ ഉണ്ടായിരുന്നുളളു, മഞ്ജുവിന്റെ അച്ഛന്‍ അങ്ങനെ പറഞ്ഞു അമ്മ…

Read More

വളരെ മോശമായാണ് അയാള്‍ എന്നോടു പ്രതികരിച്ചത്. എന്റെ നിയന്ത്രണം വിട്ടു: തുറന്നുപറഞ്ഞ് സംയുക്ത

വളരെ മോശമായാണ് അയാള്‍ എന്നോടു പ്രതികരിച്ചത്. എന്റെ നിയന്ത്രണം വിട്ടു: തുറന്നുപറഞ്ഞ് സംയുക്ത

തീവണ്ടി എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തി മലയാളസിനിമപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സംയുക്ത മേനോന്‍. പുകവലിക്കാരനായ നായകന്റെ ദുസ്വഭാവം ശക്തമായി എതിര്‍ക്കുന്ന കഥാപാത്രമാണ് സംയുക്ത അവതരിപ്പിച്ച ‘ദേവി’. ടൊവിനോയെ പലതവണ മുഖത്തടിക്കുന്ന ചിത്രത്തിലെ രം?ഗങ്ങള്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്ന ആളാണ് താന്‍ എന്ന് സംയുക്ത വ്യക്തമാക്കുന്നു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിനിടയില്‍ ‘ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ഈ ചോദ്യത്തിന് ‘ഉണ്ട്’ എന്നായിരുന്നു സംയുക്തയുടെ മറുപടി. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരു വ്യക്തിയെ എതിര്‍ത്ത സംഭവം വെളിപ്പെടുത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്. ‘ആ വ്യക്തിയോട് അവിടെ നിന്നു പുകവലിക്കരുത് എന്നു പറഞ്ഞപ്പോള്‍ എന്നോടു മോശമായി സംസാരിച്ചു. അതാണ് അടിക്കാന്‍ കാരണം’, സംയുക്ത പറയുന്നു. സംഭവം സംയുക്ത വിവരിക്കുന്നതിങ്ങനെ, ‘എന്റെ അമ്മയ്ക്കു…

Read More

പ്രതീക്ഷ നല്‍കി ധ്രുവ് വിക്രം അരങ്ങേറ്റ ചിത്രം, ട്രെയിലര്‍ കാണാം

പ്രതീക്ഷ നല്‍കി ധ്രുവ് വിക്രം അരങ്ങേറ്റ ചിത്രം, ട്രെയിലര്‍ കാണാം

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായെത്തുന്ന ആദ്യചിത്രമാണ് ‘ആദിത്യവര്‍മ്മ’. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍. രണ്ട് മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ മികച്ച പ്രകടനമാണ് ധ്രുവ് കാഴ്ചവെച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ആദിത്യ വര്‍മ്മ. നായികയായി ബനിത സന്ധുവാണ് വേഷമിടുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ബംഗാളി നടി മേഘ്ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ മേഘ്നയെയും മറ്റൊരു നടിയായ റെയ്സയെയും ചിത്രത്തില്‍ നിന്ന് മാറ്റി. റെയ്സക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. അര്‍ജുന്‍ റെഡ്ഡിയോട് ചിത്രം നീതി പുലര്‍ത്തുന്നുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ധ്രുവിന്റെ പ്രകടനം അസാധ്യമാണെന്നും വിലയിരുത്തുന്നുണ്ട്. നവംബര്‍ 8നാണ്…

Read More

മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് -വീഡിയോ

മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് -വീഡിയോ

സംവിധായകന്‍ ശീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാരിയര്‍ പരാതി നല്‍കിയ സാഹചര്യത്തില്‍, ദിലീപ് കേസില്‍ പഴയ വാക്കുകള്‍ ഒന്നുകൂടി ഓര്‍മിപ്പിച്ച് ഷോണ്‍ ജോര്‍ജ്. ഇത് ഞാന്‍ അന്നു പറഞ്ഞതല്ലേ എന്ന അടിക്കുറിപ്പോടെ, ദിലീപീനെ കേസില്‍ കുടുക്കിയതാണ് എന്ന് ആരോപിക്കുന്ന വിഡിയോ വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ് ഷോണ്‍. ദിലീപിനെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കേസില്‍ കുടുക്കുകയായിന്നെന്നാണ് ഷോണിന്റെ ആരോപണം. ഇതിനുള്ള തട്ടിപ്പായിരുന്നു രണ്ടാമൂഴം സിനിമയെന്നും ഷോണ്‍ ജോര്‍ജ് വിഡിയോയിലൂടെ ആരോപിച്ചു. 2018 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു വിഡിയോ അപ്ലോഡ് െചയ്തത്. സമാന ആരോപണവുമായി ഷോണിന്റെ പിതാവ് പിസി ജോര്‍ജും രംഗത്തുവന്നിരുന്നു. ഒടിയന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുമ്പോഴായിരുന്നു പ്രതികരണവുമായി ഷോണ്‍ എത്തിയത്. ‘നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും…’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്….

Read More