അധികനേരം പുഴുങ്ങിയ മുട്ട സൂക്ഷിച്ചുവെക്കാറുണ്ടോ

അധികനേരം പുഴുങ്ങിയ മുട്ട സൂക്ഷിച്ചുവെക്കാറുണ്ടോ

കോഴിമുട്ടയില്‍ നിന്നും ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്. വേവിക്കാത്ത മുട്ട സോസ് ആക്കി കഴിച്ചതില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായി എന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. സോസ് ഉണ്ടാക്കാനായി ഉപയോഗിച്ച കോഴിമുട്ടയില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ(salmonella bacteria) സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്താണ് സാല്‍മൊണല്ല ബാക്ടീരിയ, എങ്ങനെയാണ് ഇത് ശരീരത്തെ ബാധിക്കുന്നത്.? സാല്‍മൊണല്ല ബാക്ടീരിയ ശരീരത്തിനുണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ്. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്താല്‍ മാത്രമേ ഇത്തരം ബാക്ടീരിയകള്‍ നശിക്കുകയുള്ളൂ. കോഴിമുട്ട, റെഡിടു ചിക്കന്‍, ഷവര്‍മ, ചിലതരം ചോക്ലേറ്റ് ബാറുകള്‍ തുടങ്ങിയവയിലെല്ലാം ഈ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. മുട്ട വേവിക്കാതെ കഴിക്കുന്നത് സാല്‍മൊണല്ല ബാക്ടീരിയ പെരുകാന്‍ കാരണമാകും. പുഴുങ്ങിയശേഷം എത്ര നേരം മുട്ട വെക്കുന്നുവോ അത്രയും അപകടകരമായ അളവില്‍ ബാക്ടീരിയ പെരുകും. മുട്ട പാകം ചെയ്തശേഷം ഉടനെ കഴിക്കുന്നതാണ് നല്ലത്. മുട്ട പോലെ തന്നെ ചിക്കനിലും സാല്‍മൊണല്ല ബാക്ടീരിയ ഉണ്ട്….

Read More

ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിച്ചോളൂ…തടി കുറക്കാം

ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിച്ചോളൂ…തടി കുറക്കാം

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ഒരുകാര്യമറിയുക. ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാമെന്നാണ് പുതിയപഠനം പറയുന്നത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കഴിക്കുമ്പോള്‍ നമ്മള്‍ ആവശ്യത്തില്‍ക്കൂടുതല്‍ ഭക്ഷണമാണ് അകത്താക്കുന്നത്. ശരീരഭാരവും കൊഴുപ്പും വര്‍ധിക്കാന്‍ ഇതുകാരണമാകുകയും ചെയ്യുന്നു. ‘ക്ലിനിക്കല്‍ ന്യൂട്രീഷന്‍’ എന്ന അമേരിക്കന്‍ ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സംഘമായിരുന്നു കഴിക്കുമ്പോള്‍ പലപ്പോഴും നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ബര്‍മിങാം സര്‍വകലാശാലയിലെ ഗവേഷകയായ ഹെലന്‍ റഡ്ഡോക്ക് പറഞ്ഞു. ഒറ്റയ്ക്കുകഴിക്കുന്നതിനെക്കാള്‍ ഒന്നിച്ചിരുന്നുകഴിക്കുമ്പോള്‍ 49 ശതമാനം അധികം ഭക്ഷണം കഴിക്കുമെന്നാണ് കണ്ടെത്തല്‍. പൊണ്ണത്തടിയുള്ള സ്ത്രീകളിലിത് 29 ശതമാനം അധികമാണ്. മറ്റുള്ളവരോടൊപ്പം ഇരുന്ന് ആഘോഷമായി കഴിക്കുമ്പോള്‍ ഭക്ഷണം കൂടുതല്‍ ആസ്വാദ്യകരമായിതോന്നുന്നതാണ് ഇതിനുപ്രേരകമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിഭാസത്തെ ‘സാമൂഹിക ഫെസിലിറ്റേഷന്‍’ എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. അതേസമയം, നല്ലഭക്ഷണം നല്‍കുന്നത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രശംസയ്ക്കും അംഗീകാരത്തിനും കാരണമാവുമെന്നും ഗവേഷകര്‍ പറയുന്നു. ഇത് സാമൂഹികബന്ധം ശക്തിപ്പെടുത്തുകയും…

Read More

തലകറക്കം എന്തുകൊണ്ട്?

തലകറക്കം എന്തുകൊണ്ട്?

സ്വയം കറങ്ങലിനൊപ്പം ചുറ്റുപാടും കറങ്ങുന്നതു പോലെയുള്ള തോന്നല്‍. കണ്ണില്‍ ഇരുട്ട് കയറുന്നതും, നേരെ നില്‍ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, നേരെ കിടക്കാനോ ചരിഞ്ഞു കിടക്കാനോ എഴുന്നേല്‍ക്കാനോ കഴിയാതെ വരിക, ബോധം പോകുന്നതുപോലെ തോന്നുക, തലയ്ക്ക് കനം അനുഭവപ്പെടുക ഇത്തരം ലക്ഷണങ്ങളോടെ വരുന്ന ശാരീരികാവസ്ഥയെ തലകറക്കം എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. എന്താണ് തലകറക്കം എന്നു നോക്കാം. പ്രായഭേദമന്യേ കണ്ടുവരുന്ന അസുഖലക്ഷണമാണ് തലകറക്കം അഥവാ വെര്‍ട്ടിഗോ. തലകറക്കം പല അസുഖങ്ങളുടെ ഒരു ലക്ഷണം മാത്രമാണ്. ഏറ്റവും കൂടുതല്‍ തലകറക്കത്തിന്റെ ലക്ഷണം കാണപ്പെടുന്നത് ചെവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ്. എങ്കില്‍ക്കൂടി തലയിലേയ്ക്കുള്ള രക്തയോട്ടം കുറയുക, കൂടുതലാവുക, രക്തധമനികളിലെ ബ്ലോക്കുകള്‍, അര്‍ബുദങ്ങള്‍, പ്രമേഹം എന്നിവയൊക്കെ തലകറക്കത്തിന്റെ കാരണങ്ങളാവാം. ചെവിയുടെ ഏറ്റവും ഉള്ളിലായി ആന്തരിക കര്‍ണ്ണത്തോട് ബന്ധപ്പെട്ട് കിടക്കുന്ന സെമിസര്‍ക്കുലാര്‍ കനാല്‍ എന്നുപറയുന്ന അവയവത്തിനുള്ളിലെ ദ്രാവകങ്ങളിലെ കാല്‍സിയം കാര്‍ബണേറ്റ് ക്രിസ്റ്റലുകള്‍ മാറുന്നത് കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് സാധാരണമായി കണ്ടുവരുന്നത്….

Read More

വണ്ണം കൂട്ടാന്‍ ജിമ്മില്‍ പോയാല്‍മതിയോ ?

വണ്ണം കൂട്ടാന്‍ ജിമ്മില്‍ പോയാല്‍മതിയോ ?

അമിതവണ്ണം കുറയ്ക്കാനും ശരീരം ഫിറ്റാക്കാനും വണ്ണം കൂടാനും തുടങ്ങി ജിം വര്‍ക്കൗട്ട് ചെയ്യുന്നവരുടെ ലക്ഷ്യങ്ങള്‍ പലതരത്തിലാണ്. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ വര്‍ക്കൗട്ടിലും ഭക്ഷണരീതികളിലും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? മൂന്ന് മണിക്കൂര്‍ ഇടവിട്ടെങ്കിലും ഭക്ഷണം കഴിക്കുക. മികച്ച പ്രോട്ടീന്‍ ഭക്ഷണമായ മുട്ട, കോഴിയിറച്ചി, മത്സ്യം എന്നിവയും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ദിവസവും 10 ഗ്ലാസ് വെള്ളം കുടിക്കണം. ശരീരഭാരം ആരോഗ്യകരമായ രീതിയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന ബാര്‍ബല്‍-ഡംബല്‍ സ്‌ക്വാട്, ലെഗ് പ്രസ്, ലഞ്ചസ് തുടങ്ങിയ വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങള്‍ ശീലിക്കണം. ശരീരഭാരം ഉപയോഗിച്ച് ചെയ്യുന്ന പുള്‍ അപ്‌സ്, പുഷ് അപ്‌സ്, സ്‌ക്വാട് എന്നിവയും വണ്ണം കൂട്ടാന്‍ സഹായിക്കും.

Read More

ശരീരംപോലെ മനസ്സും പ്രധാനപ്പെട്ടതാണ്

ശരീരംപോലെ മനസ്സും പ്രധാനപ്പെട്ടതാണ്

ശാരീരികാരോഗ്യം പോലെയോ അതിലേറെയോ ശ്രദ്ധയും പരിചരണവും വേണ്ടതാണ് മാനസികാരോഗ്യം. എന്നാല്‍, ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യത്തിന് ചികിത്സ തേടാന്‍ വിമുഖത കാട്ടുന്നവരാണ് അധികവും. പലപ്പോഴും മാനസികാരോഗ്യത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് ചികിത്സ തേടാറുള്ളത്. അത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു. ആത്മഹത്യനിരക്ക് കേരളത്തില്‍ കുറഞ്ഞുവരുന്നു എങ്കിലും യുവാക്കളുടെയും കുട്ടികളുടെയും ഇടയിലുള്ള ആത്മഹത്യനിരക്ക് കുറയ്‌ക്കേണ്ട ആവശ്യകത കൂടുതല്‍ ആണ്. ‘ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യ പരിപോഷണവും’ എന്നതാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ വിഷയം. വിപുലമായ പരിപാടികള്‍ ആണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ‘സമ്പൂര്‍ണ മാനസികാരോഗ്യ’പദ്ധതി വഴി ആശമാരുടെ സേവനം ഉപയോഗിച്ച് മാനസികപ്രശ്‌നങ്ങള്‍, വൈകല്യങ്ങള്‍, രോഗങ്ങള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികപ്രശ്‌നങ്ങള്‍, ആത്മഹത്യാപ്രവണത, മറവിരോഗം, വിഷാദരോഗം തുടങ്ങിയവയ്‌ക്കെല്ലാം ചികിത്സ ലഭ്യമാക്കുന്നു. ഓരോ പഞ്ചായത്തിലും 50 മുതല്‍ 120 രോഗികളെ വരെ ഈ പദ്ധതിയിലൂടെ ചികിത്സയിലേക്ക്…

Read More

കുഞ്ഞുങ്ങളില്‍ വിര ശല്യമുണ്ടോ?

കുഞ്ഞുങ്ങളില്‍ വിര ശല്യമുണ്ടോ?

കുട്ടിക്കാലത്തു വിരശല്യം അനുഭവിക്കാത്തവര്‍ കുറവായിരിക്കും. രാത്രികാലങ്ങളില്‍ വിര കാരണമുള്ള ചൊറിച്ചില്‍ കൊണ്ട് കരയാത്ത കുട്ടികള്‍ വിരളം. എന്നാല്‍പോലും പലപ്പോഴും അച്ഛനമ്മമാര്‍ ഇതിനു കാര്യമായ പ്രാധാന്യം കൊടുക്കുന്നതായി കാണാറില്ല. ”ഇതൊക്കെ കുട്ടികളില്‍ സാധാരണമല്ലേ, വലുതാവുമ്പോള്‍ അങ്ങ് മാറിക്കോളും” എന്ന് പറയുന്നവരാണ് അധികവും. ഈ പറയുന്നപോലെ ഇതിത്ര നിസ്സാരമാണോ? എന്താണ് വിരകള്‍ ഉണ്ടാക്കുന്ന പ്രശ്‌നം? വിരകള്‍ നമ്മുടെ ശരീരത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥികളാണ്. ദോഷങ്ങള്‍ ധാരാളമുണ്ട്. ഇവരെ ‘പരാന്നഭോജികളുടെ’ ഗണത്തില്‍ പെടുത്താം. അതായത് ഒരാളുടെ ശരീരത്തില്‍ കയറിക്കൂടി അയാളുടെ ശരീരത്തില്‍നിന്നുതന്നെ പോഷകഘടകങ്ങള്‍ വലിച്ചെടുത്തു സ്വന്തം വയര്‍ നിറയ്ക്കുന്ന ആള്‍ക്കാര്‍! അതുകൊണ്ട് നമുക്കുണ്ടാകുന്ന ദോഷമോ? പോഷകക്കുറവ് തന്നെ ! നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷകഘടകങ്ങള്‍ ആശാന്‍ അടിച്ചുമാറ്റും. അപ്പോള്‍ കുട്ടികളുടെ കാര്യം പറയണോ? അവരെ ഭക്ഷണം കഴിപ്പിക്കാന്‍ പെടുന്നപാട് നമുക്കറിയാം, അല്ലേ? അപ്പോള്‍ അതില്‍നിന്ന് പോഷകങ്ങള്‍ ഇങ്ങനെ…

Read More

വീടിനുള്ളില്‍ വിഗ്രഹങ്ങളും കാഴ്ച്ചവസ്തുക്കളും സ്ഥാപിക്കുമ്പോള്‍

വീടിനുള്ളില്‍ വിഗ്രഹങ്ങളും കാഴ്ച്ചവസ്തുക്കളും സ്ഥാപിക്കുമ്പോള്‍

വീടൊരുക്കുമ്പോള്‍ പലരും വാസ്തുശാസ്ത്രപ്രകാരമുള്ള കണക്കുകള്‍ നിശ്ചയിച്ചാണ് പ്ലാന്‍ ഉണ്ടാക്കുന്നതും പണിയുന്നതും. ശാസ്ത്രാനുസരണം ഭൂമി തിരഞ്ഞെടുക്കുക എന്നത് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒഴിഞ്ഞുകിടക്കുന്നതും വാസയോഗ്യവുമായ ഭൂമിയെ എങ്ങനെ വാസ്തുശാസ്ത്രങ്ങള്‍ക്ക് അനുസരിച്ച് മാറ്റിയെടുക്കാം എന്ന് മനസ്സിലാക്കുന്നതാണ് പിന്നെയുള്ള ഒരു പോംവഴി. ഓരോ സ്ഥലത്തെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് അതതു സ്ഥലത്തെ വാസ്തുശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നു.. ലഭ്യമായ ഭൂമി ഏത് ആകൃതിയോടെയുള്ളതാണെന്ന് ആദ്യം മനസ്സിലാക്കണം. ഭൂമിയുടെ ചരിവ്, ഘടന, ദിക്ക് എന്നിങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വാസ്തുവില്‍ ആദ്യം ഊന്നല്‍ നല്‍കുന്നത്. വാസ്തുശാസ്ത്രപ്രകാരം ആവശ്യമുള്ള ഭൂമി മതിലു കെട്ടി തിരിക്കുമ്പോള്‍ അത് മാത്രമായി അനുകൂല ഭൂമിയായി മാറും. ഭൂമി ചതുരപ്പെടുത്തുമ്പോള്‍ തെക്കു വടക്കു നീളം കൂട്ടി ചെയ്യുന്നതാണ് നല്ലത്. ഭൂമി വാസ്തുശാസ്ത്രപ്രകാരം ഉള്ളതല്ലെങ്കിലും ഈ ഭൂമിയിലെ മണ്ണ് മാറ്റി നല്ല മണ്ണ് നിറയ്ക്കുന്നതോടെ ഭൂമിയുടെ സ്വഭാവം മാറ്റിയെടുക്കാമെന്ന് വാസ്തു വിദഗ്ധര്‍…

Read More

മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് ദിലീപും കാവ്യയും

മഹാലക്ഷ്മിയുടെ ചിത്രം  പങ്കുവച്ച് ദിലീപും കാവ്യയും

പിറന്നാള്‍ ദിനത്തില്‍ മകള്‍ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് നടന്‍ ദിലീപ്. ഫെയ്‌സ്ബുക്കിലൂടെയാണ് ദിലീപും കാവ്യയും മകളുടെ ഒന്നാം പിറന്നാളാഘോഷത്തിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. ആദ്യമായാണ് മകളുടെ ചിത്രം താരകുടുംബം പുറത്തുവിടുന്നത്. ദിലീപ്, കാവ്യ, മൂത്ത മകള്‍ മീനാക്ഷി, ദിലീപിന്റെ അമ്മ എന്നിവര്‍ക്കൊപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.’ദിലീപ് ചിത്രത്തിനൊപ്പം കുറിച്ചു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു….

Read More

ചക്കയെകുറിച്ച് ഇക്കാര്യങ്ങള്‍ കൂടുതലറിയാം

ചക്കയെകുറിച്ച് ഇക്കാര്യങ്ങള്‍ കൂടുതലറിയാം

ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ് (സുഗന്ധം നല്‍കുന്നവ) പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. മള്‍ബറി (മോറേസി) കുടുംബക്കാരനാണ് ചക്ക. ചക്കയുടെ ശാസ്ത്രനാമം ആര്‍ട്ടോ കാര്‍പ്പസ് ഹെറ്ററോ ഫില്ലസ്. ഇംഗ്ലീഷുകാരിതിനെ ജാക്ക് ഫ്രൂട്ട് എന്നു വിളിച്ചു. പ്ലാവിനെ ജാക്ക് ട്രീ എന്നും. ഹിന്ദിയില്‍ കടാഹല്‍, തമിഴില്‍ പളാപഴം, കന്നടയില്‍ ഹാലാസു, സംസ്‌കൃതത്തിലും തെലുങ്കിലും പനസ എന്നെല്ലാമാണ് നമ്മുടെ ചക്ക അറിയപ്പെടുന്നത്. ആര്‍ട്ടോ കാര്‍പ്പസ് ഹെറ്റേറോഫില്ലസ് എന്ന ശാസ്ത്ര നാമത്തിലാണ് ചക്ക അറിയപ്പെടുന്നത്. സംസ്‌കൃതത്തില്‍ പനസി എന്നുപറയും. ജന്മദേശം ഇന്ത്യയാണ്. മറാസിയെ കുടുംബത്തില്‍പെട്ടതാണ്. ജാക്ക എന്ന പോര്‍ച്ചുഗീസ് പദത്തില്‍നിന്നാണ് ചക്ക എന്ന മലയാളപദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ധാരാളം…

Read More

മില്‍ക്ക് ഡയറ്റ്

മില്‍ക്ക് ഡയറ്റ്

ശരീരഭാരം കുറയ്ക്കാന്‍ പലരും പല വഴികള്‍ തേടാറുണ്ട്. പുതിയ ജീവിതശൈലിയും ഇരുന്നുള്ള ജോലിയുമാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ഇതിനൊപ്പം വ്യായാമം ഇല്ലായ്മ കൂടിയാണേല്‍ പൊണ്ണത്തടിയുറപ്പാണ്. സ്ത്രീകളടക്കമുള്ളവര്‍ ഇക്കാലത്ത് പരീക്ഷിക്കുന്ന ഒന്നാണ് മില്‍ക്ക് ഡയറ്റ്. ധാരാളം പാല്‍ കുടിച്ചു കൊണ്ടുള്ള ആഹാരശീലമാണിത് എന്നല്ലാതെ ഇത് സംബന്ധിച്ച് കൂടുതല്‍ അറിവുകള്‍ ആര്‍ക്കുമില്ല. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യം കാക്കാനുള്ളതാണ് മില്‍ക്ക് ഡയറ്റ്. കാത്സ്യം ധാരാളം അടങ്ങിയ പാല്‍ കൂടിയ അളവില്‍ കുടിച്ചാണ് ഈ ഡയറ്റ് ക്രമീകരിക്കുക. വയര്‍ നിറഞ്ഞ അനുഭവം ഉണ്ടാക്കി വിശപ്പ് തോന്നിപ്പിക്കാതിരിക്കുന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. പാലിനൊപ്പം കൂടിയ അളവില്‍ പോഷകവും ശരീരത്തില്‍ എത്തും. മില്‍ക്ക് ഡയറ്റ് കാലറി ഇന്‍ടേക്ക് കുറയ്ക്കുകയും വേഗത്തില്‍ ഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും എന്നത് മറ്റൊരു നേട്ടമാണ്. മൂന്നാഴ്ചയാണ് മില്‍ക്ക് ഡയറ്റ്. ഈ ആഴ്ചകളില്‍ ഇറച്ചി, മുട്ട , പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത ഭക്ഷണവും…

Read More