ചൂടുകുരുവിനെ അകറ്റാന്‍ ചില വഴികള്‍…

ചൂടുകുരുവിനെ അകറ്റാന്‍ ചില വഴികള്‍…

വേനല്‍ക്കാലത്ത് ശരീരത്തും മുഖത്തും ചൂടുകുരുക്കള്‍ വരാനുളള സാധ്യത ഏറെയാണ്. ചൂട് കൂടുമ്പോള്‍ വിയര്‍പ്പു ഗ്രന്ഥികളില്‍ തടസ്സം വരാം. വിയര്‍പ്പു പുറത്തേക്കു വരാതെ നില്‍ക്കുമ്പോള്‍ തൊലിപ്പുറത്ത് ചെറിയ കുരുക്കള്‍ രൂപപ്പെടും. ഇത്തരം ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്. 1. തണുത്ത വെള്ളം തുണിയില്‍ മുക്കി കുരുക്കള്‍ പൊങ്ങിയ ഭാഗത്ത് വയ്ക്കുക. 2. തൈര് തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നതും നല്ലതാണ്. 3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും തണുത്ത വെള്ളത്തില്‍ മാത്രം കുളിക്കുന്നതും കട്ടി കൂടിയ ക്രീമുകള്‍ ഒഴിവാക്കുന്നതും നല്ലതാണ്. 4. ബീച്ചിലോ മറ്റോ ഉല്ലസിക്കാന്‍ പോവുകയാണെങ്കില്‍ സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കേണ്ട. 5.സൂര്യരശ്മികള്‍ ആഘാതം ഏല്‍പിക്കുന്ന ശരീരഭാഗങ്ങളില്‍ തണുത്ത പാല്‍, തൈര് എന്നിവ പുരട്ടാം. 6. വെള്ളം ധാരാളം കുടിക്കുക. 7. ഇളനീരും പഴങ്ങളും ധാരാളം കഴിക്കണം. 8. വിയര്‍പ്പു പറ്റിയ വസ്ത്രങ്ങള്‍ അധിക നേരം ധരിക്കരുത്….

Read More

അടുക്കളയില്‍ ‘കട്ടിംഗ് ബോര്‍ഡ്’ ഉപയോഗിക്കുന്നവരാണോ..

അടുക്കളയില്‍ ‘കട്ടിംഗ് ബോര്‍ഡ്’ ഉപയോഗിക്കുന്നവരാണോ..

മുമ്പെല്ലാം വീടുകളില്‍ തടിക്കഷ്ണങ്ങളായിരുന്നു പച്ചക്കറിയും മറ്റും അരിയാനായി ഉപയോഗിച്ചിരുന്നത്. പിന്നീടത് മറ്റ് പല അടുക്കള ഉപകരണങ്ങളെയും പോലെ പ്ലാസ്റ്റിക്കിന് വഴിമാറിക്കൊടുത്തു. എന്നാല്‍ പ്ലാസ്റ്റിക്ക് കൊണ്ടുള്ള ‘കട്ടിംഗ് ബോര്‍ഡ്’ അത്ര നിസാരക്കാരനല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നമ്മളെ ഇഞ്ചിഞ്ചായി കൊല്ലാന്‍ അതുമതിയത്രേ… അതായത് പലപ്പോഴും നമ്മള്‍ പച്ചക്കറികള്‍ കഴുകിയ ശേഷം നേരിട്ട് അരിയാറാണ് പതിവ്. ഇങ്ങനെ നനവോടുകൂടി പ്ലാസ്റ്റിക്കിന്റെ ‘കട്ടിംഗ് ബോര്‍ഡി’ല്‍ വച്ച് പച്ചക്കറികളരിയുമ്പോള്‍ അക്കൂട്ടത്തില്‍ രോഗകാരികളായ ബാക്ടീരിയകളും ഭക്ഷണത്തിലെത്തുമത്രേ. ഇത് ക്രമേണ ആമാശയത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. ഓരോ വ്യക്തികളുടെയും ആരോഗ്യാവസ്ഥ അുസരിച്ചായിരിക്കും പിന്നീട് ഇതിന്റെ രൂപവും ഭാവവും മാറുന്നത്. ചിലര്‍ക്ക് സ്ഥിരമായ ഉദര പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് കാരണമാകും. ഒപ്പം അല്‍പാല്‍പമായി വയറ്റിനകത്തേക്ക് പ്ലാസ്റ്റിക്കാണ് നമ്മള്‍ ചുരണ്ടി അകത്താക്കിക്കൊണ്ടിരിക്കുന്നതെന്ന ഓര്‍മ്മയും വേണം. കാലം അധികരിക്കുമ്പോള്‍ കുടലിലോ ആമാശയത്തിലോ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ സൃഷ്ടിക്കാനും മാത്രം അപകടകാരികളായ അണുക്കളാണ് പതിയെ ശരീരത്തിലടിയുന്നത്….

Read More

അകാലനര അകറ്റാം

അകാലനര അകറ്റാം

അകാല നരയ്ക്കുള്ള ചില പ്രതിവിധികള്‍ നോക്കാം. 1. ചെമ്പരത്തി പൂവ് തലമുടി വളരാനും കറുത്ത തലമുടിക്കും നല്ലതാണ്. ചെമ്പരത്തി താളിയുണ്ടാക്കി തലയില്‍ തേയ്ക്കുന്നതും നല്ലതെന്ന് പഴമക്കാര്‍ പറയാറുണ്ട്. ചെമ്പരത്തി പൂവ് അരച്ച് തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക. അകാല നര അകറ്റാന്‍ നല്ല പ്രതിവിധിയാണ് ഇത്. 2. നെല്ലിക്കയാണ് മറ്റൊരു ഔഷധം. തലമുടിക്ക് ഏറ്റവും നല്ലതും നെല്ലിക്ക തന്നെയാണ്. നെല്ലിക്ക വെറുതെ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മോരില്‍ നെല്ലിക്ക അരച്ച് തലയില്‍ പുരട്ടുന്നത് അകാലനര മാറാന്‍ സഹായിക്കും. അതുപോലെ കീഴാര്‍നെല്ലി സമൂലമെടുത്ത് താളിയാക്കി ഉപയോഗിക്കുന്നതും നല്ലതാണ്. 3. മൈലാഞ്ചി തലമുടിയുടെ ഭംഗി കൂട്ടാനും തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. മൈലാഞ്ചിയില വെണ്ണയിലരച്ച് നരച്ചമുടിയില്‍ ലേപനം ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. അകാലനര മാറും. 4. കയ്യുണ്ണി ഉണക്കിപ്പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം തേനും നെയ്യും ചേര്‍ത്ത് ദിവസവും…

Read More

വിമാനത്തില്‍ കയറാനുള്ള പേടി മാറ്റാന്‍ ചില വഴികള്‍

വിമാനത്തില്‍ കയറാനുള്ള പേടി മാറ്റാന്‍ ചില വഴികള്‍

ആദ്യമായി വിമാനയാത്രയ്ക്ക് പോകുമ്പോള്‍ ഭയപ്പാടുള്ളവരുണ്ട്. ഒരിക്കല്‍ വിമാനയാത്ര ചെയ്തവര്‍ക്കും, വിമാനം പറന്നുയരുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ഒരുതരം ഭയം അനുഭവപ്പെടാറുണ്ട്. ഇവിടെയിതാ, വിമാനയാത്രയെക്കുറിച്ചുള്ള ഭയം മാറ്റാന്‍ നാല് വഴികള്‍ നിര്‍ദ്ദേശിക്കുന്നു. ഉത്കണ്ഠ ഇല്ലാതാക്കുക… വിമാനയാത്രയെക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠ ഇല്ലാതാക്കാന്‍ പരിശീലിക്കുക. വിമാനയാത്രയ്ക്ക് ഒരാഴ്ച മുമ്പ്, ധ്യാനം, യോഗ എന്നിവയിലൂടെ അനാവശ്യമായ ഉത്കണ്ഠ ഇല്ലാതാക്കാന്‍ ശ്രമിക്കണം. വിമാനയാത്രയില്‍ സംഗീതവും ഇഷ്ടപ്പെട്ട സ്നാക്ക്‌സും… വിമാനയാത്രയ്ക്കിടയില്‍ കേള്‍ക്കാനായി നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങള്‍ മൊബൈലില്‍ ശേഖരിക്കുക. ഒപ്പം കഴിക്കാന്‍ ഏറെ ഇഷ്ടമുള്ള ലഘുഭക്ഷണവും കരുതുക. ഒരു കാര്യം ശ്രദ്ധിക്കണം, അമിതമധുരമുള്ള ഭക്ഷണം വിമാനയാത്രയില്‍ ഒഴിവാക്കണം. കാപ്പിയും എനര്‍ജി ഡ്രിങ്ക്‌സും വേണ്ട… വിമാനയാത്രയ്ക്കിടെ ഒരു കാരണവശാലും കാപ്പിയും എനര്‍ജി ഡ്രിങ്കും കുടിക്കാതിരിക്കുക. ഇത് രക്തസമ്മര്‍ദ്ദം കൂടാനും, അതുവഴി ഉത്കണ്ഠ, വിമാനയാത്രഭയം അഥവാ ഏവിഫോബിയ വര്‍ദ്ധിക്കാനും കാരണമാകും. അപകടഭയം ഒഴിവാക്കാന്‍… വിമാനം അപകടത്തില്‍പ്പെടുമോ, മരണം സംഭവിക്കുമോ…

Read More

30 ദിവസം വരെ സുഗന്ധം നില്‍ക്കും…. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം

30 ദിവസം വരെ സുഗന്ധം നില്‍ക്കും…. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം

പെര്‍ഫ്യൂം പൂശുന്ന സ്വാഭാവം നമ്മളില്‍ പലര്‍ക്കും ഉണ്ടാകും. ഒരു യാത്രയ്ക്ക് പോകുമ്പോഴോ ചടങ്ങിന് പോകുമ്പോഴോ ഓഫീസില്‍ പോകുമ്പോഴോ പെര്‍ഫ്യൂം ഉപയോഗിച്ചില്ലെങ്കില്‍ എന്തോ പോലെ തോന്നുന്നവരും ഉണ്ടാകും. അത്തരം പെര്‍ഫ്യൂം പ്രേമികള്‍ക്കുളള വാര്‍ത്തയാണിത്. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം ഇപ്പോള്‍ ദുബായില്‍ ലഭ്യമാണ്. ‘ശുമുഖ്’ എന്ന പെര്‍ഫ്യൂമിന് 4750000 ദിര്‍ഹമാണ് വില. അതായത് ഏകദേശം 8.9 കോടി ഇന്ത്യന്‍ രൂപ. പെര്‍ഫ്യൂം വാങ്ങുമ്പോള്‍ കൂടെ ലഭിക്കുന്നത് 3500 രത്‌നങ്ങള്‍, മുത്തുകള്‍, 18 കാരറ്റ് സ്വര്‍ണ്ണം രണ്ട് കിലോ, അഞ്ച് കിലോ വെള്ളി എന്നിവ അടങ്ങിയ ഒരു പാക്കറ്റും. 12 മണിക്കൂറോളം ഈ ഫെര്‍ഫ്യൂം ശരീരത്തെ സുഗന്ധ പൂരിതമാക്കും. വസ്ത്രത്തില്‍ പൂശിയാല്‍ 30 ദിവസം വരെ സുഗന്ധം നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 92 സുഗന്ധ ദ്രവ്യ കൂട്ടുകള്‍ മൂന്ന് വര്‍ഷം വരെ പരീക്ഷിച്ച ശേഷമാണ് ഈ പെര്‍ഫ്യൂം ഉണ്ടാക്കിയത്. ആഡംബര…

Read More

ഇടിയും മിന്നലുമുള്ളപ്പോള്‍ കെട്ടിടങ്ങളുടെ അകത്ത് നില്‍ക്കുന്നവര്‍ സൂക്ഷിക്കുക

ഇടിയും മിന്നലുമുള്ളപ്പോള്‍ കെട്ടിടങ്ങളുടെ അകത്ത് നില്‍ക്കുന്നവര്‍ സൂക്ഷിക്കുക

സംരക്ഷണം ലഭിക്കുന്നയിടങ്ങളില്‍ അഭയം തേടാം… ഇടിമിന്നലുണ്ടാകുമ്പോള്‍ അതില്‍ നിന്ന് സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങളില്‍ അഭയം നേടാം. മിന്നല്‍ അകത്തേക്കെത്താത്ത ലോഹപ്രതലങ്ങളാല്‍ ചുറ്റപ്പെട്ടയിടങ്ങള്‍ സുരക്ഷിതമാണ്. ഉദാഹരണത്തിന്, സ്റ്റീല്‍ ഫ്രെയിമുള്ള കെട്ടിടങ്ങള്‍, കൂരയും ഭിത്തിയും ലോഹഷീറ്റ് കൊണ്ട് മൂടിയതും ജോയിന്റുകള്‍ ചാലകപ്രതലം ഉറപ്പാക്കുന്ന തരത്തില്‍ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ചതുമായ കെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍. ലോഹ പ്രതലങ്ങളുള്ള വാഹനങ്ങളോ തുറന്ന വാഹനങ്ങളോ ഇതില്‍ പെടില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. മിന്നലുള്ളപ്പോള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ അഭയം തേടാവുന്നതാണ്. എന്നാല്‍ ഇതെപ്പോഴും പൂര്‍ണ്ണമായി സുരക്ഷ നല്‍കണമെന്ന് നിര്‍ബന്ധമില്ല. എങ്കിലും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നതിനെക്കാള്‍ നന്ന്. ഒഴിവാക്കേണ്ടയിടങ്ങള്‍… ഉയരം കൂടിയ സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക. അവിടെയാണ് മിന്നല്‍ ആദ്യം പതിക്കുക. ലോഹനിര്‍മ്മിതമായ വസ്തുക്കളില്‍, അത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളില്‍ ഒന്നും ഒരു കാരണവശാലും നില്‍ക്കരുത്. അതുപോലെ കുന്നിന്‍പുറങ്ങള്‍, തുറസ് പ്രദേശങ്ങള്‍, മരത്തണല്‍, ഒറ്റപ്പെട്ട മരക്കൂട്ടം, വന്‍മരങ്ങളുടെ സമീപസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊന്നും അഭയം തേടരുത്. വശങ്ങള്‍ തുറന്നുകിടക്കുന്ന…

Read More

എസി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

എസി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ചൂടില്‍ നിന്നും മോചനം നേടാന്‍ വീട്ടില്‍ ഒരു എസി വെയ്ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. ഇന്ന് എസി ഇല്ലാത്ത വീടുകളും ചുരുക്കമാണ്. പ്രത്യേകിച്ച് ഇപ്പോള്‍ വേനല്‍ക്കാലം കൂടി ആയതുകൊണ്ടും എസി എല്ലാവരും കൂടുതലായി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നു. എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുളള അപകടങ്ങള്‍ നാം കേള്‍ക്കാറുണ്ട്. അതിനാല്‍ എയര്‍ കണ്ടീഷണര്‍ വാങ്ങും മുമ്പ് അവയുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കുറിച്ചും അറിഞ്ഞിരിക്കണം. 1. എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, സൌകര്യപ്രദമായ രീതിയിലുള്ള കണ്‍ട്രോളുകള്‍ ഇവ ചോദിച്ചു മനസിലാക്കിയിരിക്കണം. 0.75 ടണ്‍ മുതല്‍ 2.5 ടണ്‍ വരെ കപ്പാസിറ്റിയുള്ള എസികളാണ് ഇന്നു വീടുകളില്‍ ഉപയോഗിക്കുന്നത്. 2. ഡ്രോപ്പ് വാട്ടര്‍ തടസ്സമില്ലാതെ പുറത്തേക്ക് ഒഴുകുന്ന തരത്തില്‍ ചരിവു നല്‍കി വേണം എസി പിടിപ്പിക്കാന്‍. 3. എസിയുടെ ഔട്ട്‌ഡോര്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തിടത്തു വയ്ക്കണം. കിഴക്കും വടക്കും ദിശകളില്‍…

Read More

സ്റ്റീല്‍ പാത്രങ്ങള്‍ വ്യത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്റ്റീല്‍ പാത്രങ്ങള്‍ വ്യത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുക്കളകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രങ്ങള്‍ വ്യത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് രോഗാണുക്കളെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നത്. എഡിഎസ് അപ്ലൈഡ് മെറ്റീരിയല്‍ ആന്റ് ഇന്റര്‍ഫേസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സ്റ്റീല്‍ പാത്രങ്ങളില്‍ ഒലിവ് ഓയില്‍ പുരട്ടിയാല്‍ അത് ബാക്ടീരിയയെ പ്രതിരോധിക്കും. വലിയ സ്റ്റീല്‍ പാത്രങ്ങളിലും യന്ത്രങ്ങളിലും ബാക്ടീരിയ ഉണ്ടാകാനുളള സാധ്യത ഏറെയാണ്. ഇവ വ്യത്തിയാക്കാന്‍ പ്രയാസമുളളതിനാല്‍ എണ്ണ പുരട്ടത്തുന്നതാകും ഉത്തമം. ഇത്തരത്തില്‍ എണ്ണ പുരട്ടിയാല്‍ ബാക്ടീരയെ നശിപ്പിക്കാന്‍ കഴിയും.

Read More

ചോക്ലേറ്റ് അപകടകാരിയല്ല

ചോക്ലേറ്റ് അപകടകാരിയല്ല

ചോക്ലേറ്റ് എന്ന് കേട്ടാല്‍ നാവില്‍ വെള്ളമൂറാത്തവര്‍ വളരെ കുറവാണ്. ചോക്ലേറ്റിനോടുള്ള ഭ്രമത്തില്‍ പ്രായമൊന്നും ഒരു തടസമേയല്ല. ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന കാരണം കൊണ്ട് ചോക്ലേറ്റിനോട് നോ പറയുന്ന എത്രയാളുകളുണ്ടെന്നോ.. എന്നാല്‍ ചോക്ലേറ്റ് കഴിക്കുമ്പോള്‍ അത്ര ഭയക്കേണ്ടതില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണം ചോക്ലേറ്റിനും ആരോഗ്യപരമായ പലഗുണങ്ങളുമുണ്ട്. ഗുണമേന്മയുള്ള ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കും. ഇരുമ്പിന്റെ അംശം ധാരാള അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലി ഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. സാധാരണ ചോക്ലേറ്റില്‍ ഇത് 2.4 മില്ലിഗ്രാം ആണെന്നിരിക്കെയാണ് ഈ കണക്ക്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 7080 ശതമാനം വരെയാണ്. 11 ഗ്രാം ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ധാധുക്കളുടെ വലിയ അളവിലുള്ള സാന്നിധ്യമാണ് ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും…

Read More

ലിപ്ബാം അണിയാം, കരുതലോടെ..

ലിപ്ബാം അണിയാം, കരുതലോടെ..

ലിപ്ബാം എങ്ങനെ, എപ്പോള്‍, എത്ര തവണ പുരട്ടണം എന്നൊന്നും മിക്കവരും ചിന്തിക്കാറില്ല. കയ്യില്‍ കിട്ടുന്ന നിറമെടുത്ത് കണ്ണാടിയില്‍പോലും നോക്കാതെ ചുണ്ടില്‍ പുരട്ടുന്നവരാണ് ഏറെയും. എന്നാല്‍ അത്ര സിംപിളായി കാണേണ്ട ഒന്നല്ല ലിപ്ബാം. അറിയാം ലിപ്ബാം അണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. · ബ്രഷ് ഉപയോഗിച്ചോ വിരല്‍ കൊണ്ടു തൊട്ടെടുത്തോ ലിപ് ബാം അണിയാം. താഴത്തെ ചുണ്ടിനേക്കാള്‍ നേര്‍മയായി മേല്‍ചുണ്ടില്‍ അണിയുന്നതാണ് ഭംഗി. · സ്റ്റിക് രൂപത്തിലുള്ള ലിപ്ബാം ഉപയോഗിക്കുമ്പോള്‍ അ വയുടെ അരികുവശങ്ങളുപയോഗിച്ച് ചുണ്ടിന് ഔട്ട് ലൈന്‍ നല്‍കിയശേഷം ബാം ഫില്‍ ചെയ്യാം. ഇതു ചുണ്ടുകളെ കൂടുതല്‍ ആകര്‍ഷകമാക്കും. · ലിപ്സ്റ്റിക് അണിയുന്നതിന് മുന്നോടിയായി അല്‍പം ലിപ് ബാം പുരട്ടിയാല്‍ ചുണ്ടുകള്‍ വരണ്ടതായി തോന്നില്ല. ലിപ് ബാം അണിഞ്ഞ് ഒന്നോ രണ്ടോ മിനിറ്റിനു ശേഷം വേണം ലിപ്സ്റ്റിക് അണിയാന്‍. · ജെല്‍ രൂപത്തിലുള്ള ലിപ് ബാം വിരലുപയോഗിച്ചു വേണം…

Read More