റെഡ്മി നോട്ട് 8 പ്രോ, റെഡ്മി നോട്ട് 8 സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍

റെഡ്മി നോട്ട് 8 പ്രോ, റെഡ്മി നോട്ട് 8 സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍

ഷാവോമിയുടെ റെഡ്മി നോട്ട് 8 പ്രോ, നോട്ട് 8 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 64 എംപി സെന്‍സര്‍ ഉള്‍പ്പടെ നാല് ക്യാമറകളാണ് നോട്ട് 8 പ്രോയ്ക്ക് പിന്നിലുള്ളത്. ഓഗസ്റ്റില്‍ ചൈനയിലാണ് ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. റെഡ്മി നോട്ട് 8 ഫോണില്‍ 48 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്. പുതിയ റെഡ്മി നോട്ട് പരമ്പര ഫോണുകള്‍ക്കൊപ്പം എംഐ എയര്‍ പ്യൂരിഫയര്‍ 2സി, കമ്പനിയുടെ കസ്റ്റം ഓഎസ് ആയ എംഐയുഐ 11 എന്നിവയും ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 8 പ്രോ സവിശേഷതകള്‍ 6.53 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 8 പ്രൊ സ്മാര്‍ട്‌ഫോണിന്. 2340 ഃ 1080 പിക്‌സല്‍ റസലൂഷന്‍ ഡിസ്‌പ്ലേയ്ക്കുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണ കവചം ഫോണിന് മുന്നിലും പിന്നലുമുണ്ടാവും. ഹാലോ വൈറ്റ്, ഗാമ ഗ്രീന്‍, ഷാഡോ…

Read More

കെ-ഫോണിന് അതിവേഗം: അടുത്തമാസം കേബിളിടും

കെ-ഫോണിന് അതിവേഗം: അടുത്തമാസം കേബിളിടും

മൊബൈല്‍ സേവനദാതാക്കള്‍ക്ക് വെല്ലുവിളിയാകുമെന്ന് കരുതുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ അടുത്തവര്‍ഷം നിലവില്‍വരും. കെ.എസ്.ഇ.ബി.യുടെ വൈദ്യുതത്തൂണുകളിലൂടെ ലൈന്‍ വലിച്ചും ഭൂഗര്‍ഭ കേബിളുകള്‍ വഴിയും ഫൈബര്‍ ഒപ്റ്റിക്കല്‍ ലൈന്‍ വലിച്ചാണ് നടപ്പാക്കുക. അടുത്തമാസം കേബിളിട്ടുതുടങ്ങും. ഒരേസമയം വീടുകളില്‍ ഫോണും കേബിള്‍ ടി.വി.യും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പ്രവര്‍ത്തിക്കാന്‍ പറ്റും. 2020-ല്‍ പൂര്‍ത്തിയാവുന്ന പദ്ധതിക്കായുള്ള ഫൈബര്‍ ഒപ്റ്റിക്ക് കേബിളുകള്‍ ദക്ഷിണകൊറിയയിലാണ് നിര്‍മിക്കുന്നത്. 20 ലക്ഷം വീടുകളിലും മൂപ്പതിനായിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകളിലും ചുരുങ്ങിയ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. സംസ്ഥാനത്തെ 10 ലക്ഷത്തോളം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് കണക്ഷന്‍ സൗജന്യമായിരിക്കും. 2000-ത്തിലധികം സ്ഥലങ്ങളില്‍ വൈഫൈ സ്‌പോട്ടുകള്‍ സ്ഥാപിക്കും. കെ-ഫോണിനായുള്ള സര്‍വേ ഏകദേശം പൂര്‍ത്തിയായി. കെ.എസ്.ഇ.ബി., കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്റ്റക്ചറല്‍ ലിമിറ്റഡ്, സര്‍ക്കാര്‍ എന്നിവചേര്‍ന്നുള്ള കൂട്ടായ്മയായ കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ ലിമിറ്റഡിനാണ് പദ്ധതിച്ചുമതല. സര്‍ക്കാരിന് രണ്ടുശതമാനം ഓഹരിയുണ്ടാവും. 1611 കോടിയുടെ അടങ്കല്‍ത്തുകയാണ് വകയിരുത്തിയത്. കിഫ്ബിയില്‍…

Read More