കോണ്‍ക്രീറ്റിന് ആജീവനാന്ത ഗ്യാരണ്ടി നല്‍കാന്‍ സാധിക്കുമോ

കോണ്‍ക്രീറ്റിന് ആജീവനാന്ത ഗ്യാരണ്ടി നല്‍കാന്‍ സാധിക്കുമോ

കോണ്‍ക്രീറ്റ് ലീക്ക് പ്രൂഫാണെന്ന ധാരണ തീര്‍ത്തും തെറ്റാണ്. ഉറപ്പുള്ള പാറപ്പുറത്തു വീഴുന്ന ജലംപോലും പാറ വലിച്ചെടുക്കുന്നതായി കാണാം. വീടുനിര്‍മാണത്തിനു ശേഷം വ്യത്യസ്ത കാലയളവിനുള്ളില്‍ തന്നെ കോണ്‍ക്രീറ്റുകളില്‍ വിവിധ രേഖകളില്‍ ചോര്‍ച്ച കണ്ടുവരാറുണ്ട്. സ്ട്രക്ചറല്‍ എഞ്ചിനീയറുടെ നിര്‍ദേശപ്രകാരം തന്നെ കുറ്റമറ്റ രീതിയിലാണ് കോണ്‍ക്രീറ്റ് ചെയ്യേണ്ടത്. കൂടുതല്‍ ഉറപ്പുണ്ടാവട്ടെ എന്നു കരുതി അമിതമായി കമ്പികള്‍ നല്‍കുന്നതും ആപത്താണ്. കോണ്‍ക്രീറ്റിന്റെ കൂടെയും കോണ്‍ക്രീറ്റിനു ശേഷവും വാട്ടര്‍ പ്രൂഫിങ് ചെയ്യാനുള്ള മികച്ച മാര്‍ഗങ്ങള്‍ നിലവിലുണ്ട്. മറ്റേതൊരു കാര്യവും പോലെ കോണ്‍ക്രീറ്റിനും ആജീവനാന്ത ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ല. ആയതിനാല്‍ ഇടയ്ക്കിടെ, വാട്ടര്‍പ്രൂഫിങ് പോലുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും അഭികാമ്യമാണ്. ഉപയോഗാടിസ്ഥാനത്തില്‍ വ്യത്യസ്തയിനം കോണ്‍ക്രീറ്റുകള്‍ ഉണ്ട്. ങ15 ടൈപ്പ് കോണ്‍ക്രീറ്റ് ആണ് സാധാരണ വീടുകള്‍ക്ക് ഉപയോഗിക്കാറുള്ളത്. 1:2:4 എന്നതാണ് ഈ തരം കോണ്‍ക്രീറ്റിന്റെ മിക്‌സ് റേഷ്യോ. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്ക് സാധാരണ ഉപയോഗിക്കുന്ന ങ20 കോണ്‍ക്രീറ്റ് റേഷ്യോ 1:1.5:3…

Read More

ചൂടുള്ള സമയത്ത് ചെടി നനച്ചാല്‍, വെള്ളം പാഴാക്കാതെ ചെടി നനയ്ക്കാനുള്ള വഴി

ചൂടുള്ള സമയത്ത് ചെടി നനച്ചാല്‍, വെള്ളം പാഴാക്കാതെ ചെടി നനയ്ക്കാനുള്ള വഴി

വീട്ടില്‍ പച്ചപ്പും പൂന്തോട്ടവും ഒരുക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. ചെടികളോടുള്ള ഇഷ്ടം മൂത്ത് എപ്പോഴും നനയ്ക്കുകയും അരുത്. ചെടികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം നനയ്ക്കുന്ന രീതിയാണ് നല്ലത്. ഇത് ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക മാത്രമല്ല വെള്ളം പാഴാകുന്നതും തടയും. ചൂടേറിയ സമയത്തും വെയില്‍ ഉദിച്ചു നില്‍ക്കുന്ന സമയത്തുമൊക്കെ ചെടിയില്‍ വെള്ളം നനയ്ക്കാതിരിക്കുന്നതാണ് നല്ലത്. ചൂട് കൂടുതലുള്ള സമയത്ത് വെള്ളം നനയ്ക്കുമ്പോള്‍ മുപ്പതു ശതമാനത്തോളം ബാഷ്പീകരിച്ചു പോകാനിടയുണ്ട്, ഫലത്തില്‍ ചെടിക്ക് കാര്യമായ വെള്ളം കിട്ടാനുമിടയില്ല. ഇതിനു പകരം അതിരാവിലെയോ വൈകുന്നേരമോ മാത്രമായി ചെടി നനയ്ക്കാം. ഇതിലൂടെ അധികം വെള്ളമൊഴിക്കാതെ തന്നെ ചെടിക്ക് ആവശ്യമായ നനവ് ലഭിക്കുകയും ചെയ്യും. വാടിയിരിക്കുന്ന ചെടിയാണെങ്കില്‍ പോലും അമിതമായി വെള്ളമൊഴിക്കാതെ തന്നെ അവയില്‍ ജീവന്‍ വെപ്പിക്കാന്‍ ചൂടില്ലാത്ത സമയങ്ങളില്‍ നനച്ചാല്‍ മതി. ഇലകളിലേക്കും പൂക്കളിലേക്കും വെള്ളം കൂടുതല്‍ കിട്ടുന്ന വിധത്തില്‍ നനയ്ക്കുന്നതിനു പകരം വേരിലേക്ക്…

Read More

മ്യൂസിക് പ്ലെയര്‍, എഫ് എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്; നോക്കിയ 110 വന്നു

മ്യൂസിക് പ്ലെയര്‍, എഫ് എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്; നോക്കിയ 110 വന്നു

എച്ച്.എം.ഡി ഗ്ലോബല്‍ പുതിയ നോക്കിയ 110 ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1599 രൂപ വിലയുള്ള ഫോണില്‍ എംപി3 പ്ലെയര്‍, എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, സ്‌നേക്ക്, നിന്‍ജ അപ്പ്, എയര്‍ സ്‌ട്രൈക്ക് പോലുള്ള ഗെയിമുകളും ഉണ്ട്. ഓഷ്യന്‍ ബ്ലൂ, കറുപ്പ്, പിങ്ക് നിറങ്ങളില്‍ ഒക്ടോബര്‍ 18 മുതല്‍ ഫോണ്‍ രാജ്യത്ത് വില്‍പനയ്‌ക്കെത്തും. 1.77 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 110ന്. നോക്കിയ 30 പ്ലസ് സോഫ്റ്റ് വെയറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടില്‍ 32 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. നാല് ജിബിയാണ് ഫോണിന്റെ റാം. നാല് ജിജബി ഇന്റേണല്‍ മെമ്മറിയുമുണ്ടാവും. എസ്പിആര്‍ഡി 6531ഇ പ്രൊസസര്‍, 800 എംഎഎച്ച് റിമൂവബിള്‍ ബാറ്ററി, ഡ്യുവല്‍ സിം, ക്യുവിജിഎ ക്യാമറ, മൈക്രോ യുഎസ്ബി എന്നിവയും ഫോണിലുണ്ട്. ബെര്‍ലിനില്‍ നടന്ന ഐഎഫ്എ 2019 ലാണ് നോക്കിയ…

Read More

പെണ്‍കുട്ടികളുടെ ടിക് ടോക്കും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളും സെക്സ് ഗ്രൂപ്പുകളില്‍; പേടിക്കണം

പെണ്‍കുട്ടികളുടെ ടിക് ടോക്കും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളും സെക്സ് ഗ്രൂപ്പുകളില്‍; പേടിക്കണം

വാട്‌സാപ്പ്, ടെലിഗ്രാം പോലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തോടുകൂടിയ ചാറ്റിങ് ആപ്പുകളില്‍ നിരവധി സെക്‌സ് ഗ്രൂപ്പുകളാണുള്ളത്. ഭാഷയുടേയും ദേശത്തിന്റേയും അടിസ്ഥാനത്തില്‍ നിരവധി ഗ്രൂപ്പുകള്‍. ടെലിഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന അശ്ലീല ഗ്രൂപ്പുകളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയതോടെയാണ് ഈ ഗ്രൂപ്പുകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. പോണ്‍ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്‌സൈറ്റുകളേക്കാള്‍ അപകടകാരികളാണ് ടെലിഗ്രാമിലെ സെക്‌സ് ഗ്രൂപ്പുകളും ചാനലുകളും. നടീനടന്മാര്‍ അവതരിപ്പിക്കുന്ന പോണ്‍ വീഡിയോകളല്ല ഈ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. പലരും പലപ്പോഴായി തങ്ങളുടെ മൊബൈല്‍ ഫോണുകളിലും മറ്റും ചിത്രീകരിക്കുകയോ ശേഖരിക്കുകയോ ചെയ്തിട്ടുള്ള സ്വകാര്യ നിമിഷങ്ങളും ഒളിക്യാമറയില്‍ ചിത്രീകരിച്ച സ്ത്രീകളുടെ നഗ്‌നരംഗങ്ങളും കുട്ടികളുടെ അശ്ലീല വീഡിയോകളും രക്തബന്ധുക്കളെ പോലും ലൈംഗികതയ്ക്കായുപയോഗിക്കുന്ന സംഭാഷണങ്ങളും ഈ ഗ്രൂപ്പുകളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. മലയാളികളുള്‍പ്പടെ ഇന്ത്യക്കാരും ദക്ഷിണേഷ്യന്‍ രാജ്യക്കാരും വിദേശികളും അടക്കം പതിനായിരക്കണക്കിന് അംഗങ്ങള്‍ ഈ ഗ്രൂപ്പുകളിലും ചാനലുകളിലുമുണ്ട്. അശ്ലീല വെബ്‌സൈറ്റുകളുടെ ലഭ്യത നിയന്ത്രിക്കപ്പെട്ടതോടെയാണ് ടെലിഗ്രാമിലേക്കുള്ള ആളുകളുടെ വരവ് വര്‍ധിച്ചത്….

Read More

ന്യൂജെന്‍ ലാന്‍ഡ്‌ഫോണ്‍ സംരംഭകര്‍ക്ക് ബി.എസ്.എന്‍.എല്‍.വഴി ടി.വി. ചാനലുകളും

ന്യൂജെന്‍ ലാന്‍ഡ്‌ഫോണ്‍ സംരംഭകര്‍ക്ക് ബി.എസ്.എന്‍.എല്‍.വഴി ടി.വി. ചാനലുകളും

പുതുതായി നടപ്പാക്കാന്‍ ഒരുങ്ങുന്ന ന്യൂജെന്‍ ലാന്‍ഡ് ഫോണ്‍ പദ്ധതിയിലെ സംരംഭകര്‍ക്ക് കൂടുതല്‍ സഹായകരമായ നടപടികളിലേക്ക് ബി.എസ്.എന്‍.എല്‍. അതിവേഗ ഇന്റര്‍നെറ്റും കേബിള്‍ ടി.വി.യും മൊബൈലില്‍ കോള്‍ ചെയ്യാവുന്ന ലാന്‍ഡ് ഫോണും ഒറ്റ കണക്ഷനില്‍ നല്‍കുന്ന ഫൈബ്രോനെറ്റ് സംവിധാനം വ്യാപിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. സ്വകാര്യസംരംഭകര്‍ വഴി എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ വീടുകളില്‍ ഈ കണക്ഷന്‍ എത്തിക്കുമ്പോള്‍, ടി.വി. ചാനലുകള്‍ ബി.എസ്.എന്‍.എല്‍. നെറ്റ് വര്‍ക്കിലൂടെത്തന്നെ നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഫൈബ്രോനെറ്റ് പദ്ധതി വിജയകരമായി നടപ്പാക്കിയ തൃശ്ശൂര്‍ അന്നമനട എക്‌സ്‌ചേഞ്ചില്‍ സംരംഭകന്‍, പ്രത്യേകമായി ഇന്റര്‍നെറ്റ് ടി.വി. ചാനലുകള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. എറണാകുളത്തുനിന്ന് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് (വി.പി.എന്‍.) വഴിയാണ് ടി.വി. ചാനലുകള്‍ അന്നമനടയിലെ എക്‌സ്‌ചേഞ്ചില്‍ എത്തിക്കുന്നത്. ഇവിടെ വെച്ചിരിക്കുന്ന ഉപകരണം വഴിയാണ് ഫോണും ഇന്റര്‍നെറ്റും ടി.വി. ചാനലുകളും വീടുകളിലേക്ക് പോകുന്നത്. ഇന്റര്‍നെറ്റിലൂടെ ടി.വി. ചാനലുകള്‍ എത്തിക്കുന്നതിന്റെ ചെലവ് കുറയ്ക്കാന്‍ സംരംഭകരെ…

Read More

അച്ഛനെപ്പോലെ മകനും, നിഥിന്‍ രഞ്ജി പണിക്കര്‍ കിങ് ഫിഷില്‍

അച്ഛനെപ്പോലെ മകനും, നിഥിന്‍ രഞ്ജി പണിക്കര്‍ കിങ് ഫിഷില്‍

നടനെന്ന നിലയിലും തിരക്കഥാകൃത്തായും സിനിമയില്‍ തിളങ്ങിയിട്ടുള്ള അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവിട്ടിരുന്നു. അനൂപ് മേനോനൊപ്പം സംവിധായകന്‍ രഞ്ജിത്തും കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകന്‍ നിഥിന്‍ രഞ്ജി പണിക്കരും ഒരു കഥാപാത്രമായെത്തുന്നുണ്ട്. ക്രിസ്റ്റിയെന്നാണ് നിഥിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിഥിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. രഞ്ജിത്തിന്റെ മരുമകനായാണ് അനൂപ് എത്തുന്നത്. ഭാസ്‌കരവര്‍മ്മയായി അനൂപും നീലകണ്ഠ വര്‍മ്മയായി രഞ്ജിത്തുമെത്തും. ഭാസ്‌കരവര്‍മ്മയ്ക്ക് നെയ്മീന്‍ ഭാസി എന്നൊരു വിളിപ്പേരുണ്ട്. നെയ്മീന്റെ ഇംഗ്ലീഷ് പേരായ കിങ് ഫിഷ് എന്ന ടൈറ്റില്‍ സിനിമയ്ക്ക് ലഭിക്കുന്നത് അങ്ങനെയാണെന്ന് അനൂപ് മേനോന്‍ മുമ്പ് ന്യൂസ് മിനിട്ടിനോടു പറഞ്ഞിരുന്നു. കിങ് ഫിഷിന്റെ തിരക്കഥയും അനൂപിന്റേതു തന്നെ. അനൂപിനൊപ്പം സംവിധായകന്‍ രഞ്ജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക….

Read More

‘മധുരരാജ’യുടെ തമിഴ് പതിപ്പ് തീയ്യേറ്ററുകളില്‍.. പ്രേക്ഷകരെ ക്ഷണിച്ച് സണ്ണി ലിയോണ്‍

‘മധുരരാജ’യുടെ തമിഴ് പതിപ്പ് തീയ്യേറ്ററുകളില്‍.. പ്രേക്ഷകരെ ക്ഷണിച്ച് സണ്ണി ലിയോണ്‍

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘മധുരരാജ’. ഹിറ്റ് ചിത്രം ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പ് തീയ്യേറ്ററുകളില്‍ എത്തുകയാണ്. ഈ വെള്ളിയാഴ്ച ആണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്. ‘മധുരരാജ’യുടെ തമിഴ് പതിപ്പ് കാണാന്‍ ആരാധകരെ ക്ഷണിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആണ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രം കാണാന്‍ ക്ഷണിച്ചിരിക്കുന്നത്. ‘മധുരരാജ’യില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ട ഗാനരംഗം വൈറലായിരുന്നു. ‘വണക്കം. മധുരരാജയ്ക്ക് ഒരു ആഗോള റിലീസ് ആണെന്നത് ഞാന്‍ ആവേശപൂര്‍വ്വം പ്രഖ്യാപിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമായി അടുത്തുള്ള തീയേറ്ററുകളില്‍ പോയി ചിത്രം കാണൂ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. മലയാളം പതിപ്പ് പുറത്തിറങ്ങി ആറ് മാസം കഴിഞ്ഞതിന് ശേഷമാണ് തമിഴ് പതിപ്പ് തീയ്യേറ്ററുകളില്‍ എത്തുന്നത്….

Read More

ഷാരൂഖ് ഖാന്‍ ചിത്രത്തെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് ഇനി ‘ബിഗിലി’ന്

ഷാരൂഖ് ഖാന്‍ ചിത്രത്തെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് ഇനി ‘ബിഗിലി’ന്

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബിഗില്‍’. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. രണ്ട് കോടി 98 ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ ഇതിനോടകം കണ്ടത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ട്രെയിലറിപ്പോള്‍. ഇതിനു പുറമെ മറ്റൊരു നേട്ടം കൂടെ ട്രെയിലര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ട്രെയിലര്‍ എന്ന നേട്ടമാണ് ‘ബിഗില്‍’ സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് ട്രെയിലറിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം ‘സീറോ’യെ പിന്നിലാക്കിയാണ് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പത്തൊമ്പത് ലക്ഷം ലൈക്കുകളാണ് ഷാരൂഖ് ചിത്രം ‘സീറോ’യ്ക്ക് ലഭിച്ചിരുന്നത്. ‘മെര്‍സല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്-അറ്റ്ലീ കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചിന്റെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. വിജയിയുടെ 63ാമത് ചിത്രം കൂടിയാണിത്. നയന്‍താരയാണ് ചിത്രത്തിലെ…

Read More

മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്സണ്‍, വീഡിയോ കാണാം

മകന് പിറന്നാള്‍ ഗാനം പാടിക്കൊടുത്ത് എമി ജാക്സണ്‍, വീഡിയോ കാണാം

അമ്മയാകുന്നതിന് മുന്‍പുള്ളതിനേക്കാള്‍ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് നടി എമി ജാക്സണ്‍ ഇപ്പോള്‍ പെരുമാറുന്നത്. മകന്‍ ആന്‍ഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും എമിക്ക് സന്തോഷമാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം അവനോടൊപ്പമുള്ള ചില നിമിഷങ്ങളെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അങ്ങനെ കഴിഞ്ഞദിവസം താരം പങ്കുവെച്ച ഒരു ക്യൂട്ട് വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ആന്‍ഡ്രിയാസിന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ എന്നു പറയുമ്പോള്‍ ജനിച്ച് ഒരു മാസം തികയുന്ന ദിവസം. എമി അതും ആഘോഷമാക്കിയിരിക്കുകയാണ്. ആന്‍ഡ്രിയാസിന് പിറന്നാള്‍ ഗാനം പാടിക്കൊടുക്കുന്ന വീഡിയോ എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകനെ നെഞ്ചോട് ചേര്‍ത്ത് മുഖത്തേക്ക് നോക്കി ഏറെ സ്നേഹത്തോടെയാണ് എമി പാടുന്നത്. ‘എന്റെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകള്‍. ഇന്ന് ഒരു മാസം. നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓര്‍മിക്കാന്‍ പോലും കഴിയുന്നില്ല. എനിക്ക് വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ നീയെന്നെ പൂര്‍ണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കന്‍ഡിനും…

Read More