നവജാത ശിശുവിന് മുല ഊട്ടുമ്പോള്‍ ശ്രദ്ധിക്കുക

നവജാത ശിശുവിന് മുല ഊട്ടുമ്പോള്‍ ശ്രദ്ധിക്കുക

കുഞ്ഞുങ്ങളുടെ ഭക്ഷണരീതിയെത്തെക്കുറിച്ചു നവജാത ശിശുക്കളുടെ മാതാപിതാക്കന്മാര്‍ ആകുലപ്പെടുക സാധാരണമാണ്. എപ്പോളൊക്കെ, എത്രത്തോളം മുലയൂട്ടണം എന്നുള്ളതാവും സാധാരണ ഗതിയില്‍ പുത്തന്‍ അമ്മമാരുടെ സംശയം. ചില അടിസ്ഥാന വിവരങ്ങള്‍ ആദ്യ മാസം ആദ്യ ദിവസം നിങ്ങളുടെ കുഞ്ഞിനെ കുറച്ചു സമയം മാത്രമേ മുലയൂട്ടാവൂ, സാധാരണ ഗതിയില്‍ രണ്ടു പ്രാവശ്യം വരെ ആവാം. എന്നാല്‍ ആദ്യ ആഴ്ചയിലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ 8 തവണയോളം പാലുകൊടുക്കേണ്ടതുണ്ട്. അതായത് ഏകദേശം 60 മുതല്‍ 120 മില്ലി പാല്‍. നവജാതശിശുക്കളെ മുലയൂട്ടാന്‍ 40 മിനിട്ടോളം ആവശ്യമാണ്. എന്നാല്‍ പ്രായമാകുംതോറും ഇത് 15 – 20 മിനിറ്റിലേക്ക് ചുരുങ്ങുന്നു. 1-4 മാസങ്ങള്‍ നിങ്ങളുടെ കുഞ്ഞ് ഈ പ്രായത്തില്‍ ആണെങ്കില്‍ 2 – 3 മണിക്കൂര്‍ ഇടവേളകളില്‍ 120 – 210 മില്ലി പാല്‍ നല്‍കണം. ഇത് മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ആണ് കേട്ടോ! ഫോര്‍മുലമില്‍ക്ക് നല്‍കുന്ന കുഞ്ഞുങ്ങള്‍ക്ക്…

Read More

വിവാഹശേഷം വണ്ണം കൂടിയോ? കാരണം ഇതാകും

വിവാഹശേഷം വണ്ണം കൂടിയോ? കാരണം ഇതാകും

സ്വന്തം വീട് ഉപേക്ഷിച്ചു മറ്റൊരു വീടും പൈതൃകവും പടുത്തുയര്‍ത്താന്‍ തുടങ്ങുകയാണ് അവള്‍. അവളില്‍ ഉണ്ടാകുന്ന സമ്മര്‍ദം കാരണം വണ്ണം കൂടാനുള്ള സാധ്യതയും കൂടുതലാണ്. വിവാഹശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന അമിതഭാരം സംബന്ധിച്ചു പഠനങ്ങള്‍ പറയുന്ന കാരണങ്ങള്‍: വിവാഹത്തിന് മുന്‍പേ ശരീരസൗന്ദര്യത്തെ പറ്റി പെണ്‍കുട്ടികള്‍ പൊതുവെ ബോധവതികള്‍ ആയിരിക്കും. നിത്യേന വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഒക്കെപാലിക്കുകയും ചെയ്യും. സൈക്ലിംഗ്, സ്‌കിപ്പിംഗ്,ഡാന്‍സ് തുടങ്ങിയവ. പക്ഷെ വിവാഹം ഇതിനൊക്കെ കുറച്ചുകാലത്തേക്കെങ്കിലും ബ്രേക്ക് നല്‍കും. ഇത് പെട്ടെന്ന് വണ്ണം വയ്ക്കാന്‍ കാരണമാകുന്നു വിവാഹശേഷം പുതിയ വീട്ടിലെ സുരക്ഷയെയോര്‍ത്തു സ്ത്രീകള്‍ക്ക് വേവലാതിയുണ്ടാവാം. ആദ്യമെല്ലാം സ്‌ട്രെസ്സ് ഉണ്ടായേക്കാം. ഇതും വണ്ണം വയ്ക്കലിന് കാരണമാകുന്നുണ്ടത്രേ! വിവാഹശേഷം ശരീരഭാരം ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നു വരം.നിങ്ങളെ എല്ലാ കുറവുകളും മനസ്സിലാക്കി സ്നേഹിക്കുന്ന ഒരു ഭര്‍ത്താവുണ്ടെന്നാണ് പലരും ആശ്വസിക്കുന്നത് . അങ്ങനെ ഭക്ഷണം പ്രിയപ്പെട്ട കൂട്ടുകാരനായി മരുന്ന്. എല്ലാത്തിനും ഉപരിയുള്ള കാരണം ആണ് സെക്സ്….

Read More

ഗര്‍ഭകാലത്തെ ഗ്യാസ് ട്രബിളിന് പരിഹാരം

ഗര്‍ഭകാലത്തെ ഗ്യാസ് ട്രബിളിന് പരിഹാരം

ഗര്‍ഭകാലത്തെ അസുഖങ്ങളില്‍ പെടുന്നവയാണ് ഇതും അതുകൊണ്ട് അതിനെ അത്ര ഗൗരവമായി കാണേണ്ട ആവശ്യം ഇല്ല. പ്രൊജസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍ കാരണം ഉണ്ടാവുന്നതാണ് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകള്‍. ഗര്‍ഭാവസ്ഥയില്‍ വയറിലെ മസ്സില്‍സ് വികസിക്കാന്‍ വേണ്ടിയാണു ഈ ഹോര്‍മോണ്‍ നമ്മുടെ ശരീരം ഉല്‍പ്പാദിപ്പിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവച്ചരച്ചു മെല്ലെ കഴിക്കുകയും, പഴവര്‍ഗങ്ങള്‍ കുറച്ചു കുറക്കുകയും ഒക്കെ ചെയ്താല്‍ ഈ പ്രെശ്നം ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. താഴെ പറയുന്ന കുറച്ചു ഭക്ഷണങ്ങള്‍ ശീലം ആക്കിയാല്‍ ഗ്യാസിന്റെ ഉപദ്രവം കുറച്ചൊക്കെ മാറ്റിനിര്‍ത്താവുന്നതാണ് ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക ദിവസത്തില്‍ പറ്റാവുന്നത്ര വെള്ളം കുടിക്കുക. കുടിക്കുമ്പോള്‍ മെല്ലെ ഓരോ കവിളുകള്‍ ആയി കൊടിക്കുക അല്ലെങ്കില്‍ വയറ്റില്‍ ഗ്യാസ് രൂപപ്പെടും. പച്ചവെള്ളം മാത്രം കുടിക്കണം എന്നില്ല, ഇടക്ക് കാപ്പിയോ ചായയോ അല്ലെങ്കില്‍ വീട്ടില്‍ ജ്യൂസ് അടിച്ചു കുടിക്കുകയും ഒക്കെ ചെയ്യാവുന്നതാണ്. എന്ത് കുടിക്കുമ്പോഴും…

Read More

പെഡിക്യൂര്‍ ഇനി വീട്ടിലും

പെഡിക്യൂര്‍ ഇനി വീട്ടിലും

പെഡിക്യൂര്‍ ചെയ്യുന്നതിലൂടെ പാദങ്ങളുടെയും നഖങ്ങളുടെയും സംരക്ഷണം ഒരുപോലെ സാധ്യമാകുന്നു. അധികം ചെലവില്ലാതെ വീട്ടില്‍ തന്നെ പെഡിക്യൂര്‍ ചെയ്യാവുന്നതേയുള്ളൂ. ഇതെങ്ങനെയാണെന്നു നോക്കാം. നെയില്‍പോളിഷ് നീക്കം ചെയ്യുക ആദ്യമാണയി നെയില്‍ പോളിഷ് നീക്കം ചെയ്യുകയാണ് വേണ്ടത്. നല്ലൊരു നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ചു നഖങ്ങളില്‍ അവശേഷിക്കുന്ന മുഴുവന്‍ നെയില്‍ പോളിഷും നീക്കം ചെയ്യുക. എപ്പോഴും അല്പം ബ്രാന്‍ഡഡ് റിമൂവര്‍ ഉപയോഗിക്കുന്നതാവും നഖങ്ങളുടെ സുരക്ഷയ്ക്കു നല്ലത്. ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക പെഡിക്യൂര്‍ ചെയ്യുന്നതിലെ ഏറ്റവും പ്രധാനമായ ഘട്ടമാണിത്.ഒരു ബക്കറ്റില്‍ പകുതിയോളം ചെറുചൂടുവെള്ളം നിറയ്ക്കുക.ഇതിലേക്ക് അല്പം ഷാംപൂ, ഒരു മുഴുവന്‍ നാരങ്ങയുടെ നീര്, അല്പം വിനാഗിരി എന്നിവ മിക്സ് ചെയ്തു പാദങ്ങള്‍ മുക്കിവയ്ക്കുക. ഇതിനു ശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക.അടുത്തത് പാദങ്ങള്‍ വൃത്തിയാക്കുക. ഒരു പ്യൂമിസ് സ്റ്റോണ്‍ ഇതിനായി ഉപയോഗിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ബോഡി സ്‌ക്രബ്ബ് ഉപയോഗിച്ചു പാദങ്ങള്‍ മുഴുവനായി കണങ്കാല്‍ വരെ…

Read More

അറിയാം കൂവളത്തെ

അറിയാം കൂവളത്തെ

കൂവളം അഥവാ ബംഗാള്‍, ക്യൂന്‍സ്,ഗോള്‍ഡന്‍ ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ് എന്നാണ്. റൂട്ടേസിയേ കുടുംബാംഗമായ ഇതിന് ശാണ്ഡില്യം, ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്. 12/15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്. ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്‌സിന്‍, അബിലിഫെറോണ്‍,…

Read More

തുമ്മല്‍ അകറ്റാം : കുറുക്കു വഴികള്‍

തുമ്മല്‍ അകറ്റാം : കുറുക്കു വഴികള്‍

രണ്ടു കഷണം പച്ചക്കര്‍പ്പൂരം, ചെറിയൊരു കഷണം ചെറുനാര ങ്ങ അരച്ചത്, ഒരു ടീസ്പൂണ്‍ രക്ത ചന്ദനം പൊടിച്ചത് ഇവ ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചേര്‍ത്തു മൂപ്പിച്ചു കുളിക്കുക. * വാതംകൊല്ലിയുടെ വേര് നന്നായി കഴുകി ചതച്ച് കിഴി കെട്ടി പലതവണ മൂക്കില്‍ വലിക്കുക. * ഒരു പിടി ചുവന്ന തുളസിയില ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂക്കുമ്പോള്‍ അരിച്ചെടുക്കുക. ഈ എണ്ണ പതിവായി തേച്ചു കുളിക്കുക. * പൂവാങ്കുറുന്തല്‍, ഇരട്ടിമധുരം ഇവ ചതച്ചിട്ട് വെളിച്ചെണ്ണ മൂപ്പിച്ച് തലയില്‍ തേക്കുക. * രണ്ടു കുരുമുളക്, രണ്ടു കുടലന്റെ ഇല ഇവ ഒരുമിച്ച് ചവച്ചിറക്കുക. * ഏലത്തരിയും വേപ്പിന്‍തൊലിയും അമ്പതു ഗ്രാം വീതമെടുത്ത് 100 മില്ലി വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂപ്പിച്ച് ആവശ്യത്തിനെടുത്ത് തേച്ചു കുളിക്കുക.

Read More

വിരല്‍ ഞൊടിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം

വിരല്‍ ഞൊടിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം

വെറുതെ ഇരിക്കുമ്പോഴുമെല്ലാം വിരല്‍ ഞൊടിക്കുന്ന ശീലമുള്ളവരാണ് നമ്മള്‍. ചിലര്‍ക്ക് അത് ഒരു ആശ്വാസമാണ് ചിലര്‍ക്ക് വിരലുകള്‍ ഞൊടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കേള്‍ക്കാനുള്ള കൗതുകത്തിനായാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അശ്രദ്ധമായി ഇടക്കിടക്ക് വിരല്‍ ഞൊടിക്കുന്നത് ചിലപ്പോള്‍ എല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കാം എന്താണ് വിരല്‍ ഞൊടിക്കുമ്പോല്‍ സംഭവിക്കുന്നത് ? ഇത് ചിലപ്പോള്‍ വിരലുകളിലെ സന്ധികള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന വായുകുമിളകള്‍ പൊട്ടുന്നതാവാം, ചിലപ്പോള്‍ ലിഗ്മെന്റ്, ടെണ്ടന്റസ് എന്നിവ സ്ട്രെച്ച് ആകുമ്പോല്‍ ഉണ്ടാകുന്നതുമാകാം. അധികം ബലം നല്‍കാതെ വിരലുകള്‍ ഞൊടിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങല്‍ ഉണ്ടായേക്കില്ല. എന്നല്‍ ജോലിക്കിടയില്‍ ശരീരം മുഴുവന്‍ സ്ട്രെച്ച് ചെയ്തുകൊണ്ട് വിരല്‍ ഞൊടിക്കുമ്പോള്‍ കൂടുതല്‍ ബലം വിരലുകളിലേക്ക് നല്‍കപ്പെടും. ഇത് വിരലുകള്‍ക്ക് അസ്ഥിക്ക് ദോഷകരമാണ്. പെട്ടന്ന് വിരലുകള്‍ ഞൊടിക്കുന്നതിനേക്കാള്‍ നല്ലത് വിരലുകള്‍ നന്നായി മസാജ് ചെയ്യുന്നതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജോലിക്കിടയില്‍ പെട്ടന്ന് കഴുത്ത് വെട്ടിക്കുന്നതാണ് കൂടുതല്‍ അപകടം.

Read More

കരിക്ക് കലക്കും

കരിക്ക് കലക്കും

കരിക്കിന് ആരോഗ്യഗുണങ്ങള്‍ ഏറും. മായം ലവലേശമില്ലാത്ത വെള്ളമാണ് കരിക്കിന്‍ വെള്ളം. പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന കലര്‍പ്പില്ലാത്ത പാനിയമാണ് ഇത്. കരിക്കിന്‍ വെള്ളം ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഇതിലെ പല ഘടകങ്ങളും പല തരം ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നുമാണ്. ദിവസവും കരിക്കിന്‍ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. ശരീരത്തിനാവശ്യമായ പല പോഷകഗുണങ്ങളും അടങ്ങിയ ഒന്നാണ് കരിക്കിന്‍ വെള്ളം. ഇളനീര്‍ കുടിക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ദ്ധിക്കും. ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സാധിക്കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. വയറിളക്കം, ഛ്ര്!ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏറെ ഉത്തമവുമാണ്. കിഡ്‌നി സ്റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണ് തേങ്ങാവെള്ളം. നിങ്ങളുടെ ഡയറ്റില്‍ തേങ്ങാവെള്ളം ഉള്‍പ്പെടുത്തുക. എന്നും ഇളനീര്‍ കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും. കരിക്കിന്‍ വെള്ളത്തില്‍ ധാരാളം…

Read More

അര്‍ദ്ധരാത്രിയിലെ ടിവികാണല്‍ പൊണ്ണതടിക്ക് കാരണം

അര്‍ദ്ധരാത്രിയിലെ ടിവികാണല്‍ പൊണ്ണതടിക്ക് കാരണം

രാത്രി വൈകി ടിവി കണ്ട് ഉറങ്ങുന്നതും വെളിച്ചം കെടുത്താത്തെ ഉറക്കത്തിലേക്ക് പോകുന്നതും നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ശരീരഭാരം കൂടാന്‍ രാത്രിയിലെ വെളിച്ചം കാരണമായേക്കാം, ചിലപ്പോള്‍ പൊണ്ണത്തടിക്കും ഇത് കാരണമാകും അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്. ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമായി. എന്നാല്‍ വെളിച്ചം ശരീരഭാരം കൂടാന്‍ കാരണമാകുമെന്നത് പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. ഇത് പ്രാഥമികമായ നിഗമനം മാത്രമാണ്. മനുഷ്യന്‍ ഉറങ്ങേണ്ടത് പരിണാമപരമായി തന്നെ ഒരു ഉത്തരവാദിത്തമാണ്. ഉറക്കം ഇരുട്ടിലായിരിക്കണം. 24 മണിക്കൂര്‍ സമയക്രമത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നത് ഉറക്കമാണ്. ഇത് ആരോഗ്യത്തെ നേരിട്ടുബാധിക്കുന്നു. ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നു, രക്തസമ്മര്‍ദ്ദം അപകടത്തിലേക്ക് പോകാതെ സഹായിക്കുന്നു. 44,000 വനിതകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് വൈകി വെളിച്ചത്തില്‍ ഉറങ്ങുന്നവര്‍ക്ക് പൊണ്ണത്തടിയുണ്ടാകാന്‍ 30 ശതമാനം അധികസാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. പുരുഷന്മാരിലും സമാനമായ ഫലങ്ങളാണ് ഉണ്ടാകുന്നത്.

Read More

ആരോഗ്യത്തിന് കഞ്ഞിവെളളം

ആരോഗ്യത്തിന് കഞ്ഞിവെളളം

പലപ്പോഴും പലരും ചോറിനു ശേഷം ലഭിക്കുന്ന കഞ്ഞിവെള്ളം കളയുകയാണ് പതിവ്. എന്നാല്‍ കഞ്ഞിവെള്ളത്തിനുള്ള അത്ഭുത ഗുണങ്ങള്‍ നിരവധിയാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. വയറിളക്കവും ഛര്‍ദ്ദിയും മൂലം ശരീരത്തിലുണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഉത്തമമാണ്. പനിയുണ്ടാവുമ്പോള്‍ വൈറല്‍ ഇന്‍ഫക്ഷന്‍ തടയാന്‍ കഞ്ഞിവെള്ളത്തിനു കഴിയും എന്നുള്ളതു കൊണ്ടാണ് ഇത്. മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. മുടി കൊഴിച്ചില്‍, താരന്‍ തുടങ്ങിയ ശല്യങ്ങള്‍ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളത്തിന് കഴിവുണ്ട്.എക്‌സിമ പ്രതിരോധിക്കാനുള്ള കഴിവ് കഞ്ഞിവെള്ളത്തിനുണ്ട്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗത്ത് തുടച്ചാല്‍ മതി. ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതില്‍ കഞ്ഞിവെള്ളത്തിനുള്ള പങ്ക് അവിസ്മരണീയമാണ്. കഞ്ഞിവെള്ളം കുടിയ്ക്കുന്നത് വയറ്റില്‍ ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. അത് ദഹനപ്രശ്‌നങ്ങളെ ചെറുക്കുന്നു.

Read More