സുജ കാര്‍ത്തികയ്ക്ക് പിന്നാലെ അമ്മ ചന്ദ്രിക സുന്ദരേശനും പിഎച്ച്ഡി

സുജ കാര്‍ത്തികയ്ക്ക് പിന്നാലെ അമ്മ ചന്ദ്രിക സുന്ദരേശനും പിഎച്ച്ഡി

മലയാളികളുടെ പ്രിയ നടി സുജ കാര്‍ത്തിക പിഎച്ച്ഡി കരസ്ഥമാക്കിയത് അടുത്തിടെയായിരുന്നു. അതിന് പിന്നാലെ നടിയുടെ അമ്മ ചന്ദ്രിക സുന്ദരേശനും പിഎച്ച്ഡി കരസ്ഥമാക്കിയിരിക്കുകയാണ് ഇപ്പോള്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നായിരുന്നു സുജ കാര്‍ത്തിക മുന്‍പ് സോഷ്യല്‍ സയന്‍സില്‍ പിഎച്ച്ഡി കരസ്ഥമാക്കിയത്. ഇതിന് പിന്നാലെയാണ് സുജയുടെ അമ്മയും ഈ വലിയ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ചന്ദ്രിക മാനേജ്മെന്റിലാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. സുജ പഠനകാലത്തും മിടുക്കിയായിരുന്നു, 2009 ല്‍ സിനിമയില്‍ സജീവമായിരുന്നപ്പോള്‍ പിജിഡിഎം കോഴ്‌സ് നടി വിജയിച്ചത് ഒന്നാം റാങ്കോടെയാണ്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചായിരുന്നു സുജ ഗവേഷണ പ്രബന്ധം ഒരുക്കിയത്. നടി എംകോമും പാസായത് ഫസ്റ്റ് ക്ലാസോടെയാണ്. തുടര്‍ന്ന് സുജ കോളജ് അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും അതിനെ തുടര്‍ന്ന് ജെ.ആര്‍.എഫ് നേടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നടി ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ…

Read More

‘ജല്ലിക്കട്ട്’ ഷൂട്ടിനിടയിലുണ്ടായ അപകടത്തെപ്പറ്റി പെപ്പെ

‘ജല്ലിക്കട്ട്’ ഷൂട്ടിനിടയിലുണ്ടായ അപകടത്തെപ്പറ്റി പെപ്പെ

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ജല്ലിക്കട്ട്’ എന്ന സിനിമ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ സംസാരവിഷയമായിരിക്കുകയാണ്. തിയറ്ററുകളില്‍ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിരിക്കുന്ന ചിത്രം ഇതിനകം പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടികഴിഞ്ഞിട്ടുണ്ട്. ചിത്രം അന്താരാഷ്ട ചലച്ചിത്രമേളകളിലുള്‍പ്പെടെ ചര്‍ച്ചാവിഷയമായതിന് പിന്നാലെയാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയിട്ടുള്ളത് ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ എന്നിവരാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവം വിവരിച്ചിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗ്ഗീസ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ആന്റണി വര്‍ഗ്ഗീസ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ‘ജല്ലിക്കട്ട്’ ഒരു ഡയറക്ടര്‍ മൂവിയാണെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ത്രില്ലിങ് എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നുമാണ് ആന്റണി പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തെകുറിച്ചും താരം പറയുകയുണ്ടായി. ചുണ്ടിന് പരിക്കേറ്റ് 14 സ്റ്റിച്ചുകള്‍ ഇടേണ്ടി വന്നുവെന്നാണ് താരം പറഞ്ഞിരിക്കുന്നത്.കട്ടപ്പനായിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട് ഭൂരിഭാഗവും നടന്നത്. കുന്നും…

Read More

മഞ്ജു ഭാഗ്യനായികയെന്ന് തമിഴകം

മഞ്ജു ഭാഗ്യനായികയെന്ന് തമിഴകം

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം അസുരന്‍ തീയേറ്ററുകളിലെത്തിയത് കഴിഞ്ഞയാഴ്ചയാണ്. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്ന്. താരത്തിന്റെ പ്രകടനത്തെ വാഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. അതിനിടെ മഞ്ജുവിനെ തേടി രജനികാന്ത് ചിത്രത്തില്‍ അവസരവും എത്തിയിട്ടുണ്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ അസുരനില്‍ ധനുഷിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. കിടിലന്‍ പ്രകടനമാണ് മഞ്ജു ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നതെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ അസുരന്‍ 100കോടി ക്ലബ്ബില്‍ പ്രവേശിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തീയേറ്റര്‍ വിതരണാവകാശം, ഓവര്‍സീസ്, സാറ്റലൈറ്റ്, ഡിജിറ്റല്‍, ഓഡിയോ റൈറ്റ്‌സ് തുടങ്ങിയവയിലൂടെയാണ് അസുരന്‍ നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് അസുരന്‍. ഒക്ടോബര്‍ നാലിനാണ് അസുരന്‍ തീയേറ്ററുകളിലെത്തിയത്. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം…

Read More

പൃഥ്വിയ്ക്ക് ആശംസകളുമായി താരങ്ങള്‍

പൃഥ്വിയ്ക്ക് ആശംസകളുമായി താരങ്ങള്‍

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തന്റെ പിറന്നാളിന് താരം ആരാധകര്‍ക്ക് വലിയ സമ്മാനമാണ് നല്‍കിയത്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൃഥ്വിരാജ് രാവിലെ പ്രഖ്യാപിച്ചു. കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഇത് പ്രഖ്യാപിച്ചത്. നടനും ഗായകനും നിര്‍മ്മാതാവും സംവിധായകനുമൊക്കെയായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയ പൃഥ്വിരാജിന് പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് സഹതാരങ്ങളും സുഹൃത്തുക്കളും. ടൊവിനോ തോമസ്, മുരളി ഗോപി, ജയസൂര്യ, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, ആന്റണി വര്‍ഗ്ഗീസ്, നയന്‍താര എന്നിവര്‍ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു. പൃഥ്വിയ്‌ക്കൊപ്പമുള്ളതും പൃഥ്വിയുടെ മാത്രമായതുമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. വളരെ ചെറുപ്രായത്തില്‍…

Read More

‘നാല്‍പത്തിയൊന്ന്’ ഒരുപാട് നാളത്തെ ആഗ്രഹവും പരിശ്രമവും

‘നാല്‍പത്തിയൊന്ന്’ ഒരുപാട് നാളത്തെ ആഗ്രഹവും പരിശ്രമവും

ലാല്‍ ജോസ് ബിജു മേനോനേയും നിമിഷ സജയനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന നാല്‍പത്തിയൊന്ന് എന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റേതായിറങ്ങിയ പോസ്റ്ററുകളും ടീസറുമൊക്കെ ഇതിനകം ഏറെ വൈറലായികഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സിനിമയുടെ വഴിയോരത്തൊട്ടിച്ചിരിക്കുന്ന ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടന്‍ ബിജു മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വൈറലായിരിക്കുകയാണ്. നവംബറില്‍ ‘നാല്‍പത്തിയൊന്ന് -41’- നിങ്ങള്‍ക്ക് മുന്നിലെത്തുകയാണ്. യാത്രക്കിടയില്‍ വഴിയോരങ്ങളില്‍ കണ്ട പോസ്റ്ററുകള്‍ എന്നെ ഷൂട്ട് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയെന്നാണ് ബിജു മേനോന്‍ കുറിച്ചിരിക്കുന്നത്. ഒരുപാടു നാളത്തെ ഞങ്ങളുടെ കൂട്ടായ ആഗ്രഹങ്ങളും പരിശ്രമങ്ങളും സിനിമയാകുമ്പോള്‍ അതിയായ സന്തോഷം. ഈ സന്തോഷമാണ് നാല്പത്തിയൊന്നിലുള്ള ഞങ്ങളുടെ പ്രതീക്ഷയുമെന്നും ബിജു മേനോന്‍ കുറിച്ചിരിക്കുകയാണ്. ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് പോസ്റ്ററുകളും ടീസറും തരുന്ന സൂചന. നീണ്ട താടിയും കാഷായ വേഷവുമൊക്കെ ധരിച്ചുള്ള ബിജുവിന്റെ…

Read More

രജനികാന്ത് ചിത്രത്തില്‍ മഞ്ജു വാര്യര്‍

രജനികാന്ത് ചിത്രത്തില്‍ മഞ്ജു വാര്യര്‍

മഞ്ജുവാര്യര്‍ മുഖ്യ വേഷത്തിലെത്തിയ തമിഴ് ചിത്രം ‘അസുരന്‍’ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശന തുടരുകയാണ്. അതിനിടെയാണ് തെന്നിന്ത്യന്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രത്തിനായി മഞ്ജു വാര്യരെ സമീപിച്ചതായുള്ള പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ശിവ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രത്തിനായാണ് മഞ്ജുവിനെ സമീപിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല. അസുരനിലെ മഞ്ജു വാര്യരുടെ അഭിനയം രജനികാന്തിനും സംവിധായകന്‍ ശിവയ്ക്കും അത്രയേറെ ഇഷ്ടമായിട്ടുണ്ടെന്നും അതിനാലാണ് മഞ്ജുവിനെ അടുത്ത ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രജനികാന്തിന്റെ 169ാം ചിത്രത്തിലേക്കാണ് മഞ്ജുവിനെ നായികയായി പരിഗണിക്കുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു അഭിനയിച്ചത്. ഈ ചിത്രം ഇപ്പോള്‍ നൂറുകോടി ക്ലബ്ബില്‍ പ്രവേശിച്ചെന്നാണ് റിപ്പോര്‍ട്ട്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം…

Read More

മകളുടെ നേട്ടത്തില്‍ അഭിമാനം കൊണ്ട് പൂര്‍ണിമ

മകളുടെ നേട്ടത്തില്‍ അഭിമാനം കൊണ്ട് പൂര്‍ണിമ

മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ നേട്ടം നിറകണ്ണുകളോടെ ആസ്വദിച്ച് നടിയും അവതാരകയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ പ്രാര്‍ത്ഥനയുടെ ഗാനം ഹിറ്റായിരുന്നു. ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും പ്രാര്‍ത്ഥന തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്ക് ഏഷ്യാവിഷന്‍ അവാര്‍ഡ്സില്‍ നിന്നും അംഗീകാരം ലഭിച്ചപ്പോള്‍ അമ്മയായ പൂര്‍ണിമയുടെ കണ്ണു നിറഞ്ഞിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ദുബായില്‍ വെച്ചാണ് ചടങ്ങ് നടന്നത്. അവാര്‍ഡ് വാങ്ങിയ ശേഷം വേദിയില്‍ വെച്ച് മോഹന്‍ലാലിലെ താന്‍ പാടിയ, അവാര്‍ഡിന് അര്‍ഹമായ ലാലേട്ടാ എന്ന് തുടങ്ങുന്ന പാട്ടും പ്രാര്‍ത്ഥന പാടി. ഈ പാട്ടിന്റെ സമയത്ത് പൂര്‍ണിമയുടെ കണ്ണ് അഭിമാനം കൊണ്ട് നിറയുകയായിരുന്നു. മകള്‍ പാടുമ്പോള്‍ വേദിയില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി സ്‌ക്രീനില്‍ തിളങ്ങിയത് പൂര്‍ണിമയുടെ മുഖമാണ്. ഈ ചിത്രങ്ങളെല്ലാം പൂര്‍ണിമ പങ്കുവെച്ചിട്ടുമുണ്ട്. അമ്മ ഡിസൈന്‍ ചെയ്ത വസ്ത്രത്തിലാണ് പ്രാര്‍ത്ഥന വേദിയില്‍ തിളങ്ങിയത്. ചടങ്ങില്‍ നീല…

Read More

‘ചുറ്റും മാജിക്കും സ്‌നേഹവും ആവോളമുള്ളൊരാള്‍’ ; നവീനിനെകുറിച്ച് ഭാവനയുടെ കുറിപ്പ്

‘ചുറ്റും മാജിക്കും സ്‌നേഹവും ആവോളമുള്ളൊരാള്‍’ ; നവീനിനെകുറിച്ച് ഭാവനയുടെ കുറിപ്പ്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ഇന്‍ഡസ്ട്രികളില്‍ നിരവധി ആരാധകരുള്ള നടിയാണ് ഭാവന. 2018 ജനുവരിയില്‍ കന്നഡ നിര്‍മ്മാതാവ് നവീനിനെ വിവാഹം ചെയ്ത താരം കുറച്ചുനാള്‍ സിനിമാമേഖലയില്‍ നിന്ന് വിട്ട് നിന്നിരുന്നെങ്കിലും 96 എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിലൂടെ തിരിച്ചുവരുകയുമുണ്ടായി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി രംഗത്തുള്ള താരം പലപ്പോഴും തന്റെ ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ‘ചുറ്റും മാജിക്കും സ്‌നേഹവും ആവോളമുള്ളൊരാള്‍’ എന്ന് കുറിച്ചുകൊണ്ട് ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രംമാണ് ഭാവന പുതിയതായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന ഈ ചിത്രവും കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. #LoveOfMyLife, #MineForever എന്നുള്ള ഹാഷ് ടാഗുകളും കുറിപ്പിനോടൊപ്പം ഭാവന ചേര്‍ത്തിട്ടുണ്ട്. തമിഴ് ചിത്രം ’96’ ന്റെ കന്നഡ റീമേക്കായ ’99’ ലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ താരം നിരവധി സിനിമകളില്‍ തുടര്‍ന്ന് അഭിനയിക്കാനൊരുങ്ങുകയാണെന്നാണ് വിവരം. ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്‌റംഗി…

Read More

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിന് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിന് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിന് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍. തന്റെ പിറന്നാളിന് ആരാധകര്‍ക്ക് വലിയ സമ്മാനമാണ് താരം നല്‍കിയിരിക്കുന്നത്. ഷാജി കൈലാസിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വി ആരാധകക്ക് പിറന്നാള്‍ സര്‍പ്രൈസായാണ് പുറത്ത് വിട്ടത്. നടനും ഗായകനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. നന്ദനം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തി വളരെ ചെറുപ്രായത്തില്‍ തന്നെ കാമ്പുള്ള കഥാപാത്രങ്ങള്‍ക്ക് ജീവനും ഓജസ്സും തേജസ്സും പകര്‍ന്ന് ആടിയ താരമാണ് മലയാള സിനിമയുടെ രാജുവേട്ടന്‍. ആണത്തത്തിന്റെ മൂര്‍ത്തീഭാവമായി സ്‌ക്രീനില്‍ നിറഞ്ഞാടുകയും തന്റേതായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന താരത്തിന് സിനിമയ്ക്കുള്ളിലും പുറത്തും നിറയെ ആരാധകരാണ്. ഇരുപതാം വയയ്യില്‍ ആ പ്രായത്തിലുള്ള മറ്റു നടന്മാര്‍ക്ക് സ്വപ്നം പോലും കാണാനാകാത്ത വിധത്തിലുള്ള കഥാപാത്രങ്ങളെയാണ് പൃഥ്വിരാജ്…

Read More

‘ജലീല്‍ രാജിവയ്ക്കണം’; കെഎസ്‌യു മാര്‍ച്ച് സംഘര്‍ഷഭരിതം, ലാത്തിച്ചാര്‍ജ്

‘ജലീല്‍ രാജിവയ്ക്കണം’; കെഎസ്‌യു മാര്‍ച്ച് സംഘര്‍ഷഭരിതം, ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരായ കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയേറ്റിലേക്ക് നടന്ന മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി കെ ടി ജലീല്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേട്, എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദം എന്നിവയില്‍ അന്വേഷണം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യമുന്നയിച്ചു. പ്രതിഷേധത്തിനിടെ സമരക്കാര്‍ ഗേറ്റ് കടന്ന് മുന്നേറാന്‍ ഉള്ള ശ്രമം പൊലീസ് തടഞ്ഞതോടെ ആണ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് രണ്ടിലേറെ തവണ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റിട്ടുണ്ട്. സമാധാനപരമായി മാര്‍ച്ച് നടത്തുന്നവര്‍ക്കെതിരെ പൊലീസ് അക്രമം കാട്ടിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂറിലേറെ സെക്രട്ടേറിയേറ്റിന് മുന്നില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. ഏറെ ശ്രമപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത്…

Read More