ഇഷാന് വേണ്ടി ബിരിയാണി പാകം ചെയ്ത് ജാന്‍വി

ഇഷാന് വേണ്ടി ബിരിയാണി പാകം ചെയ്ത് ജാന്‍വി

ബോളിവുഡിലെ പുതിയ താരോദയമാണ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ഇഷാന്‍ ഖട്ടര്‍ നായകനായി എത്തിയ ധഡക്കിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറുന്നത്. പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെ ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ റൂമേഴ്സ് ശക്തമായിക്കൊണ്ട് പുതിയ വാര്‍ത്ത വന്നിരിക്കുകയാണ്. ഷാഹിദിന്റെയും ഫാമിലിയുടേയും ഗെറ്റ് ടുഗെതറില്‍ പങ്കെടുത്തിരിക്കുകയാണ് ജാന്‍വി. ഷാഹിദിന്റെ അര്‍ധസഹോദരനാണ് ഇഷാന്‍. അവധി ആഘോഷിക്കാനാണ് ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുതും ഇഷാന്‍ ഖട്ടറും ജാന്‍വിയും ഒന്നിച്ചു ചേര്‍ന്നത്. ഇവര്‍ക്കായി ജാന്‍വി ബിരിയാണി പാകം ചെയ്തു. മിറയാണ് ഭക്ഷണത്തിന്റെ ചിത്രം സഹിതം ജാന്‍വിക്ക് ക്രെഡിറ്റ് കൊടുത്തത്. റെഡ് റൈസ് വെജ് ബിരിയാണിയാണ് ജാന്‍വി ഉണ്ടാക്കിയത്.

Read More

ഗര്‍ഭകാലം ആഘോഷമാക്കി ലിസ ഹൈഡന്‍

ഗര്‍ഭകാലം ആഘോഷമാക്കി ലിസ ഹൈഡന്‍

തന്റെ രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ലിസ ഹൈഡന്‍. കുടുംബത്തോടൊപ്പം ഗര്‍ഭകാലം ആഘോഷമാക്കുകയാണ് താരം. മകനും ഭര്‍ത്താവിനുമൊപ്പം ബീച്ചിലും മറ്റുമായി സമയം ചെലവഴിക്കുകയാണ് ലിസ. കഴിഞ്ഞ ദിവസം മകനൊപ്പമുള്ള മനോഹരചിത്രം താരം പങ്കുവെച്ചിരുന്നു. അമ്മയുടെ നിറവയറില്‍ ഉമ്മ വെക്കുന്ന രണ്ട് വയസുകാരനായ സാക് ലാല്‍വാനിയെയാണ് ചിത്രത്തില്‍ കാണുന്നത്. ബ്ലാക്ക് ബിക്കിനിയാണ് ലിസയുടെ വേഷം. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്. ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളിന് സമീപം നില്‍ക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന്റേയും ഭര്‍ത്താവിനൊപ്പം ബോട്ടിങ്ങിന് പോകുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് ലിസ പങ്കുവെച്ചത്. ഗര്‍ഭകാലത്തെ ശരീരസംരക്ഷണത്തെക്കുറിച്ച് പറയുന്നതായിരുന്നു പോസ്റ്റ്.

Read More

”സംയുക്ത അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജുമേനോന്‍

”സംയുക്ത അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജുമേനോന്‍

നായകനായും സഹനടനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങി സിനിമയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിജുമേനോന്‍. ടിവി സീരിയലിലൂടെ സിനിമാലോകത്തേക്കെത്തിയ നടന്‍ ഇപ്പോള്‍ നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. എന്നും ഒരേ തരത്തിലുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാതെ ട്രെന്‍ഡിനൊപ്പം മുന്നോട്ട് പോകുന്നത് തന്നെയാണ് ഈ നടന്റെ വിജയരഹസ്യമെന്ന് തോന്നുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രിയാണ് ഇപ്പോള്‍ ബിജുവിന്റെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന സിനിമ. പ്രേമവിവാഹങ്ങളെ എതിര്‍ക്കുന്ന അവിവാഹിതനായ ഒരു കല്യാണ ബ്രോക്കറായിട്ടാണ് ബിജു ചിത്രത്തിലെത്തുന്നത്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ബിജുവിന് ഇന്നും ഇഷ്ടമുള്ള ചില ചിത്രങ്ങളുണ്ട്. പത്രം, കണ്ണെഴുതി പൊട്ടും തൊട്ട്, കൃഷ്ണ ഗുഡിയില്‍ ഒരു പ്രണയകാലത്ത്, മഴ, മേഘമല്‍ഹാര്‍ തുടങ്ങിയവയെല്ലാം അതില്‍പ്പെടും. തന്റെ പ്രിയമുള്ള സിനിമകളിലൂടെയാണ് സംയുക്ത വര്‍മ്മ എന്ന നടിയും ബിജുവും ഒന്നിക്കുന്നതും വിവാഹിതരാകുന്നതും. എന്നാല്‍ വിവാഹശേഷം ബിജു മേനോന്‍ സിനിമയില്‍ സജീവമായപ്പോഴും മകനെ നോക്കുന്ന തിരക്കുകള്‍…

Read More

സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറിയുമായി സക്കരിയ

സുഡാനിക്ക് ശേഷം ഹലാല്‍ ലവ് സ്റ്റോറിയുമായി സക്കരിയ

സൂപ്പര്‍ഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സംവിധായകന്‍ സക്കരിയ മൊഹമ്മദിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹലാല്‍ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഇന്ദ്രജിത്ത് സുകുമാരനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആന്റണിയാണ് നായിക. കൂടാതെ ഷറഫുദ്ദീനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. 2020 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഷിഖ് അബു, ജെസ്ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുഡാനിയിലേതുപോലെ മുഹ്സിന്‍ പരാരിയും സക്കരിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ക്യാമറ. ബിജിപാലും ഷഹബാസ് അമനും ചേര്‍ന്നാണ് സംഗീതം. സക്കരിയയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. മികച്ച വിജയമാണ് ആദ്യചിത്രമാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. കൂടാതെ ദേശിയ, ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും…

Read More

‘എന്നെ പുറത്താക്കി പകരം മകള്‍ക്ക് അവസരം ; കമല്‍ഹാസനെതിരേ മുന്‍ ബിഗ് ബോസ് താരം

‘എന്നെ പുറത്താക്കി പകരം മകള്‍ക്ക് അവസരം ; കമല്‍ഹാസനെതിരേ മുന്‍ ബിഗ് ബോസ് താരം

വിജയ് ആന്റണിയും അരുണ്‍ വിജയും നായകന്മാരായി എത്തുന്ന ആക്ഷന്‍ ത്രില്ലറാണ് അഗ്‌നി സിറകുകള്‍. ചിത്രത്തില്‍ കമല്‍ഹാസന്റെ മകള്‍ അക്ഷര ഹസനാണ് നായികയായി എത്തുന്നത്. എന്നാല്‍ അക്ഷരയെ നായികയാക്കാന്‍ കമല്‍ഹാസന്‍ ഇടപെട്ട് തന്നെ പുറത്താക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മീര മിഥുന്‍. തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താന്‍ എന്നാണ് മീര പറയുന്നത്. ‘കമല്‍ ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്നി സിറകുകളില്‍ നിന്ന് എന്നെ മാറ്റി പകരം അക്ഷരയെ കാസ്റ്റ് ചെയ്തു. ഇപ്പോള്‍ എനിക്ക് ദുഖം തോന്നുന്നില്ല. സംവിധായകന്റെയും നിര്‍മാതാവ് ടി. ശിവയുടെയുമടക്കം ഒട്ടനവധിയാളുകളുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന് കാണിക്കാന്‍ സാധിച്ചു.’ മീര വ്യക്തമാക്കി. കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് മീര പ്രശസ്തി നേടുന്നത്. മോഡലിങ്ങ് രംഗത്ത് സജീവമായ മീര ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Read More

അന്നത്തെ 18കാരിയെ ഓര്‍മ്മിച്ച് പൂര്‍ണിമ

അന്നത്തെ 18കാരിയെ ഓര്‍മ്മിച്ച് പൂര്‍ണിമ

22വര്‍ഷം പിന്നിലേക്ക് നടക്കുകയായിരുന്നു നടി പൂര്‍ണിമ ഇന്ദ്രജിത്ത്. 18വയസ്സുള്ളപ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ മാസികയുടെ മുഖചിത്രമായി വന്നതിന്റെ ഓര്‍മ്മ പങ്കുവയ്ക്കുകയായിരുന്നു താരം. 1997ല്‍ പുറത്തിറങ്ങിയ മാസികയുടെ കവര്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് താരം പങ്കുവച്ചിരിക്കുന്നത്. 18വയസ്സുള്ള ഒന്നാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിയായിരുന്നു അന്ന് പൂര്‍ണിമ. സോഷ്യല്‍ മീഡിയക്കും സ്മാര്‍ട്ട് ഫോണിനും മുന്‍പുള്ള പൂര്‍ണിമ മോഹന്‍ എന്നാണ് ചിത്രം പങ്കുവച്ച് താരം സ്വയം പരിചയപ്പെടുത്തുന്നത്. ‘കനത്തില്‍ വരച്ച കണ്‍പീലികള്‍ അനക്കി ക്യാമറക്കു മുന്‍പില്‍ ഇമ ചിമ്മാന്‍ ശ്രമിച്ച എന്നെക്കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴുമുണ്ട്. സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്ന സമയം. ഇന്ന് ഞാന്‍ ഇവിടെ വരെ എത്തിയതും സ്വപ്നം കണ്ടുതന്നെയാണ്. വലിയ സ്വപ്നങ്ങള്‍ കാണൂ’ , പൂര്‍ണിമ കുറിച്ചു. പ്രശസ്ത ഫോട്ടോ?ഗ്രാഫര്‍ രാജന്‍ പോള്‍ ആണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചിത്രത്തിലെ തന്റെ നീണ്ട നഖം സ്വന്തമാണെന്നും…

Read More

‘തെറ്റുകളില്‍ നിന്നും ഞാന്‍ എന്നെ ഉയര്‍ത്തി ; കറുത്ത ബിക്കിനിയില്‍ റായ് ലക്ഷ്മി

‘തെറ്റുകളില്‍ നിന്നും ഞാന്‍ എന്നെ ഉയര്‍ത്തി ; കറുത്ത ബിക്കിനിയില്‍ റായ് ലക്ഷ്മി

ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കുകളുടെ താരമാണ് നടി റായ് ലക്ഷമി. പുതിയ ലുക്കും മേക്കോവറും പരീക്ഷിക്കാന്‍ ഒട്ടും മടി കാണിക്കാത്ത താരം എപ്പോഴും ആരാധകരെ വിസ്മയിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റ?ഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രവും അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ബ്ലാക്ക് ബിക്കിനിയും കൂളിങ് ഗ്ലാസും അണിഞ്ഞുള്ള ഫോട്ടോയ്ക്ക് ‘ഞാന്‍ ചെയ്ത എല്ലാ തെറ്റുകളില്‍ നിന്നും, ഞാന്‍ എന്നെ പടുത്തുയര്‍ത്തി’ എന്നാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിന് ഹോട്ട്, സെക്‌സി എന്നെല്ലാമാണ് കമന്റുകള്‍ ലഭിക്കുന്നത്. എന്ത് ധരിച്ചാലും അത് മികച്ച രീതിയില്‍ ക്യാരി ചെയ്യുന്ന താരത്തിന്റെ കഴിവും കമന്റുകളില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ചിത്രം ഇതിനോടകം ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ നേടിയെടുത്തു.

Read More

പ്രണയിച്ച് വിവാഹിതരായവരാണെന്ന് അപ്പാനിയും രേഷ്മയും

പ്രണയിച്ച് വിവാഹിതരായവരാണെന്ന് അപ്പാനിയും രേഷ്മയും

കാലടിയില്‍ നടന്ന പ്രണയവിവാഹിതരുടെ സംഗമത്തിനെത്തിയവരില്‍ താരമായി അതേ ക്യാമ്പസിലെ പ്രണയവിവാഹിതരായ നടന്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മയും, മകള്‍ തിയ്യാമ്മയുമായാണ് ഇരുവരുമെത്തിയിരുന്നത്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നടന്ന ‘പ്രണയിച്ച് വിവാഹം കഴിച്ചവരുടെ സംഗമം’ ‘സാഫല്യം-2019’ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടി. ക്യാമ്പസില്‍ പഠിച്ച് പ്രണയിച്ച് വിവാഹിതരായ ദമ്പതിമാര്‍ കുടുംബസമേതം പങ്കെടുത്ത സംഗമം വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. കാലടി സംസ്‌കൃത സര്‍വ്വകലാശാല 25 വര്‍ഷം പിന്നിട്ടിരിക്കുന്ന ഈ കാലയളവിനുള്ളില്‍ ഏകദേശം ഇരുന്നൂറോളം പ്രണയവിവാഹിതര്‍ ക്യാമ്പസില്‍ നിന്ന് ഉണ്ടായിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. അവരില്‍ നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇന്ന് പങ്കെടുക്കാനായെത്തിയത്. സിനിമാരംഗത്തുനിന്നും ‘ഉയരെ’ സിനിമയുടെ സംവിധായകനായ മനു അശോകന്‍, നടന്‍ അപ്പാനി ശരത്ത്, നടി രേണു തുടങ്ങി നിരവധി താരങ്ങള്‍ സംഗമത്തിനായെത്തിയിരുന്നു. ദുരഭിമാനക്കൊലയുടെയൊക്കെ പേരില്‍ പ്രണയവിവാഹങ്ങള്‍ ചര്‍ച്ചയാകുന്ന സമയത്ത് അത്തരത്തിലുള്ള ദമ്പതികള്‍ക്ക് ഐക്യദാര്‍ഡ്യമായികൂടിയായാണ് ഈ…

Read More

‘മാടമ്പി’യും ‘പ്രമാണി’യും ചെയ്ത തന്ന പണം സ്റ്റാന്‍ഡപ്പിന് മൂലധനം ബി ഉണ്ണികൃഷ്ണന്‍

‘മാടമ്പി’യും ‘പ്രമാണി’യും ചെയ്ത തന്ന പണം സ്റ്റാന്‍ഡപ്പിന് മൂലധനം ബി ഉണ്ണികൃഷ്ണന്‍

താനും ആന്റോ ജോസഫും ‘മാടമ്പി’യും ‘പ്രമാണി’യും ‘ഗാനഗന്ധര്‍വ്വ’നും പോലുള്ള തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്തതുകൊണ്ടാണ് സ്റ്റാന്‍ഡ് അപ്പ് പോലുള്ള സിനിമകള്‍ ഇവിടെയുണ്ടാക്കാനുള്ള മൂലധനമുണ്ടായതെന്ന് സംവിധായകനും നിര്‍മ്മാതാവും ഫെഫ്ക പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന്‍. സിനിമാ സംരംഭങ്ങള്‍ക്കെലാലം അടിത്തറയായി വേണ്ടത് മൂലധനമാണ്. വിധു വിന്‍സന്റ് മാന്‍ ഹോളിന് ശേഷം സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലാണ് ബി ഉണ്ണികൃഷ്ണന്‍ ഇത് പറഞ്ഞത്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നതും. സിനിമാക്കാര്‍ അഡ്രസ് ചെയ്യുന്നത് മൂലധനം എന്ന് പറയുന്ന ഒരു അനിവാര്യമായ ഈവിളിനെയാണ്. ഞങ്ങളെപ്പോലുള്ളവര്‍ തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്യേണ്ടതുണ്ട്, എന്നാലെ സ്റ്റാന്‍ഡ് അപ്പുകള്‍ പോലുള്ള ചിത്രങ്ങള്‍ ഇവിടെയുണ്ടാകൂവെന്നും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്നത് ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറക്ടായി ഇരിക്കും പക്ഷേ നിങ്ങള്‍ പൊളിറ്റിക്കലി കറക്ടാവൂവെന്നും അദ്ദേഹം…

Read More

സില്‍ക്ക് സ്മിതയുടെ അപര; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പെണ്‍കുട്ടി

സില്‍ക്ക് സ്മിതയുടെ അപര; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പെണ്‍കുട്ടി

മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് സില്‍ക്ക് സ്മിത. ഗ്ലാമറസ് വേഷങ്ങളിലൂടെ 80കളിലും 90കളിലും സ്മിത നിറഞ്ഞുനിന്നിരുന്നു. തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ അടക്കമുളള നടന്മാര്‍ക്കൊപ്പവും മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും സ്മിത വേഷമിട്ടു. 36ാം വയസില്‍ ആത്മഹത്യയിലൂടെ സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിച്ചു. സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് പറയുന്നത്. ചിലര്‍ സ്മിത പുനര്‍ജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.

Read More