സദ്യ വിളമ്പേണ്ടത് എങ്ങനെയെന്നറിയാമോ?

സദ്യ വിളമ്പേണ്ടത് എങ്ങനെയെന്നറിയാമോ?

വിവാഹത്തിനും പിറന്നാളിനുമൊക്കെ ഒഴിച്ചുകൂടാനാകാത്ത ഒരു സംഭവമാണ് സദ്യ. നമുക്കൊക്കെ ഏറ്റവും താല്‍പര്യമുളളതും ഇതിനോട് തന്നെ. എന്നാല്‍ സദ്യ കഴിക്കാനല്ലാതെ അത് എങ്ങനെ വിളമ്പണമെന്നറിയുമോ? സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. അത് മത്രമല്ല സദ്യയ്ക്ക് വിളമ്പുന്ന ഒരോ വിഭവത്തിനും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം…

Read More

രുചികരമായ മുട്ട മോലി തയ്യാറാക്കാം

രുചികരമായ മുട്ട മോലി തയ്യാറാക്കാം

ചേരുവകള്‍: മുട്ട – മൂന്ന് പച്ചമുളക് – ഒന്ന് സവാള – ഒന്ന് കറിവേപ്പില – ഒരു തണ്ട് ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍ കടുക് – അര ചെറിയ സ്പൂണ്‍ ഉലുവ – അര ചെറിയ സ്പൂണ്‍ ഇഞ്ചി – ഒരു കഷണം, അരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍ പച്ചമുളക് – രണ്ട്, അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് സവാള – രണ്ട്, പൊടിയായി അരിഞ്ഞത് മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് തക്കാളി – ഒന്ന്, അരിഞ്ഞത് തേങ്ങാപ്പാല്‍ – രണ്ടു കപ്പ് പാകം ചെയ്യുന്ന വിധം: ഒരു ഫ്രൈയിങ് പാനില്‍ അല്‍പം എണ്ണ ചൂടാക്കി ബുള്‍സ് ഐക്കെന്ന പോലെ മുട്ട പൊട്ടിച്ചൊഴിക്കുക. ഓരോ ബുള്‍സ് ഐയുടെയും മുകളില്‍…

Read More

സ്വാദിഷ്ടം.. ഇല അട

സ്വാദിഷ്ടം.. ഇല അട

ഇതിന് ആവശ്യമായ സാധനങ്ങള്‍: ശര്‍ക്കര : അരക്കിലോ തേങ്ങ ചിരകിയത് : 3 മുറി നേന്ത്രപ്പഴം : 3-4 എണ്ണം (നന്നായി പഴുത്തത്) ഏലയ്ക്കാപ്പൊടി : 2 സ്പൂണ്‍ ചുക്കുപൊടി : 1 ചെറിയ സ്പൂണ്‍ അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല) നെയ്യ് : 2 സ്പൂണ്‍ വാഴയി : ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം: ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്‍ തേങ്ങ ചിരകിയതും നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും ചേര്‍ത്ത് അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമായിരിക്കണം. അല്ലെങ്കില്‍ കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്‍ വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്‍ വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്തിളക്കുക. ഇങ്ങനെ തയ്യാറാക്കിയ കൂട്ടാണ് താഴെ കാണുന്നത്. വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി…

Read More

കുട്ടികള്‍ക്കായി ക്രീമി ചീസ് സാന്‍വിച്ച്

കുട്ടികള്‍ക്കായി ക്രീമി ചീസ് സാന്‍വിച്ച്

ചേരുവകള്‍: ബ്രഡ് കഷ്ണങ്ങള്‍ – 4 എണ്ണം ക്രീമി ചീസ് – മുക്കാല്‍ കപ്പ് പുഴുങ്ങിയ ഗ്രീന്‍പീസ്, കാരറ്റ് ഗ്രേറ്റ് ചെയ്തത്, ക്യാപ്സികം നുറുക്കിയത്, മല്ലിയില ആവശ്യത്തിന് ഉപ്പ്, കുരുമുളക് ആവശ്യത്തിന് ബട്ടര്‍ – അരകപ്പ് തയ്യാറാക്കുന്ന വിധം: ക്രീമി ചീസ്, പച്ചക്കറികള്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ നന്നായി യോജിപ്പിക്കുക. ബ്രഡ് കഷ്ണങ്ങള്‍ക്കുമേല്‍ ബട്ടര്‍ പുരട്ടി, വശങ്ങള്‍ മുറിച്ചു മാറ്റുക. ഇനി പച്ചക്കറികള്‍ വെച്ചശേഷം മറ്റൊരു ബ്രഡ് കൊണ്ട് മൂടി സാന്‍വിച്ച് മേക്കറില്‍, സാന്‍വിച്ച് തയ്യാറാക്കാം.

Read More

ഇറച്ചി അപ്പം കഴിക്കാം…

ഇറച്ചി അപ്പം കഴിക്കാം…

ഇറച്ചി വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇറച്ചികൊണ്ട് പല വിഭവങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളോരോരുത്തരും. അത്തരത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സ്വാദിഷ്ടമായ വിഭവമാണ് ഇറച്ചി അപ്പം. ഇറച്ചി അപ്പം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ :- ഇറച്ചി ഉപ്പിട്ടു വേവിച്ചു( ചീകിയെടുത്തത്)-250 ഗ്രാം (കയമ അരി)- 1 കപ്പ് തേങ്ങ 1 പകുതി മുട്ട 1 എണ്ണം ഉപ്പ് പാകത്തിന് സവാള 1 (ചെറുത്) പച്ചമുളക് 2 എണ്ണം കറിവേപ്പില, മല്ലിയില മുളകുപൊടി അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു നുള്ള് വെളിച്ചെണ്ണ 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി 1 കഷണം പാകം ചെയ്യുന്ന വിധം:- അരി കുതിര്‍ത്തു വയ്ക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇവ പുരട്ടി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ഇവ ചെറുതായി മാത്രം പൊരിക്കുക. ഈ വെളിച്ചെണ്ണയില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില ഇവ ചെറുതായി കൊത്തിയരിഞ്ഞു വഴറ്റുക, മല്ലിയില…

Read More

കല്ലുമ്മക്കായ നിറച്ചത്…

കല്ലുമ്മക്കായ നിറച്ചത്…

ആവശ്യമായ ചേരുവകള്‍ കല്ലുമ്മക്കായ – 20 – 25 എണ്ണം വെളിച്ചെണ്ണ – ആവശ്യത്തിന് (ഫ്രൈ ചെയ്യാന്‍) മാവ് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ പൊന്നിയരി/പുഴുങ്ങലരി – 2 കപ്പ് അരിപ്പൊടി – 1 കപ്പ് (ആവശ്യാനുസരണം) ഉപ്പ് – ആവശ്യത്തിന് തേങ്ങ – 1 1/2 കപ്പ് ചെറിയുള്ളി – 10 -12 എണ്ണം പെരുംജീരകം – 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍ പച്ചമുളക് – 2 എണ്ണം മല്ലിയില – കുറച്ച് തയ്യാറാക്കുന്ന വിധം പൊന്നിയരി/പുഴുങ്ങലരി 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ശേഷം അരയാന്‍ മാത്രം ആവശ്യത്തിന് വെള്ളവും, ഉപ്പും ചേര്‍ത്ത് മിക്സിയില്‍ തരുതരുപ്പായി അരച്ച് എടുക്കുക. തേങ്ങ ,ചെറിയുള്ളി,പെരുംജീരകം,പച്ചമുളക്,മല്ലിയില,മഞ്ഞള്‍ പൊടി എന്നിവ മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ച് എടുക്കുക(ഒരുപാട് അരഞ്ഞ് പോവരുത്) അരച്ച് വെച്ച അരി മാവില്‍…

Read More

ഷാപ്പിലെ ചിക്കന്‍കറി നിങ്ങളുടെ വീട്ടിലും പരീക്ഷിക്കാം

ഷാപ്പിലെ ചിക്കന്‍കറി നിങ്ങളുടെ വീട്ടിലും പരീക്ഷിക്കാം

ചേരുവകള്‍ കോഴിയിറച്ചി – 1 കിലോ കുരുമുളക് (ചതച്ചത്) – 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് – 2 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം തക്കാളി – ഒന്ന് സവാള – 3 എണ്ണം തക്കാളി – ഒന്ന് പച്ചമുളക് – 2 എണ്ണം ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 5 എണ്ണം കറിവേപ്പില – രണ്ട് തണ്ട് മഞ്ഞള്‍പ്പൊടി – അര ടേബിള്‍സ്പൂണ്‍ ഗരംമസാല / ചിക്കന്‍ മസാല – ഒരു ടേബിള്‍സ്പൂണ്‍ മല്ലി പൊടി – 2 ടേബിള്‍സ്പൂണ്‍ പെരുംജീരകം – കാല്‍ ടേബിള്‍സ്പൂണ്‍ എണ്ണ – 4 ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കുക. ഈ കഷണങ്ങളിലേക്ക് കുരുമുളക് ചതച്ചത്, മഞ്ഞള്‍പ്പൊടി, നാരങ്ങ നീര് എന്നിവ ചേര്‍ത്ത്…

Read More

കൈയടിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ

കൈയടിക്കുന്നതുകൊണ്ട് ഗുണങ്ങളേറെ

ജീവിതത്തില്‍ നല്ല കാര്യങ്ങളിലൊന്നാണ് കൈയടിക്കുകയെന്നത്. ആഘോഷം, മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കുക, സന്തോഷം തോന്നുക തുടങ്ങിയ അവസരങ്ങളിലൊക്കെ നന്നായി കൈയടിക്കുന്നവരാണ് ഏറെപ്പേരും. അതുകൊണ്ടുതന്നെ കൈയടി ജീവിതത്തിലെ സന്തോഷത്തിന്റെ പിന്തുടര്‍ച്ചയാണ്. സന്തോഷം ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനവും. എന്നാല്‍ കൈയടിക്കുന്നതുകൊണ്ട് ആര്‍ക്കും അറിയാത്ത ചില ഗുണങ്ങളുമുണ്ട്. 1, നന്നായി കൈയടിക്കുന്ന കുട്ടികള്‍ക്ക് പഠനവൈകല്യം സംബന്ധിച്ച പ്രശ്നങ്ങളില്‍നിന്ന് ഒരു പരിധിവരെ കര കയറാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 2, സന്ധിവാതത്തിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ കൈയടി നല്ല മാര്‍ഗമാണ്. 3, പുറംവേദന, കഴുത്ത് വേദന, സന്ധിവേദന എന്നിവയില്‍നിന്ന് കൈയടി ആശ്വാസം നല്‍കും 4, നന്നായി കൈയടിക്കുന്നത് ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് വളരെ നല്ലതാണ്. പ്രത്യേകിച്ചും ആസ്ത്മ പോലെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക്. 5, രക്തസമ്മര്‍ദ്ദം കുറവുള്ള രോഗികള്‍ക്കും കൈയടി നല്ലതാണ്. 6, എയര്‍ കണ്ടീഷന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ കൈയടിക്കുന്ന നല്ലതാണ്. രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും….

Read More

രാത്രിയില്‍ ലൈറ്റ് ഇട്ടാണോ ഉറങ്ങുന്നത് ? എങ്കില്‍ ഇത് അറിയൂ

രാത്രിയില്‍ ലൈറ്റ് ഇട്ടാണോ ഉറങ്ങുന്നത് ? എങ്കില്‍ ഇത് അറിയൂ

ലോക ജനസംഖ്യയില്‍ അഞ്ചില്‍ നാലു ഭാഗവും രാത്രിയില്‍ ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാറില്ല എന്നു പഠനം. ചിലപ്പോള്‍ മൊബൈല്‍ നോക്കിയോ പുസ്തകം വായിച്ചോ ഇരിക്കുന്നതിനിടയില്‍ പലരും ഉറങ്ങി പോകും. ഇതിനിടയില്‍ ലൈറ്റ് ഓഫ് ചെയ്യുന്ന കാര്യം ഓര്‍ക്കാറില്ല. എന്നാല്‍ ഇത് വളരെയതികം അപകടം ചെയ്യും എന്നു പഠനം. രാത്രിയില്‍ ലൈറ്റ് ഇട്ട് കിടന്നുറങ്ങുന്നത് റൂമില്‍ നെഗറ്റിവ് എനര്‍ജി നിറയ്ക്കും. ഇത് പല ശാരീരിക പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. ലൈറ്റ് ഇട്ടു കിടന്നുറങ്ങന്നത് പ്രായം കൂടുതല്‍ തോന്നിക്കാന്‍ ഇടയാക്കും. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴും. മസിലുകള്‍ക്കു ബലക്കുറവ് സംഭവിക്കുകയും ഇതു ക്ഷീണത്തിനു കാരണമാകുകയും ചെയ്യും. സ്ഥിരമായി ലൈറ്റ് ഇട്ടു കിടന്നുറങ്ങുന്നത് ശരാശരി ആയുസിന്റെ കാല്‍ഭാഗം കുറയ്ക്കാന്‍ കാരണമാകും എന്നും പഠനം പറയുന്നു. ലീഡന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Read More

മദ്യവും മരുന്നും മരണത്തിലേക്കുള്ള വാതില്‍

മദ്യവും മരുന്നും മരണത്തിലേക്കുള്ള വാതില്‍

മദ്യപിക്കാത്തവര്‍ ചുരുക്കമാണ് നമ്മുടെ സമൂഹത്തില്‍. അതുപോലെ തന്നെയാണ് രോഗങ്ങളില്ലാത്തവരും. ജീവിതത്തില്‍ എപ്പോഴെങ്കിലും രോഗങ്ങള്‍ വരാത്തവര്‍ ചുരുക്കമായിരിക്കും. രോഗം വന്നാല്‍ ഉടന്‍ മരുന്ന് കഴിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ മരുന്ന കഴിയ്ക്കുന്നതിനു മുന്‍പ അല്‍പം ആലോചിച്ചിട്ടു വേണം എന്നത് കാര്യം. പലരും മദ്യപിച്ചതിനു ശേഷം മരുന്ന് കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇനി ഈ രീതിയില്‍ മരുന്ന് കഴിക്കുന്നവര്‍ മുകളിലേക്ക് പോകാനുള്ള പാസ്സ്പോര്‍ട്ടിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത് എന്നതാണ് കാര്യം. മദ്യപിച്ച ശേഷം മരുന്ന് കഴിയ്ക്കുന്നവര്‍ക്ക് എന്തൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് നോക്കാം. അസുഖം മാറാന്‍ മരുന്ന് കഴിയ്ക്കുന്നവര്‍ അറിയുന്നില്ല ഇത് ശരീരത്തിന് പ്രതിപ്രവര്‍ത്തനമാണ് ഉണ്ടാക്കുന്നത് എന്ന്. കാരണം മദ്യപിക്കുന്നത് തന്നെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇതോടൊപ്പം മരുന്ന് കൂടി കഴിയ്ക്കുമ്പോള്‍ അത് പ്രതിപ്രവര്‍ത്തനമാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. ഇംഗ്ലീഷ് മരുന്നിന് മാത്രമേ ഈ പ്രശ്നം ഉണ്ടാവൂ എന്നൊരു വിശ്വാസം ഉണ്ടെങ്കില്‍ അത് തിരുത്തിക്കോളൂ….

Read More