തേന്‍ നെല്ലിക്ക സൂപ്പറാണ്

തേന്‍ നെല്ലിക്ക സൂപ്പറാണ്

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റിറെിഓക്സിഡന്റുകള്‍ അടങ്ങിയത് തന്നെയാണ് ഇതിന് കാരണം. ഇത് ശ്വാസകോശത്തില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേന്‍ നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലിയാണ് തേന്‍ നെല്ലിക്ക. വിശപ്പ് വര്‍ദ്ധിപ്പിക്കാനും തേനിലിട്ട…

Read More

പനീര്‍ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല

പനീര്‍ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങില്‍ പ്രധാനപ്പെട്ട ഒന്നാണ് പനീര്‍. പ്രോട്ടിനുകളാല്‍ സമ്പന്നമാണ് പനീര്‍. കാത്സ്യം, ഫോസ്ഫറസ് വിറ്റമിന്‍സ്, മിനറല്‍സ് എന്നിങ്ങനെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. രണ്ടുതരം പനീറാണുള്ളത്. സോഫ്ട് പനീറും ഹാര്‍ഡ് പനീറും. പാചകം ചെയ്യാന്‍ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാന്‍ പനീര്‍ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറില്‍ അടങ്ങിയിട്ടുള്ള മിനറല്‍സ് പ്രതിരോധിക്കുന്നു.   വളരെ പെട്ടെന്ന് ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആയതുകൊണ്ട് തന്നെ കഠിനവ്യായാമത്തില്‍ ഏര്‍പ്പെടുന്ന കായികതാരങ്ങള്‍ക്ക് വ്യായാമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്താവുന്നതാണ്. വിറ്റമിന്‍ ഡി സമൃദ്ധമായതിനാല്‍ പല്ലിലുണ്ടാകുന്ന പോടില്‍ നിന്നും രക്ഷനേടാം. കുട്ടികളുടെ ഭക്ഷണത്തില്‍ പനീര്‍ തീര്‍ച്ചയായും…

Read More

വണ്ണം കുറയ്ക്കാം ഗ്രീന്‍ പീസിലൂടെ

വണ്ണം കുറയ്ക്കാം ഗ്രീന്‍ പീസിലൂടെ

വണ്ണം കുറയ്ക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര്‍ ആദ്യം തന്നെ ഡയറ്റിലാണ് കാര്യമായ മാറ്റങ്ങള്‍ വരുത്താറ്. അത്തരക്കാര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. നിങ്ങളൊഴിവാക്കുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ‘ഗ്രീന്‍ പീസ്’ ഉണ്ടെങ്കില്‍, ഇനി ഡയറ്റൊന്ന് മാറ്റിപ്പിടിക്കാം. കാരണം, വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് ‘ഗ്രീന്‍ പീസ്’ എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന് പലരീതിയിലുള്ള ഗുണങ്ങള്‍ നല്‍കാന്‍ ഇതിന് കഴിവുണ്ടെങ്കിലും വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ് അവയേതെല്ലാമെന്ന് ഒന്ന് നോക്കാം… 1. നമുക്കറിയാം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ‘ഫൈബര്‍’ ആണ് നമ്മുടെ ദഹനത്തെ സ്വാധീനിക്കുന്ന ഒരു ഘടകം. ‘ഫൈബര്‍’ ധാരാളമായി കഴിക്കുന്നതോടെ ദഹനം എളുപ്പത്തിലാകുന്നു. എന്നാല്‍ ‘ഗ്രീന്‍ പീസി’ല്‍ അടങ്ങിയിരിക്കുന്ന ‘ഫൈബര്‍’ പെട്ടെന്ന് ദഹനത്തെ ആക്കപ്പെടുത്തുന്നില്ല. ഏറെ സമയമെടുത്ത് ഭക്ഷണം മുഴുവന്‍ ദഹിപ്പിച്ചെടുക്കുന്നു. ഇത് നമ്മളെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതേസമയം വിശപ്പ് അനുഭവപ്പെടുകയുമില്ല. ആവശ്യത്തിന് മാത്രം…

Read More

ടൊമാറ്റോ ലൈം സോഡ

ടൊമാറ്റോ ലൈം സോഡ

ചേരുവകള്‍: 1. നാരങ്ങ – ഒരെണ്ണം 2. നന്നായി പഴുത്ത തക്കാളി – ചെറുത് 5 എണ്ണം 3. ഇഞ്ചി – ചെറിയ കഷ്ണം 4. പുതിനയില – 5 ഇതള്‍ 5. പഞ്ചസാര – ആവശ്യത്തിന് 6. സോഡ – അരക്കപ്പ്, അല്ലെങ്കില്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: തക്കാളി, നാരങ്ങാനീര്, ഇഞ്ചി, പുതിനയില പഞ്ചസാര ഇവ മിക്‌സിയില്‍ നന്നായി അടിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യമായ സോഡ കൂടി ചേര്‍ത്ത് അലങ്കാരത്തിന് ആവശ്യമെങ്കില്‍ അല്പം കറുത്ത കസ്‌കസ് കൂടി ചേര്‍ത്ത് ഐസ്‌ക്യൂബ്‌സ് ഇട്ട് സെര്‍വ് ചെയ്യാം.

Read More

വെള്ളരിക്കാ കഴിച്ചാല്‍ അഞ്ച് കിലോ കുറയ്ക്കാം

വെള്ളരിക്കാ കഴിച്ചാല്‍ അഞ്ച് കിലോ കുറയ്ക്കാം

അമിതവണ്ണം ചിലരുടെയെങ്കിലും പ്രശ്‌നമാണ്. അമിതഭാരം കുറയ്ക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാന്‍ നോക്കുന്നവരുമുണ്ട്. എന്നാല്‍ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയൂ. നിങ്ങളുടെ ഡയറ്റില്‍ വെള്ളരിക്ക ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പലര്‍ക്കും അറിയില്ല. വെള്ളരിക്ക പതിവായി കഴിച്ചാല്‍ ഒരാഴ്ച കൊണ്ട് അഞ്ച് കിലോ ഭാരം വരെ കുറയ്ക്കാം. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒരു ഭക്ഷണമാണ് വെള്ളരിക്ക. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയിലുണ്ട്. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കലോറി ഒട്ടുമില്ലാത്ത ഭക്ഷണമാണ് വെള്ളരിക്ക. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളരിക്ക ധാരാളമായി കഴിക്കുന്നത് നല്ലതാണ്. ഇടയ്ക്ക് വിശക്കുമ്പോള്‍ വെള്ളരിക്ക അരിഞ്ഞ് കഴിച്ചാല്‍ മതി. അങ്ങനെയാകുമ്പോള്‍ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. ഇവ…

Read More

നടുവേദന അകറ്റാൻ ധാർമികാസനം

നടുവേദന അകറ്റാൻ ധാർമികാസനം

ചില യോഗാമുറകൾ പരിശീലിച്ചാൽ നടുവേദന അകറ്റാൻ കഴിയും. അതിലൊന്നാണ് ധാർമികാസനം. ഇത് സ്ഥിരമായി ചെയ്‌താൽ നടുവേദനയ്ക്ക് പരിഹാരമുണ്ടാകും. ചെയ്യുന്ന വിധം: ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം തറയിൽ വരത്തക്കവണ്ണം ഇരിക്കുക. കാൽപ്പാദങ്ങൾ രണ്ടും പൃഷ്ഠഭാഗത്തിനിരുവശത്തും ചേർന്നും തറയ‍ിൽ പതിഞ്ഞും ഇരിക്കാൻ ശ്രദ്ധിക്കേണ്ടാതാണ്. ഇനി സാവധാനം ഇരുകൈകളും മുകളിലേക്കുയർ‌ത്തി ഇരുകൈകളുടെയും വിരലുകൾ തമ്മിൽ കോർത്തു പിടിച്ച് കഴുത്തിനു പുറകിൽ വയ്ക്കുക. ഇനി സാവധാനം ശ്വാസം എടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുകയും ചെയ്യുക. ഈ അവസ്ഥയിലിരുന്ന് സാവധാനം ശ്വാസം വിടുകയും എടുക്കുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടുവര‍ുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക വീണ്ടും ഒന്നോ രണ്ടോ തവണ ആവർത്തിക്കാവുന്നതാണ്. ഗുണങ്ങൾ ഈ ആസനം ചെയ്യുമ്പോൾ തലച്ചോറിനും അതിനോടനുബന്ധിച്ചുള്ള നാഡീഞരമ്പുകൾക്കും ശരീയായ രീതിയിൽ പോഷകരക്തം ലഭിക്കുന്നു. അതുമൂലം തലയ്ക്കും കണ്ണുകൾക്കും ഉണ്ടാകുന്ന വേദന ശമിക്കുന്നു. ശ്വാസകോശരോഗത്തിനു ശമനം കാണപ്പെടുന്നു. ദഹനേന്ദ്രിയവ്യൂഹങ്ങൾ ഉണർന്നു…

Read More

കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചാല്‍ സൂപ്പര്‍

കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചാല്‍ സൂപ്പര്‍

ഗരം മസാല, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കരിമീന്‍ ആദ്യം ഫ്രൈ ചെയ്ത് എടുക്കുക. ശേഷം ഈ മീന്‍ വാങ്ങി വെക്കുക. ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി ചതയ്ക്കുക. മറ്റൊരു ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഈ കൂട്ടുകള്‍ ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. അതിനുശേഷം വാട്ടിയ വാഴയിലയില്‍ വഴറ്റിയ കൂട്ട് ഇതിലിടുക. അതിലേക്ക് ഫ്രൈ ചെയ്ത കരിമീന്‍ വെയ്ക്കുക. കരീമീന് മുകളില്‍ വീണ്ടും കൂട്ട് ചേര്‍ക്കുക. വാഴയിലയില്‍ പൊതിഞ്ഞ് വാഴനാരിനാല്‍ കെട്ടുക. എന്നിട്ട് ഫ്രൈ പാനില്‍ എണ്ണ പുരട്ടി ഒന്ന് പൊള്ളിച്ചെടുക. തിരിച്ചും മറിച്ചിട്ട് ചെറു തീയില്‍ അല്‍പ്പനേരം പൊള്ളിക്കുക. കിടുക്കാച്ചി കരിമീന്‍ പൊള്ളിച്ചത് റെഡി

Read More

ചിക്കന്‍ പായസം വേറിട്ട അനുഭവം

ചിക്കന്‍ പായസം വേറിട്ട അനുഭവം

അവശ്യമായ സാധനങ്ങള്‍ 1.ചിക്കന്‍ (ഇറച്ചിയുള്ള കഷ്ണങ്ങള്‍)- 300ഗ്രാം 2.ശര്‍ക്കര ബെല്ലം – 4എണ്ണം വലുത് 3.തേങ്ങാപ്പാല്‍ -3കപ്പ് 4.ചെറിയ ജീരകപ്പൊടി (നല്ല ജീരകം) ടീ സ്പൂണ്‍ 5.നെയ്യ് -5 ടീസ്പൂണ്‍ 6.ഏലക്ക- 5എണ്ണം 7.അണ്ടിപ്പരിപ്പ്, മുന്തിരി -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ഇടത്തരം കഷ്ണങ്ങള്‍ ആക്കിയ ചിക്കന്‍ വേവിച്ചെടുത്തു തണുക്കാന്‍ വെക്കുക. തണുത്തു കഴിയുമ്പോള്‍ ഓരോ കഷ്ണവും എല്ല് ഇല്ലാതെ നീളത്തില്‍ ചീകി എടുക്കുക (നൂല് പോലെ ). ശേഷം ചിക്കന്‍ ഒന്നുകൂടി കഴുകിയെടുക്കുക. വെള്ളം നന്നായി വാര്‍ന്നു പോയതിനു ശേഷം ഫ്രൈ പാനില്‍ നെയ്യൊഴിച്ചു ചൂടാവുമ്പോള്‍ ചിക്കന്‍ വറുത്തെടുക്കുക. അത് മാറ്റി വെച്ചതിനു ശേഷം ശര്‍ക്കര പാവ് തയ്യാറാക്കുക. ഒരു പാത്രത്തില്‍ അരക്കപ്പ് വെള്ളം എടുത്ത് തിളക്കുമ്പോള്‍ അതിലേക്ക് ശര്‍ക്കര പാവ് ഒഴിച്ചുകൊടുക്കുക. ഏലക്കാ ചതച്ചതും ചെറിയ ജീരകത്തിന്റെ പൊടിയും കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുത്തു…

Read More

ചിക്കനോ മട്ടനോ; തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

ചിക്കനോ മട്ടനോ; തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം

അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരഭാരം കുറയ്ക്കാന്‍ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടക്കുന്നവരുമുണ്ട്. എന്നാല്‍ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. നിങ്ങള്‍ ഒരു നോണ്‍-വെജ് ആണെങ്കില്‍, നിങ്ങളുടെ ഡയറ്റില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാംസം തന്നെയായിരിക്കും. ചിക്കന്‍ (വൈറ്റ് മീറ്റ്) മുതല്‍ ബീഫും മട്ടനും (റെഡ് മീറ്റ്) വരെയായിരിക്കും നിങ്ങളുടെ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങള്‍. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ വിഭവങ്ങളുടെ കാര്യത്തിലും കുറച്ച് നിയന്ത്രണങ്ങള്‍ വേണം. ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ ആരോഗ്യത്തിനും നല്ലത് മട്ടനോ ചിക്കനോ പരിശോധിക്കാം. 1. റെഡ് മീറ്റില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം റെഡ് മീറ്റില്‍ 2.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വൈറ്റ് മീറ്റില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഇരട്ടിയാണ്. 100 ഗ്രാം വൈറ്റ് മീറ്റില്‍ 1.3 മില്ലിഗ്രാം ഇരുമ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ….

Read More

പച്ചമാങ്ങ സൂപ്പറാണ് …ഗുണങ്ങള്‍ ഏറെ

പച്ചമാങ്ങ സൂപ്പറാണ് …ഗുണങ്ങള്‍ ഏറെ

പച്ചമാങ്ങയില്‍ ചില അത്ഭുത ഗുണങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. പഴുത്ത മാങ്ങയേക്കാള്‍ അല്‍പം ആരോഗ്യഗുണങ്ങല്‍ കൂടുതലാണ് ഈ പച്ചപ്പുളി മാങ്ങയ്ക്ക്. അവ എന്തൊക്കെയെന്ന് നോക്കാം. നല്ല ചൂടെടുത്തിരിയ്ക്കുമ്‌ബോള്‍ ഒരു കഷ്ണം പച്ചമാങ്ങ കഴിച്ചു നോക്കൂ. ഇത് ശരീരത്തിലെ ചൂട് കുറച്ച് ശരീരോഷ്മാവ് കൃത്യമാക്കുന്നു. മാത്രമല്ല നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ പച്ചമാങ്ങ സഹായിക്കുന്നു. പച്ചമാങ്ങയില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് ഇതിന് കാരണം എന്നതാണ് സത്യം. ഇത് രക്തസമ്മര്‍ദ്ദത്തെ ഫലപ്രദമായി തടയുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും പച്ചമാങ്ങ തന്നെ മുന്നില്‍. രക്തസമ്മര്‍ദ്ദം ക്രമീകരിക്കപ്പെടുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യവും ഇതിലൂടെ ഉറപ്പ് നല്‍കുന്നു. പച്ചമാങ്ങ കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഭക്ഷണശേഷം പച്ചമാങ്ങ ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പച്ചമാങ്ങ മിടുക്കന്‍ തന്നെ. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് പച്ചമാങ്ങ എന്നത് തന്നെയാണ് രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ മുന്നില്‍…

Read More