കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന മൊട്ടക്കുന്നുകള്‍; ഈ സുന്ദര ഭൂവിലെത്താന്‍ കൊതിക്കാത്തവരായ് ആരുമില്ല…

കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന മൊട്ടക്കുന്നുകള്‍; ഈ സുന്ദര ഭൂവിലെത്താന്‍ കൊതിക്കാത്തവരായ് ആരുമില്ല…

കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന മൊട്ടക്കുന്നുകള്‍. മൊട്ടക്കുന്നുകളിലൂടെ മേഞ്ഞ് നടക്കുന്ന പശുക്കള്‍, താഴ്വാരങ്ങളില്‍ വിശാലമായ സൂര്യകാന്തിപ്പാടം. ഹിമവദ് ഗോപാലസ്വാമി ബെട്ട എന്ന സുന്ദര ഭൂമിയിലിലെത്താന്‍ കൊതിക്കാത്തവരായി ആരും കാണില്ല. കര്‍ണ്ണാടകത്തിന്റെ ഗ്രാമീണാന്തരീക്ഷം സ്പഷ്ടമാകുന്ന കാഴ്ചകളും ‘ഹംഗാല’ ഗ്രാമത്തിലെ അനേകം വീടുകള്‍, ചുറ്റുഭാഗങ്ങളെല്ലാം വിശാലമായ സൂര്യകാന്തിപ്പാടങ്ങളാണ്. ഓണക്കാലമാകുന്നതോടെ, വിരിഞ്ഞു നില്‍ക്കുന്ന ചെണ്ടുമല്ലിപ്പാടങ്ങള്‍ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ധാരാളം സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. പൗരാണികത തോന്നിക്കുന്ന ക്ഷേത്രമാണ് ഏറ്റവും വലിയ പ്രത്യേകത. സ്വര്‍ണ്ണവര്‍ണ്ണമായ പ്രവേശന കവാടം. കടന്ന് കുറച്ച് പടികള്‍ കയറിയാല്‍ ക്ഷേത്രത്തിനകത്തെത്താം. നല്ല തണുപ്പുളള അകത്തളം. വൈകുന്നേരങ്ങളില്‍ കോടമഞ്ഞ് മൂടുന്ന പ്രദേശങ്ങളാണ്. മണ്‍സൂണ്‍ കാലങ്ങളില്‍ ദിവസം മുഴുവനും കോടമഞ്ഞ് തന്നെയായിരിക്കും. ചാമരാജനഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 1315 ല്‍, ചോള രാജവംശത്തില്‍പ്പെട്ട ബല്ലാല എന്ന രാജാവാണ് പണികഴിപ്പിച്ചത്. ഇതൊരു ശ്രീകൃഷ്ണ ക്ഷേത്രമാണ്. വീതിയുളള പ്രദക്ഷിണവഴിയാണ്, പിന്‍ഭാഗത്ത് മതില്‍ക്കെട്ടിന് ഉയരം…

Read More

ഒരിക്കല്‍ താന്‍ ബാഴ്‌സ വിടാന്‍ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെസ്സി

ഒരിക്കല്‍ താന്‍ ബാഴ്‌സ വിടാന്‍ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെസ്സി

ഒരിക്കല്‍ താന്‍ ബാഴ്സലോണ വിടാന്‍ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ലയണല്‍ മെസി. 2013ലായിരുന്നു ആ സംഭവം. നികുതിവെട്ടിപ്പ് സംഭവമായിരുന്നു കാരണം. ‘സ്പാനിഷ് സര്‍ക്കാര്‍ മോശമായി പെരുമാറി. അത് തന്നെ ഏറെ വിഷമിപ്പിച്ചു. ആ ഘട്ടത്തില്‍ സ്പെയ്ന്‍ വിടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ബാഴ്സയോടുള്ള അനിഷ്ടമായിരുന്നില്ല കാരണം” മെസി വ്യക്തമാക്കി. നികുതിവെട്ടിപ്പിന് മെസിക്കും അച്ഛര്‍ ഹോര്‍ജെ മെസിക്കും പിഴയും തടവും സ്പാനിഷ് കോടതി വിധിച്ചിരുന്നു. 21 മാസമായിരുന്നു തടവ്. ജയിലില്‍ കിടക്കേണ്ടിവന്നില്ല.’എങ്ങെനെയെങ്കിലും സ്പെയ്ന്‍ വിട്ടാല്‍ മതിയെന്നായിരുന്നു എനിക്ക്. ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു. ഔദ്യോഗികമായി ഒരു ക്ലബ്ബും എന്നെ ബന്ധപ്പെട്ടില്ല. കാരണം ബാഴ്സ വിടാന്‍ എനിക്ക് കഴിയില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ബാഴ്സയോടുള്ള എന്റെ വൈകാരിക ബന്ധമാണ് തുടരാന്‍ കാരണമായത്’- മെസി പറഞ്ഞു

Read More

കുട്ടിക്കാലത്തിന്റെ കഷ്ടപ്പാടുകളെ ഓര്‍ത്തെടുത്ത് ബുമ്രയും അമ്മ ദാല്‍ജിത്തും

കുട്ടിക്കാലത്തിന്റെ കഷ്ടപ്പാടുകളെ ഓര്‍ത്തെടുത്ത് ബുമ്രയും അമ്മ ദാല്‍ജിത്തും

ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര പരിക്കിനെ തുടര്‍ന്ന് ഇപ്പോള്‍ ചികിത്സയിലാണ്. താരത്തെക്കുറിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്തു വിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞുപോയ ജിവിതത്തിലെ കഷ്ടപ്പാടുകള്‍ ബുമ്രയും അമ്മ ദാല്‍ജിത്ത് ബുമ്രയും ചേര്‍ന്ന് വിവരിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ബുമ്രയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതോടെയാണ് കുടുംബം കഷ്ടതയിലാകുന്നത്. അക്കാലത്തെക്കുറിച്ച് ബുമ്ര ഇപ്രകാരമാണ് ഓര്‍ത്തെടുക്കുന്നത്. ‘ അച്ഛന്റെ മരണശേഷം ഞാനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടു. എനിക്ക് ഒരു ജോഡി ഷൂസ് മാത്രമാണുണ്ടായിരുന്നത്. ഒരു ടീ ഷര്‍ട്ടും. എല്ലാ ദിവസവും അത് അലക്കി ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്’ 2013 ലെ ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനായി പന്തെറിഞ്ഞ ബുമ്ര ആറു വര്‍ഷത്തിനിപ്പുറം ഇന്ന് ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളരായി മാറിയിരിക്കുകയാണ്.

Read More

സാഫ് അണ്ടര്‍ 15 ടൂര്‍ണമെന്റ്; ഇന്ത്യക്ക് വിജയത്തുടക്കം

സാഫ് അണ്ടര്‍ 15 ടൂര്‍ണമെന്റ്; ഇന്ത്യക്ക് വിജയത്തുടക്കം

പെണ്‍കുട്ടികളുടെ സാഫ് അണ്ടര്‍ 15 ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയ തുടക്കം. ഇന്ദ് ഭൂട്ടാനില്‍ വെച്ച് നടന്ന മത്സരത്തില്‍ നേപ്പാളിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏകപക്ഷീയ വിജയമാണ് നേടിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു വിജയം. ഇന്ത്യക്ക് വേണ്ടി ലിന്‍ഡ ഇരട്ട ഗോളുകള്‍ നേടി. സുമതി കുമാരി, മാന്‍ മയ ദിമായി എന്നിവരാണ് മറ്റു സ്‌കോറേഴ്‌സ്. ഇനി അടുത്ത മത്സരത്തില്‍ നാളെ ഇന്ത്യ ആതിഥേയരായ ഭൂട്ടാനെ നേരിടും.

Read More

ധോണിയുടെ വിരമിക്കല്‍; അദ്ദേഹം തന്നെ തീരുമാനിക്കട്ടെ എന്ന് രവിശാസ്തി

ധോണിയുടെ വിരമിക്കല്‍; അദ്ദേഹം തന്നെ തീരുമാനിക്കട്ടെ എന്ന് രവിശാസ്തി

ലോകകപ്പിനു ശേഷമുള്ള ധോണിയുടെ വിരമിക്കല്‍ ഏറെ ചര്‍ച്ചയായ വിഷയമാണ്. ക്രിക്കറ്റിലെ പ്രമുഖര്‍ പലരും ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞു. എല്ലാവരും തീരുമാനം ധോണിയുടേതാണ് എന്ന് പറഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്. ഇപ്പോഴിതാ ടീം പരിശീലകന്‍ രവി ശാസ്ത്രി ധോണിയുടെ കാര്യത്തില്‍ മനസ്സു തുറന്നിരിക്കുകയാണ്. ടീമിലേയ്ക്ക് തിരിച്ചുവരണമോ വിരമിക്കണമോ എന്ന കാര്യം അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നാണ് രവി ശാസ്ത്രിയും പറഞ്ഞത്. ‘ലോകകപ്പിനു ശേഷം അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതിനുശേഷം ധോണി കളിച്ചിട്ടുണ്ടോ എന്നും അറിയില്ല. ആദ്യം അദ്ദേഹം കളി പുനരാരംഭിക്കട്ടെ എന്നിട്ടു നോക്കാം കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം അക്കാര്യം സെലക്ടര്‍മാരെ അറിയിക്കണം ‘ ഇങ്ങനെയായിരുന്നു രവിശാസ്ത്രിയുടെ വാക്കുകള്‍. ഇനി വിരമിക്കണമെങ്കില്‍ തന്നെ അദ്ദേഹത്തിനു തലയുയര്‍ത്തിപ്പിടിച്ച് പടിയിറങ്ങാമെന്നും ശാസ്ത്രി പറഞ്ഞു. ലോകകപ്പിനുശേഷം വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം പിന്മാറിയ ധോണി രണ്ടുമാസത്തെ സൈനീക സേവനത്തിനു പോയിരുന്നു….

Read More

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ബുഫണ്‍ ഇനി യുഎന്‍ അംബാസഡര്‍

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ബുഫണ്‍ ഇനി യുഎന്‍ അംബാസഡര്‍

യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ്വില്‍ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ബുഫണ്‍. ഈ അംഗീകരാത്തില്‍ അഭിമാനിക്കുവെന്ന് പറഞ്ഞ ബുഫണ്‍ പുതിയൊരു ചാലഞ്ചായി ഈ അംഗീകരത്തെ ഏറ്റെടുക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞ സീസണില്‍ യുവന്റസ് വിട്ട് പി എസ് ജിയില്‍ എത്തിയിരുന്ന ബുഫണ്‍ ഒറ്റ സീസണ്‍ കൊണ്ട് പാരീസ് വിട്ട് യുവന്റസില്‍ എത്തിയിരുന്നു. ഇറ്റലിയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ബുഫണിന്റെ തീരുമാനം. ലീഗ് കിരീടം എന്ന ബുഫന്റെ സ്വപനം യുവന്റസിനൊപ്പം പൂര്‍ത്തിയാക്കാം എന്നാണ് ബുഫണ്‍ കരുതുന്നത്. 17 വര്‍ഷങ്ങള്‍ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫണ്‍. 9 ഇറ്റാലിയന്‍ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങള്‍ യുവന്റസിനൊപ്പം ബുഫണ്‍ നേടിയിയിട്ടുണ്ട്

Read More

ഈ സിസ്റ്റത്തില്‍ മാറ്റം വരണം; അതൃപ്തി അറിയിച്ച് വീരാട് കൊഹ്ലി

ഈ സിസ്റ്റത്തില്‍ മാറ്റം വരണം; അതൃപ്തി അറിയിച്ച് വീരാട് കൊഹ്ലി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷപ്പിന്റെ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത് നില്‍ക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇപ്പോള്‍ തുടരുന്ന സമ്പ്രദായം ശരിയല്ലെന്നും ഇത് തിരുത്തണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. ഇപ്പോള്‍ ഹോം മത്സരങ്ങള്‍ക്കും എവേ മത്സരങ്ങള്‍ക്കും ഒരേ പോയിന്റാണ് ടീമുകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ എവേ മത്സരങ്ങള്‍ക്ക് ഹോം മത്സരങ്ങളുടെ ഇരട്ടി പോയിന്റ് നല്‍കണമെന്നും ആദ്യ എഡിഷന്‍ കഴിയുമ്‌ബോള്‍ ഈ മാറ്റം വരുമെന്നു തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ആഷസ് പരമ്ബരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 2021 ല്‍ ലോര്‍ഡ്സിലാണ് ഫൈനല്‍ നടക്കുക. ഒരു പരമ്പരയില്‍ പരമാവധി 120 പോയിന്റാണ് ഉള്ളത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണെങ്കില്‍ ഒരു വിജയത്തിന് 24 പോയിന്റാണ് ലഭിക്കുക എന്നാല്‍ പരമ്പര രണ്ടു മത്സരങ്ങളുടേതാണെങ്കില്‍ ഒരു…

Read More

നിയന്ത്രണങ്ങളില്‍ അയവ്; ജമ്മുകാശ്മീരില്‍ ഇന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

നിയന്ത്രണങ്ങളില്‍ അയവ്; ജമ്മുകാശ്മീരില്‍ ഇന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പ്രവേശനം അനുവദിക്കുന്നത്. കാശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവര്‍ണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇവിടെ എല്ലാ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഡാക്കിലെ ഭൂമി സംരക്ഷിക്കുന്നതിനും ജോലി ഉറപ്പ് വരുത്തുന്നതിനുമായി ലഡാക്ക് ജനപ്രതിനിധികള്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് സമഗ്ര വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Read More

ജര്‍മനിയെ സമനിലയില്‍ പിടിച്ച് അര്‍ജന്റീന

ജര്‍മനിയെ സമനിലയില്‍ പിടിച്ച് അര്‍ജന്റീന

ഡോര്‍ട്ട്മുണ്ട്: ജര്‍മനിക്കെതിരായ സൗഹൃദമത്സരത്തില്‍ സമനില നേടി അര്‍ജന്റീനയ്ക്കു സമനില. രണ്ടു ഗോളുകള്‍ക്ക് പിന്നില്‍നിന്ന ശേഷമായിരുന്നു അര്‍ജന്റീന സമനില പിടിച്ചെടുത്തത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി ജര്‍മനി സ്വന്തം മൈതാനത്ത് ആധിപത്യം പുലര്‍ത്തി. പതിനാറാം മിനിറ്റില്‍ സെര്‍ജി ഗാബ്രിയിലൂടെയും 22 ാം മിനിറ്റില്‍ കയി ഹവേര്‍ട്‌സിലൂടെയുമാണ് ജര്‍മനി മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളിപിടിച്ച അര്‍ജന്റീന തിരിച്ചടിച്ചു. കളിയുടെ 66 ാം മിനിറ്റില്‍ ലൂക്കാസ് അലാറിയയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെ ലൂക്കാസ് ഒകാമ്ബസ് അര്‍ജന്റീനയുടെ മാനംകാത്ത ഗോള്‍ സ്വന്തമാക്കി. അര്‍ജന്റീന സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, അഗ്യൂറോ, ഇക്കാര്‍ഡി, ഡി മരിയ എന്നിവരൊന്നും ഇല്ലാതെയാണ് ഇറങ്ങിയത്.

Read More

കൈനറ്റിക്കിന്റെ 800 സിസി കരുത്തന്‍ ഇന്ത്യന്‍ വിപണിയില്‍

കൈനറ്റിക്കിന്റെ 800 സിസി കരുത്തന്‍ ഇന്ത്യന്‍ വിപണിയില്‍

കൈനറ്റിക്കിന്റെ 800 സിസി കരുത്തന്‍ ഇന്ത്യന്‍ വിപണിയിലെത്തി. വാഹനപ്രേമികളെ ആവേശത്തിലാക്കിയാണ് കൈനെറ്റിക്കിന്റെ പ്രീമിയം ഇരുചക്ര വാഹന ബ്രാന്‍ഡായ മോട്ടോ റോയല്‍ എംവി അഗസ്റ്റ ഡ്രാഗ്സ്റ്റര്‍ സീരീസ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഡ്രാഗ്സ്റ്റര്‍ സീരീസിലെ മൂന്ന് ബൈക്കുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഡ്രാഗ്സ്റ്റര്‍ 800 സിസി, ഡ്രാഗ്സ്റ്റര്‍ 800 സിസി അമേരിക്ക, ഡ്രാഗ്സ്റ്റര്‍ 800 സിസി പൈറെല്ലി എന്നിവയാണ് മോഡലുകളാണ് കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡ്രാഗ്സ്റ്റര്‍ 800 ആര്‍ആറിന് 18.73 ലക്ഷം രൂപ മുതല്‍ എക്സ്ഷോറൂം വിലകള്‍ ആരംഭിക്കുന്നു. എന്നാല്‍ ഡ്രാഗ്സ്റ്റര്‍ 800 ഞഞ പൈറേലിക്ക് 21.5 ലക്ഷം രൂപയാണ് വില. മൂന്ന് വാഹനത്തിലും സമാനമായ എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് സിലിണ്ടര്‍ 800 സിസി എഞ്ചിന്‍ 13,100 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി കരുത്തും 10,100 ആര്‍പിഎമ്മില്‍ പരമാവധി 87 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. താനെ, മുംബൈ, വാഷി, ഹൈദരാബാദ്, ചെന്നൈ,…

Read More