സിംഗപ്പൂരിലേക്ക് എട്ടാമത് അന്താരാഷ്ട്ര സര്‍വീസുമായി ഗോ എയര്‍

സിംഗപ്പൂരിലേക്ക് എട്ടാമത് അന്താരാഷ്ട്ര സര്‍വീസുമായി ഗോ എയര്‍

കൊച്ചി: ബെംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ച് ഇന്ത്യന്‍ എയര്‍ലൈനായ ഗോ എയര്‍. ആഴ്ചയില്‍ നാലു ദിവസം സര്‍വീസുള്ള ബെംഗലുരു-സിംഗപ്പൂര്‍-ബെംഗലുരു ഫ്‌ളൈറ്റ് ഒക്ടോബര്‍ 18 നും ആഴ്ചയില്‍ മൂന്നു ദിവസമുള്ള കൊല്‍ക്കത്ത-സിംഗപ്പൂര്‍-കൊല്‍ക്കത്ത സര്‍വീസ് ഒക്ടോബര്‍ 19നും ആരംഭിക്കും. ഗോ എയറിന്റെ എട്ടാമത് അന്താരാഷ്ട്ര സര്‍വീസാണ് സിംഗപ്പൂരിലേക്ക് ആരംഭിക്കുന്നത്. പുതിയ അന്താരാഷ്ട്ര സര്‍വീസിനു പുറമെ മിസോറമിലെ ഐസ്വാളിലേക്കും കമ്പനിയുടെ 25ാമത് ആഭ്യന്തര സര്‍വീസ് ആരംഭിക്കും. സിംഗപ്പൂരിലേക്കുള്ള പുതിയ സര്‍വീസുകള്‍ ഗോ എയറിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് പുതിയ ഫ്‌ളൈറ്റുകളെക്കുറിച്ച് സംസാരിക്കവെ ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. സിംഗപ്പൂര്‍ ഒരേസമയം വളരെ പ്രധാനപ്പെട്ട വിനോദയാത്രാ കേന്ദ്രവും ബിസിനസ് ഹബ്ബുമാണ്. ഇത് പരിഗണിച്ച് ഗോ എയര്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡുമായും മറ്റു സ്ഥാപനങ്ങളുമായും ചേര്‍ന്ന് ഇന്ത്യയിലും സിംഗപ്പൂരിലും ടൂറിസം വികസനത്തിനുവേണ്ടി പ്രവര്‍ത്തിപ്പിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു…

Read More

മറ്റൊരു കുടുംബത്തെ കൂടി ജോളി ഇല്ലാതാക്കാന്‍ ശ്രമിച്ചു!…’ജോളി വന്ന് പോയ ശേഷം എല്ലാവരും ഛര്‍ദ്ദിച്ചു’, വെളിപ്പെടുത്തലില്‍ ഞെട്ടി അന്വേഷണ സംഘം

മറ്റൊരു കുടുംബത്തെ കൂടി ജോളി ഇല്ലാതാക്കാന്‍ ശ്രമിച്ചു!…’ജോളി വന്ന് പോയ ശേഷം എല്ലാവരും ഛര്‍ദ്ദിച്ചു’, വെളിപ്പെടുത്തലില്‍ ഞെട്ടി അന്വേഷണ സംഘം

കോഴിക്കോട്: കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെക്കൂടി കൊല്ലാന്‍ ശ്രമിച്ചു എന്ന് പൊലീസിന് മൊഴി. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നല്‍കിയിരിക്കുന്നത്. അന്ന് രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് ഇതില്‍ അന്വേഷണം തുടങ്ങി. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം എല്ലാവര്‍ക്കും അവശത അനുഭവപ്പെട്ടപ്പോള്‍, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാന്‍ നല്‍കിയപ്പോള്‍ ഇതില്‍ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി…

Read More

ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു

ഇന്ധന വില   മാറ്റമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.59 രൂപയും ഡീസലിന്റെ വില 66.81 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 79.20 രൂപയും ഡീസലിന്റെ വില 70.03 രൂപയുമാണ്. പ്രധാന നഗരങ്ങളിലെ ഇന്ധന വില പെട്രോള്‍   ന്യൂഡല്‍ഹി: 73.59 കൊല്‍ക്കത്ത: 76.23 മുംബൈ: 79.20 ചെന്നൈ: 76.43 ചണ്ഡിഗഡ്: 69.54 ഹൈദരാബാദ്: 78.25 തിരുവനന്തപുരം: 76.94 ഡീസല്‍   ന്യൂഡല്‍ഹി: 66.81 കൊല്‍ക്കത്ത: 69.17 മുംബൈ: 70.03 ചെന്നൈ: 70.57 ചണ്ഡിഗഡ്: 63.60 ഹൈദരാബാദ്: 72.85 തിരുവനന്തപുരം: 71.84

Read More

ആരാണ് മറഞ്ഞിരിക്കുന്നവര്‍? രണ്ട് പേര്‍ക്ക് സയനൈഡ് ഉപയോഗം അറിയാമായിരുന്നുവെന്ന് ജോളി; വിഷം കലക്കാന്‍ ക്വട്ടേഷന്‍!…

ആരാണ് മറഞ്ഞിരിക്കുന്നവര്‍? രണ്ട് പേര്‍ക്ക് സയനൈഡ് ഉപയോഗം അറിയാമായിരുന്നുവെന്ന് ജോളി; വിഷം കലക്കാന്‍ ക്വട്ടേഷന്‍!…

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് പേര്‍ക്ക് കൂടി സയനൈഡ് ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നല്‍കിയത്. ഇവരുടെ സഹായം ജോളിയ്ക്ക് ഉണ്ടായിരുന്നു. നിലവില്‍ വിഷം നല്‍കിയെന്ന് പരാതി നല്‍കിയ കുടുംബത്തിലെ അംഗങ്ങള്‍ മരിച്ചാല്‍ അവരുടെ സ്വത്തുക്കള്‍ കിട്ടുന്നത് ജോളിയ്ക്കല്ല. മറ്റാര്‍ക്കോ ആണ്. അതായത് ജോളിയ്ക്ക് വിഷം ഉപയോഗിക്കാനുള്ള വൈദഗ്ധ്യം ഉള്ളത് മനസ്സിലാക്കി മറ്റാരോ ക്വട്ടേഷന്‍ നല്‍കി. അതനുസരിച്ച് ജോളി, വന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മടങ്ങി എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഏത് വര്‍ഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നത് എന്നതില്‍ ഇനിയും പൊലീസ് പുറത്തു പറയുന്നില്ല. പക്ഷേ, ഷാജുവിന്റെ ആദ്യഭാര്യ സിലിയും കുഞ്ഞ് ആല്‍ഫൈനും മരിക്കുന്നതിന് ശേഷമാണ് ഈ സംഭവം. പൊന്നാമറ്റം കുടുംബത്തിലെ മറ്റ് രണ്ട് മൂന്ന് മരണങ്ങളില്‍ക്കൂടി സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ അവയൊന്നും നിലവില്‍ പൊലീസിന്റെ അന്വേഷണ പരിധിയിലില്ല. അവയൊന്നും വിഷപ്രയോഗങ്ങളുമല്ല. പക്ഷേ, ഇത് പൊലീസിന്…

Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്‌സ് 80 പോയിന്റ് ഉയര്‍ന്ന് 37612ലും നിഫ്റ്റി 13 പോയിന്റ് നേട്ടത്തില്‍ 11139ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 612 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 496 ഓഹരികള്‍ നഷ്ടത്തിലുമാണ്. എംആന്റ്എം, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഗെയില്‍,ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്,തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, വേദാന്ത, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Read More

ജര്‍മന്‍ താരം ബാസ്റ്റ്യന്‍ ഷ്വെയ്ന്‍ സ്‌റ്റൈഗര്‍ ഫുഡ്‌ബോളിനോട് വിട പറഞ്ഞു

ജര്‍മന്‍  താരം ബാസ്റ്റ്യന്‍ ഷ്വെയ്ന്‍ സ്‌റ്റൈഗര്‍ ഫുഡ്‌ബോളിനോട് വിട പറഞ്ഞു

ജര്‍മന്‍ ഫുട്‌ബോള്‍ താരം ബാസ്റ്റ്യന്‍ ഷ്വെയ്ന്‍ സ്‌റ്റൈഗര്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2014 ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മ്മനി കിരീടം നേടുമ്പോള്‍ ടീമില്‍ അംഗമായിരുന്നു ഇദ്ദേഹം. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ തന്റെ ടീമായ ചിക്കാഗോ ഫയര്‍, പ്ലേ ഓഫിലെത്താതെ പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ബയേണ്‍ മ്യൂണിക്കില്‍ 14 വര്‍ഷം കളിച്ച ഷ്വെയ്ന്‍സ്‌റ്റൈഗര്‍ 2017ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ചിക്കാഗോ ടീമിലെത്തിയത്. ജര്‍മനിക്കായി 121 മത്സരം കളിച്ചിട്ടുണ്ട്. ഫിലിപ്പ് ലാം വിരമിച്ചതിന് ശേഷം രണ്ട് വര്‍ഷം ജര്‍മന്‍ നായകനുമായിരുന്നു ഷ്വെയ്ന്‍സ്‌റ്റൈഗര്‍. തനിക്ക് അവസരം നല്‍കിയ എല്ലാ ടീമുകള്‍ക്കും പിന്തുണച്ച കുടുംബത്തിനും ഭാര്യ അനാ ഇവാനോവിച്ചിനും നന്ദി പറയുന്നതായി വിരമിക്കല്‍ പ്രഖ്യാപിച്ച് ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്‌റ്റൈഗര്‍ ട്വിറ്ററില്‍ കുറിക്കുന്നു

Read More

കൂടത്തായി;’ടവര്‍ ഡംപ് പരിശോധന’യുമായി പൊലീസ്; അന്വേഷണ സംഘം വിപുലീകരിക്കാന്‍ പാനല്‍

കൂടത്തായി;’ടവര്‍ ഡംപ് പരിശോധന’യുമായി പൊലീസ്; അന്വേഷണ സംഘം വിപുലീകരിക്കാന്‍ പാനല്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ സംഘം വിപുലീകരിക്കുന്നതോടെ, കൂടുതല്‍ വിവരങ്ങള്‍ സമഗ്രമായി ശേഖരിക്കാനാകും എന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി ഹരിദാസും റൂറല്‍ എസ്പി കെ ജി സൈമണും വടകരയിലെ എസ്പി ഓഫീസില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയാണ്. ആറ് കൊലപാതകങ്ങള്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഓരോ കൊലപാതകങ്ങളിലും വിശദമായ ഫൊറന്‍സിക്, ഫോണ്‍, സൈബര്‍ രേഖകള്‍ എന്നിവ പ്രത്യേകം സമഗ്രമായി പരിശോധിക്കും. ഓരോ കേസിലും വെവ്വേറെ എഫ്‌ഐആറുകള്‍ തയ്യാറാക്കും. പ്രതികള്‍ക്കായി ടവര്‍ ഡംപ് എന്ന പരിശോധനാ രീതിയും പൊലീസ് അവലംബിക്കും. ഓരോ പ്രതികളും സംശയിക്കുന്ന സമയങ്ങളില്‍ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് ഈ ലിസ്റ്റില്‍ ഉണ്ടാകുക. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലിന് മുന്നോടിയായാണ് ടവര്‍ ഡംപ് പരിശോധന. ആരാണ് മറഞ്ഞിരിക്കുന്നവര്‍? രണ്ട് പേര്‍ക്ക് സയനൈഡ്…

Read More

ലോക ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് ഇന്ന് കേരളത്തിന്റെ ആദരം

ലോക ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് ഇന്ന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായ പി.വി. സിന്ധു ഇന്ന് കേരളത്തിന്റെ ആദരം ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞ് 3.30ന് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സിന്ധുവിന് കൈമാറും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഘോഷയാത്ര നടത്തി സിന്ധുവിനെ വേദിയിലേക്കെത്തിക്കാനാണ് തീരുമാനം. ഇന്നലെ രാത്രി ഒന്‍പതു മണിക്കാണ് സിന്ധു തലസ്ഥാനത്തെത്തിയത്. ഇന്ന് രാവിലെ സിന്ധു പത്മനാഭ സ്വാമി ക്ഷേത്രം സാണ്ടറിഷിക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് കേരളാ ഒളിമ്ബിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരവും സിന്ധു സന്ദര്‍ശിക്കും.

Read More

നട്ടെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ

നട്ടെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; ആരാധകര്‍ക്ക് നന്ദി അറിയിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ

ന്യൂഡല്‍ഹി: നട്ടെല്ലിന് ഉണ്ടായ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ സുഖം പ്രാപിക്കുന്നു. നട്ടെല്ലിന്റെ തൊട്ടുതാഴെ ഉണ്ടായ കടുത്തവേദനയെ തുടര്‍ന്ന് പെട്ടന്ന് ശസ്ത്രക്രിയ വേണ്ടിവരികയായിരുന്നു. ദക്ഷിണാഫ്രിക്കക്കുള്ള ടീമില്‍ ടി20 കളിക്കിടെയാണ് താരത്തിന് വേദന അനുഭവപ്പെട്ടത്. തുടര്‍ന്നാണ് നട്ടെല്ലിന്റ തൊട്ടുതാഴെയുള്ള എല്ലിന്റെ വളര്‍ച്ചയും കണ്ടെത്തിയത്. അടിയന്തിര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കളിക്കാനാകില്ലെന്ന വിദഗ്ദ്ധ ഉപദേശമാണ് ഉടനെ ചികിത്സ തേടാന്‍ കാരണമായതെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. ‘കുഞ്ഞ് കാലടികള്‍.പൂര്‍ണ്ണമായ ശാരീരിക സൗഖ്യത്തിലേയ്ക്ക് വേഗത്തില്‍ ഇതാ മടങ്ങിവരുന്നു.പ്രര്‍ത്ഥിച്ച ഏവര്‍ക്കും നന്ദി’ പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചു.ഈ മാസം 2-ാം തീയതിയാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെ ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് അയച്ചത്.4-ാം തീയതി വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കി.ഇന്ത്യന്‍ ക്രിക്കറ്റ് ഫിസിയോ യോഗേഷ് പാര്‍മറും പാണ്ഡ്യക്കൊപ്പം ലണ്ടനിലുണ്ടെന്നും ബിസിസിഐ അറിയിച്ചു.

Read More

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് ; പവന് 28,400

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് ; പവന് 28,400

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 240 രൂപ കൂടി 28,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,550 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Read More