സാനിയയുടെ സഹോദരി വിവാഹിതയാകുന്നു; വരന്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്റെ മകന്‍

സാനിയയുടെ സഹോദരി വിവാഹിതയാകുന്നു; വരന്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്റെ മകന്‍

ഹൈദരാബാദ്: കായികലോകത്ത് വീണ്ടും താരവിവാഹം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ട്രെന്റിങ്. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. സാനിയ മിര്‍സ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. കുടുംബം വളരെ സന്തോഷത്തിലാണെന്നും അസറുദ്ദീന്റെ മകന്‍ അസദ് സഹോദരിക്ക് യോജിച്ച വരനാണെന്നും സാനിയ പറഞ്ഞു. സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിര്‍സയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബര്‍ 18ന് അക്ബര്‍ റഷീദ് എന്നയാളെ അനം മിര്‍സ വിവാഹം ചെയ്തിരുന്നു.ദീര്‍ഘകാല പ്രണയത്തിനു ശേഷം നടന്ന ഇവരുടെ വിവാഹം നീണ്ടുനിന്നില്ല. അനം വിവാഹമോചനം നേടിയശേഷമാണ് ആസാദുമായി പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്. അഭിഭാഷകനായ അസദ്…

Read More

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-ട്വന്റിയില്‍ പാക്കിസ്ഥാന് തോല്‍വി

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-ട്വന്റിയില്‍ പാക്കിസ്ഥാന് തോല്‍വി

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-ട്വന്റിയില്‍ തോല്‍വി ഏറ്റുവാങ്ങി പാകിസ്ഥാന്‍. 5 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയപ്പെടത്. ആദ്യ മത്സരത്തിലും പാകിസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സ് 19 ഓവറില്‍ 147 റണ്‍സിന് അവസാനിച്ചു രജപക്സെയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 5 ഓവറുകളില്‍ 41 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ധനുഷ്‌ക ഗുണതിലകയും, ആവിഷ്‌ക ഫെര്‍ണാണ്ടോയും പവലിയനില്‍ തിരിച്ചെത്തി. പിന്നീട് മൂന്നാമനായിറങ്ങിയ രജപക്സെയും, ഷെഹാന്‍ ജയസൂര്യയും കൂടി ചേര്‍ന്നതോടെ ലങ്കന്‍ സ്‌കോര്‍ കുതിച്ചു. മികച്ച ഫോമിലായിരുന്ന രജപക്സെയായിരുന്നു പാക് ബോളര്‍മാരെ കടന്നാക്രമിച്ചത്. ഇരുവരും തമ്മിലുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 94 റണ്‍സാണ് പിറന്നത്. തുടര്‍ന്ന് 34 റണ്‍സെടുത്ത ജയസൂര്യ പുറത്തായി. തൊട്ടടുത്ത…

Read More

‘നൈറ്റ് വാച്ച്മാന്റെ റോള്‍ ആസ്വദിക്കൂ’ രഹാനെയ്ക്ക് ആശംസകള്‍ അറിയിച്ച് സച്ചിന്‍

‘നൈറ്റ് വാച്ച്മാന്റെ റോള്‍ ആസ്വദിക്കൂ’ രഹാനെയ്ക്ക് ആശംസകള്‍ അറിയിച്ച് സച്ചിന്‍

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ട്വീറ്ററിലൂടെയാണ് രഹാനെ ലോകത്തെ അറിയിച്ചത്. ക്രിക്കറ്റ് ലോകത്തു നിന്നും നിരവധിപേരാണ് ആശംസയുമായി എത്തിയത്. എന്നാല്‍ ഏറ്റവും വ്യത്യസ്തവും രസകരവുമായ ആശംസ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റേതായിരുന്നു. സച്ചിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ‘രാധികയ്ക്കും അജിങ്ക്യയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യ കുഞ്ഞിന്റെ മാതാപിതാക്കളാകുന്നതിന്റെ സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറുന്ന നൈറ്റ് വാച്ച്മാന്റെ റോള്‍ ആസ്വദിക്കൂ’ സച്ചിന്റെ രസകരമായ ട്രോള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തു. പെണ്‍കുഞ്ഞിനാണ് രാധിക ജന്മം നല്‍കിയത്. താനും ഭാര്യയും കുഞ്ഞും കൂടിയുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു രഹാനെ കുഞ്ഞുപിറന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെയായിരുന്നു സച്ചിന്റെ ട്വീറ്റ്.

Read More

പരിശീലകനെ പുറത്താക്കി ബാഴ്സലോണ

പരിശീലകനെ പുറത്താക്കി ബാഴ്സലോണ

അണ്ടര്‍-19 ടീമിന്റെ പരിശീലകന്‍ വിക്ടര്‍ വാല്‍ഡേസിനെ പുറത്താക്കി ബാഴ്സലോണ. മൂന്നുമാസം മുമ്പാണ്  വാല്‍ഡേസ് ബാഴ്സലോണയ്ക്കൊപ്പം ചേര്‍ന്നത്. ടീമിന്റെ മോശം പ്രകടനവും ഒപ്പം ബാഴ്സലോണയുടെ ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഫുട്ബോള്‍ കൊണ്ടുവരാവരാന്‍ നോക്കുന്നതുമാണ് പുറത്താക്കാനുള്ള കാരണമായി ബാഴ്സലോണ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സീസണു മുമ്പാണ് വാല്‍ഡേസ് കളിയില്‍ നിന്നും വിരമിച്ചത്. 1992 മുതല്‍ ബാഴ്സലോണയ്ക്കൊപ്പമുണ്ടായിരുന്ന വാല്‍ഡേസ് മികച്ച ഗോള്‍കീപ്പറായിരുന്നു. നിരവധി കിരീട നേട്ടങ്ങളില്‍ ക്ലബിനൊപ്പം പങ്കാളിയായിട്ടുണ്ട്. എന്നാല്‍ പഴയ ക്ലബ്ബിലേയ്ക്കുള്ള തിരിച്ചുവരവ് തുടക്കത്തിലെ അവസാനിക്കുകയാണ് ഈ പുറത്താക്കലിലൂടെ. എന്നാല്‍ തനിക്കും കുട്ടികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ക്ലബ്ബ് നല്‍കുന്നില്ലെന്നാണ് വാല്‍ഡേസിന്റെ ആരോപണം. പുതിയ ഗ്രൗണ്ട് നല്‍കാമെന്നൊക്കെ പറഞ്ഞെങ്കിലും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ശേഷം ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read More

ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്ന് കേരളത്തിലെത്തും

ബാഡ്മിന്റണ്‍ താരം  പി വി സിന്ധു ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം: ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ സിന്ധുവിനെ ആദരിക്കും. വൈകിട്ട് മൂന്നരയ്ക്ക് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ആണ് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്തെ വിമാനത്താവളത്തിലെത്തുന്ന സിന്ധുവിനെ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും കായികതാരങ്ങളും ചേര്‍ന്ന് സ്വീകരിക്കും. നാളെ രാവിലെ ആറിന് പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. നാളെ രാവിലെ കേരള ഒളിംപിക് അസോസിയേഷന്‍ പുതിയ ആസ്ഥാനമന്ദിരം സന്ദര്‍ശിക്കുന്ന സിന്ധു മാധ്യമങ്ങളെ കണ്ടേക്കും.

Read More

മനുഷ്യനെ ഇത്രത്തോളം വിശ്വസിക്കുന്ന ജീവി വേറെ ഇല്ല; വൈറലായി ഈ വീഡിയോ

മനുഷ്യനെ ഇത്രത്തോളം വിശ്വസിക്കുന്ന ജീവി വേറെ ഇല്ല; വൈറലായി ഈ വീഡിയോ

ജീവജാലങ്ങളില്‍ ഏറ്റവും നന്ദിയും സ്നേഹവുമുള്ള മൃഗമാണ് നായ. പല സന്ദര്‍ഭങ്ങളിലും അത് തെളിയിച്ചതുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ യജമാനോടൊപ്പം ആകാശത്ത് കൂടി പറപ്പിക്കുന്ന ബൈക്കില്‍ തിക്കച്ചും കൂളായി ഇരിക്കുന്ന നായയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്തായാലും മനുഷ്യനെ ഇത്രത്തോളം വിശ്വസിക്കുന്ന മറ്റൊരു ജീവി ലോകത്ത് തന്നെ ഉണ്ടാകില്ലെന്ന് ഒന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഈ നായ. നായയുടെ യജമാന സ്‌നേഹത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമെല്ലാം നാം കേട്ട കാര്യങ്ങള്‍ക്കുള്ള സാക്ഷ്യപത്രമാണ് ഈ വീഡിയോ.

Read More

ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഇന്റേണ്‍ഷിപ്പ്; ആരാധകര്‍ക്ക് സുവര്‍ണാവസരം

ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ഇന്റേണ്‍ഷിപ്പ്; ആരാധകര്‍ക്ക് സുവര്‍ണാവസരം

നാം ഇഷ്ടപ്പെടുന്ന ടീമിനൊപ്പം സ്റ്റാഫായെങ്കിലും ചേരുക എന്നത് ഏതൊരു ആരാധകന്റേയും സ്വപ്നമാണ്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് അത്തരത്തില്‍ ഒരു അവസരം ഒരുക്കിയിരിക്കുകയാണ് ടീം. കണ്ടന്റ് റൈറ്റേഴ്‌സ്, ഗ്രാഫിക് ഡിസൈനേഴ്സ്, ആനിമേറ്റേഴ്സ്, ഫോട്ടോഗ്രാഫേഴ്സ്, വീഡിയോ ഗ്രാഫേഴ്സ് എന്നിവര്‍ക്കാണ് അവസരം. താത്പര്യമുള്ള ആര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുപ്പും ഉടന്‍ ഉണ്ടാകും. info@kbfcofficial.com എന്ന ഇ-മെയിലിലേയ്ക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്. വിശദമായ ബയോഡേറ്റയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ കേരളത്തില്‍ നിന്നുള്ള ഏക ഐഎസ്എല്‍ ടീമിനൊപ്പം ഇന്റേണ്‍ഷിപ്പ് ചെയ്യാം.

Read More

ഒന്നാം വാര്‍ഷികാഘോഷത്തില്‍ പുതിയ പ്രഖ്യാപനവുമായി ജാവ മോട്ടോര്‍സൈക്കിള്‍സ്

ഒന്നാം വാര്‍ഷികാഘോഷത്തില്‍ പുതിയ പ്രഖ്യാപനവുമായി ജാവ മോട്ടോര്‍സൈക്കിള്‍സ്

ഒന്നാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി മഹീന്ദ്രയുടെ ജാവ മോട്ടോര്‍സൈക്കിള്‍സ്. പുതിയ മൂന്ന് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018 നവംബര്‍ 15ന് ആയിരുന്നു ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളില്‍ താരമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും പിറവിയെടുത്തത്. ജാവ ബ്രാന്‍ഡിന്റെ സിഇഓ ആശിഷ് ജോഷി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത എഞ്ചിനുകളുമായിട്ടാകും ഈ മൂന്ന് പുതിയ ബൈക്കുകള്‍ എത്തുക. അടുത്ത 18 മാസത്തിനുള്ളില്‍ പുറത്തിറക്കും. ഇന്ത്യയില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ആശിഷ് ജോഷി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ജാവ പെറാക്ക് ആയിരിക്കും ഈ മൂന്ന് ബൈക്കുകളില്‍ ഒരെണ്ണമെന്നാണ് സൂചന. 2019 ജൂലൈ മാസത്തോടെ പെറാക്ക് വിപണിയിലെത്തുമെന്നു കഴിഞ്ഞ വര്‍ഷം ജാവ അറിയിച്ചെങ്കിലും പിന്നീട് ഇത് 2019 സെപ്റ്റംബറിലേക്ക് നീക്കി. ഇപ്പോള്‍ വാഹനം…

Read More

പ്രകൃതിഭംഗിയാല്‍ സമ്പുഷ്ടമായ മറ്റൊരു കേരളമാണ് ശ്രീലങ്ക

പ്രകൃതിഭംഗിയാല്‍ സമ്പുഷ്ടമായ മറ്റൊരു കേരളമാണ് ശ്രീലങ്ക

പ്രകൃതിഭംഗിയാല്‍ സമ്പുഷ്ടമായ സുന്ദര ഭൂമിയാണ് ശ്രീലങ്ക. കേരളത്തോട് വളരെയധികം സാമ്യം ഉണ്ട് ഈ നാടിന്. ഭക്ഷണം തൊട്ട്, സംസ്‌കാര രീതികളില്‍ വരെ ആ സാമ്യം കാണാനാകും. കാലങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ശ്രീലങ്കയിപ്പോള്‍ ടൂറിസത്തിന്റെ മറ്റൊരു പര്യായമായിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ ബജറ്റില്‍ കണ്ടാസ്വദിച്ചുവരാവുന്ന ഒരു മികച്ച ചോയ്സാണ് ശ്രീലങ്കയെന്ന ദ്വീപ്. സാഹസികത വേണ്ടവര്‍ക്ക് റാഫ്റ്റിംഗ്, കയാക്കിങ്, കുത്തനെയുള്ള മലനിരകളിലൂടെയുള്ള ബൈക്കിംഗ്, ട്രക്കിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രീലങ്ക ഒരുക്കിയിട്ടുണ്ട്. ഇനി വനങ്ങളെയും മൃഗങ്ങളേയും അടുത്തറിയണമെങ്കില്‍ നാഷണല്‍ പാര്‍ക്ക് മുതല്‍ ആനവളര്‍ത്തല്‍ കേന്ദ്രം വരെ. കൂടാതെ മനോഹരങ്ങളായ കടല്‍ത്തീരങ്ങള്‍, ബുദ്ധസംസ്‌കാരത്തിന്റെ നേര്‍സാക്ഷ്യങ്ങളായ ക്ഷേത്രങ്ങള്‍ അങ്ങനെ അനവധിയാണ് ശ്രീലങ്കയിലെ വിശേഷങ്ങള്‍. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏത് ബീച്ചുകളെയും വെല്ലുവിളിക്കാവുന്ന ഏകാന്ത മനോഹര കടലോരപ്രദേശങ്ങള്‍ നിറഞ്ഞതാണ് ശ്രീലങ്കയിലെ ഓരോ തീരങ്ങളും. ടംഗല്ലയിലെ മനോഹരമായ ഗൊയാംബോക്ക ബീച്ചും അരുഗംബേ ബീച്ചും…

Read More

ബിക്കിനി വേഷത്തില്‍ റിമ കല്ലിങ്കല്‍; ചിത്രങ്ങള്‍ വൈറല്‍

ബിക്കിനി വേഷത്തില്‍ റിമ കല്ലിങ്കല്‍; ചിത്രങ്ങള്‍ വൈറല്‍

നടിയും നര്‍ത്തകിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കലിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിക്കിനി വേഷത്തിലുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യു… തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ടൊവീനോ തോമസും സൗബിനും പ്രധാനവേഷത്തില്‍ എത്തും. ചിത്രം അടുത്ത വര്‍ഷം ഓണത്തിന് തിയേറ്ററില്‍ എത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും മുഹ്‌സിനും സംവിധായകന്‍ അഷറഫ് ഹംസയും ചേര്‍ന്നാണ്.                                

Read More