പൊലീസ് വാഹനങ്ങളുടെ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറയ്ക്കേണ്ട; ഉത്തരവുമായി ഡി.ജി.പി

പൊലീസ് വാഹനങ്ങളുടെ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറയ്ക്കേണ്ട; ഉത്തരവുമായി ഡി.ജി.പി

കൊച്ചി: പൊലീസ് വാഹനങ്ങളുടെ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറക്കേണ്ടന്ന് ഡിജിപിയുടെ നിര്‍ദേശം. മറച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നും ഡി.ജി.പി ഉത്തരവിട്ടു. ഈ നിര്‍ദേശം നേരത്തെ നല്‍കിയിട്ടുള്ളതാണെങ്കിലും ഉന്നത ഉദ്യോഗസ്ഥന്മാരടക്കം ഇത് പാലിച്ചിരുന്നില്ല. പൊലീസ് വാഹനങ്ങളുടെ ചില്ലുകള്‍ മറച്ചിരിക്കുമ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും ഡി.ജി.പി.യുടെ ഉത്തരവില്‍ പറയുന്നു.

Read More

ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ സംഭവം; വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ തുടരുന്നു

ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ സംഭവം; വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ തുടരുന്നു

പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ അവസ്ഥ ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍നിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തീവ്രപരിചണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അതേസമയം വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം വരുത്തിയതിന് 338-ാംവകുപ്പ് പ്രകാരമാണ് കേസ്. ഞായറാഴ്ച മൂന്ന് കായിക അധ്യാപകരെ കൂടി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഒഫീഷ്യല്‍സ് അടക്കം എട്ടുപേരെ ചോദ്യം ചെയ്തിരുന്നു. പാലാ സി.ഐ. വി.എ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചതായി പാലാ ആര്‍.ഡി.ഒ. അനില്‍ ഉമ്മന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read More

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; കിരീടം നേടി അമേരിക്ക

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; കിരീടം നേടി അമേരിക്ക

ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി അമേരിക്ക. കെനിയ രണ്ടാം സ്ഥാനത്തും ജമൈക്ക മൂന്നാം സ്ഥാനത്തും എത്തി. ലണ്ടനില്‍ നടന്ന അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ ആധിപത്യം പുലര്‍ത്തിയ അമേരിക്ക 14 സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകളാണ് ദോഹയില്‍ വാരിക്കൂട്ടിയത്. കെനിയ അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകളും ജമൈക്ക മൂന്ന് സ്വര്‍ണം അടക്കം 12 മെഡലുകളും സ്വന്തമാക്കി. മൊത്തം അഞ്ച് മെഡലുകള്‍ നേടിയ ബ്രിട്ടന്‍ ചൈനയ്ക്കും എത്യോപ്യയ്ക്കും പിന്നില്‍ ആറാം സ്ഥാനത്താണ്.

Read More

സിന്ധു നാളെ കേരളത്തില്‍; സ്വീകരണം ബുധനാഴ്ച

സിന്ധു നാളെ കേരളത്തില്‍; സ്വീകരണം ബുധനാഴ്ച

തിരുവനന്തപുരം : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി. സിന്ധു നാളെ കേരളത്തില്‍. ബുധനാഴ്ചയാണ് കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായൊരുക്കുന്ന സ്വീകരണം. നാളെ രാത്രി 8 മണിക്ക് തിരുവനന്തപുരം വിമാനതാവളത്തില്‍ എത്തുന്ന സിന്ധുവിനെ കേരള ഒളിമ്ബിക് അസോസിയേഷന്‍ ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്ന് സ്വീകരിക്കും. മസ്‌ക്കറ്റ് ഹോട്ടലിലാണ് താമസം. ബുധനാഴ്ച രാവിലെ 6 മണിക്ക് സിന്ധു ശ്രീപത്മനാഭ ക്ഷേത്രം ദര്‍ശനം നടത്തും. 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് എം.പി. അപ്പന്‍ റോഡിലെ കേരള ഒളിമ്ബിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം ‘ഒളിമ്ബിക് ഭവന്‍’ സന്ദര്‍ശിക്കും. ഉച്ചക്ക് 2.00 മണിക്ക് സിന്ധുവിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും തുറന്ന ജീപ്പില്‍ സൈക്കിളിങ് താരങ്ങള്‍, റോളര്‍ സ്‌കേറ്റിംഗ്, അശ്വാരുഡ പോലീസ് സേന, വിവിധ കായിക താരങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വന്‍ജനാവലിയുടെ അകമ്ബടിയോടെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ…

Read More

നിശബ്ദ കൊലയാളിയല്ല സയനൈഡ് ; കഴിച്ചാല്‍ നെഞ്ച് പിളര്‍ക്കുന്ന വേദന ഒടുവില്‍ മരണം

നിശബ്ദ കൊലയാളിയല്ല സയനൈഡ് ; കഴിച്ചാല്‍ നെഞ്ച് പിളര്‍ക്കുന്ന വേദന ഒടുവില്‍ മരണം

സൈനഡ് എന്ന അതിവേഗ വിഷം വീണ്ടും ചര്‍ച്ചയാവുകയാണ്. കൂടത്തായിയില്‍ സൈലന്റ് കില്ലിംഗിനായി പ്രതികള്‍ തെരഞ്ഞെടുത്തത് മാരക രാസവസ്തുവായ സയനൈഡ് തന്നെ. സയനെഡ് ഒരു തരി ഉള്ളില്‍ ചെന്നാല്‍ വേദനയില്ലാതെ മരിക്കാമെന്ന ധാരണ തെറ്റാണ്. മരണം ഉടന്‍ സംഭവിക്കുമെങ്കിലും മൂന്ന് മുതല്‍ അഞ്ച് മിനിട്ട് വരെ അതി കഠിനമായ നെഞ്ച് വേദന അനുഭവപ്പെടും. KCN എന്ന് രാസസൂത്രമുള്ള ഒരു സയുക്തമാണ് പൊട്ടാസ്യം സയനൈഡ്. പഞ്ചസാരയോടു സാമ്യമുള്ള ജലത്തില്‍ ലയിക്കുന്ന, നിറമില്ലാത്ത ക്രിസ്റ്റല്‍ രൂപത്തിലുള്ള ലവണമാണ്. തീക്ഷ്ണമായ എരിവു കലര്‍ന്ന രുചിയാണെന്ന് ഗവേഷകര്‍ പറയുന്നു. അതികഠിനമായ വേദന ഒടുവില്‍ മരണം ഉള്ളില്‍ ചെന്നാല്‍ വേദനകൊണ്ട് പുളയും. ഛര്‍ദിയും അസഹ്യമായ തലവേദനയും അനുഭവപ്പെടും. മുഖം ചുവന്നു തുടുക്കും. ശരീരത്തിലെത്തി അതിവേഗം രക്തത്തില്‍ കലരും. ക്രമേണ രക്തത്തിലെ കോശങ്ങള്‍ക്ക് ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരും. രക്തത്തിന്റെ നിറം മാറി തിളക്കമുള്ള ചുവന്ന നിറമാകും….

Read More

ഫുട്ബോളിലവുമാവട്ടെ ഒരു പരീക്ഷണം; വൈറലായി ധോണിയുടെ ചിത്രങ്ങള്‍

ഫുട്ബോളിലവുമാവട്ടെ ഒരു പരീക്ഷണം; വൈറലായി ധോണിയുടെ ചിത്രങ്ങള്‍

ടീമിനോടൊപ്പമില്ലെങ്കിലും തന്റെ ഒഴിവുകാലം ആഘോഷമാക്കുകയാണ് ധോണി. അതിനിടെ താരം വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രാജ്യത്ത് ഫുട്ബോളിന് പ്രോത്സാഹനം കൊടുക്കാന്‍ എന്നും മുന്‍ കൈ എടുത്തിട്ടുള്ള ക്രിക്കറ്റ് താരങ്ങളിലൊരാണാണ് ധോണി. ബോളിവുഡ് താരം അര്‍ജുന്‍ കപൂറിനൊപ്പം ധോണി ഫുട്ബോള്‍ കളിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മുബൈയിലാണ് ധോണി ബോളിവുഡ് താരത്തിനൊപ്പം ഫുട്ബോള്‍ കളിച്ചത്. രണ്ടുമാസത്തെ സൈനീക സേവനത്തിലായിരുന്ന ധോണി നവംബര്‍ മാസത്തോടെ ടീമില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനുശേഷം ഇതുവരെ ധോണി ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.

Read More

അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡേവിഡ് ഡി ഹെയ

അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഡേവിഡ് ഡി ഹെയ

  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മോശം പ്രകടനം ആരാധകരെ മാത്രമല്ല താരങ്ങളെയും അസ്വസ്ഥരാക്കി തുടങ്ങിയെന്ന് ഗോള്‍ കീപ്പറും മുതിര്‍ന്ന താരവുമായ ഡേവിഡ് ഡി ഹെയ. ടീം അതിന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പേകുന്നതെന്നും അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ടീമിലെത്തിയതില്‍ പിന്നെ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ലെന്നും ടീമിന്റെ പ്രകടനം അതീവ ദയനീയമാണെന്നും അദ്ദേഹം വിലയിരുത്തി. രണ്ടു മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ പോലും നേടാനാവാത്ത അവസ്ഥായാണ് ടീമിനെന്നും എന്താണ് സംഭവിച്ചതെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ കാസിലിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയമേറ്റുവാങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പാനീഷ് ഗോള്‍ കീപ്പര്‍. ആ അവസ്ഥയില്‍ നിന്നും ടീം മെച്ചപ്പടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്പാനിഷ് ലീഗില്‍ വമ്പന്‍ ജയവുമായി ബാഴ്‌സലോണ

സ്പാനിഷ് ലീഗില്‍ വമ്പന്‍ ജയവുമായി ബാഴ്‌സലോണ

സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കറ്റാലന്‍ പടയെ ബാഴ്‌സ തുരത്തിയത്. ഗോള്‍ മഴയ്ക്ക് പിന്നാലെ റെഡ് കാര്‍ഡുകളും കളം നിറഞ്ഞ മത്സരം ഏറെ വാശിയേറിയതായിരുന്നു. ലൂയി സുവാരസിന്റെ ഗോളിലൂടെയാണ് ബാഴ്‌സലോണ ആദ്യം മുന്നിലെത്തിയത്. 27-ാം മിനിറ്റില്‍ ഒരു ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു സുവാരസിന്റെ ഗോള്‍. തുടക്കം മുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ ഗോള്‍ വീണതോടെ സെവില്ല സമ്മര്‍ദ്ദത്തിലായി. അധികം വൈകാതെ തന്നെ അര്‍ത്യൂറോ വിദാല്‍ ബാഴ്‌സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 32-ാം മിനിറ്റിലായിരുന്നു വിദാലിന്റെ ഗോള്‍. അടുത്ത അവസരം ഡെമ്ബലയുടേത്. ഇത്തവണ ഗോളിന് വഴിയൊരുക്കിയതും വിദാല്‍ തന്നെ. 35-ാം മിനിറ്റില്‍ ഡെമ്ബലെ ബാഴ്‌സയ്ക്ക് മൂന്നാം ഗോളിന്റെ മേധാവിത്വം നല്‍കി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോള്‍ വീണ ആത്മവിശ്വാസത്തിലിറങ്ങിയ ബാഴ്‌സയുടെ നിയന്ത്രണത്തിലായിരുന്നു. 78-ാം മിനിറ്റില്‍ സാക്ഷാല്‍ ലയണല്‍ മെസി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി….

Read More

ഇമ്രാന്‍ ഖാന്‍ ഭീകരരുടെ അടിമ; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

ഇമ്രാന്‍ ഖാന്‍ ഭീകരരുടെ അടിമ; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണെന്ന് താരം പറഞ്ഞു. ഇമ്രാന്റെ ഐക്യരാഷ്ട്ര സഭ പ്രസംഗത്തെയാണ് മൊഹമ്മദ് കൈഫ് രൂക്ഷമായി വിമര്‍ശിച്ചത്. ഇമ്രാന്റെ പ്രസംഗം നിര്‍ഭാഗ്യകരമായിപ്പോയെന്നും കൈഫ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാക് സൈന്യത്തിന്റെയും ഭീകരരുടേയും അടിമയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. ഒരു വലിയ ക്രിക്കറ്റ് കളിക്കാരന്റെ വീഴ്ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ നഴ്‌സറിയാണ് പാകിസ്ഥാന്‍. ഭീകരതക്കെതിരെ പാകിസ്ഥാന് ഇനിയുമേറെ ചെയ്യാനുണ്ട്. മൊഹമ്മദ് ഷമി , ഹര്‍ഭജന്‍ സിംഗ് , ഇര്‍ഫാന്‍ പത്താന്‍ എന്നിവരും മുന്‍ പാകിസ്ഥാന്‍ ക്യാപ്ടനെതിരെ രംഗത്തെത്തിയിരുന്നു. ഇമ്രാന്‍ ഖാനെതിരെ നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങളാണ് രംഗത്തെത്തിയത്. ഒരു കാലത്ത് നിരവധി പേരുടെ ആരാധനാപാത്രമായിരുന്ന ആള്‍ ഇത്ര അധ:പതിക്കരുതായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൗരവ്…

Read More

അര്‍ജന്റീനയ്‌ക്കെതിരേ ജര്‍മനിയുടെ വല കാക്കാന്‍ മാര്‍ക്ക് ആന്ദ്രെ സ്റ്റീഗന്‍

അര്‍ജന്റീനയ്‌ക്കെതിരേ ജര്‍മനിയുടെ വല കാക്കാന്‍ മാര്‍ക്ക് ആന്ദ്രെ സ്റ്റീഗന്‍

അര്‍ജന്റീനക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ജര്‍മനിയുടെ വല കാക്കാന്‍ മാര്‍ക്ക് ആന്ദ്രെ ടെര്‍ സ്റ്റീഗന്‍. പരിശീലകന്‍ ജോവാക്വിം ലോയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ടീമിന്റെ ഗോളി സ്ഥാനത്തെച്ചൊല്ലി ക്യാപ്റ്റന്‍ മാനുവല്‍ നോയറും ടെര്‍ സ്റ്റീഗനും കൊന്പുകോര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇരു ഗോള്‍കീപ്പര്‍മാര്‍ക്കും അവസരം നല്‍കാന്‍ ലോ തീരുമാനിച്ചത്. നോയറാണ് ജര്‍മനിയുടെ ഒന്നാം നന്പര്‍ ഗോളിയെങ്കിലും അര്‍ജന്റീനയ്‌ക്കെതിരേ സ്റ്റീഗന്‍ വലകാക്കുമെന്ന് ലോ അറിയിച്ചു. എസ്റ്റോണിയക്കെതിരായ യൂറോ യോഗ്യതാ മത്സരത്തില്‍ നോയറാണ് ഗോള്‍ കീപ്പറാകുക. ഡോര്‍ട്ട്മുണ്ടില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 12.15നാണ് ജര്‍മനി – അര്‍ജന്റീന രാജ്യാന്തര സൗഹൃദ മത്സരം. വിലക്ക് നേരിടുന്ന സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റീനയ്‌ക്കൊപ്പം ഇല്ല.

Read More