നകുലനും ഗംഗയും കണ്ടുമുട്ടി വീണ്ടും ഒരു ദുര്‍ഗ്ഗാഷ്ടമിക്ക്

നകുലനും ഗംഗയും കണ്ടുമുട്ടി വീണ്ടും ഒരു ദുര്‍ഗ്ഗാഷ്ടമിക്ക്

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുകയാണ് മലയാളികളുടെ പ്രിയ താരജോഡികളായ സുരേഷ് ഗോപിയും ശോഭനയും. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍’, എന്ന് കുറിച്ചുകൊണ്ട് സുരേഷ് ഗോപിയാണ് ചിത്രം പങ്കുവച്ചത്. 1993ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം മണിചിത്രത്താഴിലെ തങ്ങളുടെ കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തിയാണ് താരം ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ ആറ്, വീണ്ടുമൊരു ദുര്‍ഗാഷ്ടമി ദിനത്തിലാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോ വൈറലായിരിക്കുന്നത്. ശോഭന പകര്‍ത്തിയ സെല്‍ഫി ക്ലിക്കില്‍ സുരേഷ് ഗോപി ചിരിച്ചു നില്‍ക്കുന്നത് കാണാം. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് ആണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണിയും ചിത്രത്തില്‍…

Read More

ദിവസവും ബ്രഷ് ചെയ്യുന്നതുകൊണ്ട് ഗുണങ്ങളേറെയാണ്

ദിവസവും ബ്രഷ് ചെയ്യുന്നതുകൊണ്ട് ഗുണങ്ങളേറെയാണ്

ശരീരത്തിലെ ഓരോ അവയവവും വൃത്തിയായി സൂക്ഷിക്കേണ്ടതും കൊണ്ടുനടക്കേണ്ടതും ആരോഗ്യത്തിന് അത്യന്തം ആവശ്യമുള്ള കാര്യമാണ്. അതില്‍ത്തന്നെ വളരെ പ്രധാനമാണ് വായുടെ ശുചിത്വം. ദിവസവും രണ്ട് നേരമെങ്കിലും ബ്രഷ് ചെയ്ത് വായ വൃത്തിയായി സൂക്ഷിക്കണമെന്നാണ് ദന്തരോഗ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കാരണം, വായ്ക്കകത്ത് പലതരം ബാക്ടീരിയകള്‍ കാണപ്പെടാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രണത്തിലാക്കിയില്ലെങ്കില്‍ പല അസുഖങ്ങള്‍ക്കും ഇവ കാരണമാകും. എന്നാല്‍ വായ വൃത്തിയായി വയ്ക്കുന്നതോടെ മറ്റൊരു അസുഖത്തെ കൂടി അകലത്തിലാക്കാമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്. ‘സയന്‍സ് അഡ്വാന്‍സസ്’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. അതായത്, വായ ശുചിയാക്കി വയ്ക്കുന്നതോടെ അല്‍ഷിമേഴ്സ് എന്ന രോഗത്തെയും ഒരു വലിയ പരിധി വരെ പ്രതിരോധിക്കാമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. മോണരേഗത്തിന് കാരണമാകുന്ന ഒരിനം ബാക്ടീരിയയുണ്ട്. വായ വൃത്തിയായിട്ടല്ല ഇരിക്കുന്നതെങ്കില്‍ പെട്ടെന്ന് മോണരോഗം വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, നേരത്തേ സൂചിപ്പിച്ച രോഗകാരിയായ ബാക്ടീരിയ വായില്‍ നിന്നും പതിയെ…

Read More

ശര്‍ക്കരക്കുണ്ട് ഗുണങ്ങളേറെ

ശര്‍ക്കരക്കുണ്ട് ഗുണങ്ങളേറെ

ഉച്ച ഊണിന് ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ശര്‍ക്കര കഴിച്ചാലുള്ള ഗുണങ്ങള്‍ ഏറയാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഏറ്റവും നല്ലതാണ് ശര്‍ക്കര. ശര്‍ക്കര ഒരു ക്ലെന്‍സിങ് ഏജന്റാണെന്ന് പറയാം. ശര്‍ക്കര വളരെ പെട്ടെന്ന് ശ്വാസകോശം, ആമാശയം എന്നിവയെ വൃത്തിയാക്കുന്നു. ശര്‍ക്കര പതിവായി ഒരു നിശ്ചിത അളവില്‍ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ദിവസവും ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുന്നത് പ്രതിരോധിക്കുകയും ചെയ്യും. ഭക്ഷണം എളുപ്പം ദഹിക്കാന്‍ ഏറ്റവും മികച്ചതാണ് ശര്‍ക്കര. ദിവസവും ഒരു കഷ്ണം ശര്‍ക്കര കഴിക്കുന്നത് ദഹനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നു. ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു. വിട്ടുമാറാത്ത ജലദോഷം, തുമ്മല്‍, ചുമ, പനി എന്നിവ…

Read More

ചിക്കന്‍ ഷവര്‍മ തയ്യാറാക്കാം

ചിക്കന്‍ ഷവര്‍മ തയ്യാറാക്കാം

ചേരുവകള്‍: ചിക്കനില്‍ പുരട്ടാന്‍: ചിക്കന്‍- 500 ഗ്രാം കട്ടിത്തൈര്- നാലു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര്- ഒരു ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടി- ഒരു ടീസ്പൂണ്‍ ജീരകപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍ കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍ വെളുത്തുള്ളി- ആറ് അല്ലി നന്നായി നുറുക്കിയത് എലക്കായ പൊടിച്ചത്: ഒരു ടീസ്പൂണ്‍ ചുക്കുപൊടി- ഒരു ടീസ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് ഒലിവ് ഓയില്‍- രണ്ടു ടേബിള്‍സ്പൂണ്‍ തൈര് വെളുത്തുള്ളി സോസിന്: തൈര് – ഒരു കപ്പ് വെളുത്തുള്ളി- 10 അല്ലി നാരങ്ങാ നീര്- ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് കുരുമുളക്- ആവശ്യത്തിന് മറ്റു ചേരുവകള്‍: ഗോതമ്പ് ബ്രഡ്- നാല് പച്ചടിച്ചീര- രണ്ടുകപ്പ് ഉള്ളി- ഒന്ന് വലുത് തക്കാളി- ഒന്ന് കനംകുറച്ച് അരിഞ്ഞത് തയ്യാറാക്കുന്നവിധം: ചിക്കനില്‍ പുരട്ടാനുള്ള ചേരുവകളെല്ലാം പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. സോസിനുള്ള ചേരുവകള്‍…

Read More

രുചികരം,ആരോഗ്യകരം ഓട്സ് ചപ്പാത്തി

രുചികരം,ആരോഗ്യകരം ഓട്സ് ചപ്പാത്തി

ചേരുവകള്‍: ആട്ട- ഒരു കപ്പ് ഓട്സ് പൊടി- കാല്‍കപ്പ് ഉപ്പ്- ആവശ്യത്തിന് വെള്ളം- ആവശ്യത്തിന് എണ്ണ- ആവശ്യത്തിന് ഓട്സ് പൊടി :ഉണങ്ങിയ ഒരു പാത്രത്തില്‍ ഓട്സ് എടുത്ത് അല്പസമയം വറുത്തെടുക്കുക. ശേഷം ചെറുതായി തണുക്കാന്‍ അനുവദിക്കുക. ശേഷം മിക്സിയില്‍ പൊടിച്ചെടുക്കാം. തയ്യാറാക്കുന്ന വിധം: ആട്ടയും ഓട്സ് പൊടിയും ഉപ്പും നന്നായി മിക്സ് ചെയ്യുക. അല്പാല്പം വെള്ളം ചേര്‍ത്ത് ചപ്പാത്തി മാവു പരുവത്തില്‍ കുഴച്ചെടുക്കുക. പതിനഞ്ചുമിനിറ്റുശേഷം ചെറിയ ഉരുളകളാക്കി പരത്തിയെടുക്കുക. ഒരു പാനില്‍ ചപ്പാത്തി ചുട്ടെടുക്കും പോലെ ചുട്ടെടുക്കാം.

Read More

മട്ടണ്‍ സൂപ്പ്

മട്ടണ്‍ സൂപ്പ്

ചേരുവകള്‍ മട്ടന്റെ എല്ല്: 200 ഗ്രാം തക്കാളി: രണ്ട് സവാള: ഒന്ന് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: ഒരു സ്പൂണ്‍ ചുവന്ന മുളക്: രണ്ട് മഞ്ഞള്‍പ്പൊടി: മൂന്ന് നുള്ള് മല്ലി: ഒരു ടീസ്പൂണ്‍ കുരുമുളക്: ഒരു ടീസ്പൂണ്‍ ജീരകം: ഒരു ടീസ്പൂണ്‍ പെരുംജീരകം: അരടീസ്പൂണ്‍ ഉപ്പ്: ആവശ്യത്തിന് നല്ലെണ്ണ: ഒരു ടീസ്പൂണ്‍ തയ്യാറാക്കുന്നവിധം: കുക്കറില്‍ ഒരു ലിറ്ററിനടുത്ത് വെള്ളമെടുത്ത് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ എല്ല് വേവിക്കുക. ആദ്യ വിസില്‍ വന്നശേഷം സിമ്മിലിട്ട് വേവിക്കുക. മല്ലി, ജീരകം, കുരുമുളക്, പെരുംജീരകം, ചുവന്നമുളക് എന്നിവ വറുത്ത് പൊടിയ്ക്കുക. ഒരു പാനില്‍ എണ്ണ ഒഴിക്ക് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും തക്കാളിയും ചേര്‍ത്ത് നന്നായി ഇളക്കുക. സവാള വഴറ്റിയാല്‍ വേവിച്ചുവെച്ചിരിക്കുന്ന എല്ല് കുക്കറില്‍ നിന്നും ഇതിലേക്ക് പകരുക. നേരത്തെ പൊടിച്ചുവെച്ച ചേരുവകളും ചേര്‍ത്ത് ഇളക്കി…

Read More

ചില കിച്ചന്‍ ടിപ്‌സുകള്‍

ചില കിച്ചന്‍ ടിപ്‌സുകള്‍

ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി എന്നിവ ഒന്നിച്ച് ഒരു പാത്രത്തില്‍ ഇട്ടുവെച്ചാല്‍ അവ കേടുവരും. അതിനാല്‍ ഉരുളക്കിഴങ്ങ് പ്രത്യേകം ഒരു പാത്രത്തിലും സവാളയും വെളുത്തുള്ളിയും ഒരുമിച്ചും വെയ്ക്കാം. പരിപ്പ് എളുപ്പം വേവാനായി അത് എണ്ണമയമില്ലാതെ ഒരു ചീനച്ചട്ടിയില്‍ വറുത്തെടുത്തശേഷം വേവിക്കുക. പെട്ടെന്ന് വെന്തുകിട്ടും. ബദാം, അണ്ടിപ്പരിപ്പ്, ഈത്തപ്പഴം എന്നിവ പുറത്തുവെച്ചു കഴിഞ്ഞാല്‍ അതില്‍ കുറച്ചുദിവസം കഴിച്ചാല്‍ പ്രാണി വരും. അതിനാല്‍ അവ പ്രത്യേകം എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുക. പച്ചമുളകിന്റെ കൊളുന്ത് പൊട്ടിച്ചശേഷം ഒരു കുപ്പിലാക്കി ഫ്രിഡ്ജില്‍ വെച്ചു കഴിഞ്ഞാല്‍ അത് കേടുവരില്ല. നല്ല ഫ്രഷും ആയിരിക്കും. വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് കേടുവരാതിരിക്കാനായി അതില്‍ കുറച്ച് എണ്ണയും അല്പം ഉപ്പും ചേര്‍ത്ത് എയര്‍ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കുക. എലക്കായ നല്ലപോലെ പൊടിഞ്ഞുകിട്ടാനായി ഏലക്കായയില്‍ ഒരുനുള്ള് പഞ്ചസാര ചേര്‍ത്ത് മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിക്കുക. തൊലികൂടി പൊടിക്കുക. എന്നിട്ട് ഒരു…

Read More

സൂപ്പര്‍ ചിക്കന്‍ കൊണ്ടാട്ടം

സൂപ്പര്‍ ചിക്കന്‍ കൊണ്ടാട്ടം

ആവശ്യമായ വസ്തുക്കള്‍ ചിക്കന്‍ – 1/2 കിലോ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ തൈര് – 2 ടീസ്പൂണ്‍ കശ്മീരി മുളക് പൊടി – 2 ടീസ്പൂണ്‍ കോണ്‍ഫേളേര്‍ പൊടി – 1 ടീ സ്പൂണ്‍ പൊടി വെളുത്തുള്ളി – 5 അല്ലി ഉണക്ക മുളക് – 5 എണ്ണം കറിവേപ്പില – 3 മല്ലിയില – ആവശ്യത്തിന് തക്കാളി സോസ് – 1 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കനും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മഞ്ഞള്‍പൊടി, തൈര്, കശ്മിരി മുളക് പൊടി കോണ്‍ഫേളേര്‍ പൊടി എന്നിവ മിക്സ് ചെയ്ത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. തുടര്‍ന്ന് എണ്ണയില്‍ നന്നായി പൊരിച്ച് എടുക്കുക. തുടര്‍ന്ന് വെളുത്ത് അരിഞ്ഞത് എണ്ണയിലിട്ട് മൂപ്പിക്കുക. തുടര്‍ന്ന് വറ്റല്‍ മുളക് കറിവേപ്പില എന്നിവ ചേര്‍ക്കുക….

Read More

പഴങ്ങളുടെ പിറകിലുള്ള സ്റ്റിക്കര്‍ ശ്രദ്ധിച്ചിട്ടുണ്ടോ..

പഴങ്ങളുടെ പിറകിലുള്ള സ്റ്റിക്കര്‍ ശ്രദ്ധിച്ചിട്ടുണ്ടോ..

പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോള്‍ അതിനുമുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് എന്താണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു പിടിയുമുണ്ടാകില്ല. പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടാറുള്ളത്. പഴങ്ങളും പച്ചക്കറികളും എങ്ങനെ ഉത്പാദിപ്പിച്ചുവെന്ന് പറയുന്നതാണ് ഈ കോഡ്. പിഎല്‍യു കോഡിനെക്കുറിച്ച് അറിഞ്ഞാല്‍ പഴങ്ങള്‍ ജനിതക വിളകളാണോ, രാസവളങ്ങള്‍ ഉപയോഗിച്ച് ഉത്പാദിപ്പിച്ചതാണോ, ജൈവികമായി വിളവെടുത്തതാണോ എന്നീ കാര്യങ്ങള്‍ മനസ്സിലാക്കാം. *നാലക്ക കോഡ് സ്റ്റിക്കറിലെ പിഎല്‍യു കോഡ് നാലക്ക കോഡ് ആണെങ്കില്‍ പഴങ്ങള്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണെന്ന് മനസ്സിലാക്കാം. പലപ്പോഴും നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ സാധിക്കും. ഉദാഹരണത്തിന് 4011 ആയിരിക്കും വാഴപ്പഴത്തിന്റെ പിഎല്‍യു കോഡ്. *ജനിതക വിളകള്‍ എട്ടില്‍ ആരംഭിക്കുന്ന അഞ്ചക്ക പിഎല്‍യു കോഡുള്ള പഴങ്ങളും പച്ചക്കറികളും ജനിതക വിളകളായിരിക്കും. 84011 ആണ്…

Read More

പാചക ഗ്യാസ് ലാഭിക്കാം

പാചക ഗ്യാസ് ലാഭിക്കാം

എല്ലാ വീട്ടമ്മമാരുടെയും പ്രധാന പരാതിയാണ് ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നുവെന്നത്. പാചകം ചെയ്യുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുകയാണെങ്കില്‍ ഈ പരാതി പരിഹരിക്കാവുന്നതാണ്. ഗ്യാസ് ലാഭിക്കാനുള്ള ഇത്തരം ചില പൊടിക്കൈകള്‍ നോക്കാം… . ആഹാര സാധനങ്ങള്‍ എല്ലാം പാകപ്പെടുത്തുവാന്‍ തയ്യാറാക്കി വച്ചതിനുശേഷം ബര്‍ണര്‍ കത്തിയ്ക്കുക. . തിള വന്നു കഴിഞ്ഞാല്‍ തീനാളം കുറയ്ക്കുക. ജ്വാല കുറഞ്ഞാലും വിഭവങ്ങള്‍ വെന്തു കൊള്ളും. . കഴിയുന്നതും പാചകത്തിന് കുക്കര്‍ ഉപയോഗിക്കുക. . ആഴം കുറഞ്ഞ വിസ്താരമേറിയ പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കുക. . പാചകം ചെയ്യുമ്പോള്‍ പാത്രത്തിന് മൂടി ഉപയോഗിക്കുക. . ഗ്രീന്‍പീസ്, കടല, പരിപ്പ് എന്നി പാചകത്തിന് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് മുന്‍പ് വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ ഇവ പെട്ടെന്ന് വെന്തു കിട്ടും.

Read More