അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ

അമേരിക്കന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ

അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റിയില്‍ ജയസൂര്യ മികച്ച നടന്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മേളയില്‍ ഇന്ത്യയില്‍ നിന്ന് മാത്രം അഞ്ഞൂറോളം സിനിമകളാണ് മത്സരിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകളും . മത്സരത്തിനുണ്ടായിരുന്നു. ജയസൂര്യ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചതും. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു മേരിക്കുട്ടിയെന്ന് കുറിച്ചുകൊണ്ട് രഞ്ജിത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും താരം പ്രത്യേകം നന്ദി പറഞ്ഞു. മേരിക്കുട്ടി എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തിന്റെ ജീവിതയാത്ര ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ പ്രകടനം സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ജയസൂര്യയ്ക്ക് നേടികൊടുത്തിട്ടുണ്ട്. സ്പെയിനില്‍ നടക്കുന്ന പ്ലായ…

Read More

ഡയറ്റിങ്ങിലാണോ? രാത്രി ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ഡയറ്റിങ്ങിലാണോ? രാത്രി ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാര്‍ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരില്ല അതിനാല്‍ വാരിവലിച്ചു കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും തടി വെയ്ക്കാനൊരു പ്രധാന കാരണമാണ്. രാത്രി കഴിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധവേണം. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. രാത്രി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് പരിചയപ്പെടാം ശീതളപാനീയങ്ങള്‍ ഭൂരിഭാഗം ശീതളപാനീയങ്ങളും സോഡ അടങ്ങിയതായിരിക്കും മാത്രമല്ല പഞ്ചസാരയുടെ അളവും അധികമായിരിക്കും ഇത് ശരീരത്തിലെ കലോറിയുടെ അളവ് കൂട്ടുന്നു നട്‌സ് കലോറിയുടെ കലവറയായ നട്‌സ് രാത്രി കാലങ്ങളില്‍ കഴിക്കുന്നത് തടി കൂട്ടാന്‍ മാത്രമേ ഉപകരിക്കൂ റെഡ് മീറ്റ് റെഡ് മീറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയവയില്‍ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണ്. രാത്രി ഇവ കഴിച്ചാല്‍ ദഹിക്കാനും ബുദ്ധിമുട്ടാണ്. ഇത് പൊണ്ണതടിക്ക് കാരണമാവുന്നു പിസ്സ കേള്‍ക്കുമ്പോള്‍…

Read More

ബീഫ് അച്ചാര്‍ തയ്യാറാക്കാം

ബീഫ് അച്ചാര്‍ തയ്യാറാക്കാം

ആവശ്യമുളള സാധനങ്ങള്‍: ബീഫ്- അരക്കിലോ ഇഞ്ചി- രണ്ടു ടീസ്പൂണ്‍ വെളുത്തുള്ളി- രണ്ടു ടീസ്പൂണ്‍ ചതച്ചത് അച്ചാര്‍പൊടി- നാലു ടേബിള്‍സ്പൂണ്‍ വെള്ളം- ഒരു കപ്പ് വിനാഗിരി- ഒരു കപ്പ് പഞ്ചസാര- രണ്ടുനുള്ള് നല്ലെണ്ണ- ആവശ്യത്തിന് ഉപ്പ്- ആവശ്യത്തിന് മഞ്ഞപ്പൊടി- ആവശ്യത്തിന് മുളകുപൊടി- ആവശ്യത്തിന് മല്ലിപ്പൊടി- ആവശ്യത്തിന് തയ്യാറാക്കുന്നവിധം: ബീഫ് വൃത്തിയായി കഴുകി ചെറിയ കഷണങ്ങളായി നുറുക്കി വെക്കുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞ് അല്പം ഉപ്പു ചേര്‍ത്ത് നന്നായി വറ്റിച്ചെടുക്കുക. ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കി അതിലേക്ക് ബീഫിട്ടശേഷം നന്നായി പൊരിച്ചെടുക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേര്‍ത്ത് മൂപ്പിച്ചശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അച്ചാര്‍പൊടി ചേര്‍ക്കുക. വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ വിനാഗിരി ചേര്‍ത്ത് ഇളക്കിവെക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേര്‍ത്ത് നന്നായി…

Read More

കഴുത്തുവേദന -കാരണങ്ങളും പരിഹാരങ്ങളും

കഴുത്തുവേദന -കാരണങ്ങളും പരിഹാരങ്ങളും

അടുത്തകാലത്തായി പുതിയ തലമുറയില്‍ കണ്ടുവരുന്ന പ്രശ്‌നമാണ് കഴുത്തുവേദന. ഐ.ടി.മേഖലയില്‍ ജോലിചെയ്യുന്നവരെയും കംപ്യൂട്ടറിനുമുന്നില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരെയുമാണ് ഇത് അലട്ടുന്നത്. കൂടുതല്‍സമയം ടി.വി.കാണുന്നവരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരും കഴുത്തുവേദനയുടെ ഇരകളാണ്. ശരീരഘടനയിലെ പ്രത്യേകതകള്‍കൊണ്ടാണ് മനുഷ്യരില്‍ കഴുത്തുവേദന കൂടുതലായി കാണുന്നത്. ഏഴ് കശേരുക്കള്‍ ചേര്‍ന്ന ഘടനയാണ് കഴുത്തിലെ നട്ടെല്ലിനുള്ളത്. അവയ്ക്കിടയിലുള്ള കുഷ്യനാണ് ഡിസ്‌ക്. കൂടാതെ മസിലുകള്‍, ലിഗമെന്റുകള്‍, ജോയിന്റ്‌സ് എന്നിവയുമുണ്ട്. കശേരുക്കള്‍ക്കു നടുവിലൂടെയാണ് സുഷുമ്‌നാനാഡി കടന്നുപോകുന്നത്. ഓരോ കശേരുവിന്റെയും ഇടയിലൂടെ കൈകളിലേക്കുള്ള ഞരമ്പുകളുമുണ്ട്. കഴുത്തിനുചുറ്റുമുള്ള ചെറിയ അസ്ഥികളും മാംസപേശികളുമാണ് തലയുടെ ഭാരം താങ്ങുന്നത്. ഇവയ്ക്കു തേയ്മാനം ഉണ്ടായാല്‍ കഴുത്തുവേദനയ്ക്കു കാരണമാകും. കഴുത്തിലെ മസിലുകളെയാണ് വേദന പ്രധാനമായും ബാധിക്കുക. പോസ്റ്റര്‍ സംബന്ധമായോ വീഴ്ചകള്‍മൂലമോ ആണ് മസില്‍വേദന ഉണ്ടാവുക. കഴുത്തിനുചുറ്റുമുള്ള മസിലുകള്‍ക്കും മുതുകുഭാഗേത്തക്കുള്ള മസിലുകള്‍ക്കുമാവും നീര്‍ക്കെട്ടുണ്ടാവുക. ഇതാണ് പൊതുവായി കണ്ടുവരുന്നത്. ഇത്തരം വേദനകള്‍ക്ക് മതിയായ വിശ്രമവും വേദനസംഹാരികളും ആവശ്യമാണ്. തുടര്‍ന്ന് പോസ്റ്റര്‍ ക്രമെപ്പടുത്തുകയും ഫിസിയോതെറാപ്പി…

Read More

വരട്ടുചൊറി പൂര്‍ണമായും ചികിത്സിച്ചു മാറ്റാം

വരട്ടുചൊറി പൂര്‍ണമായും ചികിത്സിച്ചു മാറ്റാം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. ഇത് ശരീരത്തെ പൊതിഞ്ഞുസൂക്ഷിക്കുന്നു. മാറിയ കാലാവസ്ഥയും ജീവിതശീലങ്ങളും ഭക്ഷണരീതിയുമെല്ലാം ചര്‍മരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ബാക്ടീരിയകളും ഫംഗസുകളും വൈറസുകളുമെല്ലാം ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പകരുന്ന ചര്‍മരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വരട്ടുചൊറി. സ്‌കാബീസ് എന്നും പേരുണ്ട്. സര്‍കോപ്റ്റസ് സ്‌കാബി എന്ന ഒരിനം ചാവിയാണ് രോഗകാരി. സാധാരണ തണുപ്പുള്ള കാലാവസ്ഥയിലാണ് രോഗം വ്യാപകമാകാറുള്ളത്. വിരലിനടിയിലും ഗുഹ്യഭാഗങ്ങളിലും നിതംബങ്ങളിലുമാണ് ഈ ചര്‍മരോഗം പ്രധാനമായി കാണുന്നത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. ലക്ഷണം രോഗം ബാധിച്ച ഭാഗങ്ങളില്‍ ചുവന്ന പാടുകളുണ്ടാവും. ശരീരത്തില്‍ ചൊറിച്ചലുമുണ്ടാവും. രാത്രിയാവുമ്പോല്‍ ചെറിച്ചല്‍ അസഹ്യമാവും.വീട്ടില്‍ ഒരാള്‍ക്ക് ഈ അസുഖമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. ചികിത്സ പെര്‍മിത്രിന്‍ അടങ്ങിയ ഓയിന്‍മെന്രഉകളാണ് സ്‌കാബീസിന്റെ ചികിത്സയില്‍ ഉപയോഗിക്കുന്നത്. കുളിച്ചശേഷം ശരീരം മുഴുവന്‍ പുരട്ടാനാണ് നിര്‍ദേശിക്കാറുള്ളത്. പത്ത് ദിവസത്തിനുള്ളില്‍ രോഗം പൂര്‍ണമായും തീവ്രത…

Read More

കോള്‍ഡ് കോഫി വീട്ടില്‍ തയ്യാറാക്കാം

കോള്‍ഡ് കോഫി വീട്ടില്‍ തയ്യാറാക്കാം

ചേരുവകള്‍ പാല്‍- രണ്ടു കപ്പ് കോഫി- അര ടീസ്പൂണ്‍ തേന്‍ – ഒരു ടീസ്പൂണ്‍ വാനില ഐസ്‌ക്രീം- രണ്ടു ടേബിള്‍ സ്പൂണ്‍ ഫ്രഷ് ഐസ്‌ക്രീം- രണ്ട് ടേബിള്‍ സ്പൂണ്‍ ഐസ് ക്യൂബ്- അരക്കപ്പ് തയ്യാറാക്കുന്ന വിധം സ്റ്റെപ്പ് 1- ഒരു ജാറില്‍ ഐസ് ക്യൂബുകള്‍ ഇടുക. ഇതിലേക്ക് കോഫിയും പാലും തേനും ക്രീമും രണ്ട് ടേബിള്‍ സ്പൂണ്‍ ഐസ്‌ക്രീമും ചേര്‍ക്കുക സ്റ്റെപ്പ് 2- ഇവ നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഗ്ലാസിലേക്കു മാറ്റാം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ് ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.

Read More

രണ്ടാമത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി താരദമ്പതികള്‍

രണ്ടാമത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി താരദമ്പതികള്‍

സിനിമ ലോകത്ത് നിരവധി ആരാധകരുളള നടിയാണ് സ്‌നേഹ. താരദമ്പതികളായ പ്രസന്നയുടെയും സ്നേഹയുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ എപ്പോഴും ആരാധകര്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. മലയാളത്തിലൂടെ അഭിനയരംഗത്തെത്തിയ സ്നേഹ മലയാളസിനിമയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ്. തെലുങ്ക് ചിത്രമായ വിനയ വിദ്യ രാമയിലാണ് സ്നേഹ അവസാനമായി അഭിനയിച്ചത്. അടുത്തിടെ ബ്രദേഴ്സ് ഡേയിലൂടെ പ്രസന്നയും മലയാളത്തിലേക്കെത്തി. ഇപ്പോഴിതാ, രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ താരദമ്പതികള്‍. സ്നേഹയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.നിറവയറുമായി നില്‍ക്കുന്ന സ്നേഹയുടെ നിരവധി ചിത്രങ്ങളാണ് ഒപ്പം വൈറലാവുന്നത്. മഞ്ഞനിറമുള്ള സാരിയില്‍ നടി അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ ്. സ്നേഹയുടെയും പ്രസന്നയുടെയും അടുത്ത ബന്ധുക്കളും സിനിമയിലെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിഹാന്‍ ആണ് താരദമ്പതികളുടെ മൂത്തമകന്‍. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം. 2015…

Read More

ആരാധികയുടെ സ്നേഹകുറിപ്പ് പങ്കുവെച്ച് ആസിഫ് അലി

ആരാധികയുടെ സ്നേഹകുറിപ്പ് പങ്കുവെച്ച് ആസിഫ് അലി

ആരാധികയുടെ സ്നേഹകുറിപ്പ് ഷെയര്‍ ചെയ്ത് ആസിഫ് അലി. വിഎസ് ശില്‍പ എന്ന വിദ്യാര്‍ഥിനി ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ആസിഫ് അലി ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ കോളേജില്‍ അതിഥിയായി എത്തിയ ആസിഫിന് താന്‍ വരച്ച ചിത്രം പങ്കുവെക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് ശില്‍പ ഫെയസ്ബുക്കില്‍ കുറിച്ചത്. ശില്‍പയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ‘ഇനിയും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും…ഏതൊരാള്‍ക്കും ഉള്ളത് പോലെ എനിക്കും ഉണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും.അതില്‍ ചെറു കണിക പോലുള്ള സ്വപ്നങ്ങള്‍ എനിക്ക് വന്നു ചേര്‍ന്നു തുടങ്ങി..ചെറുപ്പത്തിലേ എന്നില്‍ ഉണ്ടായിരുന്ന പേടിയും ആരെങ്കിലും എന്തൊക്കെ വിചാരിക്കും എന്നുള്ള എന്റെ തോന്നലിനും ഞാന്‍ ഇവിടെ ഷട്ടര്‍ ഇടുകയാണ്. ഞാന്‍ വരച്ച ആസിഫ് ഇക്കയുടെ ചിത്രം വരച്ചുണ്ടാക്കാനായി എന്നോട് കോളേജ് ചെയര്‍ മാന്‍ അനിസണ്‍ പറഞ്ഞപ്പോഴും ആസിഫ് ഇക്കയ്ക്ക് കൈ മാറുന്നതിനു മുന്നേ വരെ എന്റെ മനസ്സില്‍ ഞാന്‍ ഒരു കഴിവും ആര്‍ക്കു ഉപകാരവും…

Read More

അടിപൊളി പച്ചമുളക് അച്ചാര്‍

അടിപൊളി പച്ചമുളക് അച്ചാര്‍

ആവശ്യമായ വസ്തുക്കള്‍ പച്ച മുളക് – 100 ഗ്രാം വിനാഗിരി – 5 ടേബിള്‍ സ്പൂണ്‍ വെള്ളം – 1 കപ്പ് ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി- എട്ട് അല്ലി നീളത്തില്‍ മുറിച്ചത് കശ്മീരി മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ – 1/2ടീസ്പൂണ്‍ പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍ ഉലുവപ്പൊടി ഒരു നുള്ള് എണ്ണ – 2 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അര കപ്പ് വെള്ളം, 3 ടേബിള്‍ സ്പൂണ്‍ വിനാഗിരി, അവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് തിളയ്പ്പിക്കുക. തിളച്ച് വരുമ്പോള്‍ പച്ച മുളക് ഇതില്‍ ഇടുക. നന്നായി വറ്റി കഴിഞ്ഞ ശേഷം മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയില്‍ എണ്ണ എടുത്ത് കടുക് ഇട്ട് പൊട്ടിക്കുക. തുടര്‍ന്ന് ഇഞ്ചി, കറിവേപ്പില,…

Read More

”നിക് എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ വരെ ചുമന്നിട്ടുണ്ട്”: പ്രിയങ്ക ചോപ്ര

”നിക് എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ വരെ ചുമന്നിട്ടുണ്ട്”: പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും വിവാഹിതരായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇപ്പോള്‍ തങ്ങളുടെ വിവാഹസമയത്ത് ഉണ്ടായ ചില രസകരമായ സംഭവങ്ങള്‍ പ്രിയങ്ക ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ബോളിവുഡിലെ പ്രശസ്തമായ കപില്‍ ശര്‍മ്മ ഷോയിലാണ് താരം മനസ് തുറന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് വേണ്ടി നിക് ജൊനാസും കുടുംബവും പത്ത് ദിവസം പ്രിയങ്കയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. നികിന്റെ മാതാപിതാക്കളും മൂന്ന് സഹോദരന്‍മാരും അതില്‍ ഒരാളുടെ ഭാര്യയും മറ്റൊരാളുടെ കാമുകിയുമായിരുന്നു ഇന്ത്യയിലെത്തിയത്. ഇത്രയും ദിവസം പ്രിയങ്കയുടെ വീട്ടുകാരുടെ കൂടെ നിക് ജൊനാസും കുടുംബവും താമസിച്ചപ്പോള്‍ അവിടെയുണ്ടായ രസകരമായ സംഭവങ്ങളില്‍ ചിലതാണ് പ്രിയങ്ക പറഞ്ഞത്. ആ സമയത്ത് വിവാഹത്തിരക്കുകളിലായ തന്റെ കുടുംബത്തെ നിക് വളരെയധികം സഹായിച്ചു എന്നാണ് താരം പറയുന്നത്. ‘ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നത് ഉള്‍പ്പെടെ, ആ സമയത്ത് നിക് ഒരു…

Read More