കളിയ്ക്കിടെ പന്ത് കാണാനില്ല; ചിരിപടര്‍ത്തി ആ ദൃശ്യങ്ങള്‍

കളിയ്ക്കിടെ പന്ത് കാണാനില്ല; ചിരിപടര്‍ത്തി ആ ദൃശ്യങ്ങള്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ എല്ലാവരിലും കൂട്ടചിരി പടര്‍ത്തിയ ഒരു സംഭവം ഉണ്ടായി. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് കാണാതായി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കൂട്ടത്തോടെ പന്ത് തിരഞ്ഞ് തുടങ്ങി. പന്തിനെ പിന്തുടര്‍ന്ന വെര്‍നോണ്‍ ഫിലാന്‍ഡര്‍ ബൗണ്ടറിലൈനിന് പുറത്ത് അരിച്ചുപെറുക്കി. കുറച്ച് റിസര്‍വ് താരങ്ങളും ഫിലാന്‍ഡര്‍ക്കൊപ്പം പന്ത് തിരയാനായി കൂടി. എന്നാല്‍ പന്ത് കണ്ടെത്താനായില്ല. ഇതിനിടെ ഗ്രൗണ്ടിലെ ഒരു ക്യാമറയില്‍ പന്ത് കൃത്യമായി പതിഞ്ഞു. അത് സൂം ചെയ്ത് കാണിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കണ്ണില്‍ പെട്ടില്ല. View this post on Instagram What a moment 😂 Markram the hero 😂😂 A post shared by cricket.heaven.2 (@cricket.heaven.2) on Oct 3, 2019 at 3:49am PDT വീണ്ടും ദൃശ്യം കാണിച്ചപ്പോള്‍ ഏയ്ഡന്‍ മാര്‍ക്രം ഓടിയെത്തി പന്ത് കൈക്കലാക്കുകയായിരുന്നു. ബൗണ്ടറിലൈനില്‍…

Read More

സോഷ്യല്‍ മീഡിയയില്‍ വൈറലായി താരങ്ങളുടെ ആംഗ്യ ഭാഷ

സോഷ്യല്‍ മീഡിയയില്‍ വൈറലായി താരങ്ങളുടെ ആംഗ്യ ഭാഷ

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കോഹ്ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ. ദക്ഷിണാഫ്രിക്കയുമായുള്ള ആദ് ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. മാച്ചില്‍ ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രീസിലുണ്ടായിരുന്ന ജഡേജയും ഡ്രെസിങ് റൂമിലിരുന്ന് നായകന്‍ വിരാട് കൊഹ്ലിയും നടത്തിയ ആശയവിനിമയമാണ് ഈ വീഡിയോ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടമായി നില്‍ക്കുമ്‌ബോള്‍ ക്രീസിലുണ്ടായിരുന്നതു രവീന്ദ്ര ജഡേജയും വൃദ്ധിമാന്‍ സാഹയുമാണ്. വെള്ളം കുടിക്കുന്നതിനുള്ള ഇടവേളയില്‍ ക്രീസില്‍ നിന്ന ജഡേജ നായകനോട് ഇനിയും എത്ര നേരം ബാറ്റ് ചെയ്യണമെന്ന് ആക്ഷനിലൂടെ ചോദിക്കുന്നു. ഇന്ത്യന്‍ നായകന്റെ മറുപടി കൈകള്‍ കൊണ്ടുള്ള ആക്ഷനിലൂടെയായിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഒപ്പം ആരാധകര്‍ക്ക് ഒരു ടാസ്‌ക്കും. ഇന്ത്യന്‍ താരങ്ങളുടെ സംസാരം ഡീക്കോഡ് ചെയ്യുക. View this post on Instagram Alpha to Delta 🗣️🗣️…

Read More

ചൈന ഓപണ്‍: ബിയാന്‍കയും നവോമി ഒസാക്കയും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും

ചൈന ഓപണ്‍: ബിയാന്‍കയും നവോമി ഒസാക്കയും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും

ബെയ്ജിങ്: ചൈന ഓപണ്‍ ക്വാര്‍ട്ടറില്‍ കാനഡയുടെ കൗമാര താരം ബിയാന്‍ക ആന്‍ഡ്രസ്‌ക്യൂവും ആസ്‌ട്രേലിയന്‍ ഓപണ്‍ ജേതാവായ ജപ്പാന്റെ നവോമി ഒസാക്കയും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പിച്ചാണ് 19കാരിയായ ബിയാന്‍ക ക്വാര്‍ട്ടറിലെത്തിയത്. അമേരിക്കയുടെ അലിസണ്‍ റിസ്‌കെക്കെതിരെ 6-4, 6-0ത്തിനായിരുന്നു ഒസാക്കയുടെ പ്രീക്വാര്‍ട്ടര്‍ വിജയം.

Read More

ആദ്യ സീസണില്‍ തന്നെ ലോക ചാമ്പ്യന്‍ പട്ടം നേടി അമേരിക്കന്‍ താരം

ആദ്യ സീസണില്‍ തന്നെ ലോക ചാമ്പ്യന്‍ പട്ടം നേടി അമേരിക്കന്‍ താരം

ദോഹ: പ്രഫഷനല്‍ അത്‌ലറ്റായി ട്രാക്കിലെത്തിയ ആദ്യ സീസണില്‍ തന്നെ ലോക ചാമ്പ്യന്‍ പട്ടം നേടി അമേരിക്കന്‍ താരം ഗ്രാന്റ് ഹോളോവേ. പുരുഷ അത്‌ലറ്റുകളുടെ ശ്രേണിയിലേക്ക് യു.എസ്. മുന്നോട്ടുവെക്കുന്ന ഭാവിതാരമാണ് ഈ 21കാരന്‍. നാഷനല്‍ കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ റെക്കോഡ് ജേതാവായ ഗ്രാന്റ് 12.98 സെക്കന്‍ഡിലാണ് ദോഹയില്‍ സുവര്‍ണനേട്ടത്തിലേക്ക് ചാടിയും ഓടിയുമെത്തിയത്. നിലവിലെ ചാമ്പ്യനും ഈയിനത്തില്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട താരവുമായ ജമൈക്കയുടെ ഒമര്‍ മക്‌ലിയോഡ് മത്സരത്തിനിടെ ഹര്‍ഡിലില്‍തട്ടി വീണുപോയത് ഹോളോവേയുടെ വഴി എളുപ്പമാക്കിയത്. ഈ അവസരം മുതലെടുത്ത് അമേരിക്കന്‍ താരം സ്വര്‍ണക്കുതിപ്പ് നടത്തിയപ്പോള്‍ 2015ലെ ചാമ്പ്യനും കഴിഞ്ഞ തവണത്തെ വെള്ളിമെഡല്‍ ജേതാവുമായ സെര്‍ജി ഷുബെന്‍കോവ് (13.15) രണ്ടാമതും ഫ്രാന്‍സിന്റെ യൂറോപ്യന്‍ ചാമ്പ്യന്‍ പാസ്‌കല്‍ മാര്‍ട്ടിനോര്‍ട്ട് ലഗാര്‍ഡെ മൂന്നാമതുമെത്തി. ആദ്യത്തെ പ്രധാന മത്സരത്തില്‍തന്നെ വിജയിയാകാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഗ്രാന്റ് പറഞ്ഞു. എനിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ഈ ലക്ഷ്യത്തിലേക്ക്…

Read More

വീണ്ടും റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

വീണ്ടും റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ

മുംബൈ: വീണ്ടും റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. കാല്‍ ശതമാനം നിരക്കാണ് കുറച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്കില്‍ ആര്‍ബിഐ മാറ്റം വരുത്തുന്നത്. റിപ്പോ നിരക്ക് വീണ്ടും കുറച്ചതോടെ ബാങ്കുകളുടെ പലിശ നിരക്കില്‍ വീണ്ടും കുറവു വരും. അതേസമയം വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6.5 ശതമാനമായി വളര്‍ച്ചാനിരക്ക് കുറയുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 6.9 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്.

Read More

മരണത്തിന്റെ താഴ് വരയില്‍ മഞ്ഞ് വീഴുന്നത് കാണാം

മരണത്തിന്റെ താഴ് വരയില്‍ മഞ്ഞ് വീഴുന്നത് കാണാം

ഇടുക്കി ജില്ലയിലെ പീരുമേട് പഞ്ചായത്തിലാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്. പരുന്തുംപാറ അഥവാ ഡെത്ത് വാലി എന്ന് അറിയപ്പെടുന്ന ഈ മലമേട് അകലക്കാഴ്ചയില്‍ പരുന്തിന്റെ തല പോലെ തോന്നിക്കുന്നൊരു പാറയാണ്. കോട്ടയം കുമളി പാതയില്‍, പീരുമേട് കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വലത്തേക്കൊരു വഴി. അതിലൂടെ മൂന്നു കിലോമീറ്റര്‍ കടന്നാല്‍ പരുന്തുംപാറയില്‍ എത്തും. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്രാമ്പിക്കൊക്ക എന്നായിരുന്നു പരുന്തുംപാറയുടെ പേര്. പിന്നീട് പ്രദേശവാസികള്‍ ‘പരുന്തുംപാറയെന്ന’ പുതിയ പേരു വിളിച്ചു. എന്നാല്‍ ഈ സ്ഥലത്തിന്റെ യഥാര്‍ത്ഥ പേര് ഡെത്ത് വാലി അഥവ മരണത്തിന്റെ താഴ്വര എന്നാണ്.   ഈ സൂയിസൈഡ് പോയിന്റാണ് പരുന്തുംപാറയുടെ പ്രധാന ആകര്‍ഷണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുപേര്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെ പഞ്ചായത്ത് അധികൃതര്‍ സൂയിസൈഡ് പോയിന്റ് ഒന്നാകെ കൈവരി കെട്ടി. ചെങ്കുത്തായ പാറയിലിടിച്ച് തിരശ്ചീനമായി മഞ്ഞു പറന്നുവരുന്ന കാഴ്ച പരുന്തുംപാറയുടെ മാത്രം പ്രത്യേകതയാണ്. സൂയിസൈഡ് പോയിന്റിലെ…

Read More

നീലഗിരി കുന്നുകളുടെ താഴ് വാരത്ത് ജൈവവൈവിധ്യങ്ങളുമായി മസിനഗുഡി

നീലഗിരി കുന്നുകളുടെ താഴ് വാരത്ത് ജൈവവൈവിധ്യങ്ങളുമായി മസിനഗുഡി

ഊട്ടിക്കടുത്ത് നീലഗിരി കുന്നുകളുടെ താഴ്വാരത്തായാണ് മസിനഗുഡി എന്ന മനോഹര പ്രദേശം സ്ഥിതി ചെയ്യുന്നത്. മുതുമലൈ ദേശീയോദ്യാനത്തിന്റെ അഞ്ചു പ്രധാനഭാഗങ്ങളിലൊന്നായ ഈ പ്രദേശം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. തൊട്ടടുത്തുള്ള ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. പ്രകൃതിയോട് കൂടുതല്‍ അടുക്കാനും മറ്റെല്ലാം മറന്നു സന്തോഷിക്കാനുമായി നിരവധി കാര്യങ്ങളുണ്ട് ഇവിടെ. മറ്റു വനപ്രദേശങ്ങളിലുള്ളതു പോലെതന്നെ മസിനഗുഡിയിലും ജീപ്പ് സഫാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. രാവിലെ 6മണി മുതല്‍ 7 മണി വരെയും വൈകിട്ട് 5 മുതല്‍ 7 മണി വരെയുമുള്ള സമയത്ത് ഇവിടെ സഞ്ചാരികള്‍ക്കായി ജീപ്പ് സര്‍വ്വീസ് ലഭ്യമാണ്. ഒരു മണിക്കൂര്‍ നേരം കാട്ടുപ്രദേശത്തു കൂടി യാത്ര ചെയ്യാം. പോകും വഴിയേ മാനുകളെയും കുരങ്ങന്മാരെയും ആനകളെയുമെല്ലാം വഴിയില്‍ നിറയെ കാണാം. ഭാഗ്യമുണ്ടെങ്കില്‍ വഴിയിലെവിടെയെങ്കിലും കടുവയെയും കണ്ടെന്നും വരാം! പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ മല കയറാന്‍ ഇഷ്ടമുള്ളവര്‍ക്കായും ഇവിടെ…

Read More

300 പടികള്‍ കയറി എത്താം സമുദ്രനിരപ്പില്‍നിന്നും 1600 അടി ഉയരത്തിലുള്ള അംബാജിയിലേക്ക്

300 പടികള്‍ കയറി എത്താം സമുദ്രനിരപ്പില്‍നിന്നും 1600 അടി ഉയരത്തിലുള്ള അംബാജിയിലേക്ക്

ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനാസ്‌കാന്ത ജില്ലയിലെ ഡാന്റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്റെ മുകളിലാണ് അംബാജി എന്ന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നു കൂടിയാണ് അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. ബാദര്‍വി പൂര്‍ണിമ, ദീപാവലി തുടങ്ങിയ ആഘോഷവേളകളില്‍ ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ ഇവിടെ എത്താറുണ്ട്. ആരവല്ലി പര്‍വ്വതനിരകളിലെ നിബിഡവനങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അംബാജി സഞ്ചാരികളെ സംബന്ധിച്ചിടത്തോളം പ്രകൃതി സൗന്ദര്യവും ആത്മീയതയും ഇഴചേരുന്ന ഒരനുഭവമാണ്. ഗബ്ബാര്‍ കുന്ന് ആരവല്ലി പര്‍വ്വതനിരകളോട് ചേര്‍ന്നുള്ള അരാസുര്‍ മലകളില്‍ സമുദ്രനിരപ്പില്‍നിന്നും 1600 അടി ഉയരത്തിലാണ് ഗബ്ബാര്‍ കുന്ന് സ്ഥിതി ചെയ്യുന്നത്. വേദകാല നദിയായ സരസ്വതിയുടെ ഉത്ഭവസ്ഥാനത്തിന് അടുത്തായാണ് ഗബ്ബാര്‍ കുന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. ഗബ്ബാറിനു താഴെനിന്നും കല്ലുകൊണ്ട് നിര്‍മ്മിച്ച 300 പടികള്‍ കയറിയാല്‍ ഒരു ഇടുങ്ങിയ പാതയിലെത്തും. ഈ…

Read More

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 28,200 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 28,200 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച് 28,200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,525 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 175 പോയിന്റ് ഉയര്‍ന്ന് 38282ലും നിഫ്റ്റി 40 പോയിന്റ് നേട്ടത്തില്‍ 11354 ലിലും എത്തി. ബിഎസ്ഇയിലെ 814 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 458 ഓഹികള്‍ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, സിപ്ല, ബജാജ് ഓട്ടോ, യുപിഎല്‍, റിലയന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഐഒസി, ഗ്രാസിം, ബിപിസിഎല്‍, ഗെയില്‍, കോള്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, പവര്‍ ഗ്രിഡ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Read More