നദികളില്‍ വിഗ്രഹ നിമഞ്ജനം നടത്തിയാല്‍ പിഴ 50,000 വരെ; ഉത്തരവുമായി എന്‍എംസിജി

നദികളില്‍ വിഗ്രഹ നിമഞ്ജനം നടത്തിയാല്‍ പിഴ 50,000 വരെ; ഉത്തരവുമായി എന്‍എംസിജി

ന്യൂഡല്‍ഹി: ഗംഗാ നദിയിലെ മലിനീകരണത്തിനെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹങ്ങളും പൂജാവസ്തുക്കളും നിമഞ്ജനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൂജനടത്തുന്ന കടവുകളില്‍ പ്രത്യേക സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ദസ്സറ, ദീപാവലി, സരസ്വതി പൂജ തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഗംഗാനദിയിലും പോഷക നദികളിലും വിഹ്രഹങ്ങള്‍ നിമഞ്ജനം ചെയ്താല്‍ 50,000 രൂപ പിഴയായി ഈടാക്കുമെന്നും നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ (എന്‍എംസിജി) ഉത്തരവിറക്കി. നദികളുടെ കടവുകളിലും തീരങ്ങളിലും സുരക്ഷ ഏര്‍പ്പെടുത്താനും ബാരിക്കേഡുകള്‍ സ്ഥാപിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗംഗാ നിമഞ്ജനം നടത്താറുള്ള സ്ഥലങ്ങളില്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് താല്‍കാലിക കുളങ്ങള്‍ നിര്‍മിച്ച് നിമഞ്ജനത്തിനുള്ള സൗകര്യം ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കൂടാതെ, വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പ്ലാസ്റ്റര്‍ ഓഫ് പാരിസ്, ഫൈബര്‍, തെര്‍മോക്കോള്‍ തുടങ്ങിയവപോലുള്ളവസ്തുക്കള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. വിഗ്രഹങ്ങളില്‍ നിറംനല്‍കുന്നതിന് വിഷാംശമുള്ളതും കൃത്രിമവുമായ നിറങ്ങള്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ നടപ്പാക്കിയതു സംബന്ധിച്ച് ഉത്സവാഘോഷങ്ങള്‍ക്കു…

Read More

പതിവ് കഥകളെ മറക്കാം; ലോകത്തെ ഏറ്റവും മനോഹരമായ രാജ്യാതിര്‍ത്തികള്‍ സന്ദര്‍ശിക്കാം

പതിവ് കഥകളെ മറക്കാം; ലോകത്തെ ഏറ്റവും മനോഹരമായ രാജ്യാതിര്‍ത്തികള്‍ സന്ദര്‍ശിക്കാം

അതിര്‍ത്തികളെന്ന് പറഞ്ഞാല്‍ അത്ര രസമുള്ള കാഴ്ചകളാവില്ല നമ്മുടെ മനസ്സിലേക്ക് കടന്നുവരിക. മതിലുകളോ തോക്കുധാരികളായ പട്ടാളക്കാര്‍ കാവല്‍നില്‍ക്കുന്ന ബോര്‍ഡറുകളോ ഒക്കെയാവും ഓര്‍മ വരുന്നത്. ലോകമെമ്പാടുമുള്ള പല രാജ്യാതിര്‍ത്തികളും ഏതാണ്ട് ഇതുപോലെയൊക്കെ ആണെങ്കിലും ചിലത് നാടകീയമായ പ്രകൃതിദൃശ്യങ്ങള്‍ക്കും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ടവയാണ്. അത്തരത്തില്‍ സൗന്ദര്യപരമായും ചരിത്രപരമായുമൊക്കെ വേറിട്ടുനില്‍ക്കുന്ന ചില അതിര്‍ത്തികളെ പരിചയപ്പെടാം. ഇന്ത്യ-പാക് വാഗാ ബോര്‍ഡര്‍ പഞ്ചാബിലെ വാഗാ അതിര്‍ത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയെ അല്‍പനേരത്തേയ്ക്കെങ്കിലും മറക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലൂടെ ഇരുരാജ്യങ്ങളെയും മുറിച്ചുകടന്നുപോകുന്ന പാത ഉള്‍പ്പെടുന്ന അതിര്‍ത്തിഗ്രാമമാണ് വാഗ യഥാര്‍ഥത്തില്‍. എന്നും നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണ് വാഗയെ ലോകപ്രശസ്തമാക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേനയും പാക്കിസ്ഥാന്‍ റേഞ്ചേഴ്സും ചേര്‍ന്ന് നടത്തുന്ന ഈ ചടങ്ങ്, ഭിന്നിച്ച രണ്ടു രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം പുതുക്കുന്ന അത്യുജ്ജ്വലവും ആവേശപൂര്‍ണവും ഏറ്റവും മനോഹരമായ ഓര്‍മപ്പെടുത്തലുകളില്‍ ഒന്നാണ്. ഇവിടെയൊരുക്കിയിരിക്കുന്ന പവലിയനില്‍ ഇരുന്ന് വിദേശികളടക്കമുള്ള ആര്‍ക്കും ഈ…

Read More

തെളിനീര്‍ തടാകങ്ങളും ക്ഷേത്രസമുച്ചയങ്ങളും പച്ചപരവതാനി വിരിച്ച കുന്നുകളുമായി മൗണ്ട് അബു

തെളിനീര്‍ തടാകങ്ങളും ക്ഷേത്രസമുച്ചയങ്ങളും പച്ചപരവതാനി വിരിച്ച കുന്നുകളുമായി മൗണ്ട് അബു

പോയ കാലത്തെ ശില്‍പചാതുര്യം വിളിച്ചോതുന്ന ക്ഷേത്രസമുച്ചയങ്ങളും തെളിനീര്‍ തടാകങ്ങളും പച്ചപരവതാനി വിരിച്ച കുന്നുകളുമൊക്കെയായി നമ്മെ മാടി വിളിക്കുന്ന ഇടമാണ് മൗണ്ട് അബു. ജൈനന്‍മാരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയായ മൌണ്ട് അബു രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സുഖകരമായ കാലാവസ്ഥ ആസ്വദിക്കുവാനും പഴമയിലേക്കു ഒന്നെത്തിനോക്കാനുമായി ധാരാളം യാത്രികര്‍ വര്‍ഷാവര്‍ഷം ഇവിടെ എത്തിച്ചേരുന്നുണ്ട്. ചരിത്രം പറഞ്ഞാല്‍ നാഗ ദൈവമായ അര്‍ബുധയുമായി ബന്ധപ്പെട്ടു ഒരു കഥയുണ്ട്. ഒരിക്കല്‍ ശിവ വാഹനമായ നന്ദിയെ രക്ഷിക്കാന്‍ നാഗ ദൈവം ഇവിടെ എത്തിചേര്‍ന്നെന്നാണ് സങ്കല്‍പം. അതില്‍ പിന്നെ ഇവിടം അര്‍ബുധാരണ്യ എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീടത് അബു പര്‍വത് അഥവാ മൌണ്ട് അബുവായി മാറി. തീര്‍ത്ഥാടകരേയും വിനോദ സഞ്ചാരികളേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധം ദൃശ്യവൈവിധ്യം കൊണ്ട് അനുഗ്രഹീതമാണിവിടം. നക്കി തടാകം,സണ്‍ സെറ്റ് പോയിന്റ്,ട്ടോട് റോക്ക്,കൊടുമുടികളുടെ ഭംഗി ആസ്വദിക്കാന്‍ ഗുരുശിഖര്‍ തുടങ്ങി കാഴ്ചകള്‍ അനവധിയാണ്….

Read More

ഇന്ത്യ ദക്ഷിണാഫ്രിക്ക; രണ്ടാം ടെസ്റ്റില്‍ കന്നി സെഞ്ച്വറി കുറിച്ച് മായങ്ക് അഗര്‍വാള്‍

ഇന്ത്യ ദക്ഷിണാഫ്രിക്ക; രണ്ടാം ടെസ്റ്റില്‍ കന്നി സെഞ്ച്വറി കുറിച്ച് മായങ്ക് അഗര്‍വാള്‍

  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കന്നി സെഞ്ച്വറി കുറിച്ച് മായങ്ക് അഗര്‍വാള്‍. 204 ബോളില്‍നിന്നാണു മായങ്ക് സെഞ്ചുറി തികച്ചത്. 13 ഫോറും രണ്ടു സിക്‌സും അടങ്ങുന്നതാണു മായങ്കിന്റെ ഇന്നിങ്‌സ്. ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുന്ന 86-ാമത്തെ ഇന്ത്യന്‍ കളിക്കാരനാണ് മായങ്ക്. ഓപ്പണറെന്ന നിലയില്‍ സെഞ്ചുറി നേടുന്ന 33-ാമത്തെ ഇന്ത്യന്‍ താരമാണ്. മായങ്കിന്റെ അഞ്ചാം ടെസ്റ്റ് മത്സരമാണിത്. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ 77 റണ്‍സാണ് മായങ്കിന്റെ മികച്ച സ്‌കോര്‍. ഓസ്‌ട്രേലിയയില്‍ കളിച്ച മറ്റു ടെസ്റ്റ് മത്സരങ്ങളില്‍ 76 ഉം 42 ഉം റണ്‍സ് നേടി. അടുത്തിടെ കളിച്ച രണ്ടു ടെസ്റ്റ് പരമ്ബരയില്‍ നാലു ഇന്നിങ്‌സുകളിലായി 5, 16, 55, 4 എന്നിങ്ങനെയാണ് മായങ്കിന്റെ സമ്ബാദ്യം. 28 കാരനായ മായങ്ക് കര്‍ണാടക സ്വദേശിയാണ്.

Read More

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ക്യാമറമാനെതിരെ പരാതിയുമായി വനിതാ അത്‌ലറ്റുകള്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; ക്യാമറമാനെതിരെ പരാതിയുമായി വനിതാ അത്‌ലറ്റുകള്‍

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ക്യാമറ മാനെതിരെ പരാതിയുമായി വനിതാ അത്‌ലറ്റുകള്‍. മത്സരങ്ങള്‍ ടി.വിയിലൂടെ വീക്ഷിച്ചവരെല്ലാം സ്റ്റാര്‍ട്ടിങ് ലൈനില്‍ അത്‌ലറ്റുകളുടെ അതി സൂക്ഷ്മമായ മുഖഭാവങ്ങള്‍ പോലും കണ്ട് അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍, ഇത് സാധ്യമാക്കിയ സ്റ്റാര്‍ട്ടിങ് ബ്ലോക് ക്യാമറക്കെതിരൊണ് മീറ്റിലെ വനിത അത്‌ലറ്റുകള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം ക്യാമറകളിലൂടെ അത്‌ലറ്റുകളുടെ സ്വകാര്യഭാഗങ്ങളും മറ്റും ചിത്രീകരിക്കപ്പെടുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. ജര്‍മന്‍ താരങ്ങളായ തയാന പിന്‍േറായും ഗിന ലൂക്കന്‍കെംപറും ജഴ്‌സി ധരിച്ച് ഈ അതിസൂക്ഷ്മ ക്യാമറകളുടെ മുന്നില്‍ കയറിനിന്ന് ഓടുന്നതിലുള്ള ബുദ്ധിമുട്ട് ഐ.എ.എ.എഫിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. വെടിപൊട്ടുന്ന സമയത്തെ മത്സരാര്‍ഥികളുടെ മുഖഭാവങ്ങള്‍ യഥാവിധം ഒപ്പിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. പരാതി ഉയര്‍ന്നതോടെ സംപ്രേഷണം ചെയ്യുന്ന രംഗങ്ങള്‍ പരിമിതപ്പെടുത്തി. ദിവസവും ചിത്രീകരിച്ച രംഗങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായും ഐ.എ.എ.എഫ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; പതിനാറ് മെഡലുകളുമായി യുഎസ് ആധിപത്യം തുടരുന്നു

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; പതിനാറ് മെഡലുകളുമായി യുഎസ് ആധിപത്യം തുടരുന്നു

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ യുഎസ് ആധിപത്യം തുടരുന്നു. ഏഴു സ്വര്‍ണവും അത്രയും വെള്ളിയും രണ്ട് വെങ്കലവും അടക്കം 16 മെഡലുകളാണ് യുഎസ് ഇതുവരെ നേടിയിരിക്കുന്നത്. രണ്ട് സ്വര്‍ണവും മൂന്നു വെള്ളിയും അത്രയും വെങ്കലവും അടക്കം എട്ട് മെഡലുകള്‍ നേടിയ ചൈനയാണു രണ്ടാമത്. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും അടക്കം നാല് മെഡലുകള്‍ നേടിയ ജമൈക്കയാണു മൂന്നാമത്. ഇന്നലെ നടന്ന വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്കു മെഡല്‍ നേടാനായില്ല. 61.12 മീറ്ററിന്റെ മികച്ച ദൂരവുമായി അന്നു എട്ടാമതായി. ജാവലിന്‍ ഫൈനലില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമായാണ് അന്നു മടങ്ങിയത്. ഓസ്ട്രേലിയയുടെ കെല്‍സി ലീ ബാര്‍ബെര്‍ 66.56 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. ആറാമത്തെ അവസരത്തിലാണു കെല്‍സി സ്വര്‍ണം ഉറപ്പാക്കിയത്. ചൈനയുടെ ഷിയിങ് ലിയു 65.88 മീറ്റര്‍ എറിഞ്ഞു വെള്ളി നേടി. സീസണല്‍ ബെസ്റ്റ് പ്രകടനവുമായാണു…

Read More

200 മീറ്ററില്‍ സ്വര്‍ണം അണിഞ്ഞ് ബ്രിട്ടീഷ് താരം ഡിന ആഷര്‍ സ്മിത്ത്

200 മീറ്ററില്‍ സ്വര്‍ണം അണിഞ്ഞ് ബ്രിട്ടീഷ് താരം ഡിന ആഷര്‍ സ്മിത്ത്

വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം അണിഞ്ഞ് ബ്രിട്ടീഷ് താരം ഡിന ആഷര്‍ സ്മിത്ത്.  21.88 സെക്കന്റിലാണ് ഡിന 200 മീറ്റര്‍ തികച്ചത്. ലോക ചാമ്ബ്യന്‍ഷിപ്പിലെ തന്റെ ആദ്യ സ്വര്‍ണമെഡല്‍ ആണ് ഡിന ഇതോടെ സ്വന്തമാക്കിയത്. നേട്ടത്തിന് ശേഷം വികാരാതീതയായ ഡിനയെ ആണ് കാണാന്‍ ആയത്. അതേസമയം 22.22 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ ബ്രിട്ടനി ബ്രൊണ്‍ ആണ് വെള്ളി മെഡല്‍ നേടിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം ആണ് അമേരിക്കന്‍ താരം കുറിച്ചത്. 100 മീറ്റര്‍ ഫൈനല്‍ സെക്കന്റിന്റെ ആയിരത്തില്‍ ഒന്നു അംശത്തില്‍ നഷ്ടമായ സ്വിസ് താരം മുജിങ കബുഡ്ജിക്കാണ് വെങ്കല മെഡലിന് അര്‍ഹയായത്. 22.51 സെക്കന്റുകള്‍ക്ക് ആണ് സ്വിസ് താരം 200 മീറ്റര്‍ ഓടിയെത്തിയത്.

Read More

1500 മീറ്റര്‍ ഹീറ്റ്സ്; മെഡലില്ല, മികച്ച സമയത്തില്‍ പൂര്‍ത്തിയാക്കി ചിത്ര

1500 മീറ്റര്‍ ഹീറ്റ്സ്; മെഡലില്ല, മികച്ച സമയത്തില്‍ പൂര്‍ത്തിയാക്കി ചിത്ര

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്റര്‍ ഹീറ്റ്സില്‍ പി.യു ചിത്ര എട്ടാമത്. നാല് മിനിറ്റ് 11.10 സെക്കന്‍ഡിലാണ് ചിത്ര ഹീറ്റ്സില്‍ തന്റ ദൂരം പൂര്‍ത്തിയാക്കിയത്. ചിത്രയുടെ ഏറ്റവും മികച്ച സമയമാണിത്. എങ്കിലും ചിത്രക്ക് സെമി യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്റ്സിലാണ് ചിത്ര മത്സരിച്ചത്. ആകെ 35 അത്ലീറ്റുകളാണ് മൂന്ന് ഹീറ്റ്സുകളിലായി അണിനിരന്നത്. ഇതില്‍ മുപ്പതാമതാണ് ചിത്ര. നെതര്‍ലന്‍ഡ്സിന്റെ സിഫാന്‍ ഹസ്സന്റേതാണ് മികച്ച സമയം (4:03.88).

Read More

ചാമ്പ്യന്‍സ് ലീഗ്; രണ്ടാം മത്സരത്തിലും വിജയം കണ്ട് അയാക്‌സ്

ചാമ്പ്യന്‍സ് ലീഗ്; രണ്ടാം മത്സരത്തിലും വിജയം കണ്ട് അയാക്‌സ്

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് വിഭാഗത്തില്‍ രണ്ടാം തവണയും വിജയം സ്വന്തമാക്കി അയാക്‌സ്. സ്‌പെയിനില്‍ ചെന്ന് വലന്‍സിയയെ നേരിട്ട അയാക്‌സ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ന് വിജയിച്ചത്. കഴിഞ്ഞ സീസണില്‍ സ്‌പെയിനില്‍ വന്ന് റയലിനെ തോല്‍പ്പിച്ച ചരിത്രമുള്ള അയാക്‌സ് ഇന്നും അതുപോലൊരു പ്രകടനമാണ് നടത്തിയത്. ഇന്നത്തെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ഹകീം സിയെച് ഒരു സുന്ദര ഗോള്‍ തന്നെ നേടി. എട്ടാം മിനുട്ടില്‍ സിയെച് തൊടുത്ത ഷോട്ട് ഈ ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ കണ്ട ഏറ്റവും നല്ല ഗോളായി തന്നെ മാറി. 25ാം മിനിറ്റില്‍ സമനില നേടാന്‍ വലന്‍സിയക്ക് അവസരം ലഭിച്ചിരുന്നു. പക്ഷെ ലഭിച്ച പെനാള്‍ട്ടി അവര്‍ നഷ്ടപ്പെടുത്തി. 34ാം മിനുട്ടില്‍ പ്രോമെസിലൂടെ അയാക്‌സ് ലീഡ് ഉയര്‍ത്തുകയും ചെയ്തു. വാന്‍ ഡേ ബീകായിരുന്നു അസിസ്റ്റ് നല്‍കിയത്. രണ്ടാം പകുതിയില്‍ ഗോള്‍ നേടിക്കൊണ്ട് വാന്‍ ഡെ ബീക് പട്ടിക പൂര്‍ത്തിയാക്കുകയും….

Read More

അപ്പീല്‍ തള്ളി; മൂന്ന് മാസം മെസ്സി പുറത്ത് തന്നെ തുടരേണ്ടി വരും

അപ്പീല്‍ തള്ളി; മൂന്ന് മാസം മെസ്സി പുറത്ത് തന്നെ തുടരേണ്ടി വരും

ലയണല്‍ മെസ്സിയുടെ രാജ്യാന്തര വിലക്ക് തുടരും. കോപ്പാ അമേരിക്കാ സംഭവവികാസത്തിലാണ് താരം വിലക്ക് നേരിടുന്നത്. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഗവേണിങ്ങിന്റെ അഴിമതി ആരോപണ കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അപ്പീല്‍ തള്ളിയതോടെ മെസ്സി 3 മാസം തന്നെ പുറത്ത് തുടരേണ്ടി വരും. നവംബര്‍ 3 വരെയാണ് താരത്തിനു പുറത്തിരിക്കേണ്ടി വരിക. ജര്‍മ്മനി ഇക്വഡോര്‍ എന്നിവര്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകും. ഒക്ടോബര്‍ 9, 13 തീയതികളിലാണ് മത്സരം.

Read More