എംടി 15ന്റെ കുഞ്ഞന്‍ മോഡല്‍; ഒക്ടോബര്‍ 16-ന് വിപണിയില്‍ എത്തും

എംടി 15ന്റെ കുഞ്ഞന്‍ മോഡല്‍; ഒക്ടോബര്‍ 16-ന് വിപണിയില്‍ എത്തും

എംടി 15ന്റെ ചെറിയ മോഡലുമായി യമഹ എത്തുന്നു. ഡ്യൂക്ക് 125നോട് പൊരുതി നില്‍ക്കാനാണ് എംടി സീരീസിലെ കുഞ്ഞനെ യമഹ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 16-ന് എംടി 15 വിപണിയില്‍ അവതരിപ്പിക്കും. യൂറോപ്യന്‍ വിദേശ രാജ്യങ്ങളിലാണ് മോഡല്‍ ആദ്യമായി എത്തിക്കുക. വലിപ്പത്തില്‍ എംടി 15നെക്കാള്‍ ചെറുതായിരിക്കും പുതിയ മോഡല്‍. 125 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനും ആറ് സ്പീഡ് ട്രാന്‍സ്മിഷനുമാണ് ഈ ബൈക്കിന് കരുത്തേകുക. എന്‍ജിന്‍ 14.7 ബിഎച്ച്പി പവറും 12.4 എന്‍എം ടോര്‍ക്കുമേകും. പിന്നില്‍ മോണോഷോക്കും മുന്നില്‍ ഫോര്‍ക്കുമാണ് സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. എംടി 15-നെ അടിസ്ഥാനമാക്കിയായിരിക്കും എംടി-125-ഉം എത്തുന്നത്. വാഹനത്തിന്റെ ആകെയുള്ള ഡിസൈനിങ്ങ് ശൈലിയില്‍ മുന്‍ഗാമിയുമായി സാമ്യമുണ്ടെങ്കിലും ഹെഡ്‌ലൈറ്റിലും മറ്റും നേരിയ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. ബൈക്കിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Read More

മെഴ്‌സിഡസ് ജി-ക്ലാസ് 350ഡി; ഒക്ടോബര്‍ 16-ന് ഇന്ത്യയില്‍

മെഴ്‌സിഡസ് ജി-ക്ലാസ് 350ഡി; ഒക്ടോബര്‍ 16-ന് ഇന്ത്യയില്‍

മെഴ്‌സിഡസിന്റെ ജി-ക്ലാസ് 350ഡി ഒക്ടോബര്‍ 16-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ഒരു കോടി രൂപയാണ്. ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന്റെ എതിരാളിയായാണ് ജി-ക്ലാസ് 350ഡി വിപണിയില്‍ എത്തുന്നത്. ജി-63 എ.എം.ജി പോലെ തലയെടുപ്പുള്ള വാഹനമാണ് ജി 350ഡി. എന്നാല്‍, എ.എം.ജിയിലുള്ള പല ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടില്ല. മെഴ്‌സിഡസ് ലോഗോ പതിപ്പിച്ച ലളിതമായ ഗ്രില്ലും ചെറിയ ബമ്പറും എല്‍ഇഡി ഹെഡ്‌ലാമ്പും ബോണറ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ള ടേണ്‍ ഇന്റിക്കേറ്ററും എ.എം.ജിക്ക് സമമാണ്. ജി-ക്ലാസിന്റെ സ്‌പോര്‍ട്ടി പതിപ്പായ എ.എം.ജി ജി-63യെക്കാള്‍ വില കുറഞ്ഞ വാഹനവും കൂടുതല്‍ ആളുകള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വാഹനമാണിതെന്നാണ് വിലയിരുത്തലുകള്‍. രണ്ട് സ്‌ക്രീനുകളുള്ള വൈഡ് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലും രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. ആര്‍ട്ടികോ ലെതര്‍ ഉപയോഗിച്ചാണ് ഇന്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്.

Read More

വ്യത്യസ്തതകളുമായി കൊഡിയാക് സ്‌കൗട്ടിന്റെ ഓഫ് റോഡ് പതിപ്പ് വിപണിയില്‍

വ്യത്യസ്തതകളുമായി കൊഡിയാക് സ്‌കൗട്ടിന്റെ ഓഫ് റോഡ് പതിപ്പ് വിപണിയില്‍

സ്‌കോഡയുടെ പുതിയ മോഡല്‍ കൊഡിയാക് സ്‌കൗട്ട് എസ്.യു.വി ഇന്ത്യയില്‍ വിപണിയില്‍. റഗുലര്‍ കൊഡിയാക്കിന്റെ ഓഫ് റോഡ് പതിപ്പാണ് പുതിയ കൊഡിയാക് സ്‌കൗട്ട്. 34 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. റഗുലര്‍ കൊഡിയാക്കിനെക്കാള്‍ 8 എംഎം നീളം കൂടുതലാണ് കൊഡിയാക് സ്‌കൗട്ടിന്. ഓള്‍ ബ്ലാക്കിലാണ് ക്യാബിന്‍. ബ്ലാക്ക് ലെതര്‍ അപ്പ്‌ഹോള്‍സ്‌ട്രെയിലാണ് സീറ്റുകള്‍. ഡാഷ്‌ബോര്‍ഡിലും ഡോറിലുമായി വുഡണ്‍ ഫിനിഷിങാണ് നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലും പുതിയ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിങ്, ഡ്യുവല്‍ ടോണ്‍ ഫ്രണ്ട് ബംമ്പര്‍, പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയി വീല്‍, സ്‌കൗട്ട് ബാഡ്ജ്, സില്‍വര്‍ ഫിനിഷലുള്ള റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍സ്, ബ്ലാക്ക് ഗ്രില്‍ എന്നിവ കൊഡിയാക് സ്‌കൗട്ടിനെ വ്യത്യസ്തമാക്കും. എട്ട് ഇഞ്ചാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ളതാണ് ഇത്. 12 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്…

Read More

ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 150 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒഖിനാവ

ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 150 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒഖിനാവ

ഇലക്ട്രിക് ബൈക്കുകളുമായി നിരത്ത് കീഴടക്കാനൊരുങ്ങി ഒഖിനാവ. ഐപ്രൈസ് പ്ലസ് സ്‌കൂട്ടറിനെക്കാള്‍ വില കുറവള്ള ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഒരു ലക്ഷം രൂപ വരെയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില കണക്കാക്കിയിരിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്നതും ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതുമായ ഇ- ബൈക്കുകളായിരിക്കും ഇവ. വാഹന നിര്‍മാണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ 200 കോടിയുടെ നിക്ഷേപം നടത്താന്‍ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45,000 സ്‌കൂട്ടറുകളാണ് ഒഖിനാവ നിരത്തിലെത്തിച്ചത്. ഇതോടെ ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് കമ്പനി. ലിഥിയം അയേണ്‍ ബാറ്ററിയും ബ്രെഷ്‌ലെസ് ഇലക്ട്രിക് മോട്ടോറുമായിരിക്കും ഒഖിനാവയുടെ ഇലക്ട്രിക് ബൈക്കുകള്‍ക്ക് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്.

Read More

അധികമായി ബിസ്‌ക്കറ്റും കേക്കും കഴിക്കുന്നവര്‍ ഈ അവസ്ഥയിലേക്ക് പോകാം

അധികമായി ബിസ്‌ക്കറ്റും കേക്കും കഴിക്കുന്നവര്‍ ഈ അവസ്ഥയിലേക്ക് പോകാം

ബിസ്‌ക്കറ്റും കേക്കും അധികമായി കഴിക്കുന്നവരില്‍ ഓര്‍മക്കുറവുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. കേക്കിലും ബിസ്‌ക്കറ്റിലും അടങ്ങിയ കൊഴുപ്പിന്റെ അളവാണ് ഓര്‍മക്കുറവിന് കാരണമാകുന്നത് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രുചിയും മണവും ഉണ്ടാകാന്‍ ചേര്‍ക്കുന്ന ട്രാന്‍സ് ഫാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്യത്യസ്തമായ കൊഴുപ്പ് ശരീരത്തില്‍ എത്തുന്നത് വഴി മനുഷ്യശരീരത്തിന് ഇവ കൂടുതല്‍ ദോഷം ചെയ്യുന്നു. ഹൈഡ്രോജിനേറ്റഡ് എണ്ണയും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ആരോഗ്യമുള്ള ശരീരപ്രകൃതമുള്ളവര്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുക വഴി ട്രാന്‍ ഫാറ്റ് അവരുടെ ശരീരത്തില്‍ എത്തുകയും പിന്നീട് ഓര്‍മയ്ക്ക് വലിയ തകരാറ് സംഭവിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ കാലഘട്ടത്തെ ഇത് വലിയ തോതില്‍ ബാധിക്കുകയും ഡിപ്രഷന്‍ അടക്കമുള്ള അവസ്ഥകളിലേക്ക് ആളുകളെ എത്തിക്കുന്നതിനും ഇത് കാരണമാകുകയാണ്. ഹൈഡ്രജന്‍ എണ്ണയില്‍ ചേര്‍ക്കുക വഴി എണ്ണ ഹൈഡ്രേറ്റഡ് ആകുന്നു. കൊഴുപ്പ് കൂടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

Read More

അമിതമായി ഉറങ്ങുന്നവര്‍ അറിയണം

അമിതമായി ഉറങ്ങുന്നവര്‍ അറിയണം

മനുഷ്യന് അത്യാവശ്യം വേണ്ട ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ ജീവിതം മൊത്തം താളം തെറ്റും. പക്ഷേ, ഒരു പരിധിയില്‍ കൂടുതല്‍ ഉങ്ങിയാലും പ്രശ്നമാണ്. എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതും ആറു മണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നതും ഹൃദ്രോഗങ്ങള്‍ക്കും പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നുള്ള പുതിയ പഠനഫലം പുറത്തു വന്നിരിക്കുകയാണ്. ദിവസവും ഒന്‍പതു മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗത്തിനുള്ള സാധ്യത അഞ്ചുശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്. ദിവസവും ഒന്‍പതു മുതല്‍ പത്തുമണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ 17 ശതമാനവും പത്തു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ 41 ശതമാനവും ഹൃദ്രോഗവും തുടര്‍ന്നുള്ള മരണസാധ്യതയും കൂടുതലാണ്. ആറുമണിക്കൂറില്‍ കുറവ് സമയം ഉറങ്ങുന്നവരിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാകാം. പ്രായപൂര്‍ത്തിയായവര്‍ ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്. ഒന്‍പതു മണിക്കൂറില്‍ കൂടുതല്‍ പതിവായി ഉറങ്ങുന്നവര്‍ ഡോക്ടര്‍റെ കണ്ട്…

Read More

സ്പോട്ടി ലുക്കുമായി ക്വിഡിന്റെ രണ്ടാം തലമുറ

സ്പോട്ടി ലുക്കുമായി ക്വിഡിന്റെ രണ്ടാം തലമുറ

സ്പോട്ടി ലുക്കുമായി ക്വിഡിന്റെ രണ്ടാം തലമുറ വിപണിയിലെത്തി. എട്ടുമോഡലുകളിലായി വിപണിയിലെത്തുന്ന ക്വിഡിന്റെ 800 സിസി വകഭേദത്തിന് 2.83 ലക്ഷം മുതല്‍ 4.13 ലക്ഷം വരെയും ഒരു ലിറ്റര്‍ വകഭേദത്തിന് 4.33 ലക്ഷം മുതല്‍ 4.84 ലക്ഷം രൂപവരെയാണ് വില. 800 സിസി സ്റ്റാന്റേര്‍ഡിന് 2.83 ലക്ഷം രൂപയും ആര്‍.എക്സ്.ഇയ്ക്ക് 3.53 ലക്ഷം രൂപയും ആര്‍.എക്സ്.എല്ലിന് 3.83 ലക്ഷം രൂപയും ആര്‍.എക്സ്.ടി 4.13 ലക്ഷം രൂപയുമാണ് വില. ഒരു ലിറ്റര്‍ വകഭേദത്തിന്റെ ആര്‍.എക്സ്.ടിക്ക് 4.33 ലക്ഷം രൂപയും ക്ലൈംബറിന് 4.54 ലക്ഷം രൂപയും ആര്‍.എക്സ്.ടി ഈ.സി.ആറിന് 4.63 ലക്ഷം രൂപയും ക്ലൈംബര്‍ ഇ.സി.ആറിന് 4.84 ലക്ഷം രൂപയുമാണ് വില. അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ് പുതിയ ക്വിഡിലുള്ളത്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുണ്ട്. 54പിഎസ് കരുത്തുള്ള 799 സിസി…

Read More

ലോക അത്ലറ്റിക് മീറ്റ്; 1500 മീറ്റര്‍ ഹീറ്റ്‌സില്‍ പി.യു ചിത്ര ഇന്നിറങ്ങും

ലോക അത്ലറ്റിക് മീറ്റ്; 1500 മീറ്റര്‍ ഹീറ്റ്‌സില്‍ പി.യു ചിത്ര ഇന്നിറങ്ങും

ലോക അത്ലറ്റിക് മീറ്റ് ആറാം ദിനത്തിലേക്ക് കടക്കുമ്പോള്‍ വനിതകളുടെ 1500 മീറ്റര്‍ ഹീറ്റ്‌സില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ അഭിമാന താരം പി.യു ചിത്ര ഇന്നിറങ്ങും. പി.യു ചിത്ര മാത്രമാണ് ഇന്ന് മത്സരിക്കുന്ന ഏക ഇന്ത്യന്‍ താരം. താരം ഇന്ന് സെമി ഫൈനലിലേക്ക് കടക്കുകയാണെങ്കില്‍ പോലും അത് ചരിത്രമാകും. ഏഴ് സ്വര്‍ണമുള്‍പ്പെടെ മൊത്തം പതിനാറ് മെഡലുകളുമായി അമേരിക്ക മെഡല്‍ പട്ടികയില്‍ കുതിപ്പ് തുടരുകയാണ്. രണ്ട് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകളുമായി ചൈന രണ്ടാമതും ജമൈക്ക മൂന്നാമതുമുണ്ട്.

Read More

സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു; പവന് 27,760 രൂപ

സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു; പവന് 27,760 രൂപ

കൊച്ചി: സ്വര്‍ണയില്‍ വീണ്ടും വര്‍ധനവ്. പവന് 240 രൂപ വര്‍ദ്ധിച്ച് 27,760 രൂപയാണ് ഇന്നത്തെ വില. ആഭ്യന്തര വിപണിയിലാണ് ഇന്ന് വില വര്‍ധനയുണ്ടായത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read More

വായു മലിനീകരണം രൂക്ഷമാണെങ്കില്‍ ചില ബ്രീത് എക്സൈസുകള്‍

വായു മലിനീകരണം രൂക്ഷമാണെങ്കില്‍ ചില ബ്രീത് എക്സൈസുകള്‍

എഴുന്നേറ്റ് നിന്നതിന് ശേഷം കൈകള്‍ ഇരുവശത്തും ഉറപ്പിക്കണം. കാലുകള്‍ അല്‍പം അകലത്തില്‍ വച്ചശേഷം സ്വയം ശാന്തമായി അല്‍പസമയം നില്‍ക്കണം. ശേഷം ശ്വാസം നന്നായി വലിക്കണം. മൂക്കിലൂടെ ശ്വാസം പുറത്തേക്ക് വിടണം. പിന്നീട് മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും വായിലൂടെ പുറന്തള്ളുകയും ചെയ്യണം. വളരെ സാവധാനത്തില്‍ മാത്രമേ ശ്വാസം പുറത്തേക്ക് വിടാവൂ. ഇത്തരത്തില്‍ ആവര്‍ത്തിച്ച് ചെയ്യുന്നതിലൂടെ ശ്വാസകോശത്തിലെ ഓക്സിജന്‍ റീപ്ലെയ്സ് ചെയ്യപ്പെടും. ഇതും ശ്വാസകോശത്തിലെ വായൂ പൂര്‍ണ്ണമായും റീപ്ലെയ്സ് ചെയ്യാനുള്ള വ്യായാമമാണ്. വായിലൂടെ ഹോ, ഹോ, ഹോ എന്ന് പല തവണ ആവര്‍ത്തിക്കുന്നതുവഴി ശ്വാസകോശത്തിലുള്ള വായൂ മുഴുവനും പുറന്തള്ളണം. ഇത് ചെയ്യുമ്പോള്‍ വയര്‍ ഒട്ടി നട്ടെല്ലിനോട് ചേരുന്നപോലെ നിങ്ങള്‍ക്ക് തോന്നും. ശേഷം മൂക്കിലൂടെ ശുദ്ധവായു ഉള്ളിലേക്ക് വലിക്കുക. ആറ് സെക്കന്‍ഡുകള്‍ ശ്വാസം പിടിച്ചുവയ്ക്കണം. ഇതുവഴി ശുദ്ധമായ ഓക്സിജന്‍ ശ്വാസകോശത്തില്‍ നിറയും. ഇത് ആവര്‍ത്തിച്ച് ചെയ്യണമെന്നും ലൂക്ക് നിര്‍ദ്ദേശിക്കുന്നു. ഇത്…

Read More