അഭിനയം ഉപേക്ഷിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് വസുന്ധര ദാസ്

അഭിനയം ഉപേക്ഷിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് വസുന്ധര ദാസ്

പൂച്ചക്കണ്ണുകളും മനോഹരമായ പുഞ്ചിരിയുമുള്ള വസുന്ധര ദാസ് ഒരു കാലത്ത് ആരാധകരുടെ ഇഷ്ടതാരമായിരുന്നു. സിനിമയില്‍ നിന്ന് വിട്ടുനിന്നിട്ടും ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്. ഗായികയായി അരങ്ങേറ്റം കുറിച്ച താരം അപ്രതീക്ഷിതമായാണ് വസുന്ധര സിനിമയിലേക്ക് എത്തുന്നത്. കമല്‍ഹാസന്‍ സംവിധാനം ചെയ്ത ഹേ റാമായിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് തമിഴിലും മലയാളത്തിലും ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ ചെയ്തു. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം രാവണപ്രഭുവിലൂടെയാണ് വസുന്ധര മലയാളികളുടെ മനസു കീഴടക്കുന്നത്. എന്നാല്‍ സംഗീതത്തോടുള്ള സ്നേഹത്തില്‍ അഭിനയത്തില്‍ അധികകാലം തുടരാന്‍ വസുന്ധരയ്ക്ക് സാധിച്ചില്ല. സംഗീതത്തില്‍ ശ്രദ്ധനല്‍കുന്നതിന് വേണ്ടിയാണ് താരം അഭിനയത്തോട് വിട പറഞ്ഞത്. ഇപ്പോള്‍ സംഗീതരംഗത്ത് സജീവമാണ് താരം. ആദ്യ സിനിമയിവലേക്ക് ആകര്‍ഷിച്ചതും സംഗീതമായിരുന്നു. ‘കമല്‍ഹാസന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അതായിരുന്നു ഹേ റാമിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം. നല്ല പാട്ടുകളുള്ള ഒരു സിനിമയായിരുന്നു. ആ ചിത്രത്തില്‍ വേഷമിട്ടതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍…

Read More

മലയാള സിനിമ ചരിത്രം വരച്ചിട്ട് വൈറ്റില മെട്രോ ചുമരുകള്‍

മലയാള സിനിമ ചരിത്രം വരച്ചിട്ട് വൈറ്റില മെട്രോ ചുമരുകള്‍

മലയാള സൂപ്പര്‍താരങ്ങളും സംവിധാനയകരുമാകും ഇനി വൈറ്റില മെട്രോ സ്റ്റേഷനില്‍ വന്നിറങ്ങുന്നവരെ സ്വീകരിക്കുക. കേരള സിനിമ ചരിത്രത്തെ തീമാക്കി ഒരുക്കിയിരിക്കുന്ന സ്റ്റേഷനില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത് സിനിമ പേരുകളും നടന്മാരും സംവിധായകരും പഴയ ഓര്‍മകളുമെല്ലാമാണ്. മെട്രോ വാള്‍ ഓഫ് ഫെയിം എന്ന പേരിലാണ് വൈറ്റില മെട്രോ സ്റ്റേഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ വളര്‍ച്ചയാണ് സ്റ്റേഷനിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന. ആദ്യ സിനിമയായ വിഗതകുമാരന്‍ മുതല്‍ ന്യൂജെന്‍ സിനിമാക്കാരെ വരെ മെട്രോ മതിലുകളില്‍ കാണാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിന്റെ പ്രതിനിധികളാണ് ഒരു ചുമര് മുഴുവന്‍. കൂടാതെ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കീഴില്‍ അണിനിരക്കുന്ന ഒരുകൂട്ടം താരങ്ങളേയും കാണാം. സിനിമ താരങ്ങള്‍ക്ക് പുറമേ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, ഗായകര്‍ തുടങ്ങിയ സിനിമയുടെ സമസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ചുമരുകളില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്.  

Read More

പിഷാരടിയ്ക്ക് പിറന്നാളാശംസിച്ച് കുഞ്ചാക്കോ ബോബന്‍

പിഷാരടിയ്ക്ക് പിറന്നാളാശംസിച്ച് കുഞ്ചാക്കോ ബോബന്‍

പിഷാരടിയുടെ കൂടെ എടുത്ത സെല്‍ഫി ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ താരത്തിന് പിറന്നാളാശംസ കുറിച്ചിരിക്കുന്നത്. രമേശ് പിഷാരടി ആദ്യം സംവിധാനം ചെയ്ത പഞ്ചവര്‍ണ തത്ത എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരകനും നടനും സംവിധായകനുമായ രമേശ് പിഷാരടിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ യുവതാരം കുഞ്ചാക്കോ ബോബന്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രിയ സുഹൃത്തിന് ചാക്കോച്ചന്‍ പിറന്നാളാശംസ നേര്‍ന്നത്. എപ്പോഴും പോസിറ്റീവായിരിക്കുന്നതും ഉന്മേഷം കൂട്ടുന്നതുമായ ശിശു. ഈ മനുഷ്യന്‍ തന്റെ കളിചിരിതമാശകള്‍ക്കിടെ ഒളിപ്പിക്കുന്ന വലിയ പരിചയസമ്പത്തും അറിവും ഓര്‍ക്കാതിരിക്കാനാവില്ലെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു. സന്തോഷവും ഉല്ലാസവും പങ്കുവെക്കുന്ന, പിഷു എന്നും പിഷ്‌കു എന്നും വിളിക്കുന്ന രമേശ് പിഷാരടിയ്ക്ക്, ഒരുപാടൊരുപാട് സ്‌പെഷ്യല്‍ പിറന്നാളാശംസകള്‍. ഇരുവരും സിനിമാ ഇന്‍ഡസ്ട്രിയിലും യഥാര്‍ത്ഥ ജീവിതത്തിലും കട്ടസുഹൃത്തുക്കളാണ്. ഭാര്യ പ്രിയയ്‌ക്കൊപ്പം രമേശ് പിഷാരടിയുടെ കൂടെ…

Read More

നവരാത്രി ആഘോഷങ്ങളില്‍ തിളങ്ങി ദിലീപും കാവ്യയും..ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നവരാത്രി ആഘോഷങ്ങളില്‍ തിളങ്ങി ദിലീപും കാവ്യയും..ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാവ്യ മാധവനും ദിലീപും നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടിയും ഭര്‍ത്താവും നടനുമായ ദിലീപും അങ്കമാലി നെടുമ്പാശ്ശേരിയിലുള്ള ആവണംകോട് സരസ്വതീക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. പത്തുദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവം ഒക്ടോബര്‍ എട്ടിനാണ് സമാപിക്കുന്നത്. 29 ന് ആരംഭിച്ച നവരാത്രി മഹോത്സവം ദിലീപാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വിവാഹ ശേഷം ഇരുവരെയും പൊതുസ്ഥലങ്ങളില്‍ സ്ഥിരമായി കാണാറില്ല, എങ്കിലും ചിലയിടങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തുന്നത് നേടുന്നത് വലിയ മാധ്യമ ശ്രദ്ധയാണ്. ആവണംകോട് സരസ്വതീക്ഷേത്രത്തില്‍ ആരംഭിച്ച നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യാനാണ് ഇരുവരും എത്തിയത്. ദിലീപാണ് നവരാത്രി മഹോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദിലീപും കാവ്യയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ ജ്യോതിഷ പണ്ഡിതന്‍ ഹരി പത്തനാപുരം ആണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുള്ളത്. ക്ഷേത്രം സന്ദര്‍ശിച്ച്…

Read More

ന്യൂജെന്‍ സിനിമകളില്‍ അച്ഛന്‍മാര്‍ ചുവരിലാണ്: സായ് കുമാര്‍

ന്യൂജെന്‍ സിനിമകളില്‍ അച്ഛന്‍മാര്‍ ചുവരിലാണ്: സായ് കുമാര്‍

മലയാളസിനിമയിലെ അച്ഛന്‍ കഥാപാത്രങ്ങളെകുറിച്ച് നടന്‍ സായ് കുമാര്‍ നടത്തിയിരിക്കുന്ന പ്രതികരണം സോഷ്യല്‍മീഡിയയില്‍ അടക്കം ഏറെ വൈറലായിരിക്കുകയാണ്. മലയാള സിനിമയില്‍ നിരവധി അച്ഛന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് സായ് കുമാര്‍. സൂപ്പര്‍ സ്റ്റാറുകളുടെയെല്ലാം അച്ഛനായി അഭിനയിച്ചിട്ടുള്ള അദ്ദേഹം ഈയടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയ ചില കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഓരോ മക്കളുടേയും സ്ഥാനം എങ്ങനെയാണെന്ന് താരം വ്യക്തമാക്കിയത് ഇങ്ങനെയാണ്. സിനിമകളില്‍ മക്കളില്‍ മൂത്തയാള്‍ മമ്മൂട്ടിയാണ്, അതിന്റെ ഉത്തരവാദിത്തമൊക്കെയുണ്ട്. നമ്മളേക്കുറിച്ചെപ്പോഴും നല്ലതേ പറയൂ. രണ്ടാമത്തെ മകന്‍ മോഹന്‍ ലാലാണ്. അപ്പനോടുള്ള ബഹുമാനത്തോടെയൊക്കെയാണ് പെരുമാറ്റം. പക്ഷേ ചെറിയ കുസൃതിയുമാണ്. മക്കളില്‍ ഏറ്റവും പക്വതയുള്ളയാള്‍ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് എപ്പോഴും ഉള്ളയാളാണ്. ഏറ്റവും ഇളയവനാണ് ദിലീപ്. അല്‍പം കൂടുതല്‍ കൊഞ്ചിച്ചതിന്റെ കുറുമ്പൊക്കെ അയാള്‍ക്കുണ്ട്. കുഞ്ഞടിയുടെ കുറവുണ്ടെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ അച്ഛന്‍ റോളുകള്‍…

Read More

സമീറ രണ്ട് മാസം പ്രായമായ മകളുമായി 6300 അടി ഉയരത്തിലേയ്ക്ക്

സമീറ രണ്ട് മാസം പ്രായമായ മകളുമായി 6300 അടി ഉയരത്തിലേയ്ക്ക്

നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തി വിസ്മയിപ്പിച്ച നടിയാണ് സമീറ റെഡ്ഡി. പ്രസവശേഷം മറ്റൊരു അത്ഭുതം കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സമീറ. പ്രസവിച്ചശേഷം കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി താണ്ടിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ സമീറ. ഇതില്‍ എന്ത് അത്ഭുതമെന്ന് ചോദിക്കാന്‍ വരട്ടെ. അത്ഭുതത്തിന് വകയുണ്ട്. കാരണം ഒറ്റയ്ക്കായിരുന്നില്ല സമീറയുടെ കൊടുമുടി കയറ്റം. ഒക്കത്ത് ഒരാളുകൂടിയുണ്ടായിരുന്നു. രണ്ടു മാസം മാത്രം പ്രായമുള്ള മകള്‍ നൈറ. സമീറ തന്നെയാണ് സമുദ്രനിരപ്പില്‍ നിന്ന് 6300 അടി ഉയരമുള്ള മുല്ലയനഗരി കൊടുമുടി കയറുന്നതിനിടെ മകളുമായി നിന്ന് പകര്‍ത്തിയ വീഡിയോ പങ്കുവച്ചത്. ഷോള്‍ കൊണ്ട് ആകെ മൂടിപ്പുതച്ച നിയില്‍ നെഞ്ചില്‍ ചേര്‍ന്നുറങ്ങുന്ന മകളുമുണ്ട് വീഡിയോയില്‍. ‘നൈറയുമായി മുല്ലയനഗിരി കൊടുമുടി കയറാന്‍ ഒരു ശ്രമം നടത്തി. ശ്വാസം കിട്ടാതായപ്പോള്‍ പാതിവഴി നിര്‍ത്തേണ്ടിവന്നു. 6300 അടി ഉയരമുള്ള ഇത് കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഇത് തങ്ങള്‍ക്ക് യാത്ര ചെയ്യാന്‍…

Read More

ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ ശല്യമാണോ..എങ്ങനെ നിയന്ത്രിക്കാം

ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ ശല്യമാണോ..എങ്ങനെ നിയന്ത്രിക്കാം

ശല്യമാകുന്നത് നോട്ടിഫിക്കേഷനുകളാണ് എങ്കില്‍ ഫെയ്‌സ്ബുക്കിനെ പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം ആ നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കുകയാണ് ഏറ്റവും നല്ല വഴി. അതിനുള്ള വഴികളാണ് താഴെ പറയുന്നത്. ആന്‍ഡ്രോയിഡില്‍ ഫെയ്‌സ്ബുക്ക് ആപ്പിലെ സെറ്റിങ്‌സ് ആന്റ് പ്രൈവസി തിരഞ്ഞെടുക്കുക ഇതില്‍ സെറ്റിങ്‌സ് ഓപ്ഷനില്‍ നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സ് തിരഞ്ഞെടുക്കുക ഇതില്‍ ‘മാനേജ് പുഷ് നോട്ടിഫിക്കേഷന്‍’, ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’, ‘വേര്‍ യു റിസീവ് നോട്ടിഫിക്കേഷന്‍’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഉണ്ടാവുക. നോട്ടിഫിക്കേഷനുകള്‍ നിശ്ചിത സമയത്തേക്ക് മ്യൂട്ട് ചെയ്ത് വെക്കാന്‍ മ്യൂട്ട് പുഷ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. 15 മിനിറ്റ് മുതല്‍ എട്ട് മണിക്കൂര്‍ നേരത്തേക്ക് വരെ പുഷ് നോട്ടിഫിക്കേഷനുകള്‍ മ്യൂട്ട് ചെയ്യാം. എന്തെല്ലാം നോട്ടിഫിക്കേഷനുകളാണ് വേണ്ടത് എന്ന് തീരുമാനിക്കാന്‍. ‘വാട്ട് നോട്ടിഫിക്കേഷന്‍ യു റിസീവ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ കമന്റുകള്‍, ടാഗുകള്‍, ബര്‍ത്ത് ഡേ റിമൈന്ററുകള്‍, സുഹൃത്തുക്കളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ പോലുള്ളവ കാണാം….

Read More

ദീപാവലി ഓഫര്‍..699 രൂപയ്ക്ക് ജിയോഫോണ്‍ വാങ്ങാം

ദീപാവലി ഓഫര്‍..699 രൂപയ്ക്ക് ജിയോഫോണ്‍ വാങ്ങാം

റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണായ ജിയോഫോണിന് ദീപാവലിയോടനുബന്ധിച്ച് പ്രത്യേക ഓഫര്‍. ദസറ, ദീപാവലി ഉത്സവ സീസണില്‍ 699 രൂപയ്ക്ക് ജിയോഫോണ്‍ വാങ്ങാം. 1500 രൂപയ്ക്ക് നല്‍കി വന്നിരുന്ന ഫോണ്‍ ആണ് ഇപ്പോള്‍ 699 രൂപയ്ക്ക് വില്‍ക്കുന്നത്. 50 കോടി ഉപയോക്താക്കളിലേക്ക് ജിയോഫോണ്‍ എത്തിക്കുന്നതിനും കൂടുതല്‍ ഫീച്ചര്‍ഫോണ്‍ ഉപയോക്താക്കളെ 2ജിയില്‍ നിന്നും 4ജിയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ജിയോയുടെ ഈ നീക്കം. വിലക്കിഴിവിന് മറ്റ് വ്യവസ്ഥകളൊന്നും തന്നെയില്ല. ഇതിനൊപ്പം ജിയോഫോണിലെ ആദ്യ ഏഴ് റീച്ചാര്‍ജുകള്‍ക്കൊപ്പം 99 രൂപയുടെ അധിക ഡേറ്റ സൗജന്യമായി നല്‍കും. ദസറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ ഓഫര്‍ ലഭിക്കുക.

Read More

ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് എത്ര തൂക്കംവേണം?

ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് എത്ര തൂക്കംവേണം?

ഒരു കുട്ടിയുടെ തൂക്കം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുട്ടി ജനിച്ച സ്ഥലം, പാരമ്പര്യം, ഭക്ഷണരീതികള്‍, താമസിക്കുന്ന ചുറ്റുപാട്, മാനസിക വ്യതിയാനങ്ങള്‍ അങ്ങനെ പലതും. ജനിക്കുമ്പോഴുള്ള തൂക്കംതന്നെ വിവിധ ദേശങ്ങളില്‍ വ്യത്യസ്തമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ നമ്മുടെ കുട്ടികളെക്കാള്‍ തൂക്കത്തോടെയാണ് ജനിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കാന്‍ പാകത്തില്‍ ലോകാരോഗ്യസംഘടന കുട്ടികളുടെ തൂക്കം സംബന്ധിച്ച് ഒരു ചാര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ഇതില്‍ ഒരു പ്രായത്തില്‍ ഒരു കുട്ടിക്കുവേണ്ട ഏറ്റവും കുറഞ്ഞ തൂക്കവും ഏറ്റവും കൂടിയ തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ശിശുരോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (IAP) ഈ ചാര്‍ട്ടിനെ നമ്മുടെ രാജ്യത്തുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ 2016-ല്‍ പരിഷ്‌കരിച്ചു. ഈ ചാര്‍ട്ട് ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ തൂക്കം നോര്‍മലാണോ കുറവാണോ എന്നൊക്കെ പറയുന്നത്. എന്താണ് സാധാരതൂക്കം ഒരേ വയസ്സുള്ള രണ്ടു കുട്ടികളുടെ തൂക്കം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, മൂന്നുവയസ്സുള്ള രണ്ടുകുട്ടികളെ എടുക്കുക….

Read More

‘മമ്മൂട്ടിയെ പേടിയായിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു’… മധു

‘മമ്മൂട്ടിയെ പേടിയായിരുന്നു, മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു’… മധു

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും താരപ്രഭയുള്ള നടിയായിരുന്നു മധുബാല. മണിരത്നത്തിന്റെ റോജയിലൂടെയാണ് മധു സിനിമ പ്രേമികളുടെ മനസു കീഴടക്കുന്നത്. മമ്മൂട്ടി നായകനായി എത്തി അഴകനിലൂടെയായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം. അതിന് ശേഷം നിരവധി സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം മധുപാല അഭിനയിച്ചു. മോഹന്‍ലാലിന്റെ നായികയായി എത്തിയ യോദ്ധ വന്‍വിജയമായിരുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തെ പേടിയായിരുന്നു എന്ന് തുറന്നു പറയുകയാണ് മധുബാല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. നിര്‍മാതാവായ രഘുനാഥാണ് മധുവിന്റെ പിതാവ്. സിനിമ പാരമ്പര്യമുണ്ടെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. അതിനാല്‍ ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് മധു സിനിമയിലെത്തിയത്. ‘ആദ്യ ചിത്രം അഴകനായിരുന്നു, മമ്മൂട്ടിയ്ക്കൊപ്പം. എനിക്കന്ന് അദ്ദേഹത്തെ പേടിയായിരുന്നു. അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്പോള്‍ തന്നെ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് തീര്‍ന്നപ്പോള്‍ എന്റെ…

Read More