മാമാങ്കത്തില്‍ മമ്മൂട്ടിക്ക് പൂര്‍ണതൃപ്തി

മാമാങ്കത്തില്‍ മമ്മൂട്ടിക്ക് പൂര്‍ണതൃപ്തി

മാമാങ്കം’ എന്ന സിനിമ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ഹിറ്റാകുമെന്ന വിശ്വാസക്കാരില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടാകും. അതിന് കാരണം സംവിധായകന്‍ എം പദ്മകുമാര്‍ തന്നെ. അസാധാരണ കൈയ്യടക്കമുള്ള സംവിധായകനാണ് പദ്മകുമാറെന്ന് മമ്മൂട്ടിക്ക് അറിയാം. അതുകൊണ്ടുതന്നെയാണ്, ഏറെ പ്രതിസന്ധികള്‍ക്കിടയിലും മാമാങ്കം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള സംവിധായകന്‍ പത്മകുമാര്‍ തന്നെയാണെന്ന് മമ്മൂട്ടിക്ക് തോന്നിയതും. പത്മകുമാര്‍ മുമ്പ് ഒരേയൊരു മമ്മൂട്ടിച്ചിത്രം മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. ‘പരുന്ത്’ എന്ന ആ സിനിമ ബോക്‌സോഫീസില്‍ അത്ര മികച്ച ഒരു പ്രകടനം കാഴ്ചവച്ച സിനിമയല്ല. പിന്നെ എന്തുകൊണ്ടായിരിക്കാം ‘മാമാങ്കം’ പത്മകുമാറിനെ ഏല്‍പ്പിക്കാന്‍ മമ്മൂട്ടിക്ക് തോന്നിയതിനുപിന്നിലെ കാരണം? അത്, പത്മകുമാര്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നാളുകള്‍ തന്നെയാണ്. അക്കാലം മുതലേ മമ്മൂട്ടിക്ക് പത്മകുമാറിന്റെ കഴിവുകള്‍ അറിയാം. ഒറ്റയ്ക്ക് ഒരു പ്രൊജക്ടിനെ മുമ്പോട്ടുനയിക്കാനുള്ള പത്മകുമാറിന്റെ കഴിവ് മമ്മൂട്ടി ആ കാലത്താണ് മനസിലാക്കിയത്. ഹരിഹരന്‍, ഐ വി ശശി,…

Read More

പാരീസ് ഫാഷന്‍ വീക്കില്‍ താരമായി ഐശ്വര്യ റായ്; ചിത്രങ്ങള്‍ കാണാം

പാരീസ് ഫാഷന്‍ വീക്കില്‍ താരമായി ഐശ്വര്യ റായ്; ചിത്രങ്ങള്‍ കാണാം

പാരീസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ബോളിവുഡ് നടിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍.പിങ്ക് നിറത്തിലുള്ള ഫ്ളോറല്‍ ഡ്രസിനൊപ്പം ഫെദേര്‍ഡ് ഷൂവും പര്‍പ്പിള്‍ കളറില്‍ ചെയ്ത ഐ മേയ്ക്കപ്പിലെ പരീക്ഷണവും ബോളിവുഡിലും ചര്‍ച്ചാ വിഷയമാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്ഥിരസാന്നിധ്യമായ ഐശ്വര്യ പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.മകളോടൊപ്പമാണ് ഐശ്വര്യ ഫ്രാന്‍സിലെത്തിയത്. ചിത്രങ്ങള്‍ കാണാം..    

Read More

വിശക്കുന്ന വയറുമായി ഉറങ്ങാന്‍ കിടന്നാല്‍

വിശക്കുന്ന വയറുമായി ഉറങ്ങാന്‍ കിടന്നാല്‍

രാവിലെയാണ് ഏറ്റവും നന്നായി ഭക്ഷണം കഴിക്കേണ്ടത് എന്നും. രാത്രിയില്‍ വയറ് നന്നയി നിറയുന്ന വിധത്തില്‍ ഭക്ഷണം കഴിക്കരുത് എന്നും നമുക്ക് അറിയാം. ആരോഗ്യകരമായ ഭക്ഷണ രീതി തന്നെയാണ് ഇത്. എന്നാല്‍ വിശക്കുന്ന വയറുമായി കിടന്നുറങ്ങണം എന്നല്ല ഇതിന്റെ അര്‍ത്ഥം. രാത്രിയില്‍ ആഹാരം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും എന്നാണ് പഠനം പറയുന്നത്. രാത്രിയില്‍ അളവില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നത് ആമിത വണ്ണത്തിനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കരണമാകും. എന്നാല്‍ രാത്രിയില്‍ ആഹാരം കഴിക്കാതെ കിടന്നാല്‍ മെലിഞ്ഞ ശരീരം സ്വന്തമാക്കാം എന്നാണ് പലരുടെയും ധാരണ, വണ്ണം കുറഞ്ഞേക്കാം. പക്ഷേ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. രാത്രി വിശക്കുന്ന വയറുമായി കിടക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. ഇത് ആളുകളില്‍ സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആവശ്യമായ അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ് ശരീരത്തില്‍…

Read More

കൊളസ്‌ട്രോളിനു പരിഹാരം കാബേജ് ജ്യൂസ്

കൊളസ്‌ട്രോളിനു പരിഹാരം കാബേജ് ജ്യൂസ്

അടുക്കളയിലെ പച്ചക്കറികളിലെ പ്രധാനികളില്‍ ഒന്നാണ് കാബേജ്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പര്‍ ഹീറോ എന്നറിയപ്പെടുന്ന കാബേജ് ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കാബേജിന് കഴിയും. കാബേജിന്റെ ഗുണങ്ങള്‍ എന്തെല്ലാം എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോറഫെയ്ന്‍ എന്ന സംയുക്തം കാന്‍സറിനെ തടയും. കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ ആരോഗ്യത്തിനും ഉത്തമമാണ് കാബേജ്. കലോറി വളരെ കുറവുള്ള കാബേജ് ജ്യൂസിന്റെ ഗുണങ്ങള്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല. ഒരു ഗ്ലാസ് കാബേജ് ജൂസില്‍ 20 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് ക്യാജേബ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും കാബേജ് സഹായിക്കും.

Read More

രാത്രി ഉറക്കത്തില്‍ അമിതമായി വിയര്‍ക്കുന്നുണ്ടോ ?

രാത്രി ഉറക്കത്തില്‍ അമിതമായി വിയര്‍ക്കുന്നുണ്ടോ ?

രാത്രി ഉറക്കത്തില്‍ വിയര്‍ക്കുന്നത് പലരെയും മാനസികമായി അലട്ടുന്ന പ്രശ്നമാണ്. എന്താണ് സംഭവിക്കുന്നത്, ഗുരുതരങ്ങള്‍ ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കകളാകും എല്ലാവരെയും അലട്ടുന്നത്. രാത്രിയില്‍ അമിതമായ തോതില്‍ വിയര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശരീര ഊഷ്മാവ് ക്രമീകരിക്കാന്‍ ശരീരം തന്നെ നടത്തുന്ന പ്രക്രിയകളില്‍ ഒന്നാണ് വിയര്‍ക്കുക എന്നത്. ചില മരുന്നുകളുടെ ഉപയോഗം, ഹോര്‍മോണ്‍ തകരാര്‍, ലോ ബ്ലഡ് ഷുഗര്‍, അമിതവണ്ണം, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍ രോഗം, സ്ട്രെസ്, ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം എന്നിവയും രാത്രികാലങ്ങളിലെ വിയര്‍പ്പിന് കാരണമാകും. ട്യൂബര്‍ക്കുലോസിസ് പോലെയുള്ള രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രാത്രി കാലത്ത് അമിതമായി വിയര്‍ക്കും. ചില ബാക്ടീരിയല്‍ അണുബാധകള്‍, എച്ച്‌ഐവി എന്നിവ ഉണ്ടെങ്കിലും വിയര്‍പ്പ് ശല്യം രൂക്ഷമാകാം.

Read More

കോഴിയിറച്ചി ഉണക്കി സൂക്ഷിക്കാന്‍ സാധിക്കുമോ?

കോഴിയിറച്ചി ഉണക്കി സൂക്ഷിക്കാന്‍ സാധിക്കുമോ?

മാംസം ഉണക്കി സൂക്ഷിക്കുന്ന രീതി കൂടുതലായും വിദേശ രാജ്യങ്ങളിലാണ് കാണുന്നത്. തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളിലെ ഭക്ഷണക്രമത്തില്‍ മുമ്പില്‍ നില്‍ക്കുന്ന വിഭവമായിരിക്കും ഉണക്കിയ മാംസം. തണുപ്പ് കാലം വരുന്നതിന് മുമ്പായി ആവശ്യമായ മാംസം സംഭരിച്ച് ഉണക്കുന്നതാണ് ഗ്രാമ പ്രദേശങ്ങളിലെ രീതി. ചൂട് അമിതമായി നിലനില്‍ക്കുന്നതും, പ്രത്യേക ഊഷ്മാവ് നിലനിര്‍ത്തുന്ന മുറികളിലാണ് മാംസം ഉണക്കാന്‍ സൂക്ഷിക്കുക. കഴുകി വൃത്തിയാക്കിയ മാംസം വെയിലത്ത് വെക്കുന്നതും തീയുടെ മുകളില്‍ കെട്ടി തൂക്കുന്നതും പതിവാണ്. പണ്ടു കാലങ്ങളില്‍ കേരളത്തില്‍ പോലും മാംസം ഉണക്കി സൂക്ഷിച്ചിരുന്നു. പോത്ത്, ആട്, പന്നി, പശു, കാള എന്നിവയുടെ മാംസമാണ് ഉണക്കി സൂക്ഷിക്കുക. എന്നാല്‍, കോഴിയിറച്ചി ഉണക്കി സൂക്ഷിക്കാന്‍ സാധിക്കുമോ എന്ന സംശയം പലരും ചോദിക്കാറുണ്ട്. അതിന് സാധ്യമല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. മാട്ടിറച്ചിയുടെ ദശക്കട്ടിയുള്ള കഷണങ്ങള്‍ എല്ലില്ലാതെ മുറിച്ചുണക്കി സൂക്ഷിച്ചു പാകപ്പെടുത്തുന്നതുപോലെ ദശക്കട്ടി കുറവും കൂടുതല്‍ എല്ലും ഉള്ള…

Read More

അരിമ്പാറകള്‍ ഇല്ലാതാക്കാം, ചില ടിപ്‌സ്

അരിമ്പാറകള്‍ ഇല്ലാതാക്കാം, ചില ടിപ്‌സ്

ശരീരത്തില്‍ പലപ്പോഴും അഭംഗിയായി അരിമ്പാറകള്‍ ഉണ്ടാകാറുണ്ട്. ഇത് ചിലപ്പോഴെല്ലാം പെരുകുകയും ചെയ്യും. ഇത് നമുക്കുണ്ടാക്കുന്ന മാനസികമായ പ്രശ്‌നങ്ങള്‍ ചെറുതല്ല. അരിമ്പാറ ഇല്ലാതാക്കാന്‍ കഴിയില്ല എന്നതാണ് പലരുടെയും ധാരണ എന്നാല്‍ ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളകളില്‍തന്നെയുണ്ട്. വെളുത്തുള്ളിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അരിമ്പാറ മാത്രമല്ല മുഖത്തെയും ശരീരത്തിലെയും പാടുകളും മറുകുകളുമെല്ലാം നീക്കം ചെയ്യാന്‍ വെളുത്തുള്ളി നമ്മെ സഹായിക്കും. ഒരു ചെറിയ വെളുത്തുള്ളി എടുത്ത് അത് നെടുകെ മുറിച്ച ശേഷം അരിമ്പ്രയില്‍ വച്ച് ബാന്‍ഡേജ് ഒട്ടിച്ച് കിടക്കുക. ഇത് കുറച്ചുദിവസം സ്ഥിരമായി ചെയ്യുന്നതിലൂടെ അരിമ്പാറ ഇല്ലാതാവും. ഇത് ശരീരത്തിന് ഏറെ ഗുണകരമായ ഒരു രീതിയാണ്. വെളുത്തുള്ളിയായതിനാല്‍ യാതൊരുവിധ പാര്‍ശ്വ ഫലങ്ങളും ഉണ്ടാവില്ല എന്നതാണ് ഈ രീതിയുടെ അഡ്വാന്റേജ്.

Read More

ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം

ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം

ചെറിയ ഒരു തലവേദന വന്നാല്‍ പോലും പാരാസെറ്റമോള്‍ കഴിക്കുന്നവരാണ് പലരും. ഈ മരുന്നിന് പനിയടക്കമുള്ള പലവിധ രോഗങ്ങളെ തടയാന്‍ സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും മടി കൂടാതെ കഴിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്ന ഗുളിക കൂടിയാണ് പാരസെറ്റമോള്‍. ഗര്‍ഭകാലത്ത് പോലും പാരസെറ്റമോള്‍ കഴിക്കുന്ന സ്ത്രീകള്‍ ധാരാളമാണ്. വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ശീലമാണ് ഇത്. കുഞ്ഞിന്റെ സ്വഭാവവൈകല്യങ്ങളെയും ആരോഗ്യത്തെയും ഇത് ബാധിക്കും. പാരസെറ്റമോള്‍ ഗുളിക ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ ഹൈപ്പര്‍ആക്ടിവിറ്റി, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡര്‍ എന്നിവയും കുട്ടികളെ ബാധിക്കും. ഓര്‍മ, ഐക്യൂ, പെരുമാറ്റവൈകല്യം, ആസ്മ എന്നീ ബുദ്ധിമുട്ടുകളും കുട്ടികളില്‍ കണ്ടുവരും.

Read More

ഉപ്പൂറ്റി വേദന വരാറുണ്ടോ ?; ഇവയാകാം കാരണങ്ങള്‍

ഉപ്പൂറ്റി വേദന വരാറുണ്ടോ ?; ഇവയാകാം കാരണങ്ങള്‍

പലരിലും കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉപ്പൂറ്റിയുടെ അടിവശത്തെ വേദന. മുതിര്‍ന്നവരെ കൂടുതലായി ബാധിക്കുന്ന ഒന്നാണിത്. സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ഹൈഹീല്‍ഡ് ചെരിപ്പുകള്‍ ധരിക്കുന്നത് കൊണ്ടും ഉപ്പൂറ്റിയിലെ വേദന ഉണ്ടാകാം. ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപ്പൂറ്റിയുടെ അടിവശത്ത് വേദന ഉണ്ടാകാനുള്ള സാധ്യത കൂടും. രണ്ടിഞ്ച് വരെയുളള ഫാറ്റ് ഫീല്‍ഡ് ശരീരത്തിന് വലിയ കുഴപ്പം വരുത്തുന്നില്ല. ഹൈഹീല്‍ഡ് ചെരിപ്പ് അണിയുന്ന സ്ത്രീകളില്‍ നടുവേദനയും ഉപ്പൂറ്റി വേദനയും ശക്തമാകുന്നത് സ്വാഭാവികമാണ്. ഉപ്പൂറ്റിയിലെ വേദന അകറ്റാന്‍ ചെരുപ്പുകള്‍ ധരിക്കുന്നതില്‍ ശ്രദ്ധിക്കണം. ഫിസിയോ തെറാപ്പി താല്‍ക്കാലിക ആശ്വാസം തരുമെങ്കിലും ശ്വാശ്വതമല്ല. പാദത്തിന്റെ ഉള്‍വശത്തുകൂടി വിദഗ്ധ ഡോക്ടര്‍മാര്‍ നല്‍കുന്ന ലളിതവും വേദന കുറഞ്ഞതുമായ കുത്തിവയ്പുകള്‍ കൊണ്ട് അസുഖം മാറ്റിയെടുക്കാം.

Read More

പുഴമീന്‍ സൂപ്പറാണ് …ഗുണങ്ങളറിയാം

പുഴമീന്‍ സൂപ്പറാണ് …ഗുണങ്ങളറിയാം

ഊണിനൊപ്പം മീന്‍ വറുത്തതോ കറിവച്ചതോ ഉണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കില്ല, വയറ് നിറയുന്നതുവരെ ചോര്‍ അകത്താക്കും. മലയാളികള്‍ക്ക് അത്രയും പ്രിയങ്കരമാണ് ഈ കോമ്പിനേഷന്‍. മഴക്കാലത്ത് പുഴമത്സ്യങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകും. രുചിയിലും ഗുണത്തിലും കടല്‍ മത്സ്യങ്ങളേക്കാള്‍ കേമനാണ് പുഴ മത്സ്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല. എന്താണ് പുഴ മത്സ്യങ്ങളുടെ പ്രത്യേകതയും ആരോഗ്യ ഗുണവും എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് കടല്‍ മത്സ്യത്തേക്കാള്‍ കൂടുതലാണ് പുഴ മത്സ്യത്തില്‍. ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പുഴമത്സ്യം സൂപ്പറാണ്. വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും ഓര്‍മ്മയുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. ബുദ്ധിശക്തിയും പ്രതിരോധ ശക്തിയും കുട്ടികള്‍ക്ക്…

Read More