വളരെ എളുപ്പം തയ്യാറാക്കാം ഏലാഞ്ചി

വളരെ എളുപ്പം തയ്യാറാക്കാം ഏലാഞ്ചി

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്നാക്സാണിത്. തേങ്ങയും പഞ്ചസാരയുമൊക്കെയുള്ളത് കൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആവശ്യമുള്ള സാധനങ്ങള്‍ മൈദ : ഒന്നേകാല്‍ കപ്പ് ഉപ്പ് : പാകത്തിന് മുട്ട : 1 ഏലയ്ക്ക : 3, ഏത്തപ്പഴം : 1 പഞ്ചസാര : 3 ടേബിള്‍ സ്പൂണ്‍, അരമുറി തേങ്ങ: ചിരകിയത്. മഞ്ഞള്‍പ്പൊടി : ഒരു നുള്ള് നെയ്യ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മൈദയും, മുട്ടയും ആവശ്യത്തിന് ഉപ്പും ഫൂഡ് കളറും വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അയഞ്ഞ പരുവത്തില്‍ അടിക്കുക. ഇതാണ് മാവ്. ചീനിച്ചട്ടി അടുപ്പില്‍ വെച്ച് കാല്‍ഗ്ലാസ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ ഏത്തപ്പഴം ചെറുതായി നുറുക്കിയത് ചേര്‍ത്ത് വറ്റിക്കുക. ഏത്തപ്പഴം വറ്റി വരുമ്പോള്‍ പഞ്ചസാരയും, ഏലയ്ക്ക ചതയ്ച്ചതും തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി ഒരു മൂന്ന് മിനിറ്റ് ഇളക്കി യോജിപ്പിക്കുക (ഏത്തയ്ക്ക് വെന്ത കുഴയാതിരിക്കാന്‍…

Read More

നാടന്‍ താറാവുകറി തയാറാക്കുന്ന വിധം

നാടന്‍ താറാവുകറി തയാറാക്കുന്ന വിധം

ചേരുവകള്‍ താറാവ് ഇറച്ചി 1 കിലോ ചെറിയ ഉള്ളി 10 എണ്ണം ഇഞ്ചി 1 വലിയ കഷ്ണം വെളൂത്തുള്ളി 10 എണ്ണം കുരുമുളക് 1 ടീ സ്പൂണ് പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ് സവാള 1 എണ്ണം തക്കാളി 2 എണ്ണം മഞ്ഞള്‍ പൊടി 1/4 ടീ സ്പൂണ്‍ മുളക് പൊടി 1ടീസ്പൂണ് തേങ്ങാപാല്‍(ഒന്നാം പാല്‍) 1 കപ്പ് തേങ്ങാപാല്‍(രണ്ടാം പാല്‍) 2 കപ്പ് കറിവെപ്പില 2 തണ്ട് തയാറാക്കുന്ന വിധം ഒരു പാത്രം അടുപ്പില്‍ വെച്ച് തേങ്ങാപാലില്‍(രണ്ടാം പാല്‍) ഇറച്ചി,മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക. പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള,തക്കാളി , എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും കറിവേപ്പിലയും…

Read More

അരിപത്തിരി മടുത്തെങ്കില്‍ ഈ റവ പത്തിരിയൊന്നു പരീക്ഷിക്കൂ

അരിപത്തിരി മടുത്തെങ്കില്‍ ഈ റവ പത്തിരിയൊന്നു പരീക്ഷിക്കൂ

ചേരുവകള്‍ വറുത്ത റവ : രണ്ടു കപ്പ് കരിഞ്ജീരകം : 2 ടീസ്പൂണ്‍ ചെറിയ ജീരകം : ഒരു ടീസ്പൂണ്‍ ചെറിയ ഉള്ളി ചെറുതായരിഞ്ഞത്: 4 വെള്ളം : മൂന്നു കപ്പ് ഉപ്പ് : ആവശ്യത്തിന് തയ്യാറാക്കുന്നവിധം: ഒരുപാത്രം അടുപ്പില്‍വെച്ച് അതിലേക്ക് രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടായാല്‍ അതിലേക്ക് ഉള്ളിയും കരിജീരകയും ഇട്ട് മൂപ്പിക്കുക. ശേഷം വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ റവയിട്ട് നന്നായിളക്കി വാട്ടിയെടുക്കുക. ശേഷം കുഴച്ച് പൂരിയുടെ വട്ടത്തില്‍ കട്ടിയില്‍ പരത്തി ചൂടുള്ള എണ്ണയില്‍ രണ്ടുവശവും മറിച്ചിട്ട് പൊരിച്ചെടുക്കുക. പൊരിച്ച റവ പത്തിരി റെഡി.

Read More

ഉഗ്രനൊരു ചെമ്മീന്‍ പുട്ട് തയ്യാറാക്കാം

ഉഗ്രനൊരു ചെമ്മീന്‍ പുട്ട് തയ്യാറാക്കാം

ചേരുവകള്‍: വറുത്ത അരിപ്പൊടി ഒരു കപ്പ് തേങ്ങപ്പീര ഒരു കപ്പ് ഉപ്പ് പാകത്തിന് വെള്ളം പൊടി നനക്കാന്‍ ആവശ്യത്തിന് വൃത്തിയാക്കിയ ചെമ്മീന്‍ അര കപ്പ് സവാള ഒരെണ്ണം തക്കാളി ഒരെണ്ണം വെളുത്തുള്ളി മൂന്നോ നാലോ അല്ലി ഇഞ്ചി ഒരിഞ്ചു നീളത്തില്‍ പച്ചമുളക് ഒന്ന് മഞ്ഞള്‍പ്പൊടി കാല്‍ ടീ സ്പൂണ്‍ മുളകുപൊടി അര ടീസ്പൂണ്‍ ഗരം മസാല അര ടീ സ്പൂണ്‍ ഉപ്പ് പാകത്തിന് മല്ലിയില കറിവേപ്പില കുറച്ച് എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം : അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനക്കുന്നത് പോലെ നനച്ചു വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. അതുകൊണ്ട് പൊടി നനച്ചു വെച്ചിട്ട് ചെമ്മീന്‍ തയ്യാറാക്കിയാല്‍ മതി. സവാള, പച്ചമുളക്, വെളുത്തുള്ളി , ഇഞ്ചി, തക്കാളി…

Read More

വെന്ത മുന്തിരി ജ്യൂസ് സൂപ്പറാണ്

വെന്ത മുന്തിരി ജ്യൂസ് സൂപ്പറാണ്

ആവശ്യമുള്ള സാധനങ്ങള്‍: കറുത്ത മുന്തിരി- 1 കിലോ വെള്ളം- 12 കപ്പ് പഞ്ചസാര- നാലു കപ്പ് ഏലക്ക- രണ്ടോ മൂന്നോ പൊടിച്ചത് തയ്യാറാക്കുന്ന വിധം: മുന്തിരി അല്പം ചെറു ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തതിന് ശേഷം കുറച്ചു നേരം ഇട്ടുവെച്ച് വൃത്തിയാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം വെച്ച് അത് തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയും പറഞ്ഞിരിക്കുന്ന അളവില്‍ ഉള്ള പഞ്ചസാരവും ചേര്‍ത്തു തിളപ്പുക. മുന്തിരി ചെറുതായി പൊട്ടി തുടങ്ങുമ്പോള്‍ തീയണച്ചു അടപ്പ് വച്ച് മൂടി രണ്ടു മണിക്കൂര്‍ വയ്ക്കുക. പിന്നീട് നല്ല വൃത്തിയുള്ള ഒരു നേരിയ തുണിയില്‍ കൂടി അരിച്ചെടുത്ത് തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

Read More

ബ്യൂട്ടിപാര്‍ലറില്‍ പോയി മെനക്കടേണ്ട…ഹെയര്‍ സ്പാ വീട്ടില്‍ ചെയ്യാം

ബ്യൂട്ടിപാര്‍ലറില്‍ പോയി മെനക്കടേണ്ട…ഹെയര്‍ സ്പാ വീട്ടില്‍ ചെയ്യാം

പെണ്ണിന്റെ അഴക് അവളുടെ മുടിയിലാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ.മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കാനായി സൂര്യന് കീഴിലുള്ള എന്തും ചെയ്യാന്‍ അന്നും ഇന്നും പെണ്‍കുട്ടികള്‍ തയ്യാറാണ്.ഇതിനായി വില കൂടിയ ഹെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചാലോ ഇടയ്ക്കിടെ ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങിയാലോ ഒന്നും വേണമെന്നില്ല.വീട്ടിലിരുന്നു കൊണ്ട് തന്നെ കൃത്യമായ പരിപാലനത്തിലൂടെ മനോഹരമായ മുടി ആര്‍ക്കും സ്വന്തമാക്കാവുന്നതേയുള്ളു.അതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഹെയര്‍ സ്പാ.മുടങ്ങാതെ ആഴ്ചയിലൊരിക്കല്‍ ഹെയര്‍ സ്പാ ചെയ്യുന്നത് തലയുടെയും മുടിയുടെയും ആരോഗ്യത്തിനു വളരെ നല്ലതാണ്. . ഹയര്‍ സ്പാ ചെയ്യുമ്പോള്‍ മുടിയുടെ പൂര്‍ണമായ പരിപാലനമാണ് നടക്കുന്നത്.ഏതൊരു ഹെയര്‍ സ്പയുടെയും ആദ്യപടി ഓയില്‍ മസ്സാജ് ആണ്.വെളിച്ചെണ്ണ, ഒലിവ് എണ്ണ,അല്‍മോണ്ട് ഓയില്‍ തുടങ്ങിയവില്‍ ഏതെങ്കിലും ചെറുചൂടോടെ തലയില്‍ പുരട്ടുക.മുടി മുഴുവനയെടുത്തു ചെയ്യുന്നതിനു പകരം ഓരോ ചെറിയ ഭാഗമായെടുത്തു എണ്ണ മുടിയില്‍ തേച്ചു പിടിപ്പിക്കുക.ഒപ്പം തലയോട്ടിയിലും പുരട്ടി വൃത്താകൃതിയില്‍ നന്നായി മസ്സാജ് ചെയ്യുക….

Read More

രാത്രി കിടക്കും മുമ്പ് മുടി പിന്നിക്കെട്ടി വയ്ക്കാറുണ്ടോ..

രാത്രി കിടക്കും മുമ്പ് മുടി പിന്നിക്കെട്ടി വയ്ക്കാറുണ്ടോ..

രാത്രി കിടക്കും മുന്‍പ് മുടി പിന്നിക്കെട്ടി വയ്ക്കണം. നീളമില്ലാത്തവര്‍ ഒതുക്കി കെട്ടിവയ്ക്കണം. മുടി അഴിച്ചിട്ട് ഉറങ്ങുന്നതു ജട പിടിക്കാനും പൊട്ടാനും ഇടയാക്കും. മുടി വലിച്ചുമുറുക്കി കെട്ടിവയ്ക്കരുത്.നനഞ്ഞ മുടി കെട്ടിവച്ചാല്‍ മുടിക്കായ എന്ന ഫംഗല്‍ രോഗാവസ്ഥ വരാം. തുടര്‍ന്ന് മുടി പൊട്ടിപ്പോകാം. ട്രാക്ഷന്‍ അലോപേഷ്യ എന്ന മുടി പൊട്ടിപ്പോകുന്ന അവസ്ഥയിലേക്കിതു നയിക്കാം. സ്ലൈഡുകള്‍ അധികം മുറുക്കി കുത്തരുത്. മാസത്തില്‍ മുടിയുടെ അറ്റം (രണ്ടു തവണ) 1-2 ഇഞ്ചു നീളത്തില്‍ മുറിക്കുന്നത് വളര്‍ച്ചയ്ക്കു സഹായിക്കും. ഇത് മുടിയുടെ അറ്റം പിളരുന്നതു തടയും. അലോപേഷ്യ ഏരിയേറ്റ പോലെ വൃത്താകൃതിയില്‍ മുടി കൊഴിയാം. അത് ഉദ്ദേശ്യം ആറു മാസം കൊണ്ടു ശരിയാകാറുണ്ട്. മനസ്സ് പിരിമുറുക്കത്തിലാകുമ്പോള്‍ അലോപേഷ്യ ഏരിയേറ്റ വരുന്നതായി കാണാറുണ്ട്. മുടി നന്നാകാന്‍ നന്നായി ഉറങ്ങണം, മാനസിക സമ്മര്‍ദം കുറയ്ക്കണം. വ്യായാമം ചെയ്യണം. മനസ്സ് ശാന്തമാക്കി വയ്ക്കണം.

Read More

ആഘോഷങ്ങളില്‍ തിളങ്ങാന്‍ ടോപ്പ് ബണ്‍ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കൂ

ആഘോഷങ്ങളില്‍ തിളങ്ങാന്‍ ടോപ്പ് ബണ്‍ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കൂ

ഒന്നുകില്‍ ഹെയര്‍കട്ട് ചെയ്ത് മുടി അഴിച്ചിടും. ഇല്ലെങ്കില്‍ ഒരു പോണിടെയ്ല്‍, ചുരിദാറും ജീന്‍സും ഡ്രസ്സും പലാസോയും പാവാടയും മാറി മാറി വന്നാലും മുടിയുടെ കാര്യത്തില്‍ വല്യ മാറ്റങ്ങളൊന്നുമില്ല! കണ്ണാടി നോക്കുമ്പോള്‍ ”ഈയ്യോ ഇങ്ങനെ തന്നെ എന്നെ കണ്ട് എനിക്കുതന്നെ ബോറടിക്കുന്നേയ്” എന്ന് തലയും മുടിയും തലകുത്തി പറഞ്ഞാലും… ആരു കേള്‍ക്കാന്‍? എന്തു മാറ്റമുണ്ടാകാന്‍? ഇതാ ഈ ടോപ്പ് ബണ്‍ ഹെയര്‍ സ്‌റ്റൈല്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ.. ടോപ്പ് ബണ്‍ 1. തല കുനിച്ച് മുടി നന്നായി ചീകി തലയുടെ ക്രൗണ്‍ ഭാഗത്തായി പോണിടെയില്‍ കെട്ടുക. പോണി കെട്ടുമ്പോള്‍ മുന്‍വശത്തെ പാര്‍ട്ടീഷന്‍ എടുക്കാനുള്ള മുടി വിട്ടു വേണം കെട്ടാന്‍. പോണി കെട്ടിയ മുടി ഒരു വശത്തേക്കു തന്നെ നന്നായി പിരിക്കുക. ചുട്ടി ബണ്‍ ആക്കി യു പിന്‍ കുത്തി വയ്ക്കാം. 2. ബണ്‍ കെട്ടിയ ശേഷം മുന്നിലുള്ള മുടി പാര്‍ട്ടീഷന്‍…

Read More

ഗര്‍ഭിണിയാണോ… നാലാം മാസം കഴിക്കേണ്ട ആഹാരങ്ങള്‍ ഇവയാണ്

ഗര്‍ഭിണിയാണോ… നാലാം മാസം കഴിക്കേണ്ട ആഹാരങ്ങള്‍ ഇവയാണ്

ഈ സമയത്താണ് ഭ്രൂണത്തിന് ഒരു കുഞ്ഞിന്റെ രൂപം വരുന്നത്. ഏകദേശം നാലു ഇഞ്ചോളം നീളം വരുന്ന കുഞ്ഞു കണ്ണുകള്‍ ചിമ്മാന്‍ തുടങ്ങുന്നു. ഈ സമയത്തു ഹൃദയമിടിപ്പ് വേഗത്തില്‍ അളക്കാന്‍ സാധിക്കും. കൂടാതെ മൂക്ക്,വായ,താടി,ചെവി എന്നിവ പൂര്‍ണമായി വികാസം പ്രാപിക്കുന്നു. ഒപ്പം ദേഹത്തെ രോമവും മുടിയും വളരാന്‍ തുടങ്ങുന്നു. പെല്‍വിക് മസിലുകള്‍ ആയാസരഹിതമാക്കാനായി പ്രൊജസ്റ്റീറോണ്‍ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇടയ്ക്കിടെ മൂത്രശങ്ക തോന്നുന്നത് സ്വാഭാവികം. ഒപ്പം മുലകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകുന്നു. നാലാം മാസം മുതല്‍ ഫൈബര്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങള്‍, പച്ച നിറമുള്ള പച്ചക്കറികള്‍,വാഴപ്പിണ്ടി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇവ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ശുദ്ധജല മല്‍സ്യങ്ങള്‍, മത്തി,അയല തുടങ്ങിയ കടല്‍ മല്‍സ്യങ്ങള്‍, ഒലിവ് എണ്ണ എന്നിവ ധാരാളമായി കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെത്താന്‍ സഹായിക്കും. ആവശ്യമായ അമ്‌ളങ്ങളുടെ കുറവ് കുഞ്ഞിന്റെ ഭാരക്കുറവിനും…

Read More

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

കുഞ്ഞുങ്ങളെ എപ്പോഴും ശുചിയാക്കി വെക്കേണ്ടത് അത്യാവശ്യം ആണ്. കുട്ടികളെ കാണാന്‍ വരുന്നവരും വീട്ടില്‍ ഉള്ളവരും എല്ലാം ഇടക്കിടക്ക് കുട്ടികളെ എടുക്കുകയും കൊഞ്ചിക്കുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ അവരെ എപ്പോഴും വൃത്തിയാക്കിവെക്കേണ്ടതും രോഗാണുക്കളില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതും വളരെ അനിവാര്യമാണ്. കുഞ്ഞുങ്ങളെ ശുചിയാക്കി വെക്കുക എന്നത് സുപ്രദാനമായ ഒരു കാര്യമാണ്. എന്നാല്‍ നന്നായി ശുചിയാക്കുക എന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. കാരണം തെറ്റായ രീതിയില്‍ അവരെ കുളിപ്പിക്കുകയും മറ്റും ചെയ്യുമ്പോള്‍ മറ്റു പല അസുഖങ്ങളും ജലദോഷം, പനി അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ഇങ്ങനെയുള്ള എന്തെകിലും ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ കുട്ടിക്ക് ഉണ്ടായിട്ടുണ്ടോ, എങ്കില്‍ താഴെപ്പറയുന്ന 5 കാര്യങ്ങള്‍ ശ്രെദ്ധിച്ചുനോക്കൂ.. 1. കുട്ടി ജനിച്ചയുടനെ വെള്ളംകൊണ്ട് കഴുകാതിരിക്കുക: കുഞ്ഞു ജനിക്കുമ്പോള്‍ അവരുടെ ദേഹത്ത് ഒരു വെള്ളനിറത്തിലുള്ള ആവരണം ഉണ്ടാകും. ഇതിനെ വെര്‍നിക്‌സ് എന്നാണ് പറയുന്നത്. ജനിച്ചയുടനെ ഇത് കഴുകിക്കളയുന്നതു…

Read More