സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 120 കൂടി 27,920 രൂപയില്‍ വ്യാപാരം നടക്കുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 120 കൂടി 27,920 രൂപയില്‍ വ്യാപാരം നടക്കുന്നു

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. പവന് 120 രൂപ കൂടി 27,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,490 രൂപയാണ് വില. 27,800 രൂപയായിരുന്നു ഇന്നലെ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Read More

പ്രകൃതിയെ സാക്ഷിയാക്കി ഒന്നുചേരാം; നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം ഈ വെഡ്ഡിങ് ടെസ്റ്റിനേഷനുകള്‍

പ്രകൃതിയെ സാക്ഷിയാക്കി ഒന്നുചേരാം; നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം ഈ വെഡ്ഡിങ് ടെസ്റ്റിനേഷനുകള്‍

ഇപ്പോള്‍ യുവാക്കളില്‍ പലരും തങ്ങളുടെ വിവാഹം നടക്കേണ്ടത് പ്രകൃതിയെ സാക്ഷിയാക്കിരക്കൊണ്ടാവണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരാണ്. ഇന്ത്യയില്‍ പ്രധാനമായും ബീച്ച്, ബാക്ക്വാട്ടര്‍, കൊട്ടാരങ്ങള്‍ എന്നിവയാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനൊരുങ്ങുന്നവരുടെ ഇഷ്ട പശ്ചാത്തലങ്ങള്‍. ഒപ്പം സ്ഥലസൗകര്യം, യാത്രാ സൗകര്യം, താമസസൗകര്യം തുടങ്ങിയ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ആ സ്വര്‍ഗവേദി എവിടെയാകണം എന്ന് തീരുമാനിക്കുക. ഇന്ത്യയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് നമ്മുടെ സ്വന്തം കേരളം. കടലിന്റെയും കായലിന്റെയും സാന്നിധ്യംതന്നെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ വെഡ്ഡിങ് നടന്നത് നമ്മുടെ കോവളത്താണ് എന്നറിയുമ്പോള്‍ തന്നെ മനസ്സിലാകുമല്ലോ മലയാളനാടിന്റെ വമ്പ്. സാസ്‌കാരിക വൈവിധ്യംകൊണ്ടും പ്രകൃതിഭംഗി കൊണ്ടും ആകര്‍ഷകമായ ഇന്ത്യയ്ക്കകത്തും അടുത്തുമുള്ള ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ചിലത് പരിചയപ്പെടാം.   കോവളം, ആലപ്പുഴ, പിന്നെ കൊച്ചി… കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്രേമികളുടെ ഇഷ്ടപ്പെട്ട ലൊക്കേഷനുകളാണ് ഇവ. എത്തിച്ചേരാനുള്ള എളുപ്പം, മികച്ച…

Read More

പൂത്തുലഞ്ഞ് ചുരണ്ടയിലെ സൂര്യകാന്തിപ്പാടങ്ങള്‍… കണ്ണെത്താ ദുരത്തോളം ആ വസന്ത ഭൂമി

പൂത്തുലഞ്ഞ് ചുരണ്ടയിലെ സൂര്യകാന്തിപ്പാടങ്ങള്‍… കണ്ണെത്താ ദുരത്തോളം ആ വസന്ത ഭൂമി

ചെങ്കോട്ടയോടു ചേര്‍ന്നുകിടക്കുന്ന ഗ്രാമമാണ് ചുരണ്ട. ചെറുഗ്രാമത്തിലെ കാര്‍ഷികസമ്പത്ത് ആസ്വദിക്കാനും പൂത്തുലഞ്ഞ സൂര്യകാന്തിപ്പാടങ്ങള്‍ കാണുന്നതിനും ഇപ്പോള്‍ ഇവിടെ സഞ്ചാരികളുടെ തിരക്കേറുകയാണ്. ചെങ്കോട്ടയില്‍നിന്ന് 15 കിലോമീറ്ററോളം യാത്ര ചെയ്താല്‍ ചുരണ്ടയിലെത്താം. ചുരണ്ടയ്ക്ക് കിലോമീറ്ററുകള്‍ക്ക് മുന്‍പുതന്നെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. പ്രധാന റോഡിന്റെ ഇരുവശത്തുമായാണ് വിശാലമായ പൂപ്പാടങ്ങളുള്ളത്. വെയില് പൊതുവേ കുറവായതിനാലും ദൃശ്യബംഗിയെ വിട്ട് പോകാന്‍ കഴിയാതെയുമൊക്കെ സഞ്ചാരികള്‍ പൂപ്പാടങ്ങളില്‍ മണിക്കൂറുകള്‍ ചെലവഴിക്കാറുണ്ട്. നെല്‍ക്കൃഷിക്ക് മുന്നോടിയായുള്ള ഇടവിളയായിട്ടാണ് ഇവിടെ സൂര്യകാന്തിക്കൃഷി നടത്തുന്നത്. തരിശുഭൂമിയില്‍ കൂടുതല്‍ വെള്ളമില്ലാതെ തന്നെ കൃഷി ചെയ്യാവുന്നതിനാലാണ് കര്‍ഷകര്‍ സൂര്യകാന്തി തിരഞ്ഞെടുക്കുന്നത്. വിത്തുനട്ട് 90 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയും. അഞ്ചടിവരെ ഉയരത്തില്‍ വളരുന്ന സൂര്യകാന്തിയില്‍ വിത്ത് പാകമാകാനായി ഒരു മാസംവരെ പൂക്കള്‍ നിര്‍ത്താറുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.വിത്തിനോടുചേര്‍ന്നുള്ള പൂക്കള്‍ കൊഴിഞ്ഞാല്‍ വിളവെടുക്കാന്‍ തുടങ്ങും. ഇപ്പോള്‍ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളെല്ലാം ഇരുപത് ദിവസത്തിനുള്ളില്‍ വിളവെടുക്കും. പൂവിന് കിലോയ്ക്ക് 35…

Read More

ഖരീഫ് കാലത്തിന്റെ വരവില്‍ കേരളത്തിന്റെ ഓര്‍മകള്‍ തന്ന് ദോഫാര്‍

ഖരീഫ് കാലത്തിന്റെ വരവില്‍ കേരളത്തിന്റെ ഓര്‍മകള്‍ തന്ന് ദോഫാര്‍

ശരത്കാല വിസ്മയമായ ഖരീഫ് കാലത്തെ വരവേല്‍ക്കാനൊരുങ്ങി ദോഫാര്‍ ഗവര്‍ണറേറ്റ്. ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് ഔദ്യോഗികമായി ദോഫാറില്‍ ഖരീഫ് കാലമായി കണക്കാക്കുന്നത്. വരും ദിവസങ്ങളില്‍ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും ഉണ്ടാവുക. കഴിഞ്ഞ വര്‍ഷത്തേതിലും അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍പേര്‍ എത്തുമെന്നാണ് ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അറേബ്യന്‍ മേഖല കനത്ത ചൂടില്‍ വലയുമ്പോള്‍ കേരളമടക്കമുള്ള തെക്കേഷ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് സമാനമായി ദോഫാര്‍ മേഖല മാറും. താപനില ക്രമാതീതമായി താഴ്ന്നിറങ്ങും. അറബിക്കടലും ജബല്‍ ഹജര്‍ മലനിരകളുമാണ് ഇത്തരമൊരു സുഖപ്രദമായ കാലാവസ്ഥ ദോഫാറിന് നല്‍കുന്നത്.ദോഫാറിന് പുറമെ യെമനിലും തെക്കുപടിഞ്ഞാറന്‍ സൗദിയിലും സുഡാനിലും ഈ സമയം ശരത്കാലമായിരിക്കും. ഖരീഫിനെ വരവേല്‍ക്കാന്‍ സലാലയിലെയും പരിസരങ്ങളിലെയും മണ്ണും മലനിരകളും പാകമായി വരികയാണ്.ആഭ്യന്തര വിമാന സര്‍വീസുകളും സലാലയിലേക്ക് അന്തരാഷ്ട്ര വിമാന സര്‍വീസുകളും വര്‍ധിച്ചത് ഇത്തവണ കൂടുതല്‍ സഞ്ചാരികളെ സലാലയിലെത്തിക്കും.  

Read More

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ദീപക് പൂനിയയുടെ ഫൈനല്‍ പോരാട്ടം ഇന്ന്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ദീപക് പൂനിയയുടെ ഫൈനല്‍ പോരാട്ടം ഇന്ന്

ന്യൂഡല്‍ഹി: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ദീപക് പൂനിയക്ക് ഇന്ന് ഫൈനല്‍ പോരാട്ടം. ഇറാന്‍ താരവും ലോക ചാമ്പ്യനുമായ ഹസന്‍ യസ്ദാനിയാണ് ഫൈനലില്‍ പൂനിയയുടെ എതിരാളി. അടുത്ത വര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ ഇരുപതുകാരനായ ദീപക്കിന് കഴിഞ്ഞിട്ടുണ്ട്. സുശീല്‍ കുമാറിന് ശേഷം ലോക ചാമ്ബ്യനാകുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാകാനാണ് ദീപക് ശ്രമിക്കുന്നത്. 61 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെ ഇന്ന് വെങ്കലമെഡല്‍ പോരാട്ടത്തിനും ഇറങ്ങും.

Read More

ഏഷ്യാകപ്പിനിടെ താരങ്ങള്‍ മദ്യപിച്ചു; വിവാദത്തില്‍ കുരുങ്ങി ലങ്കന്‍ ക്രിക്കറ്റ്

ഏഷ്യാകപ്പിനിടെ താരങ്ങള്‍ മദ്യപിച്ചു; വിവാദത്തില്‍ കുരുങ്ങി ലങ്കന്‍ ക്രിക്കറ്റ്

വീണ്ടും വിവാദത്തില്‍ കുരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ്. കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാകപ്പിനിടെ മദ്യപിച്ച് ടീമിലെ ചില താരങ്ങള്‍ മദ്യപിച്ചതാണ് ഇപ്പോള്‍ ലങ്കന്‍ ക്രിക്കറ്റിന് വീണ്ടും നാണക്കേടുണ്ടാക്കിയിരിക്കുന്നത്. മൂന്ന് ശ്രീലങ്കന്‍ കൗമാര താരങ്ങളാണ് മദ്യപിച്ച് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. അടുത്തിടെ നടന്ന എ സിസി അണ്ടര്‍ 19 ഏഷ്യാകപ്പിന്റെ സെമി ഫൈനലിന് പിന്നാലെയായിരുന്നു ലങ്കന്‍ താരങ്ങള്‍ മദ്യപിച്ച് പ്രശ്‌നത്തില്‍പ്പെട്ടത്. ഇന്ത്യയ്‌ക്കെതിരായ നോക്കൗട്ട് മത്സരം കനത്ത മഴയെത്തുടര്‍ന്ന് തടസപ്പെട്ടതോടെ ലങ്കന്‍ താരങ്ങള്‍ നേരത്തെ തന്നെ ഹോട്ടലിലേക്ക് മടങ്ങിയെത്തിയിരുന്നു. ഹോട്ടല്‍ റൂമിലെത്തിയ താരങ്ങളില്‍ മൂന്ന് പേര്‍ മദ്യപിക്കുകയും തുടര്‍ന്ന് ഹോട്ടല്‍ കോറിഡോറില്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പ്പെട്ട ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റ് ഉടന്‍ തന്നെ ഡോക്ടറെ ഹോട്ടലിലേക്ക് എത്തിക്കുകയും, തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ താരങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയുമായിരുന്നു. പ്രശ്‌നക്കാരായ താരങ്ങളുടെ പേരുവിവരങ്ങള്‍ പക്ഷേ ഇത് വരെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടിട്ടില്ല….

Read More

സെമി ഫൈനലിലെ പരിക്ക്; ഫൈനലില്‍ പങ്കെടുത്തില്ല, വെള്ളി മെഡലുമായി ദീപക് പുനിയ മടങ്ങി

സെമി ഫൈനലിലെ പരിക്ക്; ഫൈനലില്‍ പങ്കെടുത്തില്ല, വെള്ളി മെഡലുമായി ദീപക് പുനിയ മടങ്ങി

പരിക്കിനെ തുടര്‍ന്ന് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ ഗുസ്തി താരം ദീപക് പുനിയ. സെമി ഫൈനലില്‍ കണങ്കാലിനേറ്റ പരിക്ക് തിരിച്ചടിയായതോടെയാണ് തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ദീപക് പുനിയ വെള്ളി മെഡലുമായി മടങ്ങിയത്. തന്റെ ഇടതുകാലിന് ഭാരം താങ്ങാനാകുന്നില്ലെന്നും ഈ അവസ്ഥയില്‍ മത്സരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ദീപക്ക് പ്രതികരിച്ചു. മത്സരത്തില്‍ നിന്നും ദീപക് പുനിയ പിന്മാറിയതോടെ പുനിയയുടെ എതിരാളി ഇറാന്റെ ഹസാന്‍ യസ്ദാനിയെ സ്വര്‍ണ്ണ മെഡല്‍ ജേതാവായി പ്രഖ്യാപിച്ചു. 86 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.

Read More

ഇന്ത്യന്‍ ക്രിക്കറ്റ്; താരങ്ങളുടെ വിദേശ പരമ്പരകളിലെ അലവന്‍സില്‍ വര്‍ധനവ്

ഇന്ത്യന്‍ ക്രിക്കറ്റ്; താരങ്ങളുടെ വിദേശ പരമ്പരകളിലെ അലവന്‍സില്‍ വര്‍ധനവ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അലവന്‍സ് വര്‍ധിപ്പിച്ചു. താരങ്ങളുടെ വിദേശ പരമ്പരകളിലെ അലവന്‍സാണ് ഇരട്ടിയാക്കിയത്. താരങ്ങള്‍ക്കും പരിശീലകസംഘത്തിനും ലഭിച്ചിരുന്ന ദിവസ വേതനം 8,899.65 രൂപയ്ക്ക് പകരം 17,799.30 ആക്കി മാറ്റാനാണ് സമിതിയുടെ പുതിയ തീരുമാനം. അതേ സമയം, ഹോം മത്സരങ്ങളില്‍ ലഭിക്കുന്ന അലവന്‍സില്‍ മാറ്റമുണ്ടാകില്ല. താരങ്ങള്‍ക്ക് മാച്ച് ഫീ, ബിസിനസ് ക്ലാസ് യാത്ര, താമസം, തുടങ്ങിയവയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം കിട്ടുക. അടുത്തിടെ സെലക്ടര്‍മാരുടെ ഹോം അലവന്‍ഡും വര്‍ധിപ്പിച്ചിരുന്നു. 3500 നിന്ന് 7500 രൂപ ആയാണ് വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ നായകന്‍ കോലിക്ക് കീഴില്‍ വിദേശത്ത് ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് അലവന്‍സ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.

Read More

സ്‌റ്റൈലിഷ് ലുക്കില്‍ സാനിയ; പാരിസ് യാത്രക്കിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ചിത്രങ്ങള്‍ കാണാം…

സ്‌റ്റൈലിഷ് ലുക്കില്‍ സാനിയ;  പാരിസ് യാത്രക്കിടെ  താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ചിത്രങ്ങള്‍ കാണാം…

ഇപ്പോള്‍ കായിക ലോകത്ത് ചര്‍ച്ചയാവുന്നത് ടെന്നിസ് താരം സാനിയ മിര്‍സയുടെ പുതിയ ലുക്കാണ്. വിവാഹ ശേഷം മുമ്പത്തേക്കാള്‍ സ്റ്റൈലിഷ് ലുക്കിലാണ് സാനിയ ഇപ്പോള്‍ ഫാഷന്‍ ലോകത്ത് മിന്നിതിളങ്ങുന്നത്. അടുത്തിടെ സഹോദരി അനം മിര്‍സയ്ക്കൊപ്പം പാരിസ് യാത്രയ്ക്ക് പോയ സാനിയ മിര്‍സയുടെ ക്ലാസിക്, സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ഹിറ്റായി മാറിയിരിക്കുകയാണ്. <blockquote class=”instagram-media” data-instgrm-captioned data-instgrm-permalink=”https://www.instagram.com/p/B2kOJjqHkum/?utm_source=ig_embed&amp;utm_campaign=loading” data-instgrm-version=”12″ style=” background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% – 2px); width:calc(100% – 2px);”><div style=”padding:16px;”> <a href=”https://www.instagram.com/p/B2kOJjqHkum/?utm_source=ig_embed&amp;utm_campaign=loading” style=” background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;” target=”_blank”> <div style=” display: flex; flex-direction: row; align-items: center;”> <div style=”background-color: #F4F4F4; border-radius:…

Read More

പുതിയ പദ്ധതിയുമായി ഹ്യൂണ്ടായ്; 2025 ഓടെ ചെറു വൈദ്യുത കാര്‍ വിപണിയിലെത്തും

പുതിയ പദ്ധതിയുമായി ഹ്യൂണ്ടായ്; 2025 ഓടെ ചെറു വൈദ്യുത കാര്‍ വിപണിയിലെത്തും

2025 ഓടെ ചെറിയ വൈദ്യുത കാര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഹ്യൂണ്ടായ്. ആഗോളതലത്തില്‍ 25 വൈദ്യുത വാഹനങ്ങള്‍ വില്‍പ്പനയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോള്‍ നീങ്ങുന്നത്. വൈദ്യുത വാഹന വിഭാഗത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പ്രാദേശികമായി ബാറ്ററി നിര്‍മാണം തുടങ്ങാനുള്ള സാധ്യതയും എച്ച്എംഐഎല്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ പരിമിതമായ തോതില്‍ വില്‍പ്പന തുടങ്ങിയ കോന ഇന്ത്യയില്‍ മികച്ച പ്രതികരണമാണു സൃഷ്ടിക്കുന്നതെന്നും ഹ്യൂണ്ടായ് കരുതുന്നു.

Read More