സ്വര്‍ണ നേട്ടമെന്ന അമിതിന്റെ സ്വപ്നം പൊലിഞ്ഞു; ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന് വെള്ളി

സ്വര്‍ണ നേട്ടമെന്ന അമിതിന്റെ സ്വപ്നം പൊലിഞ്ഞു; ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്  വെള്ളി

എക്കാറ്റരിന്‍ബര്‍ഗ് : സ്വര്‍ണ നേട്ടമെന്ന അമിത് പംഗലിന്റെ സ്വപ്നം പൊലിഞ്ഞു. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ പംഗലിന് വെള്ളി മെഡല്‍. ഫൈനലില്‍ ഉസ്ബെകിസ്താന്റെ ഷാഖോബിദീന്‍ സൈറോവിനോട് അമിത് തോല്‍ക്കുകയായിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡ് അമിതിന്റെ പേരിനൊപ്പം ചേര്‍ന്നു. നിലവിലെ ഒളിമ്പിക് ചാമ്പ്യനായ സൈറോവിനോട് 5-0ത്തിനാണ് അമിത് പരാജയപ്പെട്ടത്. റഷ്യയിലെ എക്കാറ്റരിന്‍ബര്‍ഗില്‍ നടക്കുന്ന ചാമ്പയന്‍ഷിപ്പില്‍ 52 കിലോഗ്രാം ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിലായിരുന്നു അമിതിന്റെ മത്സരം. നേരത്തെ വനിതാ വിഭാഗത്തില്‍ മേരികോം ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ പുരുഷ താരത്തിന് ഇതുവരെ ആ നേട്ടം കൈവരിക്കാനായിട്ടില്ല.

Read More

ലോക ഗുസ്തി ചാംപ്യന്‍ഷിപ്പ്; സുശീല്‍ കുമാറിന് ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി

ലോക ഗുസ്തി ചാംപ്യന്‍ഷിപ്പ്; സുശീല്‍ കുമാറിന് ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി

  നൂര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യന്‍ താരം സുശീല്‍ കുമാര്‍. അസര്‍ബൈജാന്റെ ഖാദ്ഷിമുറാദ് ഗാസിയേവ് ആറ് മിനിറ്റിലാണ് സുശീല്‍ കുമാറിനെ തോല്‍പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിനാല്‍ സുശീലിനു റെപ്പഷാഷ് റൗണ്ടില്‍ മത്സരിക്കാനുള്ള അവസരവും നഷ്ടമായി. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ താരം തുടക്കം മുതല്‍ തന്നെ എതിരാളിയെ ആക്രമിച്ച് അതിവേഗം 94ല്‍ ലീഡിലെത്തിയയെങ്കിലും പിന്നീട് തുടര്‍ച്ചയായി ഏഴ് പോയിന്റുകള്‍ക്ക് വഴങ്ങി 911നു മത്സരത്തില്‍ അടിയറവു പറയുകയായിരുന്നു. 74 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലായിരുന്നു താരം മത്സരിച്ചത്. കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ആദ്യ റൗണ്ടില്‍ സുശീല്‍ തോറ്റിരുന്നു.

Read More

മാരുതി സുസുക്കി; എസ്-പ്രെസോയുടെ രേഖാ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കി; എസ്-പ്രെസോയുടെ രേഖാ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കി മൈക്രോ എസ്.യു.വിയായ എസ്-പ്രെസോയുടെ രേഖാ ചിത്രങ്ങള്‍ പുറത്ത്. ഈ മാസം അവസാനത്തോടെ വാഹനം വിപണിയിലെത്തുന്നതിന് മുന്നോടിയായാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 3.3 ലക്ഷം രൂപമുതല്‍ 4.5 ലക്ഷം രൂപ വരെയായിരിക്കും കാറിന്റെ വില എന്നാണ് സൂചന. പത്തു വേരിയന്റുകളിലായാണ് പുതിയ കാര്‍ വില്‍പനയ്ക്കെത്തുക. കണ്‍സെപ്റ്റ് മോഡലില്‍ കാര്യമായ മറ്റം വരുത്താതെ മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമില്‍ ബോക്സി ഡിസൈന്‍ ശൈലിയിലാണ് എസ്-പ്രെസോ നിര്‍മിച്ചിരിക്കുന്നത്. ആള്‍ട്ടോയെക്കാള്‍ വലുതും ബ്രെസയേക്കാള്‍ കുഞ്ഞനുമാണീ വാഹനം. നീളത്തില്‍ ക്വിഡിനേക്കാള്‍ കുഞ്ഞനും ഉയരത്തില്‍ ക്വിഡിനെക്കാള്‍ വലിയ വാഹനവുമാണ് എസ്-പ്രെസോ.

Read More

5ദിവസത്തിനകം പണം തിരികെ നല്‍കണം; ഇല്ലെങ്കില്‍ പിഴ നല്‍കണം

5ദിവസത്തിനകം പണം തിരികെ നല്‍കണം; ഇല്ലെങ്കില്‍ പിഴ നല്‍കണം

ന്യൂഡല്‍ഹി: എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ 5ദിവസത്തിനകം പണം തിരികെ നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കാന്‍ തീരുമാനം. ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് ആര്‍ബിഐ ഇപ്പോള്‍. 5ദിവസത്തിനകം പണം തിരികെ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് നിര്‍ദേശം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും നിര്‍ദേശം ബാധകമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ ഒരു ദിവസം 100 രൂപവീതം ഉപഭോക്താവിന് നല്‍കണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ളത്. അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണംവരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നല്‍കേണ്ടിവരും. ഐഎംപിഎസ്, യുപിഐ ഇടപാടുകള്‍ക്ക് ഒരുദിവസമാണ് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ ഓരോദിവസവും 100 രൂപവീതം പിഴ നല്‍കണം. യുപിഐവഴി ഷോപ്പിങ് നടത്തുമ്പോള്‍, അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കച്ചവടക്കാരന് ലഭിക്കാതിരിക്കുകുയും ചെയ്താല്‍ അഞ്ചുദിവസത്തിനകം പണം നല്‍കണമെന്നാണ് നിര്‍ദേശം. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപ…

Read More

ദ്രാവിഡ് ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന വിശേഷണം; ഐ.സി.സിക്കെതിരെ വിമര്‍ശനം ശക്തം

ദ്രാവിഡ് ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന വിശേഷണം; ഐ.സി.സിക്കെതിരെ വിമര്‍ശനം ശക്തം

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ച ഐ.സി.സി നടപടിക്കെതിരേ വിമര്‍ശനം ശക്തം. ഐ.സി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ‘ഹാള്‍ ഓഫ് ഫെയിം’ പേജിലാണ് രാഹുല്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഐ.സി.സിയുടെ ഈ നടപടി താരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനവുമായി ആരാധകരിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Read More

സിപ്ട്രോണ്‍; ടാറ്റ മോട്ടോഴ്സിന്റെ പുതിയ ബ്രാന്‍ഡ് എത്തുന്നു

സിപ്ട്രോണ്‍; ടാറ്റ മോട്ടോഴ്സിന്റെ പുതിയ ബ്രാന്‍ഡ് എത്തുന്നു

  വൈദ്യുത വാഹന സാങ്കേതികവിദ്യയ്ക്കായി ടാറ്റ മോട്ടോഴ്സിന്റെ പുതിയ ബ്രാന്‍ഡ് എത്തുന്നു. സിപ്ട്രോണ്‍ എന്ന പേരില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പുതിയ ബ്രാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും. വൈദ്യുത വാഹനങ്ങള്‍ക്കു ഗണ്യമായ വില്‍പ്പന കൈവരിക്കാനും പുത്തന്‍ സാങ്കേതികവിദ്യകള്‍ ന്യായവിലയ്ക്ക് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കാനുമുള്ള ടാറ്റയുടെ ആദ്യ ശ്രമമാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കാര്യക്ഷമതയേറിയ ഹൈ വോള്‍ട്ടേജ് സിസ്റ്റം, മികച്ച പ്രകടനക്ഷമത, ദീര്‍ഘദൂര റേഞ്ച്, അതിവേഗ ബാറ്ററി ചാര്‍ജിങ് എന്നിവയൊക്കെയാണു സിപ്ട്രോണിന്റെ മികവായി ടാറ്റ മോട്ടോഴ്സ് നിരത്തുന്നത്. ഒപ്പം ബാറ്ററിക്ക് എട്ടു വര്‍ഷ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പോരെങ്കില്‍ സിപ്ട്രോണ്‍ ശ്രേണി ഐ പി 67 നിലവാരം പാലിക്കുമെന്നും ടാറ്റ മോട്ടോഴ്സ് ഉറപ്പു നല്‍കുന്നു. പത്തു ലക്ഷത്തോളം കിലോമീറ്റര്‍ പരീക്ഷണ ഓട്ടത്തിലൂടെ മികവ് തെളിയിച്ചാണ് സിപ്ട്രോണ്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തി.

Read More

കള്ളനോട്ടടിച്ച് അറസ്റ്റിലായ മുന്‍ യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍

കള്ളനോട്ടടിച്ച് അറസ്റ്റിലായ മുന്‍ യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍

കോഴിക്കോട്: കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ മുന്‍യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് പൊലീസ് പിടിയിലായത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു രാഗേഷ് ഏരാശ്ശേരി. ഇയാള്‍ക്കൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീര്‍ അലിയും കൊടുവള്ളി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയാണ് പിടിച്ചെടുത്തത്. ഓമശ്ശേരി ഭാഗത്ത് സ്‌കൂട്ടറില്‍ കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. 2017 ജൂണില്‍ മതിലകം എസ് എന്‍ പുരത്തെ രാഗേഷിന്റെയും സഹോദരന്‍ രാജീവിന്റെയും വീട്ടില്‍ നിന്ന് കള്ളനോട്ടടി യന്ത്രങ്ങളും മഷിയും പേപ്പറുകളും പൊലീസ് പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. രാഗേഷ് പലിശയ്ക്ക് പണം കൊടുക്കുന്നെന്ന പരാതിയിലാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. അപ്പോഴാണ് വീട്ടില്‍ത്തന്നെയുള്ള നോട്ടടിയന്ത്രങ്ങള്‍ കണ്ടെടുത്തത്. നോട്ട് നിരോധിച്ച ശേഷം പുറത്തിറങ്ങിയ പുതിയ 2000,…

Read More

പ്രതീക്ഷകളുടെ ചാന്ദ്രപകല്‍ അസ്തമിച്ചു; വിക്രം ലാന്‍ഡര്‍ നഷ്ടമായി

പ്രതീക്ഷകളുടെ ചാന്ദ്രപകല്‍ അസ്തമിച്ചു; വിക്രം ലാന്‍ഡര്‍ നഷ്ടമായി

ബംഗലുരു: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ലാന്‍ഡറിന് ഇസ്രോ കണക്കാക്കിയ ആയുസ്സ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് അവസാനിച്ചു. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകല്‍ ഇന്നലെ അവസാനിക്കുന്നതിനാല്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകള്‍ക്ക് സൗരോര്‍ജം തുടര്‍ന്നു ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‌റോ നടത്തുന്ന ശ്രമങ്ങളും അവസാനിക്കും. ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് (ഒരു ചാന്ദ്രദിനം) ആയുസ്സ് കണക്കാക്കിയിരുന്നത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇസ്‌റോ തീവ്രശ്രമം നടത്തിയിരുന്നു. ആശയവിനിമയം സാധ്യമാക്കത്തക്കവിധം വിധം ലാന്‍ഡറിലെ ആന്റിനയുടെയും ട്രാന്‍സ്‌പോണ്ടറുകളുടെയും ദിശതിരിക്കാനുള്ള ശ്രമങ്ങളാണു പീനിയയിലെ ഇസ്‌റോ കേന്ദ്രമായ ഇസ്ട്രാക്കില്‍ നടന്നത്. ഇതിനു പുറമേ ബയലാലുവിലെ 32 മീറ്റര്‍ ആന്റിനയുടെ സഹായത്തോടെ…

Read More

പൊളാരിറ്റി സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍

പൊളാരിറ്റി സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍

                  പൊളാരിറ്റിയുടെ പുതിയ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍. സ്പോര്‍ട്സ്, എക്സിക്യൂട്ടീവ് റേഞ്ചുകളിലായി ആറ് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്പോര്‍ട്സ് വിഭാഗത്തില്‍ എസ്1 കെ, എസ്2 കെ എസ്3 കെ എന്നീ മോഡലുകളും   എക്സിക്യൂട്ടീവില്‍ ഇ1 കെ, ഇ2 കെ, ഇ3 കെ മോഡലുകളുമാണുള്ളത്. 38,000 മുതല്‍ 1.10 ലക്ഷം വരെയാണ് ഈ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകളുടെ വില. 1,001 രൂപ കൊടുത്ത് സ്മാര്‍ട്ട് ബൈക്കിനുള്ള പ്രീബുക്കിങ് നടത്താം. അടുത്ത വര്‍ഷം മുതല്‍ ആറ് മോഡലുകളും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്ത് തുടങ്ങും.

Read More

ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് ഉടന്‍ വിപണിയില്‍

ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് ഉടന്‍ വിപണിയില്‍

ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് ഉടന്‍ വിപണിയില്‍. ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലാണിത്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ പുതിയ എക്സ്റ്റന്റഡ് റേഞ്ചിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രൂപത്തില്‍ റഗുലര്‍ ടിഗോര്‍ ഇലക്ട്രിക്കിന് സമാനമായിരിക്കും എക്സ്റ്റന്റഡ് റേഞ്ചുമെന്നാണ് സൂചന. 72 വോള്‍ട്ട് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് റഗുലര്‍ ടിഗോര്‍ ഇവിയിലുള്ളത്. 40.23 ബിഎച്ച്പി പവറും 105 എന്‍എം ടോര്‍ക്കും ഇതില്‍ ലഭിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. 16.2 സണവ ബാറ്ററിയിലാണ് ഓട്ടം. ഇതിലും റേഞ്ച് കൂടിയ ബാറ്ററിയാണ് പുതിയ ടിഗോറില്‍ ഇടം പിടിക്കുക. റഗുലര്‍ ടിഗോര്‍ ഇലക്ട്രിക് നേരത്തെ ഫ്‌ളീറ്റ് അടിസ്ഥാനത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാലിപ്പോള്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കും ടിഗോര്‍ എക്സ്റ്റന്റഡ് റേഞ്ച് സ്വന്തമാക്കാന്‍ സാധിക്കും. നിലവില്‍ ഇലക്ട്രിക് ടിഗോര്‍ എക്‌സ്എം വേരിയന്റിന് 10.20 ലക്ഷം രൂപയും എക്‌സ്ടിക്ക് 10.29…

Read More