ഫോക്‌സ് വാഗന്റെ ഏറ്റവും പുതിയ മോഡല്‍; അമിയോ ജിടി ലൈന്‍ ഇന്ത്യന്‍ വിപണിയില്‍

ഫോക്‌സ് വാഗന്റെ ഏറ്റവും പുതിയ മോഡല്‍; അമിയോ ജിടി ലൈന്‍ ഇന്ത്യന്‍ വിപണിയില്‍

ഫോക്‌സ് വാഗന്റെ ഏറ്റവും പുതിയ മോഡലായ അമിയോ ജിടി ലൈന്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. പുതിയ സണ്‍സെറ്റ് റെഡ് നിറത്തില്‍ എത്തിയിരിക്കുന്ന അമിയോ ജിടി ലൈനിന്റെ എക്‌സ്‌ഷോറൂം വില 9.99 ലക്ഷം രൂപയാണ്. ജിടി ലൈന്‍ ബാഡ്ജ്, ബ്ലാക്ക് നിറത്തിലുള്ള മിറര്‍, ബ്ലാക്ക് റൂഫ്-സ്‌പോയിലര്‍ എന്നിവ ജിടി ലൈന്‍ പതിപ്പിനെ വ്യത്യസ്തമാക്കും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 1500-3000 ആര്‍പിഎമ്മില്‍ 250 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 7 സ്പീഡ് ഡിഎസ്ജി ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണിന്റെ പോളോ, വെന്റോ എന്നിവയുടെ ജിടി ലൈന്‍ വകഭേദങ്ങളുടെ സമാനമായ ഡിസൈനിലാണ് അമിയോ ജിടിയും എത്തിയിരിക്കുന്നത്. അമിയോ ഡീസല്‍ ഹൈലൈന്‍ പ്ലസ് ഓട്ടോമാറ്റിക്കിലാണ് ജിടി ലൈന്‍ ലഭ്യമാവുക.

Read More

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഹ്യൂണ്ടായ്; സെന്റര്‍ സൈഡ് എയര്‍ബാഗ്

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ഹ്യൂണ്ടായ്; സെന്റര്‍ സൈഡ് എയര്‍ബാഗ്

സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി വീണ്ടും ഹ്യൂണ്ടായ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി പുതിയ സെന്റര്‍ സൈഡ് എയര്‍ബാഗുമായി എത്തിയിരിക്കുകയാണ് കമ്പനി. ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലായാണ് സെന്റര്‍ സൈഡ് എയര്‍ബാഗ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിനുള്ളിലാണ് സെന്റര്‍ സൈഡ് എയര്‍ബാഗുണ്ടാവുക. അപകട സമയത്ത് ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും ഇടയിലേക്ക് എയര്‍ബാഗ് ഓപ്പണ്‍ ആകും. മുന്നിലെ യാത്രക്കാര്‍ പരസ്പരം ഇടിച്ച് തലയ്‌ക്കേല്‍ക്കുന്ന പരിക്ക് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. 80 ശതമാനത്തോളം പരിക്കുകള്‍ ഇതുവഴി കുറയ്ക്കാന്‍ സെന്റര്‍ സൈഡ് എയര്‍ബാഗിന് സാധിക്കുമെന്നും ഹ്യുണ്ടായ് പറയുന്നു. വശങ്ങളില്‍ നിന്നുള്ള ഇടികളില്‍ ഡ്രൈവര്‍ക്ക് സുരക്ഷയൊരുക്കാനും ഈ എയര്‍ബാഗ് സഹായിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വാദം. ഫ്രണ്ട്, സൈഡ് എയര്‍ ബാഗുകള്‍ക്കൊപ്പം ഉയര്‍ന്ന സുരക്ഷ നല്‍കാന്‍ ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ഈ എയര്‍ബാഗ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

Read More

ഡച്ച് ഫുഡ്‌ബോള്‍ താരം കെവിന്‍ മെയ്നാള്‍ഡ് വെടിയേറ്റ് മരിച്ചു

ഡച്ച് ഫുഡ്‌ബോള്‍ താരം കെവിന്‍ മെയ്നാള്‍ഡ് വെടിയേറ്റ് മരിച്ചു

ആംസ്റ്റര്‍ഡാം: ഡച്ച് ഫുഡ്‌ബോള്‍ താരം കെവിന്‍ മെയ്നാള്‍ഡ് വെടിയേറ്റ് മരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ബര്‍ട്ടന്‍ ആല്‍ബിയോണിന്റെ മുന്‍ പ്രതിരോധനിര താരമായ മെയ്നാള്‍ഡ് ആംസ്റ്റര്‍ഡാമിലെ ലാംഗ്ബ്രുക്ഡ്രീഫില്‍ കഴിഞ്ഞ ദിവസം രാത്രി 8.30നാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറിനുള്ളില്‍ വെച്ചാണ് താരത്തിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡച്ച്സുരിനാമീസ് താരമായ മെയ്നാള്‍ഡ് ബര്‍ട്ടനുവേണ്ടി 10 മത്സരങ്ങളില്‍ കളിച്ചിരുന്നു. പിന്നീട് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ട് നിന്ന താരം 2017ല്‍ സ്പാക്കന്‍ബര്‍ഗിലേക്ക് കൂടുമാറി. റോയല്‍ ആന്റ്വേപ്പ്, എഫ്സി എമ്മെന്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയും മെയ്നാള്‍ഡ് ബൂട്ടുകെട്ടിയിട്ടുണ്ട്.

Read More

എന്‍ടോര്‍ക്ക് 125; പുതിയ പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ട് ടിവിഎസ്

എന്‍ടോര്‍ക്ക് 125; പുതിയ പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ട് ടിവിഎസ്

എന്‍ടോര്‍ക്ക് 125ന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്. എന്‍ടോര്‍ക്കിന്റെ വരവറിയിക്കുന്ന ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ടിവിഎസ്. ഹാലജന്‍ ഹെഡ്‌ലാമ്പിന് പകരം എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ എന്‍ടോര്‍ക്കില്‍ സ്ഥാനംപിടിക്കുക. ടീസര്‍ പ്രകാരം ഹെഡ്‌ലൈറ്റിന് നടുവിലായി ടി രൂപത്തില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുമുണ്ട്. Teaser… Clear the roads for what’s coming.#TVSMOTOR #TVSNTORQ125 #ComingSoon #WatchThisSpace Posted by TVS NTORQ on Tuesday, September 17, 2019 പുതിയ റെഡ് ഗ്രാഫിക്‌സും ഫ്രണ്ട് ഫെയറിങ്ങില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മുന്‍മോഡലില്‍നിന്നുള്ള മാറ്റങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ള എന്‍ജിനായിരിക്കും പുതിയ എന്‍ടോര്‍ക്കില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. മറ്റു മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമുണ്ടാകില്ല. 124.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ എന്‍ടോര്‍ക്കിനും കരുത്തേകുക. 9.25 ബിഎച്ച്പി…

Read More

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം;സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം;സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്ന് 36,141ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 231 ഓഹരികള്‍ നഷ്ടത്തിലുമാണ്. 28 ഓഹരികള്‍ക്ക് മാറ്റമില്ല. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും നഷ്ടത്തിലാണ്.വാഹന ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. അസംസ്‌കൃത എണ്ണവില ആഭ്യന്തര സൂചികകള്‍ക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

Read More

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍; വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍; വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല

ന്യൂഡല്‍ഹി: നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ നടക്കും. സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നികുതി ഇളവുകളെപ്പറ്റി ആലോചിക്കാനാണ് യോഗം ചേരുന്നത്. യോഗത്തിലെ തീരുമാനങ്ങളെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ കൂടുതല്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല. കാര്‍ ഉള്‍പ്പടെ ഉള്ള വാഹനങ്ങള്‍ക്കുള്ള 28 ശതമാനം നികുതി 18 ശതമാനം ആക്കണം എന്നാണ് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. വാഹന വില്‍പ്പനയില്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യം മൂലം രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം ഉത്പ്പാദനം വെട്ടിക്കുറച്ചും, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയുമുള്ള നീക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന തീരുമാനം എടുത്തതുമാണ് ഇതിന് പ്രധാന കാരണം.

Read More

സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള അവകാശം ഉറപ്പുവരുത്തുമെന്ന് ഫിഫ

സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള അവകാശം ഉറപ്പുവരുത്തുമെന്ന് ഫിഫ

സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടാകണം എന്ന പ്രസ്താവനയുമായി ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോ. ഇറാനില്‍ ഒരു വനിതാ ആരാധിക ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനില്‍ ബ്ലൂ ഗേള്‍ എന്ന് വിളിക്കപ്പെടുന്ന യുവതി ആത്മഹത്യ ചെയ്തത് ഫുട്‌ബോള്‍ ലോകത്ത് വലിയ വിവാദമായിരുന്നു. വനിതകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വിലക്ക് നിലനില്‍ക്കുന്ന ഇറാനില്‍ വേഷം മാറി കളി കാണാന്‍ എത്തിയതിന് യുവതിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതില്‍ പ്രതിഷേധിച്ചായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടാകണം എന്നാണ് ഫിഫയുടെ നിലപാടെന്നും അത് ഉറപ്പു വരുത്തുമെന്നും ഇന്‍ഫന്റീനോ പറഞ്ഞു. ഇറാന്റെ അടുത്ത ഹോം മത്സരം മുതല്‍ ഈ മാറ്റങ്ങള്‍ കാണാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Read More

പുറത്താക്കും മുമ്പ് ധോണി സ്വയം വിരമിക്കണം; പകരക്കാരനെ കണ്ടെത്താന്‍ സമയമായെന്ന് ഗവാസ്‌ക്കര്‍

പുറത്താക്കും മുമ്പ് ധോണി സ്വയം വിരമിക്കണം; പകരക്കാരനെ കണ്ടെത്താന്‍ സമയമായെന്ന്  ഗവാസ്‌ക്കര്‍

മുംബൈ: ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കേണ്ട സമയം ആയെന്നും പുറത്താക്കും മുമ്പ് അദ്ദേഹം തന്നെ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നും സുനില്‍ ഗവാസ്‌കര്‍. രാജ്യാന്തര ക്രിക്കറ്റില്‍ എം.എസ് ധോനിയുടെ സമയം അതിക്രമിച്ചു. അദ്ദേഹം വിരമിക്കണം, ധോണിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ”എന്താണ് ധോണിയുടെ മനസിലുള്ളതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെ പറ്റി അദ്ദേഹത്തിനു മാത്രമേ പറയാനാകൂ. ധോണിക്ക് ഇപ്പോള്‍ പ്രായം 38-ല്‍ എത്തിനില്‍ക്കുകയാണ്. എനിക്ക് തോന്നുന്നത് ഇന്ത്യ മുന്നോട്ടു ചിന്തിക്കണമെന്നാണ്. കാരണം ട്വന്റി 20 ലോകകപ്പാണ് ഇനി വരാനുള്ളത്. ആ സമയമാകുമ്പോഴേക്കും ധോണിക്ക് 39 വയസാകും” – ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. ”ലക്ഷക്കണക്കിന് ആളുകളെ പോലെ ഞാനും ധോണിയുടെ ഒരു ആരാധകന്‍ തന്നെയാണ്. എന്നാല്‍ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടേയും പറയുകയാണ്, ധോണിയുടെ സമയമായിരിക്കുന്നു. പുറത്താക്കും മുമ്പ് അദ്ദേഹം സ്വയം ഒഴിയണം” – ഗവാസ്‌കര്‍…

Read More

സിനദിന്‍ സിദാനെ തള്ളി റയല്‍ മാഡ്രിഡ് പരിശീലകനായി മൗറിഞ്ഞോ വീണ്ടും എത്തുമോ

സിനദിന്‍ സിദാനെ തള്ളി റയല്‍ മാഡ്രിഡ് പരിശീലകനായി മൗറിഞ്ഞോ വീണ്ടും എത്തുമോ

സിനദിന്‍ സിദാനെ തള്ളി റയല്‍ മാഡ്രിഡിന്റെ മുന്‍ പരിശീലകന്‍ ഹൊസെ മൗറിഞ്ഞോ തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍. സിദാന്റെ പരിശീലനത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ റയലിനു സാധിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. അതിനിടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഉയര്‍ന്ന് കേള്‍ക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ പിഎസ്ജിയില്‍ നിന്നേറ്റ കനത്ത പരാജയം നിലവിലെ പരിശീലകന്‍ സിനദിന്‍ സിദാനുമേല്‍ സ്ഥാനമൊഴിയാനുള്ള സമ്മര്‍ദ്ദം ശക്തമാക്കിയെന്നും സൂചനകളുണ്ട്. മാത്രമല്ല സ്പാനിഷ് ലാലിഗയിലും രണ്ടു മത്സരങ്ങളില്‍ റയലിനു സമനില വഴങ്ങേണ്ടി വന്നിരുന്നു. ആകെ നാലു മത്സരമായിരുന്നു ലാലിഗയില്‍ റയല്‍ കളിച്ചത്. 2010 മതല്‍ 2013 വരെ മൗറിഞ്ഞോ റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്നു തുടര്‍ന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. മൗറിഞ്ഞോ മടങ്ങിയെത്തുന്നതിനോട് റയല്‍ ക്ലബ്ബ് അധികൃതര്‍ക്കും അനുകൂല നിലപാടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

യാഷിന്‍ ട്രോഫി; മികച്ച ഗോളിയ്ക്കും ഇനി മുതല്‍ ‘ബാലന്‍ ഡി ഓര്‍’

യാഷിന്‍ ട്രോഫി; മികച്ച ഗോളിയ്ക്കും ഇനി മുതല്‍ ‘ബാലന്‍ ഡി ഓര്‍’

മികച്ച ഗോളിയ്ക്കും ഇനി മുതല്‍ ‘ബാലന്‍ ഡി ഓര്‍’ പുരസ്‌കാരം ലഭിക്കും. യാഷിന്‍ ട്രോഫി എന്ന് അറിയപ്പെടുന്ന ഈ പുരസ്‌കാരം മികച്ച കളിക്കാരന് ലഭിക്കുന്ന പുരസ്‌കാരത്തിനൊപ്പമാവും നല്‍കുക. ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഗോളി ലെവ് യാഷിന്റെ ഓര്‍മ്മയ്ക്കായാണ് ഈ പുരസ്‌കാരത്തിന് യാഷിന്‍ ട്രോഫി എന്ന പേരു നല്‍കിയിരിക്കുന്നത്. അക്കാലത്ത് ഫിഫ വേള്‍ഡ് പ്ലയര്‍ ഓഫ് ദി ഇയര്‍ എന്ന പേരിലായിരുന്നു അവാര്‍ഡ്. മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ഡി ഓറിനു പുറമേയാണ് ഇപ്പോള്‍ മികച്ച ഗോളിയ്ക്കും അവാര്‍ഡ് നല്‍കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ രണ്ടിനാവും ബാലന്‍ ഡി ഓര്‍ വിജയിയെ പ്രഖ്യാപിക്കുക. ദേശീയ ടീം ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാവും വിജയിയെ തെരഞ്ഞെടുക്കുക.

Read More